സുന്ദരകലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Art of Painting; ജോഹന്നാസ് വെർമീർ; 1666-1668; കാൻവാസിൽ എണ്ണച്ചായചിത്രം; 1.3 x 1.1 മീ; കുൻസ്റ്റിസ്റ്റോറിഷെസ് മ്യൂസിയം (വിയന്ന, ഓസ്ട്രിയ)
ബാബേൽ ഗോപുരം; പിയറ്റർ ബ്രൂഗൽ ഒന്നാമൻ; 1563; പാനലിലെ എണ്ണച്ചായചിത്രം: 1.14 x 1.55 സെ.മീ; കുൻസ്റ്റിസ്റ്റോറിഷെസ് മ്യൂസിയം

മനുഷ്യരുടെ മാനസികോല്ലാസത്തിനെ ലക്ഷ്യമാക്കി രചിക്കുന്ന കലകളെ പൊതുവേ സുന്ദരകലകൾ എന്നു പറയുന്നു. സംഗീതം, ചിത്രരചന, സാഹിത്യരചന, നൃത്തനർത്യങ്ങൾ മുതലായവയൊക്കെ സുന്ദരകലകളിൽ പെടുന്നു. കലകളെ പ്രയോജനകലകൾ എന്നും സുന്ദരകലകൾ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. സുന്ദരകലകളുടെ ആത്യന്തികലക്ഷ്യം വിനോദമായിരിക്കും. അതെപ്പോഴും ബാഹ്യജീവിതവുമായി ബന്ധപ്പെട്ടിരിക്കണം എന്നു നിർബന്ധമില്ല.

"https://ml.wikipedia.org/w/index.php?title=സുന്ദരകലകൾ&oldid=3261380" എന്ന താളിൽനിന്ന് ശേഖരിച്ചത്