സിൻജിയാങിലെ സോവിയറ്റ് അധിനിവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിൻജിയാങിലെ സോവിയറ്റ് അധിനിവേശം
കുമൂൾ കലാപം ഭാഗം
തിയതി1934 ജനുവരി - ഏപ്രിൽ
സ്ഥലംസിൻജിയാങ്
ഫലംവെടിനിർത്തൽ
Territorial
changes
സിൻജിയാങ് രണ്ടായി വിഭജിച്ചു
Belligerents
Taiwan റിപ്പബ്ലിക് ഓഫ് ചൈന Soviet Union

റഷ്യൻ സാമ്രാജ്യം White Russian forces

Torgut Mongols
പടനായകരും മറ്റു നേതാക്കളും
തായ്‌വാൻ ചിയാങ് കൈ-ഷക്

തായ്‌വാൻ മാ ഷൊങ്‌യിങ്
തായ്‌വാൻ ഷാങ് പെയ്‌യുവാൻ  
തായ്‌വാൻ മ ഹുഷാൻ

തായ്‌വാൻ മ ഷിഹ്‌-മിങ്
സോവ്യറ്റ് യൂണിയൻ ജോസഫ് സ്റ്റാലിൻ

സോവ്യറ്റ് യൂണിയൻ ജന്രൽ വോൾഗിൻ
സോവ്യറ്റ് യൂണിയൻ ഇഷാക് ബെഗ്
റഷ്യൻ സാമ്രാജ്യം ജനറൽ ബെക്റ്റീവ്

റഷ്യൻ സാമ്രാജ്യം കേണൽ പോറോഷ്കുകറോവ്
ശക്തി
Flag of the Republic of China Army.svg നാഷണൽ റെവല്യൂഷണറി ആർമിയുടെ 36-ആം ഡിവിഷൻ, ഉദ്ദേശം 10,000 ചൈനീസ് മുസ്ലീം കുതിരപ്പട്ടാളവും കാലാൾപ്പടയും
3,000 ഹാൻ ചൈനീസ് പടയാളികൾ ഇലി ഗാരിസണിൽ നിന്ന്[1]
7,000 സോവിയറ്റ് റഷ്യൻ ജി.പി.യു, റെഡ് ആർമി സേന, രണ്ട് ബ്രിഗേഡ്. വിമാനങ്ങൾ, ടാങ്കുകൾ മസ്റ്റാഡ് ഗ്യാസ്[2]

ആയിരക്കനക്കിന് വൈറ്റ് റഷ്യൻ സൈനികരി

ആയിരക്കനക്കിന് മംഗോൾ ടോർഗുട്ടുകൾ
നാശനഷ്ടങ്ങൾ
വലിയ മരണനിരക്ക്. ധാരാളം സാധാരണക്കാർക്ക് പരിക്കുപറ്റുകയും കൊല്ലപ്പെടുകയും ചെയ്തു.വലിയ മരണനിരക്ക്. ഡസൻ കണക്കിന് കവചിതവാഹനങ്ങൾ നശിപ്പിക്കപ്പെട്ടു.

1934-ൽ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ നടന്ന സൈനികനീക്കമാണ് സിൻജിയാങ്ങിലെ സോവിയറ്റ് അധിനിവേശം എന്നറിയപ്പെടുന്നത്. സോവിയറ്റ് റെഡ് ആർമിയുടെ സഹായത്തോടെ വൈറ്റ് റഷ്യൻ പ്രസ്ഥാനമാണ് ആക്രമണം നടത്തിയത്.[3]

പശ്ചാത്തലം[തിരുത്തുക]

റിപ്പബ്ലിക് ഓഫ് ചൈനയുടെ കുമിംഗ്താങ് സർക്കാരിന്റെ സഹായത്തോടെ 1934-ൽ മാ ഷോങ്യിങിന്റെ ചൈനീസ് മുസ്ലീം സേന സോവിയറ്റ് സഹായത്തോടെ ഭരിച്ചിരുന്ന ഷെങ് ഷികായിയെ തോൽപ്പിക്കും എന്ന സ്ഥിതിയിലായിരുന്നു.

