Jump to content

സൂസാൻ മുബാറക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂസാൻ മുബാറക്
سوزان مبارك
Suzanne Mubarak, 2010
ഈജിപ്തിലെ പ്രഥമ വനിത
In role
14 ഒക്ടോബർ 1981 – 11 ഫെബ്രുവരി 2011
രാഷ്ട്രപതിഹോസ്നി മുബാറക്
മുൻഗാമിജെഹാൻ അൽ സാദത്ത്
പിൻഗാമിനഗ്ലാ മഹമൂദ്
വ്യക്തിഗത വിവരങ്ങൾ
ജനനം
Suzanne Saleh Thabet (അറബി: سوزان صالح ثابت)

(1941-02-28) 28 ഫെബ്രുവരി 1941  (83 വയസ്സ്)
അൽ മിന്യ ഗവർണറേറ്റ്, കിംഗ്ഡം ഓഫ് ഈജിപ്റ്റ്
പങ്കാളി
(m. 1958; his death in 2020)
കുട്ടികൾ
അൽമ മേറ്റർഅമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് കെയ്റോ

സൂസാൻ മുബാറക് (അറബിക്: سوزان مبارك [സുസാൻ മൊബാക്ക്], ജനന നാമം, സാലെഹ് താബത്, ഫെബ്രുവരി 28, 1941) അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ പത്നിയും 1981 ഒക്ടോബർ 14 മുതൽ 2011 ഫെബ്രുവരി 11 വരെയുള്ള ഭർത്താവിന്റെ പ്രസിഡന്റ് ഭരണകാലത്ത് ഈജിപ്തിലെ പ്രഥമ വനിതയുമായിരുന്നു. 2011. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെ ഗുഡ്‌വിൽ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്ന അവർ ബ്രിട്ടീഷ് മ്യൂസിയവുമായി സഹകരിച്ച് കെയ്‌റോ ചൈൽഡ് മ്യൂസിയം സ്ഥാപിച്ചു. ഈജിപ്ഷ്യൻ പിതാവിനും ബ്രിട്ടീഷ് മാതാവിനും ജനിച്ച അവർ ഒരു സാമൂഹ്യശാസ്ത്രജ്ഞയാണ്.

ആദ്യകാലവും വിദ്യാഭ്യാസവും

[തിരുത്തുക]

1941 ഫെബ്രുവരി 28 ന് കെയ്‌റോയ്ക്ക് തെക്ക് 250 കിലോമീറ്റർ അകലെ നൈൽ നദിയോരത്തു സ്ഥിതിചെയ്യുന്ന അൽ മിന്യ ഗവർണറേറ്റിലാണ് സുസാൻ മുബാറക് ജനിച്ചത്.[1] അവരുടെ പിതാവ് സാലിഹ് താബെറ്റ് ഒരു ഈജിപ്ഷ്യൻ ശിശുരോഗവിദഗ്ദ്ധനും മാതാവ് ലില്ലി മേ പാമർ (മരണം, 1978 ൽ), വെയിൽസിലെ പോണ്ടിപ്രിഡിൽ നിന്നുള്ള ഒരു നഴ്സുമായിരുന്നു.[2][3][4] കെയ്‌റോയിലെ ഹെലിയോപോളിസിലെ സെന്റ് ക്ലെയർ സ്‌കൂളിൽ അവർ പഠനത്തിനു ചേർന്നു.

