സംവാദം:രാമായണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

കർത്തൃത്തവും കാലവും[തിരുത്തുക]

ഒരു വേടനായിരുന്ന വാത്മീകി ........ രാമായണം രചിക്കാൻ തുടങ്ങിയതെന്നുമാണ്‌ ഐതിഹ്യം, രാമായണം തുടങ്ങുന്നതു തന്നെ "മാ നിഷാദ...." (അരുതു കാട്ടാളാ..) എന്നാണല്ലോ.

ചരിത്രകാരന്മാർ പറയുന്നത്‌ കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ്‌ ........... ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ്‌ സാധ്യത.

രാമായണം വാത്മീകി ലവനും കുശനും .......... വായ്മൊഴിയായി പറഞ്ഞു നൽകിയെന്നും അവരതു ശ്രീരാമസദസ്സിൽ പാടിയെന്നുമാണ്‌ ഐതിഹ്യം."


മേൽ പറയുന്ന വാക്കുകളിലെ പിശക് കണ്ടുപിടിക്കാൻ സാധിക്കില്ലേ? വാത്മീകിയുടെ കാലത്ത് ലേഖനവിദ്യ ഇല്ലായിരുന്നു. ലവനും കുശനും കേട്ട് പഠിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് വാമൊഴിയായി പകർന്ന് ലേഖനവിദ്യ രൂപമെടുത്തകാലത്ത് അത് എഴുതപ്പെട്ടിരിക്കാം. പക്ഷെ അതിന്റെ കർത്താവ് വാത്മീകി ആകുമോ? വാൽമീറകിയുടെ പേരിൽ അറിയപ്പെടുമെങ്കിലും എഴുതിയത് മറ്റാരോ ആണ്‌.

കൂടുതൽ അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട്. --ചള്ളിയാൻ ♫ ♫ 12:48, 25 ജനുവരി 2008 (UTC)[മറുപടി]

അവിടവിടുന്ന് പറിച്ചെടുത്ത് വായിച്ചു നോക്കരുതെന്നെന്റെ അഭിപ്രായം. ഐതിഹ്യങ്ങളും ചരിത്രകാരന്മാരുടെ അഭിപ്രായവും മിക്സ് ചെയ്യുന്നതും ശരിയാവില്ല. ഇനി അതല്ല ഈ ലേഖനം മായ്ച്ചു കളയുകയാണ്‌ ആവശ്യമെങ്കിൽ അങ്ങിനെ ചെയ്യുക--പ്രവീൺ:സംവാദം 13:13, 26 ജനുവരി 2008 (UTC)[മറുപടി]
മേലെ മൂന്ന് ഐതിഹ്യങ്ങൾ പരസ്പരവിരുദ്ധമായവ എഴുതിയിരിക്കുന്നു. അത് സൂചിപ്പിച്ച് ആളോട് മിണ്ടാതിരിക്കാൻ പറയുന്നു. :) --ശ്രീകല 14:44, 23 ജൂലൈ 2008 (UTC)[മറുപടി]


വാൽമീകി മലയാളിയായിരുന്നത്ര! ആനന്ദലബ്ധിക്കിനെയെന്തുവേണം? ഒരുമാതിരി കൊള്ളാവുന്നവരൊക്കെ മലയാളികളായിരുന്നു എന്നതിൽ സംശയമില്ല. ഷേക്സ്പിയറും മലയാളിയായിരുന്നെന്നാണ് എന്റെ കേൾവി. 'ശേഷപ്പായി' എന്നു പേരുള്ള ഒരു കോഴിക്കോട്ടുകാരൻ എങ്ങനെയോ എലിസബത്തൻ ഇംഗ്ലണ്ടിൽ എത്തി പച്ചപിടിച്ച് ഷേക്സ്പിയർ ആയതാണത്രെ. സൗകര്യം പോലെ ഈ പരമാർഥം ഞാൻ ഷേക്സ്പിയറിനെക്കുറിച്ചുള്ള ലേഖനത്തിലും ചേർക്കുന്നുണ്ട്.Georgekutty 14:15, 21 ജൂലൈ 2008 (UTC)[മറുപടി]

