സംവാദം:സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി
അതാണ് ശരി — ഈ തിരുത്തൽ നടത്തിയത് SALIMKAVANUR (സംവാദം • സംഭാവനകൾ) 19:06, 19 ജനുവരി 2016 (UTC)
ലയിപ്പിക്കൽ
[തിരുത്തുക]ലയിപ്പിക്കൽ എന്നാൽ ഇങ്ങനെയാണോ നടത്തുക. അത് അഡ്മിന്മാർക്കല്ലേ നാൾവഴിയോടെ ലയിപ്പിക്കാൻ കഴിയൂ.--ഇർഷാദ്|irshad (സംവാദം) 16:14, 20 ജനുവരി 2016 (UTC)
- ഇങ്ങനെയും ലയിപ്പിക്കൽ നടത്താം. പക്ഷേ, ഒരാൾ എഴുതിയത് സംരക്ഷിക്കപ്പെടണം. വിഷയത്തെപ്പറ്റി ആദ്യം ലേഖനം എഴുതിയ ആൾ എന്ന പദവി ഉണ്ടെങ്കിൽ അതുൾപ്പെടെ, അയാളുടെ പ്രയത്നം വിലമതിക്കപ്പെടണം. സുഹൈർ ഒരു താളിലെ വിവരം മറ്റൊരു താളിലേക്കാക്കിയപ്പോൾ അങ്ങനെ ഒരു കുഴപ്പം ഉണ്ടായിട്ടില്ലായെങ്കിൽ പ്രശ്നമില്ല. രണ്ടാമത്തെ താളിലേക്ക് ആദ്യ താളിനെ ലയിപ്പിക്കുന്നതും ശരിയല്ല. നേരത്തേ പറഞ്ഞ ആദ്യം എഴുതിയ ആൾ എന്ന പദവി, പിന്നെ ആദ്യമാദ്യം വന്ന ലേഖനങ്ങൾ പലരീതിയിലും പലകാലത്തും പലയിടത്തും സൈറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവാം. അതുകൊണ്ട് ആദ്യം വന്ന ലേഖനം നിലനിർത്തി, രണ്ടാം ലേഖനത്തെ അതിലേക്ക് ലയിപ്പിക്കുകയാണ് അത്തരം സൈറ്റേഷനുകളെ കുഴപ്പത്തിലാക്കാതിരിക്കാനുള്ള മാർഗ്ഗം. ലയിപ്പിക്കാനുള്ള നടപടിയിൽ ആർക്കും പങ്കെടുക്കാം. പക്ഷേ, നാൾവഴി (ഹിസ്റ്ററി) ലയിപ്പിക്കണമെങ്കിൽ സ്വല്പം സാങ്കേതികതയുണ്ട്. അതിന് താൾ ഡിലീറ്റ് ചെയ്യാനുള്ള അനുമതിയും വേണം. അത് നിലവിൽ അഡ്മിൻമാർക്ക് മാത്രമേ ഉള്ളു. നാൾവഴി ലയിപ്പിക്കേണ്ട പ്രശ്നമില്ലെങ്കിൽ അഡ്മിൻമാരെ ആവശ്യമില്ല. അതിനൊരു കുറുക്കുവഴിയുളളത്. രണ്ടാമത്തെ താൾ ഉണ്ടാക്കിയ ആളോട് / ആളുകളോട്, അവർ തന്നെ ആ താളിലെ വിവരങ്ങൾ ആദ്യ താളിലേക്ക് ചേർ്ക്കാൻ പറയുക എന്നതാണ്. അങ്ങനെ ചേർക്കുമ്പോൾ, സ്വാഭാവികമായും ആദ്യ താളിന്റെ നാൾവഴിയിൽ (ലയനശേഷം നിലനിർത്തേണ്ട താളിൽ) അവരുടെയും സംഭാവന കാണിക്കും. അപ്പോൾ രണ്ടാമത്തെ താൾ ആദ്യ താളിലേക്ക് തിരിച്ച് വിടാം.--Adv.tksujith (സംവാദം) 18:10, 20 ജനുവരി 2016 (UTC)
ശ്രദ്ധേയത
[തിരുത്തുക]ഈ വിഷയത്തിന് ശ്രദ്ധേയത ഉണ്ടോ എന്ന് സംശയം. "വിഷയത്തിൽ നിന്നും സ്വതന്ത്രമായതും സ്വീകാര്യമായതുമായ കുറഞ്ഞത് രണ്ട് അവലംബങ്ങളിലെ കാര്യമായ പരാമർശം" എന്നതാണ് പ്രഥമിക ശ്രദ്ധേയത. അതുപോലൂം ലേഖനം പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്. തർക്കം വന്നാൽ സ്വീകാര്യതയുടെ ഇതര മാനദണ്ഡങ്ങളിലേക്കും പോകേണ്ടി വരും. വേഗം അവലംബങ്ങൾ ചേർത്തോളൂ --Adv.tksujith (സംവാദം) 18:10, 20 ജനുവരി 2016 (UTC)
