Jump to content

സംവാദം:ഹെർകൂൾ പൊയ്റോട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എർക്യുൾ പഹോ ലയിപ്പിക്കുന്നത്

[തിരുത്തുക]

എർക്യുൾ പഹോ ഇങ്ങോട്ട് ലയിപ്പിക്കാവുന്നതാണ്. പക്ഷേ, ഈ പേരിന്റെ ശരിയായ ഉച്ചാരണം ശരിയായരീതിയിൽ ഉള്ളത് പുതിയ താളിലുള്ളതാണെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 11:24, 6 ജൂലൈ 2013 (UTC)[മറുപടി]

എങ്കിൽ ഇതങ്ങോട്ട് ലയിപ്പിക്കാവുന്നതല്ലേയുള്ളൂ.. --അൽഫാസ് ☻☺☻ 04:02, 7 ജൂലൈ 2013 (UTC)[മറുപടി]
പഴയ ലേഖനത്തിലേക്ക് പുതിയ ലേഖനം ലയിപ്പിക്കുന്ന പതിവാണുള്ളത്. ലയിപ്പിച്ച ശേഷം താളിന്റെ പേര് മാറ്റവുന്നതാണ്. - --Adv.tksujith (സംവാദം) 06:25, 7 ജൂലൈ 2013 (UTC)[മറുപടി]
float--അൽഫാസ് ☻☺☻ 07:40, 7 ജൂലൈ 2013 (UTC)[മറുപടി]

രണ്ടും ഒരു വിഷയത്തിനെപ്പറ്റിത്തന്നെയായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. തൽക്കാലം ഹെർക്യൂൾ പൊയ്റോട്ട് എന്നുതന്നെ തലക്കെട്ട് നിലനിർത്തുന്നു. ഞാൻ ഈ കഥാപാത്രമുള്ള കൃതികളുടെ മലയാളം തർജ്ജമ കണ്ടിട്ടുണ്ട്. അതിൽ ഹെർക്യൂൾ പൊയ്റോ എന്നാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ഓർമ്മ. ഹെർക്യൂൾ പൊയ്റോട്ട് എന്ന് മലയാളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. എർക്യൂൾ പഹോ എന്ന് തിരഞ്ഞപ്പോൾ ഫലങ്ങളൊന്നും ലഭിച്ചില്ല. അന്തായാലും പേരിന്റെ കാര്യം പിന്നീട് ചർച്ച ചെയ്ത് അവലംബങ്ങൾ വിശകലനം ചെയ്ത് തീരുമാനിക്കാവുന്നതാണല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:30, 10 ജൂലൈ 2013 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

ഹെർക്യൂൾ പൊയ്റോട്ട് എന്ന് അവലംബമുള്ളതിനാൽ തലക്കെട്ട് അങ്ങനെ മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:38, 10 ജൂലൈ 2013 (UTC)[മറുപടി]

Hercule Poirot (/ɜrˈkjuːl pwɑrˈoʊ/; French pronunciation: ​[ɛʁkyl pwaʁo]) is a fictional Belgian detective, --Mpmanoj (സംവാദം) 14:52, 10 ജൂലൈ 2013 (UTC)[മറുപടി]

ഇവിടെ ബ്രിട്ടീഷ് ഉച്ചാരണം എർക്യുൾ പൊയ്റോ എന്നും അമേരിക്കൻ ഉച്ചാരണം ഹെർക്യൂൾ പൊയ്റോ എന്നുമാണ് എന്ന് തോന്നുന്നു. എന്തായാലും പേരിന്റെ രണ്ടാം ഭാഗം പൊയ്റോ എന്നു തന്നെ. പൊയ്റോട്ട് എന്നല്ല (മലയാളത്തിൽ മുകളിൽ ഞാൻ നൽകിയ സ്രോതസ്സിനു വിരുദ്ധമാണിത്).

മൂലഭാഷയിലെ ഉച്ചാരണത്തിനോട് ചേർന്ന ഉച്ചാരണം സ്വീകരിക്കണോ അതോ മലയാളത്തിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞ കൃതികളിലെ മലയാളീകരണം സ്വീകരിക്കണോ? തന്റെ പേര് ഹെർക്യുലീസിന്റെ പേരിൽ നിന്ന് വന്നതാണെന്ന് കഥാപാത്രം തന്നെ പല കഥകളിലും പറയുന്നുണ്ട്. ഹെർക്യുലീസിന്റെ പരീക്ഷണങ്ങൾ പോലെയുള്ള പരീക്ഷണങ്ങൾ ഇദ്ദേഹം നേരിടുന്നതുസംബന്ധിച്ച ചെറുകഥകളിൽ പ്രത്യേകിച്ച്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 10 ജൂലൈ 2013 (UTC)[മറുപടി]

ഈ ഉച്ചാരണം എങ്ങനെയാണെന്ന് ഏതെങ്കിലും സൈറ്റുകളിൽ കേട്ടുനോക്കി തീരുമാനിക്കാവുന്നതാണ്. എന്തായാലും ഒരു ആളുടെ പേര് എങ്ങനെ ഉച്ചരിക്കുന്നുവോ അതുപോലെ ഉച്ചരിക്കുന്നതാണ് ഉചിതം. kuttappan = "കുട്ടപ്പൻ" എന്ന് പറയാതെ "കുറ്റപ്പൻ" എന്ന് പറായൻ പാടില്ലല്ലോ... ശരിയായ ഉച്ചാരണം താളിന്റെ യഥാർത്ഥ തലക്കെട്ടായി നൽകണം. മലയാളത്തിൽ ഉപയോഗിക്കുന്നത് വേണമെങ്കിൽ തിരിച്ചുവിടൽ താളായി നൽകാം. --Adv.tksujith (സംവാദം) 08:17, 11 ജൂലൈ 2013 (UTC)[മറുപടി]
മലയാളത്തിൽ ഉപയോഗിക്കുന്ന പേര് ആമുഖത്തിൽത്തന്നെ കൊടുക്കുന്നതും നല്ലതാണ്. സെർച്ച് വിസിബിലിറ്റി കൂട്ടാൻ അത് നല്ലതാണ്. --Vssun (സംവാദം) 09:32, 11 ജൂലൈ 2013 (UTC)[മറുപടി]
മുൻപ് എൽ.കെ. അദ്വാനി എന്ന പേര് ഗൂഗിളിൽ തിരയുമ്പോൾ (റീഡയറക്റ്റ് ഉണ്ടായിരുന്നിട്ടുകൂടി) വിക്കിപീഡിയ പേജ് മുമ്പിൽ വരാറുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്തതിനുശേഷമാണ് ആ പ്രശ്നം മാറിയത്. --Vssun (സംവാദം) 09:34, 11 ജൂലൈ 2013 (UTC)[മറുപടി]

തലക്കെട്ട് ഹെർക്യൂൾ പൊയ്റോ എന്ന് മാറ്റാമോ? ബാക്കിയുള്ളതിൽ ഏതൊക്കെ പേരുകൾ ആദ്യ പാരഗ്രാഫിൽ ഉൾപ്പെടുത്താം? (ഹെർക്യൂൾ പൊയ്റോട്ട് ഉൾപ്പെടുത്താമല്ലോ?)--അജയ് ബാലചന്ദ്രൻ (സംവാദം) 13:07, 11 ജൂലൈ 2013 (UTC)[മറുപടി]