Jump to content

സമനിറ മിഥ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഡെൽസണ്ണിന്റെ ചെക്കർ ഷാഡോ മിഥ്യ അല്ലെങ്കിൽ ചെക്കർ ഷാഡോ മിഥ്യ എന്നൊക്കെയറിയപ്പെടുന്ന സമനിറ മിഥ്യ 1995-ൽ എം.ഐ.ടി.യിലെവിഷൻ സയൻസ് അദ്ധ്യാപകനായിരുന്ന എഡ്‌വാർഡ് എച്ച്. അഡെൽസൺ അവതരിപ്പിച്ച ഒരു വീക്ഷണ മിഥ്യയാണ്‌(optical illusion)[1]. ചിത്രത്തിൽ കാണുന്ന A,B എന്നീ സമചതുരങ്ങൾ കാഴ്ചയിൽ വ്യത്യസ്ത നിറങ്ങളായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒരേ നിറം തന്നെയുള്ളവയാണ്‌. ഇതു തെളിയിക്കുന്നതിനു ഈ ചിത്രം ഒരു ഫോട്ടോ എഡിറ്റ് സോഫ്റ്റ്‌വെയറിലിട്ട് ആ നിറമുള്ള ഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അടയാളപ്പെടുത്തിയ രണ്ടു ചതുരങ്ങളൊഴിച്ച് ബാക്കി എല്ലാം നീക്കം ചെയ്താൽ മിഥ്യ അകലുന്നതു കാണാം.

A,B എന്നീ സമചതുരങ്ങൾ വ്യത്യസ്ത നിറമായി അനുഭവപ്പെടുമെങ്കിലും അവ ഒരേ നിറത്തിലുള്ളവയാണ്.
രണ്ടു സമചതുരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് അതേ നിറത്തിലുള്ള ഒരു പാത വരച്ചിരിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Adelson, Edward H. (2005). "Checkershadow Illusion". Archived from the original on 2012-11-30. Retrieved 2007-04-21.
"https://ml.wikipedia.org/w/index.php?title=സമനിറ_മിഥ്യ&oldid=4089046" എന്ന താളിൽനിന്ന് ശേഖരിച്ചത്