സിഡ് ചാരിസ്
സിഡ് ചാരിസ് | |
---|---|
ജനനം | തുല എല്ലിസ് ഫിങ്ക്ലിയ മാർച്ച് 8, 1922 |
മരണം | ജൂൺ 17, 2008 ലോസ് ഏഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 86)
അന്ത്യ വിശ്രമം | ഹിൽസൈഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരി |
മറ്റ് പേരുകൾ | ലില്ലി നോർവുഡ് ഫെലിയ സിഡെറോവ മരിയ ഇസ്തോമിന |
തൊഴിൽ | നടി, നർത്തകി |
സജീവ കാലം | 1939–2007 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ | Nana Visitor (niece) |
സിഡ് ചാരിസ് (ജനനം: തുല എല്ലിസ് ഫിങ്ക്ലിയ; മാർച്ച് 8, 1922[1] - ജൂൺ 17, 2008)[2] ഒരു അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായിരുന്നു. കുട്ടിക്കാലത്ത് പോളിയോയിൽ നിന്ന് മുക്തി നേടിയ സിഡ് ബാലെ പരിശീലിക്കുകയും 1940 കളിൽ സിനിമയിലേക്ക് പ്രവേശിക്കുകയും ചെയ്തു. അവളുടെ വേഷങ്ങൾ സാധാരണയായി ഒരു നർത്തകി എന്ന നിലയിലുള്ള അവളുടെ കഴിവുകൾ അവതരിപ്പിക്കുന്നവയായിരുന്നു. ഫ്രെഡ് അസ്റ്റയർ, ജീൻ കെല്ലി എന്നിവരോടൊപ്പം ജോടിയായി അഭിനയിച്ച സിഡിൻറെ സിനിമകളിൽ സിംഗിൻ ഇൻ ദ റെയിൻ (1952), ദ ബാൻഡ് വാഗൺ (1953), ജീൻ കെല്ലി, വാൻ ജോൺസൺ എന്നിവർക്കൊപ്പമുള്ള ബ്രിഗഡൂൺ (1954), സിൽക്ക് സ്റ്റോക്കിംഗ്സ് (1957) എന്നിവ ഉൾപ്പെടുന്നു. 1950-കളുടെ അവസാനത്തോടെ സിനിമകളിൽ നൃത്തം ചെയ്യുന്നത് നിർത്തിയ അവർ, പക്ഷേ സിനിമയിലും ടെലിവിഷനിലും അഭിനയം തുടരുകയും 1991-ൽ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.[3] പിന്നീടുള്ള വർഷങ്ങളിൽ, ഡോക്യുമെന്ററികളിലൂടെ ഹോളിവുഡ് മ്യൂസിക്കലിന്റെ ചരിത്രം ചർച്ച ചെയ്ത അവർ, 1994 ൽ ദാറ്റ്സ് എന്റർടൈൻമെൻറ്! III എന്ന ഡോക്യുമെൻററി അവതരിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ Ronald Bergan (2008-06-18). "Obituary: Cyd Charisse". The Guardian. Retrieved June 29, 2021.
- ↑ "Cyd C. Martin". Social Security Death Index. New England Historic Genealogical Society. Retrieved March 9, 2011.
- ↑ "Cyd Charisse – Broadway Cast & Staff | IBDB". www.ibdb.com. Retrieved 2021-10-20.