അങ്ങിനീ ലേഖനത്തിലുണ്ടോ ജോർജ്ജ് കുട്ടീ--പ്രവീൺ:സംവാദം 14:42, 22 ജൂലൈ 2008 (UTC)[മറുപടി]

ഉണ്ടായിരുന്നു. കണ്ടപ്പോൾ ഞാൻ ഒഴിവാക്കി.--Shiju Alex|ഷിജു അലക്സ് 14:47, 22 ജൂലൈ 2008 (UTC)[മറുപടി]

പാന്ഥർ പെരുവഴിയമ്പലം തന്നിലെ താന്തരായ് കൂടി വിയോഗം വരും പോലെ / നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയുമെത്രയും ചഞ്ചലമാലയ ജീവിതം.. ഞാൻ കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ കണ്ടില്ല, എഴുതിക്കണ്ടതായും ഓർത്തില്ല.. എന്റെ പിഴ :-(--പ്രവീൺ:സംവാദം 14:51, 22 ജൂലൈ 2008 (UTC)[മറുപടി]
ഇന്നലെ ഒരു ഐ.പിയാണ്‌ മലയാളിയായ വാൽമീകിയെ പറ്റി എഴുതിയത്. --Anoopan| അനൂപൻ 14:57, 22 ജൂലൈ 2008 (UTC)[മറുപടി]

അറിയില്ല എങ്കിൽ പുച്ഛിച്ചു തള്ളുന്ന സ്വഭാവം എല്ലാവർക്കും ഉണ്ട്. വാൽമീകി മലയാളിയാണ് എന്ന് പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ ദക്ഷിണേന്ത്യയിലായിരുന്നൂ അദ്ദേഹത്തിൻറെ ആശ്രമം എന്ന് കേട്ടിട്ടുണ്ട്. വയനാട്ടിൽ വാൽമീകിപ്പാറയും ലവൻറേയും കുശൻറേയും പേരിലുള്ള മലകളും മറ്റൂം ഉണ്ട്. ചിലർ അത് കൊണ്ടാവും അങ്ങേര് മലയാളിയാണെന്ന് പറയുന്നത്. ചിലപ്പതികാരത്തിലെ കണ്ണകി ഒരു ആദിവാസി സ്തീയായിരുന്നു എന്നും അവർ സമാനമായ സാഹചര്യത്തീൽ ജീവിച്ചിരുന്നവരായിരുന്നു എന്നും വയാനാട്ടിലുള്ള ആദിവാസികളുടെ ഇടയിലുള്ള ഐതിഹ്യമാണ്‌ ചിലപ്പതികാരമായി അവതരിച്ചതെന്നും ഒരു പഠനമുണ്ട്. രാമായണം അത്തരം നാടോടി ഐതിഹ്യത്തിൽ നിന്ന് ആവേശം കൊണ്ട് എഴുതപ്പെട്ടതാവാമെന്നും കരുതുന്നവരുണ്ട്. അത് കൊണ്ട് അറിയില്ലാത്തതിനെ പുച്ഛിക്കണമെന്നില്ല.--ചള്ളിയാൻ ♫ ♫ 16:06, 22 ജൂലൈ 2008 (UTC)[മറുപടി]


ഞാൻ എഴുതിയതിൽ പുഛമില്ല. വിമര്ശനമേയുള്ളു. അറിവിന്റെ ലോകത്തിൽ ഒന്നിന്റേയും സാധ്യത തള്ളിക്കളയുന്നത് ശരിയല്ലായിരിക്കാം. എന്നാൽ വാൽമീകിയെ മലയാളിയാക്കി എഴുതിയത് വിക്കിപ്പീഡിയക്ക് ചേരുന്ന രീതിയിൽ ആയിരുന്നില്ല. എന്തിനേയും ഒരുതരം 'Kerala-centric' ആംഗിളിലൂടെ കാണാനുള്ള മലയാളിയുടെ പ്രവണതയാണ് അത് പ്രകടിപ്പിച്ചതെന്ന് വായിച്ചപ്പോൾ എനിക്കു തോന്നി. വിദേശങ്ങളിൽ നടക്കുന്ന വലിയ അത്യാഹിതങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിച്ച വാർത്ത എഴുതുമ്പോഴും നമ്മുടെ പത്രങ്ങൾ, "മരിച്ചവരിൽ ഒരു മലയാളിയും" എന്ന് ഏറ്റവും മുകളിൽ എഴുതാറില്ലേ? കൂപമണ്ഡൂകമനസ്ഥിതിയാണത്. വാൽമീകിയെ ഒരു തെളിവും ഇല്ലാതെ മലയാളിയക്കുന്നത് അതിലും ഇടുങ്ങിയ മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നത് എന്നാണ് എന്റെ പക്ഷം.Georgekutty 16:34, 22 ജൂലൈ 2008 (UTC)[മറുപടി]


