സലീം അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലീം അഹമ്മദ്
Saleem ahmed 1.jpg
സലീം അഹമദ് ദുബൈയിൽ ഒരു കലാപരിപാടിയിൽ
ജനനം മട്ടന്നൂർ, കണ്ണൂർ ജില്ല
ദേശീയത ഇന്ത്യൻ
തൊഴിൽ സം‌വിധായകൻ/തിരക്കഥാകൃത്ത്

ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് സലീം അഹമ്മദ്. ആദാമിന്റെ മകൻ അബു എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും നേടി.നിർമ്മാണത്തിലുള്ള "കുഞ്ഞനന്ദൻറെ കട" ആണ് അദ്ദേഹത്തിൻറെ രണ്ടാമത്തെ ചലച്ചിത്രം.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി.പി.ഹൗസിൽ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം[1]. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്[1]. സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.

മഫീദ ഭാര്യയും അലൻ സഹർ. അമൽ എന്നിവർ മക്കളുമാണ്.[2]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്ര പുരസ്കാരം[3][4][5] - 2010
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[6][7][8] 2010
അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ) 2011
  • ജൂറിയുടെ പ്രത്യേക പുരസ്‌കാരം [9].

അവലംബം[തിരുത്തുക]

  1. 1.0 1.1 മട്ടന്നൂരിന്റെ സലിം ദേശീയ ശ്രദ്ധയിൽ
  2. "അബുവിന്റെ ഉടയോൻ"-നാസർ മട്ടന്നൂർ-ഗൾഫ് മാധ്യമം വാരന്തപ്പതിപ്പ്- ചെപ്പ്, 2011 മെയ് 27 വെള്ളി
  3. "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011
  4. Chris Michaud (22 May 2011). "South Indian films sweep National Film Awards". Reuters. ശേഖരിച്ചത് 25 May 2011. 
  5. Naman Ramachandran (19 May 2011). "Adaminte wins Indian film awards". Variety. ശേഖരിച്ചത് 25 May 2011. 
  6. "Adaminte Makan Abu adjudged best film". The Hindu. 23 May 2011. ശേഖരിച്ചത് 25 May 2011. 
  7. "Debutant directors sweep Kerala state awards". The Indian Express. 23 May 2011. ശേഖരിച്ചത് 25 May 2011. 
  8. "Adaminte Makan Abu Wins Top Honours At Kerala State Awards". NDTV. 22 May 2011. ശേഖരിച്ചത് 25 May 2011. 
  9. ആദാമിന്റെ മകൻ അബുവിന് രജതമയൂരം
"https://ml.wikipedia.org/w/index.php?title=സലീം_അഹമ്മദ്&oldid=2286377" എന്ന താളിൽനിന്നു ശേഖരിച്ചത്