സത്യവാണി മുത്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യവാണി മുത്തു
ജനനംഫെബ്രുവരി 15, 1923
മരണംനവംബർ 11, 1999(1999-11-11) (പ്രായം 76)
തൊഴിൽരാഷ്ട്രീയ പ്രവർത്തക, കേന്ദ്ര മന്ത്രി

ചെന്നൈയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും തമിഴ്നാട് നിയമസഭാംഗവും ആയിരുന്നു സത്യവാണി മുത്തു (15 ഫെബ്രുവരി 1923 - 11 നവംബർ 1999). [1] തമിഴ്നാട് സംസ്ഥാന നിയമസഭ, രാജ്യസഭ എന്നീ നിയമ നിർമ്മാണ സഭകളിൽ അംഗമായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സത്യവാണി, തുടർന്ന് താഴ്ത്തപ്പട്ടോർ മുന്നേറ്റ കഴകം എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടി സ്ഥാപിക്കുകയും ഏതാനും വർഷങ്ങൾക്കു ശേഷം അണ്ണ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.

നിയമസഭാംഗം[തിരുത്തുക]

1949 ൽ പാർ‍ട്ടി തുടങ്ങിയതു മുതൽദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടിയിലെ അംഗമായിരുന്നു സത്യവാണി. 1953 - ൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കാനിരുന്ന കുല കൽവി പദ്ധതിയ്ക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടു. 1959-58 കാലഘട്ടത്തിൽ അവർ പാർട്ടിയുടെ പ്രചാരണ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ അണ്ണൈ (അർത്ഥം:മാതാവ്) എന്ന മാസികയുടെ പത്രാധിപരുമായിരുന്നു. [1] 1957, 1977, 1984 കാലയളവുകളിൽ പെരമ്പൂർ, ഉലണ്ടുപൂർപേട്ട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1957 - ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും, 1967 - ലും 1971 - ലും ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാനാർത്ഥിയായും തമിഴ്നാട്ടിലെ ചെന്നൈയിലുള്ള പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മൂന്നു പ്രാവശ്യം തമിഴ്നാട് സംസ്ഥാന നിയമസഭയിലേക്ക് സത്യവാണി തിരഞ്ഞെടുക്കപ്പെട്ടു. [2] [3] [4] എന്നാൽ 1962 - ലെ തിരഞ്ഞെടുപ്പിൽ പെരമ്പൂരിലും 1977 - ലെ തിരഞ്ഞെടുപ്പിൽ ഉളുന്തൂർപേട്ടൈയിലും അവർ മത്സരിച്ച് പരാജയപ്പെടുകയുണ്ടായി. [5] [6]

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

തിരഞ്ഞെടുപ്പ് നിയോജകമണ്ഡലം വിജയി വോട്ടുകൾ പാർട്ടി റണ്ണർ അപ്പ് വോട്ടുകൾ പാർട്ടി പദവി
1957 പെരമ്പൂർ 1) പക്കിരിസ്വാമി പിള്ള</br> 3) സത്യവാണി മുത്തു
34,579</br> 27,638
IND</br> IND
2) ടി.എസ് ഗോവിന്ദസ്വാമി</br> 4) ടി രാജഗോപാൽ ( എസ്സി )
31,806</br> 23,682
INC</br> INC
ജയിച്ചു
1962 പെരമ്പൂർ ഡി. സുലോചന 40,451 INC സത്യവാണി മുത്തു 32,309 ഡി.എം.കെ പരാജയപ്പെട്ടു
1967 പെരമ്പൂർ സത്യവാണി മുത്തു 40,364 ഡി.എം.കെ ഡി. സുലോചന 33,677 INC ജയിച്ചു
1971 പെരമ്പൂർ സത്യവാണി മുത്തു 49,070 ഡി.എം.കെ ഡി. സുലോചന 37,047 NCO ജയിച്ചു
1977 ഉളുന്തൂർപേട്ടൈ വി. തുലക്കനം 26,788 ഡി.എം.കെ സത്യവാണി മുത്തു 19,211 എഡിഎംകെ പരാജയപ്പെട്ടു
1984 പെരമ്പൂർ പരിതി ഇളംവാഴുതി 53,325 ഡി.എം.കെ സത്യവാണി മുത്തു 46,121 എഡിഎംകെ പരാജയപ്പെട്ടു

തമിഴ്നാട് മന്ത്രി[തിരുത്തുക]

1967 മുതൽ 1969 വരെ തമിഴ്നാട്ടിലെ സി.എൻ അണ്ണദുരൈ ഭരണകാലത്ത് ഹരിജന ക്ഷേമ - വിവരങ്ങളുടെ വകുപ്പ് മന്ത്രിയായിരുന്നു. [7] എം. കരുണാനിധിയുടെ ഭരണകാലത്തും 1974 വരെ അവർ ഹരിജന ക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു വന്നു. [8]

താഴ്ത്തപ്പെട്ടോർ മുന്നേറ്റ കഴകം[തിരുത്തുക]