ജനറൽ മാ ‌ഷോങ്യിങ് ഒരു ഹുയി വിഭാഗത്തിൽപ്പെട്ട ചൈനീസ് മുസ്ലീമായിരുന്നു. ഇദ്ദേഹം നാൻജിങ്നിലെ വാം‌പോവ സൈനിക അക്കാദമിയിൽ 1929-ൽ പഠിച്ചിരുന്നു. ആ സമയത്ത് ഇത് ചിയാങ് കൈഷകിന്റെ നടത്തിപ്പിലായിരുന്നു.[4][5]

കുമിംഗ്താങ് ഗവണ്മെന്റിന്റെ പിന്തുണയോടെ സോവിയറ്റ് ചായ്‌വുള്ള പ്രാദേശിക ഗവണ്മെന്റിനെ മറിച്ചിടാൻ മാ ഷോ‌ങ്‌യിങ്ങിനെ അയച്ചു. കുമൂൾ ഖാനേറ്റിനെ പിന്തുണയ്ക്കുന്നവരോടൊന്നിച്ച് മാ ഇവിടം ആക്രമിച്ചു. ഇദ്ദേഹത്തിന്റെ സേനയെ 36-ആമത് ഡിവിഷനായി കുമിങ്താങ് ഗവണ്മെന്റ് അംഗീകരിച്ചിരുന്നു. 193-ൽ ഹാൻ ചൈനീസ് കമാൻഡറായ ഷാങ് പൈ‌യുവാനും അദ്ദേഹത്തിന്റെ സൈന്യവും പ്രാദേശിക ഭരണകൂടം വിട്ട് മാ ഷോങ്യിങ്ങിന്റെ സേനയോടൊപ്പം ചേർന്നു.

സോവിയറ്റ് അധിനിവേശം[തിരുത്തുക]

1934-ൽ രണ്ട് ബ്രിഗേഡ് (ഏകദേശം 7,000 സോവിയറ്റ് ജി.പി.യു. സൈനികർ) ടാങ്കുകളുടെയും വിമാനങ്ങളുടേയും പീരങ്കികളുടെയും മസ്റ്റാർഡ് ഗ്യാസ് ആക്രമണത്തിന്റെയും സഹായത്തോടെ അതിർത്തി കടന്ന് ഗവർണർ ഷെങ് ഷികായിയെ സഹായിക്കുവാനായി എത്തി.[6] ഈ സമയത്ത് ഷെങ്ങിന്റെ മഞ്ചൂറിയൻ സൈനികർ യുദ്ധത്തിൽ തോൽവിയുടേ വക്കിലായിരുന്നു.[7] ചൈനയുടെയും വൈറ്റ് റഷ്യയുടെയും സം‌യുക്ത സേന "അൾട്ടായ് സന്നദ്ധസൈനികർ" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സോവിയറ്റ് സൈനികർ വൈറ്റ് റഷ്യൻ സേനയ്ക്കൊപ്പം ചേർന്നിരുന്നു.[8]

ആദ്യ ദിവസങ്ങളിൽ വിജയങ്ങളുണ്ടായെങ്കിലും ഷാങിന്റെ സേന ചുങുചാകിലെ കുൽജ എന്ന സ്ഥലത്തുവച്ച് തോൽപ്പിക്കപ്പെടുകയും പിടികൂടപ്പെടുന്നത് ഒഴിവാക്കാനായി ഇദ്ദേഹം മുസാർട്ട് മലയിടുക്കിൽ വച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.

സോവിയറ്റ് റഷ്യൻ സൈനികർക്ക് മെച്ചപ്പെട്ട സാങ്കേതികവിദ്യയും സൈനികരുമുണ്ടായിരുന്നുവെങ്കിലും ആഴ്ചകളോളം അവരെ തടുത്തുനിർത്തുകയും വലിയ നാശനഷ്ടങ്ങളേൽപ്പിക്കുകയും ചെയ്യാൻ ചൈനീസ് സേനയ്ക്കായി. സോവിയറ്റ് സേന ഷെങ്ങിന് സൈനിക ഉപകരണങ്ങൾ നൽകുന്നത് തടയാൻ ചൈനയ്ക്കായി.[9]

