സെഹിയോൻ മൂപ്പന്മാരുടെ ചട്ടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ പ്രോട്ടോകോൾസ് ഓഫ് ദി എൽഡേഴ്സ് ഓഫ് സയോൺ
ഗ്രന്ഥത്തിന്റെ ആദ്യ എഡിഷന്റെ ചട്ട, ദി ഗ്രേറ്റ് വിത്തിൻ ദി മിനുസ്ക്യൂൾ ആൻഡ് ആന്റിക്രൈസ്റ്റ്
കർത്താവ്പ്യോട്ർ റാച്കോവ്സ്കി ആകാൻ സാദ്ധ്യതയുണ്ട്; എഴുത്തുകാരൻ ഗോഡ്ഷെ, മൗറിസ് ജോളി എന്നിവരിൽ നിന്ന് സാഹിത്യ ചോരണം നടത്തിയിട്ടുണ്ട്. ഇവർ യൂജീൻ സ്യൂവിൽ നിന്നും
യഥാർത്ഥ പേര്Програма завоевания мира евреями (Programa zavoevaniya mira evreyami, "ദി ജ്യൂവിഷ് പ്രോഗ്രാം റ്റു കോൺക്വർ ദി വേൾഡ്")
രാജ്യംറഷ്യൻ സാമ്രാജ്യം
ഭാഷറഷ്യൻ, ജർമൻ, ഫ്രഞ്ച് കൃതികളിൽ നിന്നും സാഹിത്യചോരണം നടന്നിട്ടുണ്ട്
വിഷയംജൂതവിരുദ്ധ ഗൂഢാലോചനാസിദ്ധാന്തം
സാഹിത്യവിഭാഗംപ്രചരണം
പ്രസാധകർസ്നെമ്യ
പ്രസിദ്ധീകരിച്ച തിയതി
1903 ഓഗസ്റ്റ്-സെപ്റ്റംബർ
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1919
മാധ്യമംതട്ടിപ്പായ രാഷ്ട്രീയ സിദ്ധാന്തം
ഏടുകൾ417 (1905 എഡിഷൻ)
"ചട്ടങ്ങളുടെ" 1903-ലെ റഷ്യൻ പതിപ്പ് പ്രസിദ്ധീകരിച്ച പാവെൽ ക്രൂഷെവാൻ

യഹൂദജനതയുടെ ലോകമേധാവിത്വത്തിനുള്ള രഹസ്യപദ്ധതി വിവരിക്കുന്നതെന്ന മട്ടിൽ പ്രചരിച്ച ഒരു രചനയ്ക്ക് നൽകപ്പെട്ടിട്ടുള്ള പല പേരുകളിൽ ഒന്നാണ് സെഹിയോൻ മൂപ്പന്മാരുടെ ചട്ടങ്ങൾ എന്നത് (ഇംഗ്ലീഷ്: Protocols of the Elders of Zion; റഷ്യൻ: "Протоколы Сионских мудрецов" അല്ലെങ്കിൽ "Сионские Протоколы"). 1903-ൽ റഷ്യൻ സാമ്രാജ്യത്തിൽ നടന്ന ആദ്യപ്രസിദ്ധീകരണത്തെ തുടർന്ന്, ഒട്ടേറെ സ്വതന്ത്രഗവേഷണങ്ങൾ അത് ഒരു തട്ടിപ്പാണെന്ന് ആവർത്തിച്ച് തെളിയിച്ചെങ്കിലും, അതിന്റെ ഉള്ളടക്കത്തെ യഹൂദവിരുദ്ധത വ്യാപകമായുള്ള നാടുകളിൽ പത്യേകിച്ചും, പലരും ഇന്നും യാഥാർത്ഥ്യമായെടുക്കുന്നു. യഹൂദവിരുദ്ധർ പതിവായി അതിന്റെ പതിപ്പുകൾ ഇറക്കുകയും ലോകമേധാവിത്വത്തിനു വേണ്ടിയുള്ള "യഹൂദഗൂഢാലോചനയ്ക്ക്" തെളിവായി അതിനെ ഉദ്ധരിക്കുകയും ചെയ്യാറുണ്ട്. 1921-ൽ ബ്രിട്ടണിലെ "ദി ടൈംസ് " ദിനപത്രം പ്രസിദ്ധീകരിച്ച ഒരു ലേഖന പരമ്പര, "ചട്ടങ്ങളുടെ ‍" ഉള്ളടക്കത്തിൽ ഏറെയും, യഹൂദന്മാരുമായി ഒരു ബന്ധവുമില്ലാതെ മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയഹാസ്യരചനകളുടെ ചോരണമാണെന്ന് വെളിവാക്കി.


"ഗൂഢാലോചനാസിദ്ധാന്തങ്ങളെ"(Conspiracy Theories) അടിസ്ഥാനമാക്കിയുള്ള ആധുനികസാഹിത്യരചനകൾക്ക് പ്രചോദനമായത് "ചട്ടങ്ങൾ" ആണെന്ന് പരക്കെ കരുതപ്പെടുന്നു. [1] "സെഹിയോൻ മൂപ്പന്മാരുടെ" സംഘത്തിൽ പുതിയതായി ചേരുന്ന ഒരാൾക്കുള്ള നിർദ്ദേശങ്ങളുടെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഇത്, മാധ്യമങ്ങളേയും സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിച്ചും, പരമ്പരാഗതസാമൂഹ്യക്രമത്തെ തകിടം മറിച്ച് അതിന്റെ സ്ഥാനത്ത് മനുഷ്യമനസ്സുകളെ ആഗോളതലത്തിൽ കൗശലപൂർവം സ്വാധീനിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രതിഷ്ഠിച്ചും, മൂപ്പന്മാർ എങ്ങനെ ലോകത്തെ നിയന്ത്രിക്കുമെന്ന് വിവരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ വിപ്ലവമുന്നേറ്റങ്ങളെ എതിർത്തവരായിരുന്നു അതിന്റെ പ്രചരണത്തിനു പിന്നിൽ. 1905-ലെ ആദ്യവിപ്ലവത്തെ തുടർന്ന് അതിന് കുറേ പ്രചാരം കിട്ടി. 1917-ലെ ബോൾഷെവിക് വിപ്ലവം കഴിഞ്ഞപ്പോൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദപദ്ധതിയാണ് "ബോൾഷെവിഷം" എന്ന പ്രചാരണത്തിന്റെ ബലത്തിൽ "ചട്ടങ്ങൾ" പിന്നെയും ശ്രദ്ധിക്കപ്പെട്ടു. 1920-കളിലും 30-കളിലും അത് പാശ്ചാത്യലോകത്ത് വ്യാപകമായി പ്രചരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നാത്സികളുടെ പരാജയത്തെ തുടർന്ന് ഒരു പ്രചാരണായുധമെന്ന നിലയിൽ അതിന്റെ ശക്തി ക്ഷയിച്ചെങ്കിലും, യഹൂദവിരുദ്ധതയുടെ ആയുധങ്ങളിലൊന്നായി അത് ഇന്നും തുടരുന്നു.

അവലംബം[തിരുത്തുക]

  1. An Appraisal of the "Protocols of Zion", John S. Curtiss (New York: Columbia University Press, 1942).