സദ
സദ | |
---|---|
ജനനം | സദാഫ് മുഹമ്മദ് സയ്ദ് [1] 17 ഫെബ്രുവരി 1984 മുംബൈ, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | സദാ |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2002–മുതൽ |
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് സദ എന്ന പേരിൽ പ്രശസ്തയായ സദാഫ് മുഹമ്മദ് സയദ്. അന്യൻ, ജയം, ഉന്നാലെ ഉന്നാലെ എന്നിവയാണ് ഇവർ അഭിനയിച്ച പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. തേജ സംവിധാനം ചെയ്ത ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.
സ്വകാര്യ ജീവിതം
[തിരുത്തുക]മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം.[2] രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം മുംബൈയിലേക്കു താമസം മാറിയ സമയത്താണ് ജയം എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം സദയെ തേടിയെത്തുന്നത്. തേജയുടെ സംവിധാനത്തിൽ കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച വരുമാനം നേടിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു. മുംബൈയിലും ഹൈദ്രാബാദിലുമുള്ള വസതികളിലാണ് സദ ഇപ്പോൾ താമസിക്കുന്നത്.
അഭിനയ ജീവിതം
[തിരുത്തുക]ജയം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അന്യൻ എന്ന തമിഴ് ചലച്ചിത്രത്തിൽ നായികയാകുവാൻ അവസരം ലഭിച്ചു. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രമിന്റെ നായികയായാണ് സദ അഭിനയിച്ചത്. ഈ ചിത്രവും മികച്ച വിജയം നേടി. അന്യൻ സിനിമയുടെ മികച്ച വിജയത്തിനു ശേഷം തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചലച്ചിത്രങ്ങളിൽ സദ അഭിനയിച്ചു. കന്നഡ ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018-ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന തമിഴ് സിനിമയിൽ ഒരു ലൈംഗികത്തൊഴിലാളിയായി സദ അഭിനയിച്ചു. ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.[3] 2014-ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജോഡി നം. 1 എന്ന പരമ്പരയുടെ ഒമ്പതാം പതിപ്പിൽ വിധികർത്താവായും സദ പ്രത്യക്ഷപ്പെട്ടു. 2016-ൽ തെലുങ്ക് ടെലിവിഷൻ പരമ്പരായ ദീ ജൂനിയേഴ്സിലും സദ ഒരു വിധികർത്താവായിരുന്നു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | Notes |
---|---|---|---|---|
2002 | Jayam | Sujatha | തെലുങ്ക് | മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – തെലുങ്ക് |
2003 | Praanam | Kathyayani/Uma | തെലുങ്ക് | |
2003 | Naaga | തെലുങ്ക് | ||
2003 | Jayam | Sujatha | തമിഴ് | |
2004 | Donga Dongadi | Vijji | തെലുങ്ക് | |
2004 | Aethiree | Priya | തമിഴ് | |
2004 | Monalisa | Monalisa/Spandana | കന്നഡ | |
2004 | Leela Mahal Center | Anjali | തെലുങ്ക് | |
2004 | Varnajaalam | Abhirami | തമിഴ് | |
2005 | Avunannaa Kaadannaa | Aravinda | തെലുങ്ക് | |
2005 | Anniyan | Nandini Krishna | തമിഴ് | നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ് |
2005 | Priyasakhi | Priya Santhanakrishnan | തമിഴ് | |
2006 | Chukkallo Chandrudu | Shravani | തെലുങ്ക് | |
2006 | Thirupathi | Priya | തമിഴ് | |
2006 | Mohini 9886788888 | Varsha | കന്നഡ | |
2006 | Veerbhadra | Chandramukhi | തെലുങ്ക് | |
2007 | Janmam | മലയാളം | അതിഥി വേഷം | |
2007 | Unnale Unnale | Jhansi | തമിഴ് | നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ് |
2007 | Classmates | Raaji | തെലുങ്ക് | |
2007 | Shankar Dada Zindabad | Sandhya | തെലുങ്ക് | അതിഥി വേഷം |
2007 | Takkari | Priya | തെലുങ്ക് | |
2008 | Novel | Priya Nandini | മലയാളം | നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – മലയാളം |
2009 | Love Khichdi | Sandhya Iyengar | ഹിന്ദി | |
2009 | A Aa E Ee | Ramya | തെലുങ്ക് | |
2010 | Click | Sonia | ഹിന്ദി | |
2010 | Huduga Hudugi | Maya | കന്നഡ | അതിഥി വേഷം |
2010 | Mylari | Anitha | കന്നഡ | |
2011 | Mallikarjuna | കന്നഡ | ||
2011 | Puli Vesham | Ashwini | തമിഴ് | |
2011 | Naan Aval Adhu | Ashwini | തമിഴ് | വൈകി |
2012 | Aarakshaka | Katherine | കന്നഡ | |
2012 | Mythri | Mythri | തെലുങ്ക് | |
2013 | Dasa Tirigindi | Sadha | തെലുങ്ക് | |
2014 | Kelvi | Sadha | മലയാളം | അതിഥി വേഷം |
2014 | Yamaleela 2 | Sadha | തെലുങ്ക് | അതിഥി വേഷം |
2015 | Eli | Julie | തമിഴ് | |
2016 | Dil Toh Deewana Hai | Anamika | ഹിന്ദി | |
2016 | Saat Uchakkey | Item Song | ഹിന്ദി | |
2018 | Torch Light | Sadha | തമിഴ് |
ടെലിവിഷൻ പരമ്പരകൾ
[തിരുത്തുക]- ധീ ജൂനിയേഴ്സ്
- ജോഡി നമ്പർ വൺ
അവലംബം
[തിരുത്തുക]- ↑ "Sadha Height, Weight, Age, Affairs, Wiki & Facts". Stars Fact. Archived from the original on 2017-02-14. Retrieved 12 February 2017.
- ↑ "Interview: Sadha". Behindwoods. Retrieved 21 January 2013.
- ↑ "ടോർച്ച് ലൈറ്റ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതിന് കാരണം പറഞ്ഞ് നടി സദ..." Retrieved 2018-10-21.