സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി
സബ്സിഡിയറി
വ്യവസായംടെലികോം എക്യുപ്മെന്റ്റ്
സ്ഥാപിതംഒക്ടോബർ 1, 2001 [1] (സോണി എറിക്സ്സൺ എന്ന പേരിൽ)
ഫെബ്രുവരി 16, 2012 (സോണി മൊബൈൽ എന്ന പേരിൽ)
ആസ്ഥാനംമിനാൻടോ, ടോക്കിയോ, ജപ്പാൻ
പ്രധാന വ്യക്തി
കുനീമാസ സസുക്കി
(സി.ഇ.ഓ)
ബോബ് ഇഷിദ
(ഡെപ്പ്യൂട്ടി സി.ഇ.ഓ)
ഉത്പന്നങ്ങൾസ്മാർട്ട് ഫോൺ
മൊബൈൽ ഫോൺ
മൊബൈൽ സംഗീത ഉപകരണങ്ങൾ
വയർലസ്സ് സിസ്റ്റം
വയർലസ്സ് സംഗീത ഉപകരണങ്ങൾ
ജീവനക്കാരുടെ എണ്ണം
7,500 (ഡിസംബർ 2010)
മാതൃ കമ്പനിസോണി കോർപ്പറേഷൻ
വെബ്സൈറ്റ്www.sonymobile.com

സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി, ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര മൊബൈൽ നിർമ്മാണ കമ്പനിയാണ്. ഈ കമ്പനി ആദ്യം അറിയപ്പെട്ടിരുന്നത് സോണി എറിക്സ്സൺ മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി എന്നായിരുന്നു. സോണിയുടെയും, എറിക്സ്സൺ എന്ന സ്വീഡിഷ് കമ്പനിയുടെയും ഉടമസ്ഥതയിലായിരുന്ന സോണി എറിക്സ്സൺ മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി എന്ന കമ്പനി, 2011 ഒക്ടോബർ 1 -നു സ്ഥാപിതമായി.[1] എറിക്സ്സൺ എന്ന കമ്പനിക്ക്‌ ഉണ്ടായിരുന്ന ഷെയർ മുഴുവനായും 2011 ഫെബ്രുവരി 16 -നു സോണി വാങ്ങി. തുടർന്നാണ്‌ സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി എന്ന പേര് സ്വീകരിച്ചത്.[2]

പുതിയ ഉൽപന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി ജപ്പാനിലെ, ടോക്കിയോ, ഇന്ത്യയിലെ ചെന്നൈ, സ്വീഡനിലെ ലുണ്ട്, ചൈനയിലെ ബെയ്‌ജിങ്ങ്‌, യു.എസ്.എ.യിലെ സിലികൺ വാലി എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി സൗകര്യമുള്ള[3] സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് 2012 -ൽ ലോകത്തില ഏറ്റവും കൂടുതൽ സ്മാർട്ട്‌ ഫോണുകൾ വിറ്റഴിക്കുന്ന കമ്പനികളുടെ പട്ടികയിൽ 5 -ആം സ്ഥാനത്തായിരുന്നു.[4]

ഒട്ടേറെ സവിശേഷതകളുമായി പുറത്തിറങ്ങിയ സോണി എക്സ്പീരിയ Z2 എന്ന പ്രീമിയം സ്മാർട്ട് ഫോൺ ടെക് ലോകം ഒരുപാട് ശ്രദ്ധിച്ച ഒന്നായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Ericsson – press release". Cision Wire. മൂലതാളിൽ നിന്നും 2009-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 1, 2001.
  2. "Sony Completes Full Acquisition of Sony Ericsson".
  3. "Our design philosophy". Sony Mobile Communications. ശേഖരിച്ചത് July 01, 2014. {{cite web}}: Check date values in: |accessdate= (help)
  4. "IDC says Sony sold 9.8 million smartphones in Q4; now ranks in fourth place". ശേഖരിച്ചത് July 01, 2014. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]