ആഫ്രോ അമേരിക്കക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനാറാം നൂറ്റാണ്ടിൽ അടിമകളാക്കപ്പെട്ട് അമേരിക്കയിലെത്തിയ ആഫ്രിക്കക്കാരെയും അവരുടെ പിൻഗാമികളെയുമാണ് ആഫ്രോ അമേരിക്കക്കാർ എന്ന് വിളിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മാൽക്കം എക്സ്[1], ബറാക് ഒബാമ , മുഹമ്മദ് അലി ക്ലേ തുടങ്ങിയവർ ആഫ്രോ അമേരിക്കക്കാരാണ്.

ചരിത്രം[തിരുത്തുക]

അമേരിക്കയിലേക്ക് വെള്ളക്കാർ കുടിയേറ്റം ആരംഭിച്ചതു മുതൽ തന്നെ കറുത്തവരായ ആഫ്രിക്കക്കാരെ അടിമകളാക്കി കൊണ്ടു വരാൻ തുടങ്ങിയിരുന്നു.1525 ൽ അടിമകളെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ കപ്പൽ അമേരിക്കയിൽ എത്തിയതായി കണക്കാക്കുന്നു[2][1].യഥാർത്ഥ അമേരിക്കക്കാരായ റെഡ് ഇന്ത്യക്കാരെ അക്രമിച്ചു കീഴ്പ്പെടുത്തുന്നതിനും കടുത്ത ജോലികൾ ചെയ്യിക്കുന്നതിനുമാണ് വെള്ളക്കാർ ഇവരെ ഉപയോഗിച്ചത്. യാതൊരു വിധ മനുഷ്യാവകശങ്ങളും നൽകാതെ മൃഗങ്ങളേക്കാൾ മോശമായാണ് കറുത്തവരോട് വെള്ളക്കാർ പെരുമാറിയത്.കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി ,കാലിത്തൊഴുത്തിനേക്കാൾ മോശമായ സ്ഥലത്ത് താമസിപ്പിച്ച് ,ഉറങ്ങാൻ പോലും അനുവദിക്കാതെയാണ് ഇവരെക്കൊണ്ട് പണിയെടുപ്പിച്ചത്.[3] ഇന്നും അമേരിക്കയിൽ കറുത്തവരിൽ മൂന്നിലൊന്നും തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കിരയാവുന്നു.വെളുത്തവർക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കിൽ കറുത്തവർക്കിടയിൽ അത് 33 ശതമാനമാണ്. ജയിലിൽ കഴിയുന്നവരിൽ 41 ശതമാനവും ആഫ്രോ-അമേരിക്കൻ വിഭാഗത്തിൽ നിന്നുള്ളവരാണ്.[2][4]

അവലംബം[തിരുത്തുക]

  1. മാൽക്കം എക്സ്‌ :അലക്സ്‌ ഹാലി :വിവർത്തനം : എ പി കുഞ്ഞാമു ,പ്രസാ:ഇസ്ലാമിക്‌ പബ്ലിഷിങ് ഹൌസ്.
  2. http://www.infoplease.com/timelines/slavery.html
  3. http://afroamhistory.about.com/
  4. http://www.lfuchrc.org/publications/publications/article.pdf
"https://ml.wikipedia.org/w/index.php?title=ആഫ്രോ_അമേരിക്കക്കാർ&oldid=3122885" എന്ന താളിൽനിന്ന് ശേഖരിച്ചത്