ഗംഗുബായ് ഹംഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗംഗുബായ് ഹംഗൽ
ഹംഗൽ തന്റെ ഇളയ മകളായ കൃഷ്ണയുടെ കൂടെ. 1930-ൽ എടുത്ത ചിത്രം
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1931-2006

ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു ഗംഗുബായ്‌ ഹംഗൽ (കന്നഡ: ಗಂಗೂಬಾಯಿ ಹಾನಗಲ್, ഗംഗൂബായി ഹാനഗൽ) (മാർച്ച് 5 1913ജൂലൈ 21 2009). കർണ്ണാടകയിലെ ധാർവാഢിൽ ജനിച്ച ഹംഗൽ, കിരാന ഘരാനയിലെ സവായി ഗന്ധർവ്വയുടെ പ്രഥമശിഷ്യയായിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

കർണ്ണാടകയിലെ ധാർവാഢിൽ ഒരു സാധാരണ കർഷകന്റെ മകളായാണ് ഹംഗൽ ജനിച്ചത്. ഹംഗലിന്റെ അമ്മ ഒരു കർണ്ണാടിക് സംഗീതജ്ഞയാണ്. പേര്, അംബാബായ്. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള ഹംഗലും തന്റെ കുടുംബവും 1928-ൽ കർണ്ണാടകയിലെ ഹൂബ്ലിയിലേക്ക് താമസം മാറുകയുണ്ടായി.

സംഗീതജീവിതം[തിരുത്തുക]

യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തിൽ നിന്നും പൊരുതി സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഹനഗൽ.ഹുബ്ലിയിലെ പ്രാദേശിക സംഗീതാദ്ധ്യാപകരായ എച്.കൃഷ്ണാചാര്യ,ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു ആദ്യഗുരുക്കന്മാർ.കിരാന ഖരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് അബ്ദുൾ കരീം ഖാനുമായുള്ള കണ്ടുമുട്ടലാണ് ദീർഘവും നിരന്തരവുമായ സംഗീതാഭ്യസനത്തിലേക്ക് നയിച്ചത്.പതിമൂന്നുവർഷം ഹുബ്ലിക്കും കുണ്ടഗോളിനും ഇടയിൽ സഞ്ചരിച്ച് അഭ്യസിച്ചാണ് അരങ്ങേറ്റം നടത്തുന്നത്.ഭൈരവി,അസാവരി തോടി,ഭീം‌പലാശ്, തുടങ്ങിയ ചിലപ്രത്യേകരാഗങ്ങളിലെ പ്രാഗല്ഭ്യമാണ് ഇവരെ പ്രശസ്തയാക്കിയത്.അനേകദിവസങ്ങൾ എടുത്താണ് ഒരു പദം തന്നെ ഗുരു ഇവരെ പഠിപ്പിച്ചിരുന്നത്.ഈ സംഗീതാഭ്യസനത്തെ പറ്റി ഇവർ ഇപ്രകാരം പറയുന്നു. "ഒരു പിശുക്കൻ പണം പങ്കുവെക്കുന്നതുപോലേയാണ് ,അത്ര സൂക്ഷ്മതയോടേയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്."

നന്നാ ബടുകിന ഹാദു ആണ് ആത്മകഥ.ദ് സോങ് ഓഫ് മൈ ലൈഫ്(The Song Of My Life) എന്ന ഇഗ്ലിഷ് തർജ്ജമയും ഇതിനുണ്ട്

നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2006ൽ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ആം വാർഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

2002-ൽ പത്മവിഭൂഷൺ, 1973-ൽ സംഗീതനാടക അക്കാദമി പുരസ്‌കാരം, 1971-ൽ പത്മഭൂഷൺ, 1962-ൽ കർണ്ണാടക സംഗീത നൃത്ത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Veteran Indian singer Gangubai Hangal dies". Associated Press. Google News. 2009-07-21. Retrieved 2009-07-21.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഗംഗുബായ് ഹംഗൽ‍ അന്തരിച്ചു". മാതൃഭൂമി. 2009-07-21. Retrieved 2009-07-21.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗംഗുബായ്_ഹംഗൽ&oldid=3653377" എന്ന താളിൽനിന്ന് ശേഖരിച്ചത്