സിസിയാൻ

Coordinates: 39°31′15″N 46°01′56″E / 39.52083°N 46.03222°E / 39.52083; 46.03222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസിയാൻ

Սիսիան
From top left: Sisian പട്ടണ Hall • Saint Gregory Church of 689 • Zorats Karer archaeological site • Vorotnavank • Vorotan River • Shaki Waterfall • Ughtasar Petroglyphs • Sisian with Mt Mets Ishkhanasar
From top left:
Sisian പട്ടണ Hall • Saint Gregory Church of 689 • Zorats Karer archaeological site • Vorotnavank • Vorotan River • Shaki Waterfall • Ughtasar Petroglyphs • Sisian with Mt Mets Ishkhanasar
ഔദ്യോഗിക ചിഹ്നം സിസിയാൻ
Coat of arms
സിസിയാൻ is located in Armenia
സിസിയാൻ
സിസിയാൻ
Coordinates: 39°31′15″N 46°01′56″E / 39.52083°N 46.03222°E / 39.52083; 46.03222
Country Armenia
ProvinceSyunik
MunicipalitySisian
First mentioned8th century BC
ഭരണസമ്പ്രദായം
 • MayorArthur Sargsyan
വിസ്തീർണ്ണം
 • ആകെച.കി.മീ.(3 ച മൈ)
ഉയരം
1,600 മീ(5,200 അടി)
ജനസംഖ്യ
 • ആകെ14,894
 • ജനസാന്ദ്രത1,700/ച.കി.മീ.(4,300/ച മൈ)
സമയമേഖലUTC+4 (AMT)
ഏരിയ കോഡ്+374 2830
വെബ്സൈറ്റ്Official website

സിസിയാൻ (അർമേനിയൻ: Սիսիան) തെക്കൻ അർമേനിയയിലെ സ്യൂനിക് പ്രവിശ്യയിലെ ഒരു പട്ടണവും സിസിയാൻ നഗര സമൂഹത്തിന്റെ കേന്ദ്രവുമാണ്. യെറിവാൻ-മേഘ്രി ഹൈവേയിൽ നിന്ന് 6 കിലോമീറ്റർ തെക്ക്, തലസ്ഥാനമായ യെറിവാനിൽ നിന്ന് 217 കിലോമീറ്റർ തെക്കുകിഴക്കായും, പ്രവിശ്യാ കേന്ദ്രമായ കപ്പാനിൽ നിന്ന് 115 കിലോമീറ്റർ വടക്കുമായി വൊറോട്ടാൻ നദിയോരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 14,894 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം 12,900 ആണ് സിസിയാനിലെ ജനസംഖ്യ.

പദോൽപ്പത്തി[തിരുത്തുക]

ഇന്നത്തെ സിസിയാൻ പട്ടണം നിലനിൽക്കുന്ന പ്രദേശം പുരാതന കാലത്തും പിന്നീട് മധ്യകാലഘട്ടത്തിലും സിസകൻ എന്നും സിസവാൻ എന്നും അറിയപ്പെട്ടിരുന്നു. മൊവ്സെസ് ഖെറെനാറ്റ്സി പറയുന്നതനുസരിച്ച്, സിസാകന്റെ പേര് - തുടർന്നുള്ള സിസിയാൻ എന്ന പേര് - ഒരു അർമേനിയൻ നാട്ടുരാജ്യമായിരുന്ന സ്യൂനിയുടെ[2] ഐതിഹാസിക പൂർവ്വികനായ സിസാക്കിൽ[3] നിന്ന് ഉരുത്തിരിഞ്ഞതായിരിക്കാമെന്നാണ്.

ചരിത്രം[തിരുത്തുക]

ചരിത്രപരമായി, ആധുനിക കാല സിസിയാൻ പ്രദേശം ഗ്രേറ്റർ അർമേനിയയുടെ ഏഴാമത്തെ പ്രവിശ്യയായിരുന്ന ചരിത്രപ്രസിദ്ധമായ സ്യൂനിക്കിനുള്ളിലെ ത്സ്ഗുക്ക് കന്റോണിന്റെ ഭാഗമായിരുന്നു (അർമേനിയൻ: Ծղուկք գավառ Tsghukk gavar). ബിസി എട്ടാം നൂറ്റാണ്ടിൽ യുറാർട്ടു രാജ്യത്തിനുള്ളിലെ പഗനിസത്തിൻറെ ഒരു ശ്രദ്ധേയ കേന്ദ്രമായി ഇത് ആദ്യമായി പരാമർശിക്കപ്പെട്ടു.[4]

ബിസി 331 നും എഡി 428 നും ഇടയിലുള്ള കാലത്ത്, സിസക്കൻ എന്നറിയപ്പെടുന്ന സിസിയാൻ പ്രദേശം യഥാക്രമം ഒറോണ്ടിഡ്, അർറ്റാക്സിയാഡ്, അർസാസിഡ് രാജവംശങ്ങളുടെ ഭരണത്തിൻ കീഴിൽ പുരാതന അർമേനിയ രാജ്യത്തിന്റെ ഭാഗമായിരുന്നു. നാലാം നൂറ്റാണ്ടിൽ, സിസാകനിനടുത്തുള്ള ഷാഘട്ട് എന്ന ചരിത്രപരമായ വാസസ്ഥലം ചരിത്രപ്രസിദ്ധമായ സ്യൂനിക്കിന്റെ ഭരണ രാജവംശമായിരുന്ന സ്യൂനിയ രാജകുടുംബത്തിൻറെ വസതിയായി മാറി. തെക്കൻ ബാഘ് കന്റോണിലെ കോട്ടകെട്ടിയ പട്ടണമായ കപാൻ 987-ൽ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ സംരക്ഷകത്വത്തിന് കീഴിൽ പുതുതായി സ്ഥാപിതമായ സ്യൂനിക് രാജ്യത്തിന്റെ തലസ്ഥാനമായി മാറിയ പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ ഇത് ഈ പ്രദേശത്തിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രമായി തുടർന്നിരുന്നു.[5]