തന്റെ ഭാവി ഭർത്താവും ഈജിപ്ഷ്യൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായിരന്ന ഹോസ്നി മുബാറക്കിനെ 16 വയസ്സുള്ളപ്പോൾ അവർ കണ്ടുമുട്ടി.[5] 17 വയസ്സുള്ളപ്പോൾ[6] വിവാഹിതരായ ദമ്പതികൾക്ക് അലാ മുബാറക്ക്, ഗമാൽ മുബാറക്ക് എന്നിങ്ങനെ  രണ്ട് ആൺമക്കളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം അവൾ സ്കൂളിൽ തിരിച്ചെത്തി.[7]

1977 ൽ കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് (എ.യു.സി) പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടുകയും തുടർന്ന് 1982-ൽ എ.യു.സിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.[8][9] "സോഷ്യൽ ആക്ഷൻ റിസർച്ച് ഇൻ അർബൻ ഈജിപ്റ്റ്: കേസ് സ്റ്റഡി ഓഫ് പ്രൈമറി സ്കൂൾ അപ്ഗ്രേഡിംഗ് ഇൻ ബുലാക്ക്" എന്ന വിഷയത്തിൽ അവർ ഒരു പ്രബന്ധം എഴുതിയിരുന്നു.

ഈജിപ്തിലെ പ്രഥമവനിത

[തിരുത്തുക]

1981 ഒക്ടോബർ 14 ന് അവരുടെ ഭർത്താവ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിതനായിതോടെ സുനാൻ മുബാറക് ഈജിപ്തിലെ പ്രഥമ വനിതയായിത്തീരുകയും 2011 ഫെബ്രുവരി 11 ന് ഭർത്താവ് രാജിവയ്ക്കുന്നതുവരെ ഈ സ്ഥാനത്തു തുടരുകയും ചെയ്തു.

മനുഷ്യക്കടത്ത്, കുടുംബകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളിലെ മുബാറക്കിന്റെ പ്രവർത്തനങ്ങൾ ഈജിപ്തിൽ പ്രാമുഖ്യമുള്ളതായിരുന്നു.[10] വനിതകളെയും കുട്ടികളെയും സംബന്ധിച്ച കോൺഫറൻസുകളിൽ ഈജിപ്ഷ്യൻ യുഎൻ പ്രതിനിധി സംഘത്തെ അവർ നയിച്ചു. ബ്രിട്ടീഷ് മ്യൂസിയവുമായി സഹകരിച്ച് 1985 ൽ അവർ കെയ്‌റോയിലെ ചൈൽഡ് മ്യൂസിയം സ്ഥാപിച്ചു. 2005 ൽ അവർ മുബാറക്കിന്റെ പൊതു ലൈബ്രറിയുടെ ഹർഖാദ ബ്രാഞ്ച് തുറന്നു.[11] 2008 ഒക്ടോബറിൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ഗുഡ്വിൽ അംബാസഡറായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[12] കുട്ടികൾക്കുള്ള അമേരിക്കൻ ടെലിവിഷൻ പരമ്പരയായിരുന്ന സെസെം സ്ടീറ്റിന്റെ ഈജിപ്റ്റ് പതിപ്പായ ആലം സിംസിമിന്റെ രക്ഷാധികാരിയായിരുന്നു അവർ

2007 ഓഗസ്റ്റിൽ ഹോസ്നി മുബാറക്കിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 2008 മാർച്ചിൽ ഈജിപ്ഷ്യൻ പത്രപ്രവർത്തകൻ ഇബ്രാഹിം ഈസ അറസ്റ്റിലായി.[13] ഹൊസ്‌നി യഥാർത്ഥത്തിൽ ആരോഗ്യവാനായിരുന്നുവെന്നും മറ്റുവിധത്തിൽ വാർത്ത പുറത്തുവിട്ട റിപ്പോർട്ടർമാർ ശിക്ഷിക്കപ്പെടാൻ അർഹരാണെന്നും പ്രസ്താവിച്ച് അവർ ഒരു അപൂർവമായ ടെലിവിഷൻ പ്രസംഗം നടത്തിയിരുന്നു.[14]

കുടുംബം

[തിരുത്തുക]

