സവായ് ഗന്ധർവ
Jump to navigation
Jump to search
സവായ് ഗന്ധർവ | |
---|---|
![]() സവായ് ഗന്ധർവ | |
ജീവിതരേഖ | |
ജനനനാമം | രാമചന്ദ്ര കുണ്ഡ്‌ഗോൽക്കർ |
ജനനം | ജനുവരി 19, 1886 |
സ്വദേശം | കുണ്ഡ്‌ഗോൽ, കർണാടക |
മരണം | സെപ്റ്റംബർ 12, 1952 | (പ്രായം 66)
സംഗീതശൈലി | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, ഖയാൽ, തുമ്രി, ഭജൻ, നാട്യഗീത് |
തൊഴിലു(കൾ) | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ |
പ്രമുഖ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനും മറാത്തി നാടക നടനുമായിരുന്നു സവായ് ഗന്ധർവ എന്നറിയപ്പെട്ടിരുന്ന രാമചന്ദ്ര കുണ്ഡ്‌ഗോൽക്കർ. കിരാന ഖരാന ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ ആലാപനം. ഭീംസെൻ ജോഷി, ഗംഗുബായ് ഹംഗൽ, ബാസവരാജ് രാജ്‌ഗുരു തുടങ്ങിയ പ്രമുഖന്മാർ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.
ജീവിതരേഖ[തിരുത്തുക]
1886 ജനുവരി 19 ന് കർണാടകയിലെ ഹുബ്ബള്ളിയിലെ കുണ്ഡ്‌ഗോൽ ഗ്രാമത്തിൽ ഗുമസ്തനായിരുന്ന ഗണേഷ് സൗൻശിയായിരുന്നു പിതാവ്. ബൽവന്തറാവു കോൽഹത്‌കർ എന്ന സംഗീതജ്ഞന്റെ കീഴിൽ പ്രാഥമിക സംഗീത പഠനം നടത്തി. ഉസ്താദ് അബ്ദുൾ കരീംഖാന്റെ കീഴിലും നിസ്സാർ ഹുസൈൻഖാൻ, മുരാട്‌ഖാൻ, റഹീം ബക്സ് തുടങ്ങിയ സംഗീതജ്ഞരുടെ പക്കലും സംഗീതം അഭ്യസിച്ചു.
1952 സപ്തംബർ 12-ന് അന്തരിച്ചു.
സ്മരണ[തിരുത്തുക]
1953 മുതൽ എല്ലാവർഷവും പുണെയിൽ സവായ് ഗന്ധർവയുടെ സ്മരണാർഥം വിപുലമായി സംഗീതോത്സവം സംഘടിപ്പിക്കുന്നുണ്ട്. [1]
അവലംബം[തിരുത്തുക]
- ↑ "About Festival". Sawai Gandharva Music Festival website. ശേഖരിച്ചത് July 20, 2013.
പുറം കണ്ണികൾ[തിരുത്തുക]
- "Sawai Gandharva". Musical Nirvana.com, August 1, 2000. ശേഖരിച്ചത് 2007-09-01.
- "Where north meets south". Sunday Magazine-The Hindu, November 29, 1998. ശേഖരിച്ചത് 2007-09-01.
- "Biography Sawai Gandharva". Times of India, Bombay on September 19, 1986. ശേഖരിച്ചത് November 16, 2009.