സെഫിർ‌ഹിൽ‌സ്

Coordinates: 28°14′14″N 82°10′46″W / 28.23722°N 82.17944°W / 28.23722; -82.17944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെഫിർ‌ഹിൽ‌സ്
5th Avenue in the Zephyrhills Downtown Historic District
5th Avenue in the Zephyrhills Downtown Historic District
Nickname(s): 
Z-hills
Motto(s): 
"City of pure water"
Location in Pasco County and the state of Florida
Location in Pasco County and the state of Florida
Coordinates: 28°14′14″N 82°10′46″W / 28.23722°N 82.17944°W / 28.23722; -82.17944
Countryയു.എസ്.
Stateഫ്ലോറിഡ
CountyPasco
SettledApril 18, 1888
Incorporated (town)1910
Incorporated (city)1914
ഭരണസമ്പ്രദായം
 • MayorGene Whitfield
 • City ManagerSteve Spina
 • City ClerkLori Hillman
വിസ്തീർണ്ണം
 • ആകെ9.53 ച മൈ (24.67 ച.കി.മീ.)
 • ഭൂമി9.47 ച മൈ (24.53 ച.കി.മീ.)
 • ജലം0.05 ച മൈ (0.14 ച.കി.മീ.)
ഉയരം
95 അടി (29 മീ)
ജനസംഖ്യ
 (2010)
 • ആകെ13,288
 • കണക്ക് 
(2019)
16,456
 • ജനസാന്ദ്രത1,737.33/ച മൈ (670.77/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP codes
33539–33544
ഏരിയ കോഡ്813
FIPS code12-79225[2]
GNIS feature ID0293620[3]
വെബ്സൈറ്റ്www.ci.zephyrhills.fl.us

സെഫിർ‌ഹിൽ‌സ് അമേരിക്കൻ ഐക്യനാടുകളിൽ ഫ്ലോറിഡ സംസ്ഥാനത്ത് പാസ്കോ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ് സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 13,288 ആയി കണക്കാക്കപ്പെട്ടിരുന്നു. ടാംബ ബേ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഒരു പ്രാന്തപ്രദേശമാണിത്. സെഫിർ‌ഹിൽ‌സ് കുപ്പിവെള്ള കമ്പനിയുടെ ആസ്ഥാനമെന്ന നിലയിൽ അറിയപ്പെടുന്ന ഈ നഗരം കൂടാതെ ട്രീ സിറ്റി യു‌എസ്‌എയിലെ അംഗവുംകൂടിയാണ്.

ചരിത്രം[തിരുത്തുക]

1888 ഏപ്രിൽ 18 ന് 280.74 ഏക്കർ ഭൂപ്രദേശം ഉൾക്കൊള്ളുന്ന അബോട്ട് എന്ന പേരിലുള്ള പട്ടണമായാണ് സെഫിർഹിൽസ് തുടക്കം കുറിച്ചത്. 1893 ൽ ഒരു വോട്ടിംഗ് ഡിസ്ട്രിക്റ്റ് സ്ഥാപിക്കപ്പെട്ടതിനേത്തുടർന്ന് 1896 ൽ ഒരു പോസ്റ്റോഫീസും സ്ഥാപിക്കപ്പെട്ടു. 1909 ൽ, പെൻ‌സിൽ‌വാനിയയിൽ നിന്നുള്ള അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലെ മുൻ സൈനികനായ ക്യാപ്റ്റൻ ഹോവാർഡ് ബി. ജെഫ്രീസ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കായി ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനുള്ള പദ്ധതിയോടെ 35,000 ഏക്കർ ഭൂമി വാങ്ങുകയും സെഫിർ‌ഹിൽ‌സ് കോളനി കമ്പനി സൃഷ്ടിക്കുകയും ചെയു.[4] 1910-ൽ പട്ടണം അതിന്റെ പേര് സെഫിർഹിൽസ് എന്ന് മാറ്റാൻ വോട്ടുചെയ്യുകയും 1914 ൽ ഇത് സംയോജിപ്പിക്കപ്പെടുകയും ചെയ്തു.[5] ആഫ്രിക്കൻ അമേരിക്കക്കാരെ നഗരപരിധിക്കുള്ളിൽ താമസിക്കുന്നത് വിലക്കുന്ന ഒരു സൺ‌ഡൌൺ ടൌൺ പോളിസി സെഫിർ‌ഹിൽ‌സിൽ നിലനിൽക്കുന്നതായി 1941 ൽ ഒരു താമസക്കാരൻ റിപ്പോർട്ട് ചെയ്തിരുന്നു.[6]

1999 ൽ നഗരം ചരിത്രപരമായ ഒരു ജില്ല സൃഷ്ടിച്ചതോടെ 2001 ൽ സെഫിർ‌ഹിൽ‌സ് ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തപ്പെടുകയും ചെയ്തു.[7] എല്ലാ വർഷവും മാർച്ചിൽ നഗരത്തിന്റെ സ്ഥാപകദിനാഘോഷം നടക്കുന്നു.[8]

അവലംബം[തിരുത്തുക]

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 2, 2020.
  2. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  4. Blackstone, Lillian (23 March 1952). "Into center of state". St. Petersburg Times. p. 19. Retrieved 1 November 2015.
  5. Historic Home Tour/City History (accessed 10 April 2020)
  6. "Down in Florida". Marengo Republican-News. Marengo, Illinois. 23 January 1941. p. 1 – via Newspapers.com. 'Believe it or not, we have 'black-outs' here. Negroes are not allowed to live in the city. They must live either in the country or on the R.-R. right-of-way.'
  7. Historic Home Tour/City History (accessed 10 April 2020)
  8. Founders Day Library of Congress
"https://ml.wikipedia.org/w/index.php?title=സെഫിർ‌ഹിൽ‌സ്&oldid=3585100" എന്ന താളിൽനിന്ന് ശേഖരിച്ചത്