1974 ൽ തന്റെ മന്ത്രിസ്ഥാനം രാജിവച്ചു സത്യവാണി ദ്രാവിഡ മുന്നേറ്റ കഴകം വിട്ടു. സി.എൻ അണ്ണാദുരയുടെ മരണം മുതൽ ഹരിജനങ്ങൾക്ക് ഡി.എം.കെ. വേണ്ടത്ര പരിഗണനകൾ നൽകിയില്ലെന്നും എം. കരുണാനിധിയെ ഹരിജനങ്ങൾക്കെതിരെയും മുൻവിധി രൂപീകരിച്ചെന്നും സത്യവാണി ഈ സമയത്ത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. [8] അവർ പറഞ്ഞു:

The time has come to form a new party to fight for the rights of the Harijans. After Dr. Ambedkar, nobody has taken the cudgels in real earnest......We will form a new party, sit on the opposition benches, and fight for the rights of Schedules Castes. We will not let them be exploited and humiliated endlessly.[8][9][10]

ഇതിനെത്തുടർന്ന് അവർ താഴ്ത്തപ്പെട്ടോർ മുന്നേറ്റ കഴകം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1977 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതിനു ശേഷം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയിൽ ഈ പാർട്ടി ലയിക്കുകയുണ്ടായി. [11]

കേന്ദ്രമന്ത്രി[തിരുത്തുക]

1988 ഏപ്രിൽ 2 മുതൽ 1984 വരെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പ്രതിനിധിയായി രാജ്യസഭാംഗമായി പ്രവർത്തിച്ചു. 1979 ൽ ചരൺസിങ്ങിന്റെ ഭരണത്തിനു കീഴിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. സത്യവാണിയും മറ്റൊരു നേതാവായിരുന്ന ബാല പഴനൂറുമായിരുന്നു കേന്ദ്രമന്ത്രിമാരാകുന്ന ആദ്യത്തെ കോൺഗ്രസ് ഇതര ദ്രാവിഡ പാർട്ടി അംഗങ്ങൾ. [12]

പുസ്തകങ്ങൾ[തിരുത്തുക]

എന്റെ ഏജിറ്റേഷനുകൾ സത്യാവാണി മുത്തു എന്ന പുസ്തകത്തിലെ പുറം ഭാഗം

മദ്രാസിലെ ദി ജസ്റ്റിസ് പ്രസ് ആണ് 1982 ൽ "മൈ അജിറ്റേഷൻ" സത്യവാണി മുത്തുവിന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. സതവാണി മുത്തുവിന്റെ സമരങ്ങളെക്കുറിച്ച് മിഷൻ ഭവാനി ഇലവേലിൻ എഴുതിയ ഒരു പുസ്തകം 2018 ൽ പുറത്തിറങ്ങി. "താഴ്ത്തപ്പെട്ട മക്കളുക്കു കലൈഞ്ജർ എം. കരുണാനിധി സെയ്ത ദ്രോഹം - സത്യവാണി മുത്തു വരലാർ" എന്നായിരുന്നു ഈ പുസ്തകത്തിന്റെ പേര്.

അവലംബം[തിരുത്തുക]

 1. 1.0 1.1 Thirunavukkarasu, Ka (1999). Dravida Iyakka Thoongal (in Tamil). Nakkeeran pathippakam.{{cite book}}: CS1 maint: unrecognized language (link)
 2. "1957 Madras State Election Results, Election Commission of India" (PDF). Election Commission of India. Retrieved 1 December 2009.
 3. "1967 Tamil Nadu Election Results, Election Commission of India" (PDF). Election Commission of India. Archived from the original (PDF) on 2012-03-20. Retrieved 1 December 2009.
 4. "1971 Tamil Nadu Election Results, Election Commission of India" (PDF). Election Commission of India. Archived from the original (PDF) on 2010-10-06. Retrieved 1 December 2009.
 5. "1962 Madras State Election Results, Election Commission of India" (PDF). Election Commission of India. Retrieved 1 December 2009.
 6. "1977 Tamil Nadu Election Results, Election Commission of India" (PDF). Election Commission of India. Retrieved 1 December 2009.
 7. India, a reference annual. Publications Division, Ministry of Information and Broadcasting. 1968. p. 447. {{cite book}}: Cite has empty unknown parameter: |coauthors= (help)
 8. 8.0 8.1 8.2 Duncan Forrester (1976). "Factions and Filmstars: Tamil Nadu Politics since 1971". Asian Survey. 16 (3): 283–296. doi:10.1525/as.1976.16.3.01p01703. JSTOR 2643545.
 9. "The rise and fall of Sathyavani Muthu". Femina. 7 June 1974.
 10. . The Hindu. 5 May, 6 May, 15 May and 3 June 1974. {{cite news}}: Check date values in: |date= (help); Missing or empty |title= (help)
 11. {{cite news}}: Empty citation (help)
 12. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=സത്യവാണി_മുത്തു&oldid=3774949" എന്ന താളിൽനിന്ന് ശേഖരിച്ചത്