സുബൈദ ജലാൽ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുബൈദ ജലാൽ ഖാൻ
വിദ്യാഭ്യാസ മന്ത്രി - പാകിസ്താൻ
ഓഫീസിൽ
24 നവംബർ 2002 – 15 നവംബർ 2007
രാഷ്ട്രപതിപർവേസ് മുഷറഫ്
പ്രധാനമന്ത്രിസഫറുള്ള ജമാലി
ഷൗക്കത്ത് അസീസ്
മുൻഗാമിതെഹ്മിന ദൗൽത്താന
പിൻഗാമിഅഹ്സൻ ഇഖ്ബാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
സുബൈദ ജലാൽ ഖാൻ

(1959-08-31) 31 ഓഗസ്റ്റ് 1959  (64 വയസ്സ്)
ഖ്വട്ട, ബലൂചിസ്ഥാൻ, പാകിസ്താൻ
പൗരത്വം പാകിസ്താൻ
ദേശീയത പാകിസ്താനി
രാഷ്ട്രീയ കക്ഷിപാകിസ്താൻ മുസ്ലിം ലീഗ്
മറ്റ് രാഷ്ട്രീയ
അംഗത്വം
പാകിസ്താൻ മുസ്ലിം ലീഗ്
കുട്ടികൾചകാർ കുർദ്
അൽമ മേറ്റർബലൂചിസ്ഥാൻ സർവ്വകലാശാല
ജോലിഅധ്യാപിക, സാമൂഹ്യപ്രവർത്തക

പാകിസ്താനിലെ ഒരു രാഷ്ട്രീയ,സാമൂഹിക പ്രവർത്തകയും, അധ്യാപികയുമാണ് സുബൈദ ജലാൽ ഖാൻ (ജനനം: 31 ഓഗസ്റ്റ് 1959). 2002 ലെ പൊതു തിരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്ലിം ലീഗ് പാർട്ടിയുടെ സഹായത്തോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് സഫറുള്ള ജമാലി മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി അധികാരമേറ്റു.[1] 2008 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും, സുബൈദ പരാജയപ്പെട്ടു.[2]

അഞ്ചു വർഷത്തെ രാഷ്ട്രീയ വനവാസത്തിനുശേഷം ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സുബൈദ പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു പകരം, പാകിസ്താൻ മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.[3]

ജീവചരിത്രം[തിരുത്തുക]

ബലൂചിസ്ഥാൻ പ്രവിശ്യയിലെ, കെച്ച് ജില്ലയിലുള്ള ഒരു പാവപ്പെട്ട് കുടുംബത്തിലാണ് സുബൈദ ജനിച്ചത്. അധ്യാപകനായിരുന്നു പിതാവ്, അദ്ദേഹം പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെയായിരുന്നു സുബൈദയുടെ പ്രാഥമിക വിദ്യാഭ്യാസവും.[4] കുവൈറ്റിലേക്കു കുടുംബം കുടിയേറിയപ്പോൾ, സുബൈദ വിദ്യാഭ്യാസം തുടർന്ന് അവിടെയുള്ള പാകിസ്താനി സ്കൂളിലായിരുന്നു. 1985 ൽ ബലൂചിസ്ഥാൻ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കി. 1988 ൽ അതേ സർവ്വകലാശാലയിൽ നിന്നു തന്നെ ബിരുദാനന്തരബിരുദവും നേടി.

സാമൂഹിക,രാഷ്ട്രീയപ്രവർത്തനം[തിരുത്തുക]

അധ്യാപനം[തിരുത്തുക]

കുവൈറ്റിൽ നിന്നും തിരിച്ചെത്തിയ ശേഷം, ബലൂചിസ്ഥാനിലെ പെൺകുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കുകയായിരുന്നു സുബൈദ ആദ്യം ചെയ്തത്. അക്കാലത്ത് ബലൂച് സമൂഹം, പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് തടഞ്ഞിരുന്നു. സ്കൂളിൽ പഠിപ്പിക്കുന്ന സമയത്തുതന്നെ, ബലൂചിസ്ഥാൻ സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് സുബൈദയുടെ സംഭാവനകൾ കണക്കിലെടുത്ത് പാകിസ്താൻ സർക്കാർ അവർക്ക് പ്രൈഡ് ഓഫ് പാകിസ്താൻ എന്ന ബഹുമതി സമ്മാനിച്ചു. ദാരിദ്ര്യ നിർമ്മാജനം, സ്ത്രീ ഉന്നമനം എന്നീ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ സുബൈദയുടേതായുണ്ട്.

