സംവാദം:റോസമ്മ പുന്നൂസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചിത്രം ഇതുവരെ ലഭ്യമല്ലേ ?--Mpmanoj (സംവാദം) 06:17, 28 ഡിസംബർ 2013 (UTC)[മറുപടി]

( 1956ൽ ഐക്യകേരളം രൂപമെടുക്കുന്നതിനുമുമ്പ് തിരുക്കൊച്ചി നിയമസഭയിലേക്കു് കെ.ആർ.ഗൌരി 1951ലും 1954ലും തെരഞ്ഞെടുക്കപ്പെട്ട് യഥാവിധി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടു്.)[3] ഇതു് ലേഖനത്തെ സംബന്ധിച്ചിടത്തോളം അതിൽ ചേർക്കാൻ അനുയോജ്യമായ, നിശ്ചയമായും ചേർക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഉപപ്രതിപാദ്യമാണു്. നീക്കം ചെയ്തതു് ദയവുചെയ്തു് പുന:സ്ഥാപിക്കുക. കേരളത്തിലെ ആദ്യത്തെ എന്നൊക്കെ പറയുമ്പോൾ അവയ്ക്കുണ്ടാകാവുന്ന അപവാദങ്ങൾ കൂടി (Exceptions) അതേ സ്ഥാനത്തുതന്നെയാണു് വരേണ്ടതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:49, 15 ഡിസംബർ 2011 (UTC)[മറുപടി]

റോസമ്മ പുന്നൂസിന്നെപ്പറ്റി പരാമർശിക്കുന്ന ലേഖനത്തിൽ കെ.ആർ. ഗൗരിയുടെ സത്യപ്രതിജ്ഞ ചെയ്ത കാര്യം ചേർക്കണോ? --കിരൺ ഗോപി 08:37, 15 ഡിസംബർ 2011 (UTC)[മറുപടി]

വേണം! തീർച്ചയായും വേണം. ഇന്നലെ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു് പഠിച്ചെഴുതിയതിൽ ഏറ്റവും ചരിത്രപ്രധാനപ്പെട്ടതായി (റോസമ്മയുടെ താളിൽ) എനിക്കു തോന്നുന്ന വരികളാണവ!

കേരളമാണോ അതിനുള്ളിലൊരു നിയമസഭയാണോ ആദ്യം സ്ഥാപിക്കപ്പെട്ടതു് എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിൽ നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത ആൾ എന്ന സൂപ്പർലേറ്റീവും.

(913 ശുദ്ധിയുള്ള) (0.99 ഗ്രാം തൂക്കമുള്ള ആഭരണങ്ങൾ വിൽക്കുന്ന) ലോകത്തിലെ ഏറ്റവും വലിയ* (ഞങ്ങളുടേതു മാത്രമായ) ഷോറൂം എന്നു വീമ്പിളക്കുന്ന “തുക്കടാ“ ജ്വല്ലറിയുടെ പത്രപ്പരസ്യം പോലെ (വലയത്തിനുള്ളിലുള്ള വസ്തുതകൾ ആരെങ്കിലും ചോദിച്ചാൽ മാത്രം പറഞ്ഞാൽ മതി) അല്ല സൂപ്പർലേറ്റീവ് വസ്തുതകൾ എഴുതേണ്ടതു് . ബന്ധപ്പെട്ട വിവരങ്ങളും അതോടൊപ്പം തന്നെ ചേർക്കണം. വേറെ എവിടെയെങ്കിലും എഴുതിയിട്ടാൽ വായനക്കാരനു് ആവശ്യമുള്ള സമയത്ത് അതു കണ്ണിൽ പെടില്ല. കൂടുതൽ വിശദീകരണങ്ങൾ ഉണ്ടെങ്കിൽ മാത്രം അവ അതാതു പേജുകളിലേക്കു ലിങ്കു ചെയ്യാവുന്നതാണു്. കൂട്ടത്തിൽ കെ.ആർ. ഗൌരിയുടെ പേജിൽ, റോസമ്മയുടേ താളിലേക്കും ലിങ്കു വേണം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:01, 15 ഡിസംബർ 2011 (UTC)[മറുപടി]