1103-ൽ സെൽജൂക്കുകൾ ഈ പ്രദേശം ആക്രമിച്ച് കൊള്ളയടിച്ചു. 1170-ൽ സ്യൂനിക് രാജ്യത്തിന്റെ പതനത്തിനുശേഷം, അർമേനിയയിലെ മറ്റ് ചരിത്രപരമായ പ്രദേശങ്ങളോടൊപ്പം സ്യൂനിക്കും 12-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ യഥാക്രമം സെൽജുക്ക്, മംഗോളിയൻ, അക് കോയൻലു, കാരാ കൊയുൻലു ആക്രമണങ്ങളാൽ കഷ്ടപ്പെട്ടു.

പേർഷ്യൻ ഭരണം[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, സഫാവിഡ് പേർഷ്യയ്ക്കുള്ളിലെ എരിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി സിസാക്കൻ മാറി. കിഴക്കൻ അർമേനിയയിലെ തുർക്കി, പേർഷ്യൻ ഭരണാധികാരികൾക്കിടയിൽ ഇത് ഘരാകിലിസ (കറുത്ത പള്ളി) എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, സഫാവിഡ് പേർഷ്യയ്ക്കും അധിനിവേശ ഓട്ടോമൻ തുർക്കികൾക്കുമെതിരെ സ്യൂനിക്കിലെ അർമേനിയക്കാരുടെ വിമോചന സമരത്തിന് നേതൃത്വം നൽകിയ അർമേനിയൻ സൈനിക നേതാവ് ഡേവിഡ് ബെക്കുമായി സിസകാൻ ബന്ധപ്പെട്ടിരുന്നു. ആയിരക്കണക്കിന് പ്രാദേശിക അർമേനിയൻ ദേശസ്നേഹികളുടെ സഹായത്തോടെ 1722-ൽ ഡേവിഡ് ബെക്ക് തന്റെ യുദ്ധങ്ങൾ ആരംഭിക്കുകയും സ്യൂണിക്കിനെ മോചിപ്പക്കുകയുംചെയ്തു.[6] 1750-ൽ സിസകാൻ/ഘരാകിലിസ പുതുതായി രൂപീകരിച്ച കരാബഖ് ഖാനേറ്റിന്റെ ഭാഗമായി.

റഷ്യൻ ഭരണം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1804-13 ലെ റുസോ-പേർഷ്യൻ യുദ്ധത്തിനുശേഷം റഷ്യൻ സാമ്രാജ്യവും ഖജർ ഇറാനും തമ്മിൽ 1813 ഒക്ടോബർ 24-ന് ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടിയുടെ ഫലമായി സിസകാൻ/ഘരാകിലിസ മേഖല ഉൾപ്പെടെയുള്ള തെക്കൻ അർമേനിയയിലെ പല പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1828-30 കാലഘട്ടത്തിൽ, ഇറാനിയൻ നഗരങ്ങളായ ഖോയ്, സൽമാസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അർമേനിയൻ കുടുംബങ്ങൾ ഈ പ്രദേശത്തേക്ക് കുടിയേറി. 1868-ൽ, സിസകാൻ/ഘരാകിലിസ റഷ്യൻ സാമ്രാജ്യത്തിന്റെ എലിസബത്ത്‌പോൾ ഗവർണറേറ്റിനുള്ളിൽ സാംഗേസുർസ്‌കി ഉയെസ്‌ദിന്റെ ഭാഗമായി.

അവലംബം[തിരുത്തുക]

  1. Statistical Committee of Armenia. "The results of the 2011 Population Census of the Republic of Armenia" (PDF).
  2. (in Armenian) Harutyunyan, Babken. «Սիսակ» (Sisak). Soviet Armenian Encyclopedia. vol. x. Yerevan, Armenian SSR: Armenian Academy of Sciences, 1984, p. 399.
  3. (in Armenian) Movses Khorenatsi. History of Armenia, 5th Century (Հայոց Պատմություն, Ե Դար). Annotated translation and commentary by Stepan Malkhasyants. Gagik Sarkisyan (ed.) Yerevan: Hayastan Publishing, 1997, 1.12, p. 88 ISBN 5-540-01192-9.
  4. Sisian community of Syunik
  5. http://hpj.asj-oa.am/969/1/1966-3(221).pdf Archived 2013-06-10 at the Wayback Machine. Kingdom of Syunik
  6. Капан (in റഷ്യൻ). abp.am. Archived from the original on 2010-05-05. Retrieved August 28, 2009.
"https://ml.wikipedia.org/w/index.php?title=സിസിയാൻ&oldid=3820620" എന്ന താളിൽനിന്ന് ശേഖരിച്ചത്