സംവാദം:വേദശബ്ദരത്നാകരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"മലയാളത്തിലെ ആദ്യത്തെ ബൈബിൾ നിഘണ്ടുവാണിത്" - ആദ്യത്തെ എന്ന് അവലംബത്തിൽ പറയുന്നുണ്ടോ? " മതങ്ങളുടെ ഉത്ഭവവികാസങ്ങളുടെയും കയറ്റിറക്കങ്ങളുടെയും കഥ മാനവ ധാർമികതയുടെയും പുരോഗതിയുടെയും ഇതിഹാസമാണ്‌. അത്തരത്തിലുളള മഹോന്നതമായ ഒരു ഇതിഹാസമാണ്‌ പഴയ നിയമം, പുതിയ നിയമം, അപ്പോക്രീഫ എന്നീ മൂന്നു വിഭാഗങ്ങൾ അടങ്ങിയ ബൈബിൾ എന്ന വിശ്വോത്തര ഗ്രന്ഥം. പക്ഷേ മറ്റ " എന്തുകൊണ്ടോ ഇത്രയും മാത്രമേ എനിക്ക് അവലംബതാളിൽ കാണാൻ കഴിയുന്നുള്ളൂ - --Johnchacks (സംവാദം) 10:01, 30 ജൂലൈ 2012 (UTC)

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. അവലംബത്തിലെ വരികൾ പൂർണ്ണമായുള്ള ലിങ്ക് മാറ്റിക്കൊടുത്തിട്ടുണ്ട്. അതിലും "ആദ്യത്തെ" എന്ന് പറയുന്നില്ല. ഞാൻ മറ്റെവിടെയോ (ബാബു പോൾ പത്രത്തിൽ എഴുതിയ ലേഖനമാണെന്നു തോന്നുന്നു) വായിച്ചതായി ഓർക്കുന്ന വിവരം അറിയാതെ ഉൾപ്പെട്ടുപോയതാണ്. ലേഖനത്തിലെ "ആദ്യത്തെ" എന്ന വാക്കും ഉപേക്ഷിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:46, 31 ജൂലൈ 2012 (UTC)
നന്ദി. മാറ്റം വരുത്തിയതിനും ഒപ്പം മറുപടി നൽകിയതിനും. ഒരു മാറ്റം കൂടി വരുത്തുന്നു. അവലംബത്തിൽ 'സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌' ആണ് പ്രസാധകർ എന്നു സൂചിപ്പിച്ചിരിക്കുന്നത് ശരിയല്ല. 'കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌' ആണ് പ്രസാധകർ.--Johnchacks (സംവാദം) 03:56, 1 ഓഗസ്റ്റ് 2012 (UTC)