വയനാട്ടിലെ ഒരു കാലത്തെ പ്രസിദ്ധമായ രാജവംശമായിരുന്നു വേടരാജവംശം. വാൽമീകി വേടനായിരുന്നു എന്നെഴുതിയതിൽ അദ്ദേഹം ഇനി വയനാട്ടിലാണ്‌ ജീവിച്ചിരുന്നത് എന്ന് മലയാള്യവത്കരിച്ച് ആൾ തെറ്റിദ്ധരിച്ചതാവുമോ? --117.196.141.60 16:57, 22 ജൂലൈ 2008 (UTC)[മറുപടി]

വയനാട്ടിൽ ഉള്ള ചില ഐതിഹ്യങ്ങളും കൂടെ തെളിവ് സഹിതം ചേർക്കാനാകുമോ ഇതിൽ? എങ്കിൽ ചര്ച്ചക്ക് കുറച്ച് ചൂട് പകരാനാകും. --117.196.141.60 17:07, 22 ജൂലൈ 2008 (UTC)[മറുപടി]

നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ[തിരുത്തുക]

ധാരളം ഉണ്ട് ലേഖനത്തിലും. 1) നാരദമുനി രാമനെക്കുറിച്ച് വാൽമീകിക്ക് ചൊല്ലിക്കൊടുത്ത ശേഷമല്ലേ ക്രൗഞ്ചപ്പക്ഷികൾടെ കഥ വരുന്നത്. ഒരോരുത്തർക്ക് വായിൽതോന്നുന്നത് ഐതിഹ്യവുമാകുമോ? --ശ്രീകല 14:36, 23 ജൂലൈ 2008 (UTC)[മറുപടി]

“ഒരു വേടനായിരുന്ന വാല്മീകി സപ്തർഷിമാരുടെ പ്രേരണകൊണ്ട്‌ സന്യാസിയായി മാറി“ എന്താണീ വേടൻ? --ശ്രീകല 16:07, 23 ജൂലൈ 2008 (UTC)[മറുപടി]

വിക്കിപീഡിയ കല്ലിൽ കൊത്തി വച്ച വിജ്ഞാനകോശമല്ല. തെറ്റു കണ്ടാൽ തിരുത്താൻ, എഴുതിയ ആൾ തന്നെ വരണമെന്നുമില്ല. കൃത്യമായി അറിയുന്ന മേഖലകളും, മണ്ടത്തരം എന്ന് ഉറപ്പുള്ളവയും ധൈര്യമായി തിരുത്തിയെഴുതുക. --ടക്സ് എന്ന പെൻ‌ഗ്വിൻ 16:23, 23 ജൂലൈ 2008 (UTC)[മറുപടി]

നന്ദി. ടാക്സ്. സത്യത്തിൽ എനിക്ക് പേടിയാണ്‌. പിന്നെ അല്പം(സ്വകാര്യം...) ദേഷ്യവും.. സഹവിക്കിപീഡിയരെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നവരെ കാണുമ്പോള്. അതേ നാണയത്തിൽ തിരിച്ചു പറയാൻ തോന്നുന്നത് അതിനാലാണ്‌. ഞാൻ ശ്രദ്ധിക്കാം. തീർച്ചയായും ലേഖനം നന്നാക്കാൻ ശ്രമിക്കാം. ഇസ്ലാമിക വീക്ഷണവും വേണ്ടേ :)? — ഈ തിരുത്തൽ നടത്തിയത് ശ്രീകല (സംവാദംസംഭാവനകൾ)

"ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക" എന്ന് ഉത്തരരാമായണം പ്രക്ഷിപ്തമാണ് എന്നതിന് തെളിവായി പറയുന്നുണ്ടല്ലോ? ഇപ്പറയുന്നത് കാളിദാസന്റേയും മറ്റും കൃതികൾക്ക് ചേരുമായിരിക്കും. എന്നാൽ ഇതിഹാസങ്ങൾക്ക് ശുഭാന്തം പതിവില്ല. ഇലിയഡ് ശുഭാന്തമല്ല. അതുപോകട്ടെ, മഹാഭാരതമോ? അതിലും കടന്ന ദുരന്തകഥ സങ്കല്പിക്കാനൊക്കുമോ?Georgekutty 23:14, 24 ജൂലൈ 2008 (UTC)[മറുപടി]

"ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക" എന്നത് ഒരു ജനറലൈസേഷൻ പോലുമല്ല. ഭാരതീയ കവികൾ ശുഭപര്യാവസായിയായി നിലനിർത്തിയെങ്കിലും പിന്നീട് സ്വാർത്ഥതക്കോ മതമേന്മക്കോ വേണ്ടി നടന്ന കൂട്ടുച്ചേർക്കലുകൾ മൂലം ഉണ്ടായ വ്യത്യാസങ്ങളെക്കൂടെ പരിഗണിക്കേണ്ടതായും വരും. --202.83.55.42 06:07, 25 ജൂലൈ 2008 (UTC)[മറുപടി]
ജോർജ്ജുകുട്ടി അവർകളേ - മഹാഭാരത്തിന്റെ ഏറ്റവും അവസാനഭാഗം ഒരു ശുഭാന്തത്തെയാണു് കാഴ്ചവയ്ക്കുന്നതു്. അവിടെ യുധിഷ്ഠിരർ നരകവാസമായ മൂന്നാമത്തെ പരീക്ഷയിൽ വിജയിച്ചശേഷം സ്വകുടുംബത്തോടെ പരമപദത്തെ പ്രാപിക്കുന്നു. ഇതിനേക്കാൾ എന്തുശുഭാന്തം സാധിക്കും? മാത്രമല്ല ഇലിയഡ് യവനേതിഹാസമാണു്. അതുകൊണ്ടുതന്നെ അവിടെ പ്രദർശിപ്പിക്കുന്ന മൂല്യങ്ങളും വിചാരധാരകളും മറ്റൊരു സംസ്കാരത്തിന്റെയാണെന്നു പറയാതിരിക്കാനാവില്ല. പക്ഷെ മേല്പറഞ്ഞത് ("ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക") വെറും അഭിപ്രായമാണു്. ഇത് ഏതെങ്കിലും സാഹിത്യവിമർശകന്റെയോ പണ്ഡിതന്റെയോ ചിന്തയാണെങ്കിൽ അതിനുള്ളവലംബം വല്ലിടത്തുനിന്നും ഉദ്ധരിക്കേണ്ടാവശ്യമുണ്ട്. --കൃഷ്ണമൂർത്തി 05:17, 24 ജൂൺ 2010 (UTC)[മറുപടി]

റെഫറൻസുകൾ[തിരുത്തുക]

"ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമൻ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തിൽ നിന്ന് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്തപ്പെടുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌"

ഈ വാചകത്തിന്‌ റെഫറൻസ് മാറ്റി നൽകുകയോ അനുയോജ്യമായ കുറിപ്പെഴുതി ചേർക്കുകയോ ചെയ്യുക. അതുവരെ അതിനെ {{തെളിവ്}} ഉപയോഗിച്ച് മാർക്ക് ചെയ്യുന്നു.

രാമൻ കാട്ടിൽ പോയപ്പോൾ ഉപയോഗിച്ച മരവുരിയാണ്‌ ജീൻസിന്റെ ആദ്യ രൂപം <ref>ഇന്റർനെറ്റ്</ref>. 

