സി.ബി. ഗീത
സി.ബി. ഗീത | |
---|---|
Municipal Councillor (Olarikara Ward), Thrissur Municipal Corporation | |
മണ്ഡലം | Olarikara, Thrissur , Kerala |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thrissur | 30 മേയ് 1964
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കുട്ടികൾ | Preethi Naveen, Prateek Krishna |
മാതാപിതാക്കൾs | C. N. Balakrishnan, Thankamani Balakrishnan |
വസതിs | തൃശ്ശൂർ, കേരളം, ഇന്ത്യ |
കേരളത്തിലെ ഒളരിക്കര ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട് തൃശ്ശൂർ മുനിസിപ്പൽ കൗൺസിലർ ആയി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സി.ബി. ഗീത.[1] തൃശ്ശൂർ ജില്ലാ മഹിളാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റും, തൃശൂർ ജില്ലാ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് ഗീത.
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കീഴിൽ സഹകരണ, ഖാദി, ഗ്രാമ വ്യവസായങ്ങളുടെ മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായ സി. എൻ. ബാലകൃഷ്ണന്റെ മൂത്തമകളാണ് ഗീത. 2011-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അദ്ദേഹം കേരളത്തിലെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിനിധിയായി.[2][3]
ജീവചരിത്രം
[തിരുത്തുക]പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഒരു വനിത നേതാവാണ് സി.ബി. ഗീത. 2011-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ അച്ഛനായ സി. എൻ. ബാലകൃഷ്ണന്റെ ഒപ്പം വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ ഗീത പ്രചാരണത്തിനിറങ്ങിയിരുന്നു. അക്കാലത്ത് പുതുതായി രൂപീകരിച്ച ജില്ലാ വനിത സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു അവൾ.[4]
2015 ൽ നടന്ന തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിൽ ഒളരി ഡിവിഷനിൽനിന്ന് കോൺഗ്രസ് കൗൺസിലരായി സി.ബി. ഗീത തെരഞ്ഞെടുക്കപ്പെട്ടു.[5]
അവലംബങ്ങൾ
[തിരുത്തുക]- ↑ "യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി സി.ബി. ഗീത; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ജോൺ ഡാനിയൽ". Mathrubhumi. Archived from the original on 2019-12-21. Retrieved 2019-03-08.
- ↑ "മുൻ മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു | NewsTagLive". newstaglive.com. Retrieved 2019-03-08.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ അന്തരിച്ചു". www.mangalam.com. Retrieved 2019-03-08.
- ↑ "സി.എൻ. ബാലകൃഷ്ണന്റെ മകൾ രാഷ്ട്രീയത്തിലേക്ക് |". www.deepika.com. Retrieved 2019-03-08.
- ↑ "LSGD Kerala | Govt of Kerala". lsgkerala.gov.in. Retrieved 2019-03-08.