സൊമാറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൊമാറ്റോ
Type of businessPrivate
ലഭ്യമായ ഭാഷകൾEnglish, Turkish, Portuguese, Indonesian, Spanish, Czech, Slovak, Polish, Italian, Vietnamese
സ്ഥാപിതംജൂലൈ 2008 (2008-07)
ആസ്ഥാനംIndia
സേവന മേഖല24 countries: Australia, Brazil, Canada, Chile, Czech Republic, India, Indonesia, Ireland, Italy, Lebanon, Malaysia, New Zealand, Philippines, Poland, Portugal, Qatar, Singapore, Slovakia, South Africa, Sri Lanka, Turkey, UAE, United Kingdom, United States
സ്ഥാപകൻ(ർ)Deepinder Goyal, Pankaj Chaddah[1]
പ്രധാന ആളുകൾ
 • Deepinder Goyal (Founder and CEO)
 • Gaurav Gupta (Co-Founder & COO)
 • Mohit Gupta (CEO-Food Delivery business)
 • Gunjan Patidar (Head of Engineering)
 • Akriti Chopra (CFO)
വ്യവസായ തരംConsumer Services
സേവനങ്ങള്Restaurant Search & Discovery, Online Ordering, Table Reservations & Management, POS Systems, Subscription Services
ഉദ്യോഗസ്ഥർ5,000+
യുആർഎൽZomato
അലക്സ റാങ്ക്963[2]
പരസ്യംYes
അംഗത്വംOptional
ഉപയോക്താക്കൾ8 crore (80 million) monthly active users
നിജസ്ഥിതിActive
Native client(s) onWindows Phone, iOS, Android, Universal Windows Platform (Windows 10 Mobile, Windows 10)

ഇന്ത്യയിലെ ഗുഡ്‍ഗാവിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ. പഞ്ചാബ് സ്വദേശിയായ ദീപീന്ദർ ഗോയൽ എന്ന വ്യക്തിയുടെ തലയിലുദിച്ച ആശയമാണിത്. 2008 തന്റെ സുഹൃത്തുമായി ചേർന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓൺലൈൻ വെബ്‌പോർട്ടലിന്റെ തുടർച്ചയായിരുന്നു സൊമാറ്റോയുടെ പിറവി. നഗരത്തിലെ പ്രധാന റെസ്റ്റോറന്റുകളിലെ മെനു പരിചയപ്പെടുത്തുകയാണ് ഫുഡ്ഡീബേ ചെയ്തതെങ്കിൽ ആ റെസ്റ്റോറന്റുകളിലെ വിഭവങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് സൊമാറ്റോ ചെയ്തത്. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾ വിപണിയിൽ പിടിമുറുക്കി തുടങ്ങുന്ന കാലത്തുള്ള സൊമാറ്റോയുടെ രംഗപ്രവേശം ഏറെ ഗുണം ചെയ്തു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിശപ്പകറ്റാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം എന്ന നിലയിൽ ജനങ്ങൾ സൊമാറ്റോയെ സ്വീകരിച്ചു. [3]

ഇന്ന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. 14 ലക്ഷം ആളുകൾ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സേവനം നടത്തുന്നു. [4]

തുടക്കം[തിരുത്തുക]

2017 കാലഘട്ടത്തിൽ ഡൽഹി ഐഐടിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ദീപീന്ദർ ഗോയൽ ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡേറ്റാ അനലിസ്റ്റായി തൊഴിലെടുത്തു വരികയായിരുന്നു. ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞു ഒരു കാപ്പികുടിക്കുന്നതിനായി ഇറങ്ങിയ ഗോയൽ, സ്ഥിരം പോകുന്ന റെസ്റ്റോറന്റിൽ ചെന്നപ്പോൾ അവിടെ വലിയ തിരക്ക്. നിന്നിട്ട് പോലും കാപ്പി കുടിക്കുന്നതിനുള്ള അവസരമില്ല. എന്നാൽ വിശപ്പും ദാഹവും സഹിക്കാൻ കഴിയാത്ത ദീപീന്ദർ ഏറെ നേരം വരിയിൽ നിന്ന് ഒരു കപ്പ് കാപ്പി സ്വന്തമാക്കി. കാപ്പി കുടിയൊക്കെ കഴിഞ്ഞു സ്വസ്ഥമായിരുന്ന് ചിന്തിച്ചപ്പോൾ റെസ്റ്റോറന്റുകളിലെ ഇത്തരം തിരക്ക് ഒഴിവാക്കുന്നതിനായി ഒരു ആശയമുദിച്ചു. ഡൽഹിയിൽ തിരക്കില്ലാതെ സ്വസ്ഥമായിരുന്ന് കാപ്പിയും മറ്റു വിഭവങ്ങളും ആസ്വദിക്കാൻ പറ്റിയ റസ്റ്ററന്റുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. ശേഷം ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരിടത്ത് അത് പ്രസിദ്ധീകരിക്കണം. ഈ ചിന്ത ദീപീന്ദർ തന്റെ സുഹൃത്തിനോട് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിനും പൂർണ സമ്മതം. പിന്നെ ഒട്ടും വൈകിച്ചില്ല, ഭക്ഷണപ്രേമികൾക്ക് ഒരു സഹായി എന്നോണം ഫുഡ്ഡീബേ (foodiebay.com) എന്ന പേരിൽ ഒരു വെബ്‌സൈറ്റ് തയ്യാറാക്കി. 2008 ൽ ആയിരുന്നു സംരംഭത്തിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ ഡൽഹിയിലെ 1200 ഹോട്ടലുകളിലെ മെനുവാണ് പരിചയപ്പെടുത്തിയത്. [5]

