സംവാദം:ഗംഗുബായ് ഹംഗൽ
ദൃശ്യരൂപം
ബായ് ആണോ ഭായ് ആണോ?? --Vssun 17:20, 31 ജൂലൈ 2009 (UTC)
- കന്നഡ വായിക്കാനറിയില്ല. ഹിന്ദിയിൽ ബായ് ആണ്. സ്ത്രീകളുടെ പേരിലൊന്നും ഇതുവരെ ഭായ് ഉപയോഗിച്ചു കണ്ടിട്ടില്ല -- റസിമാൻ ടി വി 17:34, 31 ജൂലൈ 2009 (UTC)
गंगुबाई हनगळ മറാഠി വായിക്കുമ്പോൾ അവസാനത്തെ അക്ഷരം ൽ അല്ല ൾ ആണോ എന്നു സംശയം. --Vssun 02:19, 1 ഓഗസ്റ്റ് 2009 (UTC)
ഗംഗുബായ് ഹനഗൽ അല്ലേ??? ലേഖനത്തിന്റെ തലക്കെട്ട് ഗംഗുബായ് ഹംഗൽ എന്നേ ഉള്ളൂ....--salini 11:50, 1 ഓഗസ്റ്റ് 2009 (UTC)Salini
ന കഴിഞ്ഞ് ബ,പ ഒക്കെ വരുന്നിടത്ത് ൻ എന്നല്ലേ ഉച്ചരിക്കുക? ഉദാ: കാ ന പൂ ര = കാൻപൂർ. അപ്പോൾ ഹൻഗൽ/ഹംഗൽ എന്നൊക്കെ വായിക്കുന്നതല്ലേ ശരി? -- റസിമാൻ ടി വി 12:05, 1 ഓഗസ്റ്റ് 2009 (UTC)
അങ്ങനെയുണ്ടോ?? എങ്കിൽ ന എന്ന അക്ഷരത്തിന്റെ ആവശ്യം അധികവും വരില്ലല്ലോ.. ൻ മതിയാവുമല്ലോ--salini 12:15, 1 ഓഗസ്റ്റ് 2009 (UTC)Salini
ಗಂಗೂಬಾಯಿ ಹಾನಗಲ್, ഇതിനെ അക്ഷരാക്ഷരമായി ട്രാൻസിലറേറ്റ് ചെയ്താൽ - ഗംഗൂബായി ഹാൻഗ്‌ൽ എന്നാണു്. --Shiju Alex|ഷിജു അലക്സ് 12:35, 1 ഓഗസ്റ്റ് 2009 (UTC)