ഇങ്ങനെ തെളിവ് നലകുന്നതിൽ യാതൊരർത്ഥവുമില്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 04:34, 27 ജൂലൈ 2008 (UTC)[മറുപടി]


"ആ ആഖ്യാനങ്ങൾ ലഭ്യല്ലാത്തതിനാലാണ്‌ വാൽമീകീ രാമായണം രാമകഥയുടെ പ്രാചീനമായ വിസ്തൃതകൃത കൃതിയായിത്തീർന്നത്." ഇതിന്റെ അവസാന ഭാഗം ഒന്നു മലയാളത്തിലഅക്കുമോ ?? പ്രാചീനമായ വിസ്തൃതകൃത കൃതിയോ ?? എന്റമ്മച്ചിയേ!! എന്താ അതിന്റെ അർത്ഥം ?? അറിവില്ലായ്മ പൊറുക്കുക.--ടക്സ് എന്ന പെൻ‌ഗ്വിൻ 04:37, 27 ജൂലൈ 2008 (UTC)[മറുപടി]

രാമകഥ എന്നൊന്ന് രാമായണത്തിനു മുൻപേ നിലവിലുണ്ടായിരുന്നു ടക്സ്. അതിന്റെ മറ്റ് ആഖ്യാനങ്ങൾ ലഭ്യമല്ലാതായിത്തീർന്നപ്പോൾ രാമായണം മാത്രമായി രാമകഥയുടെ ഏറ്റവും പ്രാചീനമായ വിശാലമായ കൃതി. ചെറിയ ചെറിയ ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും. --ചള്ളിയാൻ ♫ ♫ 11:32, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

എന്തുകൊണ്ട്[തിരുത്തുക]

രാമായണത്തിന്റെ ഭാഗങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാകാം.. അല്ലായിരിക്കാം.. അക്കാര്യത്തിൽ തർക്കം നിലനിൽക്കുന്നിടത്തോളം കാലം അത് രണ്ടും എഴുതണം, അല്ലാതെ പ്രക്ഷിപ്തമാണെന്ന കാഴ്ച്ചപ്പാട് സ്ഥാപിക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ. നേരത്തെ] ഇക്കാര്യം ഇവിടെ വ്യക്തമായുണ്ടായിരുന്നു, അതുമുഴുവൻ നീക്കം ചെയ്തിരിക്കുന്നു, രാമായണം ബൗദ്ധസംഭാവനയാണെന്നു ചേർത്തിരിക്കുന്നു, കർത്തൃത്വവും കാലത്തെയും കുറിച്ചുള്ള എഴുത്തുകൾ പാടേ നീക്കം ചെയ്തിരിക്കുന്നു, ഉള്ളടക്കം എന്ന സെക്ഷനും കാണാതെ പോയി. രാമായണം ബുദ്ധമതം അതിന്റെ പൂർണ്ണതേത്തുന്നതിനു മുമ്പുതന്നെ നാടോടിപ്പാട്ടായി ഉണ്ടായിരുന്നു. തികച്ചും POV --പ്രവീൺ:സംവാദം 09:22, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം. അല്ലാതെ തനിക്ക് തോന്നുന്നത് അങ്ങാടിയിലെ വിളിച്ചു പറയാവൂ എന്ന മട്ടിൽ. പ്രക്ഷിപ്തമാണെന്നതിൽ ഇന്ന് തർക്കമൊന്നുമില്ല. അതെല്ലാവരും ഉറപ്പിച്ച് പറയുന്നു. തെളിവ് ചേർത്തിട്ടുമുണ്ട്. അല്ലാതെ വായിൽ തോന്നിയ പാട്ടല്ല.

മേൽ പറഞ്ഞതൊക്കെ പോയന്റ് ഓഫ് വ്യൂ ആണെന്ന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ അത് പറയുക. ഞാൻ ചേർത്തിരിക്കുന്നതെല്ലാം രാമായണത്തെ വിശകലനം ചെയ്തതിൽ അഗ്രഗണ്യനായ ഫാ: കാമിൽ ബുൽകെയുടെ ഗ്രന്ഥം വായിച്ച ശേഷമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തോടെതിർക്കുന്ന ഒരാളും ഇല്ല എന്ന് തോന്നുന്നു. ഉണ്ടെങ്കിൽ അത് സൂചിപ്പിച്ച ശേഷം മാറ്റാം. ഉള്ളടക്കം എന്ന ഭാഗം സംക്ഷിപ്തം എന്ന ഖണ്ഡികയിൽ കൊടുത്തിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 10:57, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

രചയിതാവിനെക്കുറിച്ച് ഉള്ള എഴുത്തുകൾ തെളിവില്ലാത്തവ ഒക്കെ നീക്കി, അസ്സൽ തെളിവോടെ രചയിതാവ് എന്ന ശീർഷകം ചേത്തിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 11:29, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

