ഫിലിം സർട്ടിഫിക്കേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചലചിത്രങ്ങൾക്ക് അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ്‌ ഫിലിം സർട്ടിഫിക്കേഷൻ. ഇന്ത്യയിൽ 1952 ലെ സിനിമാട്ടോഗ്രാഫ് ആക്ടാണ്‌ ഇതിന്നാധാരം. മുംബൈ കേന്ദ്രമായുള്ള സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ്‌ ഇത് നൽകുന്നത്. ഈ സ്ഥാപനത്തിന്‌ മറ്റ് ഒമ്പത് കേന്ദ്രങ്ങളിൽ മേഖലാ ആഫീസുകളുണ്ട്.

ഇന്ത്യ[തിരുത്തുക]

ഇന്ത്യയിൽ നാലു തരം സർട്ടിഫിക്കറ്റുകളാണ്‌ ചലച്ചിത്രങ്ങൾക്ക് നൽകി വരുന്നത്.

  • യു.(U):നിയന്ത്രണം കൂടാതെ ഏതുതരത്തിലുള്ള പ്രേക്ഷകർക്കും പ്രദർശനയോഗ്യം
  • യു.എ(UA):നിയന്ത്രണം കൂടാതെ പൊതുപ്രദർശനത്തിന്‌ യോഗ്യമെങ്കിലും 12 വയസ്സിന്‌ താഴെയുള്ളവർ കാണുന്നത് രക്ഷിതാക്കളുടേ ഇച്ഛാനുസരണമായിരിക്കണം
  • എ (A):പ്രായപൂർത്തിയായവർക്ക് മാത്രം പ്രദർശന യോഗ്യം.
  • എസ് (S):ചിത്രത്തിന്റെ സ്വഭാവം,പ്രമേയം,ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവർക്കോ സമൂഹങ്ങളിൽപ്പെട്ടവർക്കോ പ്രദർശനയോഗ്യം.

ബോർഡിന്റെ തീരുമാനത്തിനെതിരെ ഫിലിം സർട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. ഇന്ത്യയിലെ ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങൾക്കും വീഡിയോകൾക്കും ഈ നിയമം ബാധകമാണ്‌.എന്നാൽ ദൂരദർശൻ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ദൂരദർശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്.

"https://ml.wikipedia.org/w/index.php?title=ഫിലിം_സർട്ടിഫിക്കേഷൻ&oldid=1807759" എന്ന താളിൽനിന്നു ശേഖരിച്ചത്