സി. അയ്യപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി. അയ്യപ്പൻ
സി. അയ്യപ്പൻ.jpg
ജനനം1949
എറണാകുളം ജില്ലയിലെ കീഴില്ലം
മരണം2011 ഓഗസ്റ്റ്
ദേശീയത ഇന്ത്യ
തൊഴിൽകഥാകൃത്ത്
പ്രശസ്തിദളിത് സാഹിത്യം

മലയാളസാഹിത്യത്തിൽ ദളിതെഴുത്തിന്റെ ശക്തനാവായ വക്താവായിരുന്നു കഥാകൃത്തായിരുന്ന സി. അയ്യപ്പൻ. ദളിത്‌ ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്കരിക്കുകയും അതുവഴി പരമ്പരാഗത സാഹിത്യഭാവുകത്വത്തെ പൊളിച്ചുപണിയുകയും ചെയ്തു അദ്ദേഹം. [1]

വ്യക്തി ജീവിതം[തിരുത്തുക]

എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ൽ ജനിച്ചു. അച്ഛൻ ചോതി. അമ്മ കുറുമ്പ . ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1978 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുൻ എം.പി.യും എഴുത്തുകാരനുമായിരുന്ന ടി.കെ.സി. വടുതലയുടെ മകളാണ്. 2011 ആഗസ്റ്റിൽ അന്തരിച്ചു.[2] [3]

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

  • ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങൾ , എൻ ബി എഎസ്, 1986
  • ഞണ്ടുകൾ , ഡി സി ബുക്സ്‌, 2003[4]
  • സി അയ്യപ്പന്റെ കഥകൾ , മനോരമ-പെൻഗ്വിൻ, 2008[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി._അയ്യപ്പൻ&oldid=1767562" എന്ന താളിൽനിന്ന് ശേഖരിച്ചത്