സോഡിയം ബൈകാർബണേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sodium bicarbonate
SodiumBicarbonate.png
Sodium bicarbonate.jpg
Names
IUPAC name
Sodium hydrogen carbonate
Other names
Sodium bicarbonate
Bicarbonate of soda
Baking soda
Sodium hydrogencarbonate
Nahcolite
Identifiers
CAS number 144-55-8
RTECS number VZ0950000
ChemSpider ID 8609
Properties
മോളിക്യുലാർ ഫോർമുല NaHCO3
മോളാർ മാസ്സ് 84.007 g/mol
Appearance White crystalline solid.
സാന്ദ്രത 2.159 g/cm3, solid.
ദ്രവണാങ്കം

Decomposes around 50 °C

Solubility in water 7.8 g/100 ml (18 °C)
അമ്ലത്വം (pKa) 10.3
Refractive index (nD) 1.500
Hazards
MSDS External MSDS
EU Index Not listed
Flash point Non-flammable
Related compounds
Other anions Sodium carbonate
Other cations Potassium bicarbonate
Ammonium bicarbonate
Related compounds Sodium bisulfate
Sodium hydrogen phosphate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

സോഡിയത്തിന്റെ ലവണമായ, NaHCO3 രാസസമവാക്യമായുള്ള ഒരു രാസപദാർത്ഥമാണ്‌ സോഡിയം ബൈകാർബണേറ്റ് അഥവാ അപ്പക്കാരം. (ഇംഗ്ലീഷ്:Baking Soda, Sodium bicarbonate). അരച്ചുവച്ച ധാന്യമാവുകൾ പൊങ്ങുന്നതിനും അവയ്ക്കു മാർദവം ലഭിക്കുന്നതിനും യീസ്റ്റിനു (yeast) പകരം ചേർക്കുന്ന പദാർഥമായതിനാലാണ് അപ്പക്കാരം എന്ന പേർ ലഭിച്ചത്. ധാന്യമാവിൽ സോഡിയം ബൈകാർബണേറ്റ് മാത്രം ചേർത്താൽ അല്പം ചവർപ്പുരുചിയുണ്ടാകാം. അതുകൊണ്ട് മറ്റു പല പദാർഥങ്ങളും ചേർന്ന ഒരു മിശ്രിതം ആണ് സാധാരണമായി അപ്പക്കാരമെന്ന നിലയിൽ ഉപയോഗിക്കുന്നത്. മിശ്രിതത്തിൽ ബേക്കിങ് സോഡ, ടാർടാറിക് അമ്ളം, ക്രീം ഒഫ് ടാർടാർ (പൊട്ടാസിയം ആസിഡ് ടാർട്രേറ്റ്), ഏതെങ്കിലും ഒരു ആലം എന്നിവ അടങ്ങിയിരിക്കും. മിശ്രിതത്തിലെ അമ്ളതയുള്ള വസ്തുക്കൾ ബൈകാർബണേറ്റുമായി നടത്തുന്ന രാസപ്രവർത്തനംമൂലം മാവിന്നകത്തു കാർബൺ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു. തൻമൂലം മാവു പൊങ്ങുന്നതിനും കൂടുതൽ ആസ്വാദ്യമാകുന്നതിനും ഇടയാകുന്നു. അപ്പക്കാരത്തിൽ പലപ്പോഴും ഡൈസോഡിയമോ കാൽസിയമോ മഗ്നീഷ്യം ആസിഡ് ഫോസ്ഫേറ്റോ ചേർക്കാറുണ്ട്. കാർബൺ ഡൈഓക്സൈഡ് കൂടുതൽ കിട്ടുന്നതിന് മഗ്നീഷ്യം കാർബണേറ്റ് ചേർക്കാം. ഘടകങ്ങളെ ഉണക്കിപ്പൊടിച്ച് നേർത്ത അരിപ്പയിലൂടെ തെള്ളിയെടുത്തു മിശ്രണം ചെയ്ത് അപ്പക്കാരമുണ്ടാക്കി വായുരോധകങ്ങളായ ഭാജനങ്ങളിലാണ് സംഭരിക്കുന്നത്.

കിണ്വനം (fermentation) കൂടാതെ തന്നെ കാർബൺ ഡൈഓക്സൈഡ് ലഭ്യമാക്കുന്നു എന്നുള്ളതാണ് യീസ്റ്റിനെ അപേക്ഷിച്ച് അപ്പക്കാരത്തിനുള്ള പ്രധാനമായ മെച്ചം.

ഇതും കാണുക[തിരുത്തുക]

അലക്കുകാരം


അവലംബം[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

  1. Bishop, D., J. Edge, C. Davis, and C. Goodman. "Induced Metabolic Alkalosis Affects Muscle Metabolism and Muscle Metabolism and Repeated-Sprint Ability". Medicine and Science in Sports Exercise, Vol. 36, No. 5, pp. 807-813, 2004.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=സോഡിയം_ബൈകാർബണേറ്റ്&oldid=2352764" എന്ന താളിൽനിന്നു ശേഖരിച്ചത്