മാ ഷോങ്‌യിങിനെ സഹായിക്കുവാൻ ഒരു സേനാ വിഭാഗത്തെ ഹുവാങ് ഷാവോഹോങ് എന്നയാളുടെ നേതൃത്വത്തിൽ അയയ്ക്കുവാൻ ചിയാങ് കൈഷക് തയ്യാറായിരുന്നുവെങ്കിലും സോവിയറ്റ് അധിനിവേശത്തെക്കുറിച്ചറിഞ്ഞപ്പോൾ ഇത് വേണ്ടെന്നുവച്ചു.[10]

ടുടുങ് യുദ്ധം[തിരുത്തുക]

ടുടുങിനടുത്താണ് ആദ്യം യുദ്ധം ആരംഭിച്ചത്. ഏകദേശം 7,000 സോവിയറ്റ് ജി.പി.യു. സൈനികർ ടാങ്കുകളുടെയും വിമാനങ്ങളുടേയും പീരങ്കികളുടെയും മസ്റ്റാർഡ് ഗ്യാസ് ആക്രമണത്തിന്റെയും സഹായത്തോടെയാണ് ആക്രമണം ആരംഭിച്ചത്. തണുത്തുറഞ്ഞ ടുടുങ് നദിയിൽ ആഴ്ചകളോളം യുദ്ധം നടന്നു. രണ്ടുവശത്തും വലിയ ആൾനാശമുണ്ടായി. മാ ഷോങ്യിങ് തന്റെ സേനയെ ഇവിടെനിന്ന് പിൻവലിച്ചതോടെ ഈ പോരാട്ടം അവസാനിച്ചു.[11][12]

പിന്മാറ്റം[തിരുത്തുക]

മാ ഷോങ്‌യിന്റെ സൈന്യം കാഷ്ഗാറിലേയ്ക്ക് പിൻവാങ്ങി. ഇവർ 1934 ഏപ്രിൽ 6-നാണ് ഇവിടെയെത്തിയത്. സോവിയറ്റ് സൈന്യം ടർഫാൻ കടന്ന് മുന്നോട്ട് വന്നില്ല. വൈറ്റ് റഷ്യന്മാർ, മംഗോളുകൾ, ഷെങ് ഷികായിയുടെ ചൈനീസ് മഞ്ചൂറിയൻ സേന എന്നിവ്ർ അക്സു വരെ മാ ഷോങ്യിങ്ങിനെ പിന്തുടർന്നു. പിന്തുടർന്ന സൈന്യം പതിയെ ഇതവസാനിപ്പിച്ചു. സൊവിയറ്റ് സേന മാ ഷോങ്യിങ്ങിന്റെ സേനയെ ബോംബാക്രമണം നടത്തുന്നത് തുടർന്നുകൊണ്ടിരുന്നു.[13]