കെ.ആർ. ഗൗരിയമ്മയുടെ കാര്യം ലേഖനത്തിൽ ചേർക്കുന്നതിനു പകരം താഴെ കുറിപ്പായി ചേർത്താൽ പോരെ? അതല്ലേ വിക്കിപീഡിയ ശൈലി? --അനൂപ് | Anoop (സംവാദം) 09:10, 15 ഡിസംബർ 2011 (UTC)[മറുപടി]

തത്തുല്യമായ ഒരുദാഹരണം കാണിച്ചുതരൂ. എന്നിട്ടു പറയാം. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:18, 15 ഡിസംബർ 2011 (UTC)[മറുപടി]

ഇപ്പോഴത്തെ തെരഞ്ഞെടുത്ത ലേഖനത്തിൽ ചില ഉദാഹരണങ്ങൾ കാണാം. --അനൂപ് | Anoop (സംവാദം) 09:23, 15 ഡിസംബർ 2011 (UTC)[മറുപടി]

മുരുഡേശ്വര ക്ഷേത്രം, മാർ അപ്രെം മെത്രാപ്പൊലീത്താ എന്നീ ലേഖനങ്ങളിൽ ഇത്തരം ഒരു രീതി സ്വീകരിച്ചിട്ടുണ്ട്.---Johnchacks (സംവാദം) 09:30, 15 ഡിസംബർ 2011 (UTC)[മറുപടി]

അത്തരം കുറിപ്പുകൾക്കു് ഒരു പ്രശ്നമുണ്ടു്. വിക്കിപീഡിയയിൽ നിന്നു് ആവശ്യമുള്ള കഷ്ണം മാത്രം നേരെ കോപ്പി പേസ്റ്റ് പിറ്റേന്നത്തെ പത്രത്തിൽ ലേഖനമെഴുതുന്ന പത്രപുംഗവന്മാർ മുതൽ സ്കൂളിലെ പ്രൊജക്റ്റിനു വാക്കെണ്ണം തികയ്ക്കുന്ന കുട്ടികൾ വരെയുണ്ട് നമ്മുടെ നാട്ടിൽ. അത്തരക്കാർക്കു് മനഃപൂർവ്വമോ അല്ലാതെയോ ഇത്തരം കുറിപ്പുകളിലേക്കു് കണ്ണെത്താതിരിക്കാം. നെറുകയിൽ കൊടുത്ത നക്ഷത്രചിഹ്നം അവർ (പലപ്പോഴും നമ്മളും) ശ്രദ്ധിക്കാറില്ല. (ഞാനും മുകളിലെ ജ്വല്ലറിപ്പരസ്യത്തിൽ ഒരു നക്ഷത്രം കൊടുത്തിൾലുള്ളതു് കണ്ടിരിക്കുമല്ലോ).

പകരം നിർദ്ദേശിക്കാവുന്ന ഒരു വിദ്യയുണ്ടു്. കുറിപ്പ് താഴെത്തന്നെ ചേർക്കാം. പക്ഷേ സൂപ്പർ സ്ക്രിപ്റ്റ് ആയി നക്ഷത്രമോ അക്കമോ കൊടുക്കുന്നതിനു പകരം വലയത്തിൽ തന്നെ (താഴെ കുറിപ്പു കാണുക) എന്നു ചേർക്കാം. അതോടെ അനുബന്ധവസ്തുതകൾക്ക് ആവശ്യമായ (ആവശ്യമായത്ര മാത്രം) ശ്രദ്ധ ലഭിയ്ക്കും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:56, 15 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റോസമ്മ_പുന്നൂസ്&oldid=1888467" എന്ന താളിൽനിന്ന് ശേഖരിച്ചത്