സംവാദം:സൈനികസഹായവ്യവസ്ഥ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജാവിന് അനന്തരാവകാശികളില്ലാത്തപക്ഷം, രാജ്യം ബ്രിട്ടീഷ് നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നതാണോ? --Vssun (സംവാദം) 07:41, 4 ഏപ്രിൽ 2013 (UTC)[മറുപടി]

അത് ദത്തവകാശനിരോധനനിയമമല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:58, 4 ഏപ്രിൽ 2013 (UTC)[മറുപടി]

അതെ ദത്തവകാശനിരോധനനിയമം അഥവാ ദത്താപഹാര നയം -ത്തിലാണ് ആ വ്യവസ്ഥയുള്ളത്.--Devgowri (സംവാദം) 09:27, 4 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 11:51, 4 ഏപ്രിൽ 2013 (UTC)[മറുപടി]

വെല്ലസ്ലിയും ഹൈദരാബാദും[തിരുത്തുക]

വെല്ലസ്ലി പ്രഭുവാണ് (ഭരണകാലം: 1798 - 1805) ഇത് ആവിഷ്കരിച്ചതെന്ന് ലഖനത്തിന്റെ തുടക്കത്തിൽത്തന്നെ പറയുന്നു. അതേസമയം ഹൈദരാബാദ് സൈനികസഹായവ്യവസ്ഥ സ്വീകരിച്ചത് 1789-ലാണെന്ന് പറയുന്നു. വലിയ പൊരുത്തക്കേടാണല്ലോ.

അതേസമയം 1795-ൽ മറാഠകളുമായി നടന്ന ഖർദ യുദ്ധത്തിന്റെ കാലത്തും ഹൈദരാബാദിൽ റെസിഡന്റും ചെറിയൊരു ബ്രിട്ടീഷ് സബ്സിഡയറി സേനയും ഉണ്ടായിരുന്നു. വെല്ലസ്ലിയുടെ കാലത്താണ് ഈ സേനാബലം ഗണ്യമായി വർദ്ധിച്ചത്. --Vssun (സംവാദം) 06:18, 8 ജൂൺ 2014 (UTC)[മറുപടി]