നഗരത്തിലെ എല്ലാ ഹോട്ടലുകളിലെയും ഭക്ഷണങ്ങളും അവയുടെ വിലവിവരവുമെല്ലാം അടയാളപ്പെടുത്തിയ ഫുഡ്ഡീബേ വളരെ വേഗത്തിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തു. അതോടെ സംരംഭകൻ എന്ന നിലയിൽ തനിക്ക് ശോഭിക്കാനാകുമെന്ന് ദീപീന്ദറിന് മനസ്സിലായി. പിന്നീടുള്ള സ്ഥാപനത്തിന്റെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തിലെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവങ്ങളെ അടുത്തറിയുന്ന രീതി ഏറെശ്രദ്ധേയമായി. ഫുഡ്ഡീബേ വഴി ഉപഭോക്താക്കൾ റെസ്റ്റോറന്റ് തെരെഞ്ഞെടുക്കുകയാണെങ്കിൽ അതിൽ നിന്നും ഒരു നിശ്ചിത വരുമാനം ദീപീന്ദറിനും സുഹൃത്തിനും ലഭിക്കുമായിരുന്നു. എന്നാൽ അതികം വൈകാതെ, തന്റെ സംരംഭത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്കാകും എന്ന് മനസ്സിലാക്കിയ ദീപീന്ദർ തൊഴിൽ രാജിവച്ചു സുഹൃത്തായ പങ്കജ് ഛദ്ദയെയും പങ്കാളിയാക്കി സംരംഭം വിപുലപ്പെടുത്താനിറങ്ങിത്തിരിച്ചു. തുടർന്ന് 2010ൽ കമ്പനിയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി. കമ്പനി വിപുലീകരിക്കാനും ഡൽഹിക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങൾക്ക് സൊമാറ്റോയുടെ സേവനം വ്യാപിപ്പിക്കാനുമായിരുന്നു ലക്ഷ്യം. ഈ ചെറുപ്പക്കാരുടെ നൂതനാശയത്തിൽ ആകൃഷ്ടനായ നൗക്കരി ഡോട്ട്‌കോം സ്ഥാപകൻ സഞ്ജീവ് ഒരു മില്യൺ അമേരിക്കൻ ഡോളർ കമ്പനിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചെത്തിയതോടെ സ്ഥാപനത്തിന്റെ മുഖം തന്നെമാറി. അടിസ്ഥാന മൂലധന നിക്ഷേപമായി ഇത്രയും വലിയ ഒരു തുക ലഭിച്ചതോടെ ദീപീന്ദർ കമ്പനിയുടെ വികസന പദ്ധതികൾ കൂടുതൽ വേഗത്തിലാക്കി. [6]

2011ൽ സൊമാറ്റോയുടെ സേവനം ബംഗളൂരു, പുണെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉത്തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ വിപണി സാധ്യതകളും വർധിച്ചു. സൊമാറ്റോയുടെ ജൈത്ര യാത്ര ആരംഭിക്കുന്നത് 2011 ൽ മൊബീൽ ആപ്പ് വികസിപ്പിക്കുന്നതിലൂടെയാണ്. ഇതിലൂടെ കൂടുതൽ വിശാലമായ വിപണി കണ്ടെത്താൻ സ്ഥാപനത്തിന് കഴിഞ്ഞു. കൂടുതൽ റസ്റ്റോറന്റുകൾ ലിസ്റ്റ് ചെയ്യപ്പെടുകയും ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും ചെയ്തു. പിനീട്ട് റെസ്റ്റോറന്റുകളുടെ ലിസ്റ്ററിംഗിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള മാർഗങ്ങളും സ്വീകരിച്ചു. ആപ്പിന്റെ സഹായത്താൽ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് താൽപര്യമുള്ള ഭക്ഷണം ലളിതമായി കണ്ടെത്താനായതോടെ കൂടുതൽ ആളുകളെ ഈ ആശയത്തോട് അടുപ്പിച്ചു. 2012ൽ യുഎഇ, ശ്രീലങ്ക, ഖത്തർ, യുകെ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സേവന ശൃംഖല വളർന്നു.അതോടെ ദീപീന്ദർ ഗോയൽ എന്ന സംരംഭകൻ ആഗോള തലത്തിൽ അറിയപ്പെടാൻ തുടങ്ങി. [7]

അവലംബം[തിരുത്തുക]

 1. "In Depth Interview with Pankaj Chaddah, Founder of Zomato". The Startup Magazine. 7 November 2013.
 2. "Zomato.com Site Infosite". Alexa.com. Archived from the original on 2018-09-19. Retrieved 20 September 2018.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-21. Retrieved 2019-08-27.
 4. "Zomato acquires Urbanspoon, enters US market; restaurant coverage to touch a million". Financialexpress.com. Retrieved 15 November 2016.
 5. https://www.zomato.com/about
 6. https://www.tvisha.com/blog/success-story-of-zomato
 7. https://www.crunchbase.com/organization/zomato
"https://ml.wikipedia.org/w/index.php?title=സൊമാറ്റോ&oldid=4080914" എന്ന താളിൽനിന്ന് ശേഖരിച്ചത്