രാഷ്ട്രീയം[തിരുത്തുക]

നവാസ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലിം ലീഗിൽ ചേരുന്നതോടെയാണ് സുബൈദയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2002 ലെ പൊതു തിരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്ലിം ലീഗിന്റെ സഹായത്തോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുബൈദ ബലൂചിസ്ഥാൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. സഫറുള്ള ജമാലിയുടെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി സുബൈദ സ്ഥാനമേറ്റെടുത്തു. പിന്നീടു വന്ന ഷൗക്കത്ത് അസീസ് മന്ത്രിസഭയിലും സുബൈദ വിദ്യാഭ്യാസമന്ത്രിയായിരുന്നു.[5]

രാജ്യത്തെ എല്ലാ മതപഠനകേന്ദ്രങ്ങളും മുഖ്യധാരാ വിദ്യാഭ്യാസത്തിൽ പങ്കാളിയാവണമെന്ന് സുബൈദ നിഷ്കർഷിച്ചു. പാകിസ്താൻ പ്രസിഡന്റ് പർവ്വേസ് മുഷറഫ് അംഗീകരിച്ച ഈ പദ്ധതി വഴി, രാജ്യത്തെ മദ്രസ്സകൾ എന്നു വിളിക്കുന്ന മതപഠനകേന്ദ്രങ്ങൾ മുഖ്യധാരാ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചു. അമേരിക്കൻ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെയാണ് ഈ പദ്ധതി പാകിസ്താനിൽ സുബൈദ നടപ്പിലാക്കിയത്.[6]

ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ പരിപാടി പക്ഷേ, ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയില്ലെന്നാണ് സർക്കാർ രേഖകൾ കാണിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയം തന്നെ പദ്ധതി പൂർത്തീകരിക്കാൻ യാതൊരു താൽപര്യവുമെടുത്തില്ല. പിന്നീട്, സർക്കാർ കുറേയധികം തുക കൂടി ഈ ഇനത്തിൽ നൽകിയിരുന്നുവെങ്കിലും, പ്രാദേശികമായി ഈ തുക വിനിയോഗിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ നവീകരണത്തിനു, പുതിയ പദ്ധതികളൊന്നും തന്നെ നടപ്പിൽ വന്നില്ല.

വിവാദങ്ങൾ[തിരുത്തുക]

2008 ലെ തിരഞ്ഞെടുപ്പിനു ശേഷം, സുബൈദക്കെതിരേ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചു. പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനിയുടെ പ്രത്യേക ഉത്തരവിൻ പ്രകാരമായിരുന്നു അന്വേഷണം. തനിക്കെതിരേ ഉയർന്നുവന്ന ആരോപണങ്ങളെ സുബൈദ ശക്തമായി നിഷേധിച്ചു. സുബൈദക്കെതിരേ മതിയായ തെളിവുകളുടെ അഭാവത്തിൽ 2009ൽ ഏജൻസി അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു.

ഒരു ഏജൻസിയുടെ കണക്കുപ്രകാരം, 2010 ൽ ബലൂചിസ്ഥാനിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാം സ്ഥാനമാണ് സുബൈദക്കുള്ളത്.

അവലംബം[തിരുത്തുക]

  1. "Pakistan General Election 2002". Electionpakistani. Archived from the original on 2017-03-12. Retrieved 2017-03-12.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Pakistan General Election 2008". Electionpakistani. Archived from the original on 2017-03-12. Retrieved 2017-03-12.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Mrs. Zubaida Jalal". National Assembly of Pakistan. Archived from the original on 2017-03-12. Retrieved 2017-03-12.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Zubaida Jalal". Pakistanherald. Archived from the original on 2017-03-12. Retrieved 2017-03-12.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "Jamali, cabinet take oath: PPP, PML-N abstain from ceremony". Dawn. 2002-11-24. Archived from the original on 2017-03-12. Retrieved 2017-03-12.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "Masood looks for ways to implement madrassa reforms". Daily times. {{cite news}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സുബൈദ_ജലാൽ_ഖാൻ&oldid=3792678" എന്ന താളിൽനിന്ന് ശേഖരിച്ചത്