Jump to content

സിസ്റ്റംസ് തിയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ വിജ്ഞാനശാഖകളുൾപ്പെടുന്നതും വ്യവസ്ഥകളുടെ പഠനത്തിലൂടെ എല്ലാത്തരംവ്യവസ്ഥകൾക്കും ബാധകമായ തത്ത്വങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുമായ സംവിധാനത്തെയാണ് സിസ്റ്റംസ് തിയറി അല്ലെങ്കിൽ വ്യവസ്ഥാസിദ്ധാന്തം എന്ന് വിളിക്കുന്നത്.[അവലംബം ആവശ്യമാണ്] ഈ പ്രയോഗത്തിന് ഇതുവരെ പരക്കെ സ്വീകരിക്കപ്പെട്ടതും വ്യക്തമായതുമായ അർത്ഥം ലഭിച്ചിട്ടില്ല. വ്യവസ്ഥാസംബന്ധിയായ ചിന്ത, വ്യവസ്ഥാശാസ്ത്രം, വ്യവസ്ഥാസംബന്ധിയായ സമീപനം എന്നീ വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബെർട്ടലാൻഫിയുടെ പൊതു വ്യവസ്ഥാ സിദ്ധാന്തത്തിൽ നിന്നാണ് (ജനറൽ സിസ്റ്റംസ് തിയറി) ഈ പേരുവന്നിരിക്കുന്നത്. ടാൽക്കോട്ട് പാഴ്സൺസിന്റെ ആക്ഷൻ തിയറി,[1] നിക്കോളാസ് ലഹ്മാന്റെ സോഷ്യൽ സിസ്റ്റംസ് തിയറി എന്നിവ പോലുള്ള സിദ്ധാന്തങ്ങളിലും ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്..[2]

ഈ പ്രയോഗത്തിലെ സിസ്റ്റം എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിതമായ വ്യവസ്ഥകളെയാണ്. മനുഷ്യശരീരത്തിലെ ഫിസിയോളജിയുമായി ബന്ധപ്പെട്ട വ്യൂഹങ്ങൾ, കാലാവസ്ഥാ വ്യവസ്ഥ, ജൈവവ്യവസ്ഥ എന്നിവ പോലെ സ്വയം നിയന്ത്രിത വ്യവസ്ഥകൾ പ്രകൃതിയിൽ കാണപ്പെടുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Rudolf Stichweh (2011) "Systems Theory", in:y. In: Bertrand Badie et al. (eds.), International Encyclopedia of Political Science. Sage New York.
    Stichweh states: "... Since its beginnings the social sciences were an important part of the establishment of systems theory... the two most influential suggestions were the comprehensive sociological versions of systems theory which were proposed by Talcott Parsons since the 1950s and by Niklas Luhmann since the 1970s."
  2. Luhmann, Niklas (1984). Soziale Systeme: Grundriß einer allgemeinen Theorie. Suhrkamp.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

സംഘടനകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിസ്റ്റംസ്_തിയറി&oldid=3931977" എന്ന താളിൽനിന്ന് ശേഖരിച്ചത്