സംവാദം:സമനിറ മിഥ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"A,B എന്നീ സമചതുരങ്ങൾക്ക് ഒരേ നിറമാണ്‌" എന്നല്ലേ? --ജുനൈദ് | Junaid (സം‌വാദം) 10:36, 11 മാർച്ച് 2010 (UTC)

അതു തോന്നൽ മാത്രമല്ലേ? യഥാർത്ഥത്തിൽ അങ്ങനെയല്ലല്ലോ --Anoopan| അനൂപൻ 10:37, 11 മാർച്ച് 2010 (UTC)

ഇടതുവശത്തുള്ള ചിത്രത്തിന്റെ അടിക്കുറിപ്പ് യോജിക്കുന്നില്ല എന്നുതന്നെ കരുതുന്നു. അത് വ്യത്യസ്ഥനിറങ്ങളല്ലേ? (അയ്യോ എന്റെ തോന്നലാണോ?) വലതുവശത്തുള്ളവ വ്യത്യസ്തമായി തോന്നുമെങ്കിലും ഒന്നാണെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട് --Vssun 15:14, 11 മാർച്ച് 2010 (UTC)

പേര്[തിരുത്തുക]

സമനിറപ്രഹേളിക എന്ന് പേരുമാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun 15:23, 12 മാർച്ച് 2010 (UTC)

പ്രഹേളിക എന്നാൽ കടംകഥ, പ്രശ്നം എന്നൊക്കെയാണു് അർത്ഥം. അതിനു് സ്വാഭാവികമായ Illusion എന്ന അർത്ഥം വരുന്നേയില്ല.

മിഥ്യ എന്ന വാക്കിനുകുഴപ്പമൊന്നുമില്ല. പക്ഷേ ശുദ്ധദ്രാവിഡത്തോടു് സന്ധി ചേർക്കാൻ കൊള്ളില്ല. നിറം എന്നുള്ളതിന്റെ അപ്പുറത്തും ഇപ്പുറത്തും (സമം+നിറം+പ്രഹേളിക/മിഥ്യ) എന്നു വെക്കുന്നതിനും ഈ പ്രശ്നമുണ്ടു്.

മായ എന്നതിനു് സമാന അർത്ഥമുണ്ടു്. (മായയും മായവും തമ്മിലും അർത്ഥവ്യത്യാസമുണ്ടു്.). illusive / illusory /deceptive vision എന്ന പ്രയോഗങ്ങൾക്കു് നേരെ തർജ്ജമയായി മായക്കാഴ്ച്ച എന്നാവാം. വളരെ കൃത്യമായ അർത്ഥം ലഭിക്കും. മായ എന്നതു മലയാളം തദ്ഭവമാണു്. (തത്സമം മായാ എന്നാണു്.)

ഒറ്റ എന്നതിനും ഒരേ എന്നതിനും അർത്ഥവ്യത്യാസമുണ്ട്. ഒരേ എന്നാണു് ഇവിടെ കൂടുതൽ ശരി. രണ്ടും ശുദ്ധമലയാളവാക്കുകളാണു്. അതുകൊണ്ട് Same Colour Illusion എന്നതിനു ഏറ്റവും യോജിച്ച വാക്കു് “ഒരേനിറമായക്കാഴ്ച്ച” എന്നായിരിക്കും. വാക്കിനു നീളം കൂടുതലുണ്ട്. പക്ഷേ ഒരു objective reference ആവണമെങ്കിൽ വേറെ വഴിയില്ല. ഭംഗിയുള്ള സംസ്കൃതവാക്കുകൾ മലയാളത്തിൽ അലിഞ്ഞുകിടക്കുന്നതിനോടു് അലർജിയില്ലാത്തവർക്കു് ‘ഐകവർണ്ണമിഥ്യ’ എന്നു ധൈര്യമായി വിളിക്കാം. (എനിക്കിഷ്ടമാണു് :D ) --ViswaPrabha (വിശ്വപ്രഭ) 00:25, 13 മാർച്ച് 2010 (UTC)

സം‌കൃതപദങ്ങളും‌ പദസമൂഹങ്ങളും‌ മലയാളത്തിൽ‌ ഇഷ്ടം‌പോലെ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. "ഒരേനിറമായക്കാഴ്ച്ച" എന്നു പറയുന്നതിലെ രസമില്ലായ്‌മയെ വളരെ ഭം‌ഗിയായിതന്നെ ഒളിപ്പിച്ചുവെയ്ക്കാൻ‌ "ഐകവർണ്ണമിഥ്യ"-യ്ക്കു കഴിയുന്നുണ്ട്. അതുകൊണ്ട് എനിക്കിഷ്‌ടം‌ "ഐകവർണ്ണമിഥ്യ" തന്നെ.‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

എനിക്കും ഇഷ്ടായി. "ഏകവർണ്ണ"വും കുഴപ്പമില്ല എന്നു തോന്നുന്നു. എന്തു തന്നെയായാലും "സമനിറ" എന്നത് കേൾക്കാൻ ഒരു സുഖം ഇല്ല. ഹരി 13:08, 15 മാർച്ച് 2010 (UTC)
ഏകം എന്നതും ഐകം എന്നതും തമ്മിലെന്താ വ്യത്യാസം?
ഏകം എന്നാൽ ഒന്നു്. ഏകമതം എന്നാൽ ഒരു മതം. ഒരു എന്നതിനു് മതം എന്നതിനേക്കാൾ പ്രാധാന്യം കുറവാണു്. മതം എന്ന വാക്കിനാണു് എടുപ്പ് (stress).
ഐകം = ഒന്നുപോലെ/ഒരേ / ഒരേപോലെയുള്ള. ഐകമത്യം - ഐക്യകണ്ഠ്യം (Single/United/unanimous) എന്നാൽ ഒരേ മതം / കണ്ഠം / അഭിപ്രായം എല്ലാർക്കും.
ഒരേ എന്നതിനിവിടെ മറ്റേ വാക്കിനേക്കാൾ പ്രാമാണ്യം ഉണ്ടു്.
അതുകൊണ്ടാണു് ഐകവർണ്ണ- എന്നതു കൂടുതൽ സ്വീകാര്യമാവുക. --ViswaPrabha (വിശ്വപ്രഭ) 16:00, 15 മാർച്ച് 2010 (UTC)
"ഐക"/"ഐക്യ" എന്നൊക്കെ പറഞ്ഞാൽ unity, unanimous എന്നൊക്കെയല്ലെ അർത്ഥം..?? നമുക്കു ഇവിടെ വേണ്ടത് "ഒന്ന്" എന്ന് അർത്ഥം വരുന്ന വാക്കല്ലേ..?? അതാണ് ഞാൻ "ഏക" എന്ന് പറയാൻ കാരണം. ശരിയല്ലേ..?? :P -- ഹരി 11:17, 17 മാർച്ച് 2010 (UTC)

സംഭവം കൊള്ളാട്ടാ....Sahridayan 09:30, 15 മാർച്ച് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സമനിറ_മിഥ്യ&oldid=678688" എന്ന താളിൽനിന്ന് ശേഖരിച്ചത്