വിക്കിപീഡിയയിൽ അംഗമായിക്കഴിഞ്ഞാൽ ഇവിടെ നിങ്ങൾക്കു മാത്രമായി ഒരു സ്ഥലം ലഭിക്കുകയായി. ഉപയോക്താവിനുള്ള പേജ് അഥവാ യൂസർ പേജ് എന്നുവിളിക്കുന്ന നിങ്ങളുടെ സ്വന്തം പേജ് ഒരു വഴികാട്ടിയാണ്. അതായത്, വിക്കി സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് നിങ്ങളിലേക്കെത്താനുള്ള എളുപ്പവഴി. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിങ്ങൾ ചെയ്യുവാൻ പദ്ധതിയിടുന്ന കാര്യങ്ങൾ നിങ്ങളുടെ താല്പര്യങ്ങൾ ഇങ്ങനെ ഒട്ടനവധികാര്യങ്ങൾ ഉപയോക്താവിനുള്ള പേജിൽ ഉൾക്കൊള്ളിക്കാം. എന്നാൽ വിക്കിസമൂഹത്തിന് പുറത്തുള്ള ചർച്ചകൾക്ക് ഈ പേജ് വേദിയാകരുത് താനും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കേവലം ഒരു ചാറ്റ് പേജായോ, ഡിസ്കഷൻ പേജായോ യൂസർ പേജിനെ കാണരുത്.
യൂസർ ബോക്സുകൾ
ഉപയോക്താവിനെപ്പറ്റിയുള്ള വിവരങ്ങൾ ചുരുക്കത്തിൽ എന്നാൽ മറ്റുള്ളവർക്ക് പെട്ടെന്ന് ഗ്രഹിക്കുന്ന മട്ടിൽ രേഖപ്പെടുത്താനുള്ള സംവിധാനമാണ് യൂസർ ബോക്സുകൾ. ഓരോ ഉപയോക്താവും അവരുടെ പേജുകളിൽ ഈ യൂസർബോക്സുകൾ പതിപ്പിച്ചാൽ വിക്കി സമൂഹത്തിലെ ആശയവിനിമയം കൂടുതൽ എളുപ്പമാകും. ഉദാഹരണത്തിന് നിങ്ങൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാമെന്നിരിക്കട്ടെ. ഇതു സൂചിപ്പിക്കുന്ന യൂസർ ബോക്സ് ലഭ്യമാണ്. മലയാളം വിക്കിപീഡിയയിൽ ഉള്ള ഏതെങ്കിലുമൊരു ലേഖനം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തണമെന്ന് ഒരാൾക്കു തോന്നിയാൽ നിങ്ങളുടെ പേജിലുള്ള സൂചന അനുസരിച്ച് അദ്ദേഹം നിങ്ങളെത്തേടിയെത്തും. ഇതുപോലെ സാഹിത്യം, സിനിമ തുടങ്ങിയ വിഷയങ്ങളിൽ ഉപയോക്താവിനുള്ള താല്പര്യം സൂചിപ്പിക്കുന്ന ഏതാനും യൂസർ ബോക്സുകൾ റ്റെമ്പ്ലേറ്റുകളായി മലയാളം വിക്കിപീഡിയയിൽ തയാറാക്കിയിട്ടുണ്ട്. അവ പതിപ്പിക്കുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നു.
മുകളിൽ കാണിച്ചിരിക്കുന്നതുപോലെ Boxtop, BoxBottom എന്നീ രണ്ടു ഫലകങ്ങൾക്കു ഇടയിലായി താല്പര്യമുള്ള യൂസർ ബോക്സ് ഫലകങ്ങൾ രേഖപ്പെടുത്തിയാൽ നിങ്ങളുടെ യൂസർ ബോക്സ് തയാറായി. താഴെപ്പറയുന്ന യൂസർ ബോക്സുകളാണ് മലയാളം വിക്കിപീഡിയയിൽ ഇതുവരെ തയാറാക്കപ്പെട്ടിട്ടുള്ളത്.