കാഷ്ഗറിലെ ബ്രിട്ടീഷ് കോൺസുലേറ്റിനോട് ജനറൽ മാ പറഞ്ഞത് അദ്ദേഹത്തിന് പെട്ടെന്നുതന്നെ റഷ്യൻ സേനയ്ക്കെതിരേ സഹായം ആവശ്യമുണ്ടെന്നാണ്. ചൈനീസ് ഗവണ്മെന്റിനോട് തനിക്ക് കൂറുണ്ടെന്നും സിൻജിയാങ്ങിനെ റഷ്യക്കാരുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ തനിക്കാഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മരാൽ ബാഷിയിലും ഫൈസാബാദിലും ഇദ്ദേഹം താവളമുറപ്പിച്ചു. സോവിയറ്റ്, പ്രാദേശിക ശക്തികളുടെ ആക്രമണത്തിൽ നിന്ന് രക്ഷയ്ക്കായി ഇദ്ദേഹം പ്രതിരോധങ്ങൾ തീർത്തിരുന്നു. മാ ഹുഷാൻ ഈ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. മരാൽ ബാഷിയിൽ ജൂണിലും ബോംബിങ് തുടർന്നതിനാൽ മാ ഷോങ്യിങ് തന്റെ സൈനികരോട് കഷ്ഗറിൽ നിന്ന് ഖോതാനിലേയ്ക്ക് മാറാൻ നിർദ്ദേശിച്ചു. ഇതെത്തുടർന്ന് മാ ഷോങ്യിങ് സോവിയറ്റ് യൂണിയനിലേയ്ക്ക് പ്രവേശിച്ചു. ഇതെന്തിനായിരുന്നു എന്ന് ധാരണയില്ല. ഇദ്ദേഹത്തെപ്പറ്റി ഇതിനുശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.[14]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Howard L. Boorman; Richard C. Howard; Joseph K. H. Cheng (1970). Biographical dictionary of Republican China, Volume 3. Columbia University Press. p. 122. ISBN 0-231-08957-0. ശേഖരിച്ചത് 2010-06-28.
 2. Pearson, Graham S. "Uses of CW since the First World War". Federation of American Scientists. ശേഖരിച്ചത് 2010-06-28.
 3. Dickens, Mark (1990). "The Soviets in Xinjiang 1911-1949". OXUS COMMUNICATIONS. മൂലതാളിൽ നിന്നും 1990-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-28.
 4. Lars-Erik Nyman (1977). Great Britain and Chinese, Russian and Japanese interests in Sinkiang, 1918-1934. Esselte studium. p. 52. ISBN 9124272876. ശേഖരിച്ചത് 2010-06-28.
 5. Andrew D. W. Forbes (1986). Warlords and Muslims in Chinese Central Asia: a political history of Republican Sinkiang 1911-1949. Cambridge, England: CUP Archive. p. 53. ISBN 0-521-25514-7. ശേഖരിച്ചത് 2010-06-28.
 6. S. Frederick Starr (2004). Xinjiang: China's Muslim borderland. M.E. Sharpe. p. 79. ISBN 0-7656-1318-2. ശേഖരിച്ചത് 2010-06-28.
 7. David D. Wang (1999). Under the Soviet shadow: the Yining Incident : ethnic conflicts and international rivalry in Xinjiang, 1944-1949. Hong Kong: The Chinese University Press. p. 52. ISBN 962-201-831-9. ശേഖരിച്ചത് 2010-06-28.
 8. Andrew D. W. Forbes (1986). Warlords and Muslims in Chinese Central Asia: a political history of Republican Sinkiang 1911-1949. Cambridge, England: CUP Archive. p. 302. ISBN 0-521-25514-7. ശേഖരിച്ചത് 2010-06-28.
 9. Andrew D. W. Forbes (1986). Warlords and Muslims in Chinese Central Asia: a political history of Republican Sinkiang 1911-1949. Cambridge, England: CUP Archive. p. 120. ISBN 0-521-25514-7. ശേഖരിച്ചത് 2010-06-28.
 10. Hsiao-ting Lin (2010). Modern China's Ethnic Frontiers: A Journey to the West. Taylor & Francis. p. 46. ISBN 0-415-58264-4. ശേഖരിച്ചത് 2010-06-28.
 11. Christian Tyler (2004). Wild West China: the taming of Xinjiang. New Brunswick, New Jersey: Rutgers University Press. p. 112. ISBN 0-8135-3533-6. ശേഖരിച്ചത് 2010-06-28.
 12. Andrew D. W. Forbes (1986). Warlords and Muslims in Chinese Central Asia: a political history of Republican Sinkiang 1911-1949. Cambridge, England: CUP Archive. p. 120. ISBN 0-521-25514-7. ശേഖരിച്ചത് 2010-06-28.
 13. Andrew D. W. Forbes (1986). Warlords and Muslims in Chinese Central Asia: a political history of Republican Sinkiang 1911-1949. Cambridge, England: CUP Archive. p. 124. ISBN 0-521-25514-7. ശേഖരിച്ചത് 2010-06-28.
 14. Andrew D. W. Forbes (1986). Warlords and Muslims in Chinese Central Asia: a political history of Republican Sinkiang 1911-1949. Cambridge, England: CUP Archive. p. 125. ISBN 0-521-25514-7. ശേഖരിച്ചത് 2010-06-28.