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ മുബാറക് വിവാഹം കഴിച്ച അവർ ഈജിപ്ഷ്യൻ ശിശുരോഗവിദഗ്ദ്ധനായ സാലെഹ് സാബെത്തിന്റെയും വെൽഷ് നഴ്‌സ് ലില്ലി പാമറിന്റെയും മകളാണ്. കാർഡിഫ് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന 29 കാരൻ സാലെഹ് സാബെത് 1934 മാർച്ച് 16 ന് ലണ്ടനിലെ ഇസ്ലിംഗ്ടണിൽ വച്ച് 29 കാരിയായ ലില്ലി മേ പാമറിനെ വിവാഹം കഴിച്ചു. പരിശീലനം ലഭിച്ച ഒരു നഴ്സായിരുന്ന പാമർ അക്കാലത്ത് ഇസ്ലിംഗ്ടണിലെ കാംഡെൻ റോഡിലുള്ള ഒരു ആതുരാലയത്തിൽ ജോലിചെയ്യുകയായിരുന്നു. ഒരു കൽക്കരിഖനി മാനേജരായിരുന്ന ചാൾസ് ഹെൻറി പാമറിന്റെ മകളായിരുന്നു അവർ, വെയിൽസിലെ ഗ്ലാമോർഗനിലെ പോണ്ടിപ്രിഡിലാണ് വളർന്നത്.[15] സൂസേൻ മുബാറക്കിന്റെ ജ്യേഷ്ഠൻ മൗനീർ സാബെത് ഈജിപ്ഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു.[16]

അവലംബം

[തിരുത്തുക]
  1. "Egypt's first ladies". Historica. Retrieved 2 March 2013.
  2. "Egypt: Suzanne Mubarak 'recovering' from sudden illness". BBC. 14 May 2011. Retrieved 24 July 2012.
  3. Mahnaimi, Uzi (12 June 2005). "Wife bids to build Mubarak dynasty". The Times. Archived from the original on 2011-08-16. Retrieved 2020-02-28.
  4. Evans, Martin. "Egypt Crisis: Mubarak Family Profile – Telegraph."30 Jan. 2011. Web. 14 May 2011. [1].
  5. Leary, Alex (14 February 1988). "A Greater Role for Egypt's First Lady". New York Times. Retrieved 16 May 2011.
  6. Leary, Alex (14 February 1988). "A Greater Role for Egypt's First Lady". New York Times. Retrieved 16 May 2011.
  7. Leary, Alex (14 February 1988). "A Greater Role for Egypt's First Lady". New York Times. Retrieved 16 May 2011.
  8. Leary, Alex (14 February 1988). "A Greater Role for Egypt's First Lady". New York Times. Retrieved 16 May 2011.
  9. Thurber, John. "Suzanne Mubarak's Literary Career|Los Angeles Times." |18 May 2011. [2].
  10. Hendawi, Hamza. "Court: Remove Mubarak name from public facilities – Yahoo! News." 21 April 2011. [3].
  11. "Archived copy". Archived from the original on 2 ഡിസംബർ 2008. Retrieved 19 ജൂലൈ 2009.{{cite web}}: CS1 maint: archived copy as title (link)
  12. "First Ladies Summit at FAO, Rome". FAO Newsroom. 5 November 2009.
  13. "Egyptian Journo Jailed For Prez Reports" 26 March 2008. CBS News. Retrieved 17 May 2015.
  14. "Egyptian Journo Jailed For Prez Reports" 26 March 2008. CBS News. Retrieved 17 May 2015.
  15. "Egypt's first ladies". Historica. Retrieved 2 March 2013.
  16. Hays, Kathleen; Morris, Valerie; Willis, Gerri (10 December 2003). "Deadly Checkmate" (Free with registration). Egypt Today. America's Intelligence Wire. Retrieved 7 October 2010. the Egyptian Olympic Committee (EOC), headed by Gen. Mounir Sabet, the brother of the First Lady Suzanne Mubarak...
"https://ml.wikipedia.org/w/index.php?title=സൂസാൻ_മുബാറക്&oldid=4117421" എന്ന താളിൽനിന്ന് ശേഖരിച്ചത്