സോണാലി ബേന്ദ്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോണാലി ബേന്ദ്രേ
सोनाली बेन्द्रे
Actress Sonali Bendre.jpg
സോണാലി ബേന്ദ്രേ
തൊഴിൽഅഭിനേത്രി, മോഡൽ, ടെലിവിഷൻ അവതാരക
സജീവ കാലം1994-2008
ജീവിതപങ്കാളി(കൾ)ഗോൾഡി ബെഹൽ (2002 - ഇതുവരെ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ഒരു മോഡലുമാണ് സോണാലി ബേന്ദ്ര(മറാഠി: सोनाली बेन्द्रे, ജനനം: 1 ജനുവരി, 1975).ആദ്യ കാലങ്ങളിൽ മറാത്തി, തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്. സോണി ടെലിവിഷൻ നടത്തുന്ന ഒരു റിയാലിറ്റി പരിപാടിയായ ഇന്ത്യൻ ഐഡോൾ-4 പരിപാടിയിലെ ഒരു വിധികർത്താവാണ് സോണാലി ബേന്ദ്രെ.

സ്വകാര്യ ജീവിതം[തിരുത്തുക]

സോണാലിയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ബാംഗ്ലൂർ, മുംബൈ എന്നിവടങ്ങളിലായിട്ടാണ്. സോണാലി വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നിർമ്മാതാവുമായ ഗോൾഡി ബഹലിനെയാണ്. 2002, നവംബർ 12 നാണ് ഇവരുട് വിവാഹം കഴിഞ്ഞത്.[1] ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ 2005 ഓഗസ്റ്റ് 9നു രൺവീർ എന്ന പുത്രനെ പ്രസവിക്കുകയും ചെയ്തു.[2]

2018 ജൂലൈ 4-ന് താൻ അർബുദബാധിതയാണെന്ന് സോണാലി ഫേസ്ബുക്കിലൂടെ അറിയിച്ചു. തുടർന്ന് അമേരിക്കൻ ഐക്യനാടുകളിൽ ചികിത്സയ്ക്കുപോയ അവർ നവംബറിലാണ് തിരിച്ചെത്തിയത്.

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ കാലത്ത് മോഡലിങ്ങിലാണ് സോണാലി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം 1994 ലെ ആഗ് എന്ന ചിത്രമായിരുന്നു. ഇതിൽ നായകൻ ഗോവിന്ദ ആയിരുന്നു. ആദ്യ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ഒന്നും തന്നെ വിജയമായിരുന്നില്ല എങ്കിലും പിന്നീട് സർഫറോഷ്, സഖം, ഡൂപ്ലികേറ്റ്, കാതലർ ദേശം , ഹം സാത് സാത് ഹേ (1999) എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി. ചലച്ചിത്ര അഭിനയം കൂടാതെ തിയേറ്റർ അഭിനയത്തിലും സോണാലി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടൂണ്ട്.[3] കാദലർ ദിനം

അവലംബം[തിരുത്തുക]

  1. "bollyvista.com". Sonali Bendre's set to tie the knot!. മൂലതാളിൽ നിന്നും 2013-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  2. "bollyvista.com". It's a boy for Sonali. മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  3. "deccanherald.com". Sonali Bendre's to star in the theatre. ശേഖരിച്ചത് 9 August. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

References[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സോണാലി ബേന്ദ്രേ

"https://ml.wikipedia.org/w/index.php?title=സോണാലി_ബേന്ദ്രേ&oldid=3690661" എന്ന താളിൽനിന്ന് ശേഖരിച്ചത്