അവലംബങ്ങൾ
[തിരുത്തുക]ലോകത്തിലെ തന്നെ പ്രധാനിയായ ഒരു മുസ്ലീം മതപണ്ഡിതനെപ്പറ്റിയാണ് ഈ ലേഖനം എന്ന് തോന്നുന്നു. അതുകൊണ്ട് മതിയായ മൂന്നാം കക്ഷി തെളിവുകൾ ആവശ്യമാണ്. തെളിവുകളില്ലാത്ത വിവരങ്ങൾ നീക്കം ചെയ്യപ്പെട്ടേക്കാം. --രൺജിത്ത് സിജി {Ranjithsiji} ✉ 08:06, 26 ഓഗസ്റ്റ് 2019 (UTC)
- അവലംബം നൽകിയതിനാൽ അവലംബം ആവശ്യപ്പെടുന്നതിനെ നീക്കം ചെയ്യുന്നു.skp valiyakunnu (സംവാദം) 01:10, 19 സെപ്റ്റംബർ 2019 (UTC)
വൃത്തിയാക്കൽ
[തിരുത്തുക]ലേഖനം വിജ്ഞാനകോശ സ്വഭാവത്തിലല്ല ഉള്ളത്. ഉള്ളടക്കം മൊത്തം ഒരു പുകഴ്ത്തൽ പോലെയാണ്.--ഇർഷാദ്|irshad (സംവാദം) 11:08, 30 സെപ്റ്റംബർ 2019 (UTC)
- വൃത്തിയാക്കിയിട്ടുണ്ട് താങ്കള്‍ ഉന്നയിച്ച പുകഴ്ത്തലിനര്ത്തം ഇല്ലാത്തത് പറയുക എന്നാണെങ്കില്‍ വ്യക്തമായ അവലംബം നല്‍കിയിട്ടുണ്ട്.skp valiyakunnu (സംവാദം) 19:05, 30 സെപ്റ്റംബർ 2019 (UTC)
പുകഴ്ത്തലിനർത്ഥം ഇല്ലാത്തത് പറയുക എന്നത് മാത്രമല്ല, ഉള്ളത് തന്നെ പറയുന്ന ശൈലിയിലും അത് വരും. ഒരു ആരാധകന്റെ ശൈലിയല്ല വിജ്ഞാനകോശത്തിൽ വരേണ്ടത്. --ഇർഷാദ്|irshad (സംവാദം) 08:38, 1 ഒക്ടോബർ 2019 (UTC)
- ഇപ്പോള്‍ ഒരു ആരാധകന്റെ ശൈലിയില്‍ നിന്ന് മാറിയതായി മനസ്സിലാക്കുന്നോ --skp valiyakunnu (സംവാദം) 07:57, 2 ഒക്ടോബർ 2019 (UTC)
പേര്
[തിരുത്തുക]ഇദ്ദേഹത്തിന്റെ യഥാർത്ഥനാമം ഇങ്ങനെത്തന്നെയാണോ?. --ഇർഷാദ്|irshad (സംവാദം) 13:23, 1 ഒക്ടോബർ 2019 (UTC)
- ഇദ്ദേഹത്തിന്റെ യഥാർത്ഥനാമം സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരി എന്ന് തന്നെയാണ്.[1] ഇതില്നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ് --skp valiyakunnu (സംവാദം) 07:52, 2 ഒക്ടോബർ 2019 (UTC)
ജി20-ഐക്യരാഷ്ട്രസഭ
[തിരുത്തുക]ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മതമൈത്രി സമ്മേളനത്തിന്റെ ഉപദേഷ്ടാവും മുഖ്യ സംഘാടകനുമാണ് എന്നതിൽ കൊടുത്ത അവലംബങ്ങളെല്ലാം ജി20 മതമൈത്രി സമ്മേളനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ശരിക്കും എന്താ സംഭവം. --ഇർഷാദ്|irshad (സംവാദം) 12:47, 2 ഒക്ടോബർ 2019 (UTC)