സദനം വാസുദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തായമ്പകയിലും കഥകളിമേളത്തിലും പ്രസിദ്ധനായ കലാകാരനാണ് സദനം വാസുദേവൻ. കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരവും (2013) കേനേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019 ൽ ലഭിച്ചു.[1][2][3]

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറത്ത് കരിമ്പനയ്ക്കൽ വീട്ടിൽ മീനാക്ഷി അമ്മയുടെയും ചെനങ്കര ഗോപാലൻ നായരുടെയും മകനായി ജനിച്ച സദനം വാസുദേവൻ ഏഴാം വയസ്സിൽ ചെണ്ട പഠിക്കാൻ ആരംഭിച്ചു. പിന്നീട് പേരൂർ ഗാന്ധിസേവാസദനത്തിൽ ചേർന്ന് പല്ലശ്ശന ചന്ദ്രമന്നാടിയാരുടെ ശിഷ്യനായി അഭ്യാസം തുടർന്നു. മദ്ദളം, ഇടയ്ക്കയും തിമിലയും വായിക്കാറുണ്ട്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെപ്പോലെ നിരവധി പ്രസിദ്ധന്മാരുടെ ഗുരുവാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം (2013)[4]

അവലംബം[തിരുത്തുക]

  1. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. ശേഖരിച്ചത് September 17, 2020.
  2. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. ശേഖരിച്ചത് september 17, 2020. Check date values in: |access-date= and |date= (help)
  3. "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. ശേഖരിച്ചത് September 17, 2020.
  4. "നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് സംസ്ഥാന കഥകളി പുരസ്‌കാരം". മാതൃഭൂമി. 2013 ഡിസംബർ 25. ശേഖരിച്ചത് 2013 ഡിസംബർ 25. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സദനം_വാസുദേവൻ&oldid=3438788" എന്ന താളിൽനിന്ന് ശേഖരിച്ചത്