മുമ്പുണ്ടായിരുന്നതിൽ രാമായണത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്ന് വാദിക്കുന്ന ഭാഗങ്ങൾ നിലവിലുണ്ട്, അതിനെതിരായ വാദങ്ങൾ പാടേ നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു. അത് POV അല്ലങ്കിൽ എന്താണ്‌? വിക്കിപീഡിയയുടെ മെച്ചപ്പെടുത്തൽ incremental ആണെന്നാണ്‌ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്? അങ്ങിനെ ചെയ്യാൻ ഖണ്ഡികകൾ തന്നെ നീക്കുന്നതെന്തിന്‌?? രാമായണത്തിന്റെ നാടോടി പാരമ്പര്യത്തിന്‌ തത്ക്കാലം http://www.asgporissa.org/mahendra/ramayan.htm ഇതേയുള്ളു കൈയ്യിൽ..--പ്രവീൺ:സംവാദം 05:30, 28 ഫെബ്രുവരി 2009 (UTC)[മറുപടി]

വാദം മാത്രമല്ല. അതെല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. പിന്നെ പഴയതിൽ നിന്നും മോശമായാൺ ലേഖനം ഇപ്പോൾ നിലവിലുള്ളത് എങ്കിൽ താങ്കൾ പറയുന്നത് സമ്മതിക്കാം. എങ്കിൽ പഴയതു പോലെ റിവർട്ട് ചെയ്യാം അല്ലെങ്കിൽ തിരുത്തലുകൾ നടത്താൻ പാടില്ല എന്ന് ദയവായി എഴുതി വക്കണം. ബ്യൂറോക്രാറ്റ് ആൺ ഇത് പറയുന്നത് എന്നോറ്ക്കുമ്പോൾ കഷ്ടം തോന്നുന്നു.ഇക്കാര്യത്തിൽ എല്ലാവരുടേയും അഭിപ്രായം അറിയാനും താല്പര്യമുണ്ട് --ചള്ളിയാൻ ♫ ♫ 05:50, 28 ഫെബ്രുവരി 2009 (UTC)[മറുപടി]

ചള്ളിയാ ബ്യൂറോക്രാറ്റ് സ്റ്റാറ്റസിനെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓർപ്പിക്കണമെന്നില്ല, ഒരു പൊടിക്ക് ഓർമ്മ എനിക്കുമുണ്ട് ;-), ഞാൻ പറഞ്ഞതതല്ല, ലേഖനത്തിൽ മുമ്പുണ്ടായിരുന്ന രണ്ട് വാദങ്ങളിൽ ഒരു ഭാഗം യാതൊരു മാറ്റവുമില്ലാതെ നിൽക്കുകയും, അതിന്റെ എതിർ വാദം പാടേ മാഞ്ഞുപോവുകയും ചെയ്തതിനെക്കുറിച്ചാണ്‌--പ്രവീൺ:സംവാദം 09:42, 2 മാർച്ച് 2009 (UTC)[മറുപടി]

എതിർവാദം ഒന്നും തെളിവില്ലാത്തതായിരുന്നിരിക്കണം. അല്ലാതെ മായ്ക്കാൻ വഴിയില്ല. എതിർ‌വാദമായി തോന്നിയില്ല, പുകഴ്ത്തലായി മാത്രമേ തോന്നിയുള്ളൂ. നീക്കം ചെയ്ത ഭാഗം കാണിച്ചു തന്നാൽ ഒരു കൈ നോക്കി പറയാം. എനിക്ക് അല്പം സമയക്കുറവുണ്ട്. --Challiovsky Talkies ♫♫ 12:47, 9 മേയ് 2009 (UTC)[മറുപടി]

[1] എഴുത്തിവിടുണ്ട്. ഒരു വാദത്തിന്റെ എതിര്‌‌വാദം പുകഴ്ത്തലാണെന്നു പറഞ്ഞു നീക്കുമ്പോൾ ഇകഴ്ത്തൽ മാത്രമാക്കി നിലനിർത്തുവാണോ? --പ്രവീൺ:സംവാദം 03:58, 12 മേയ് 2009 (UTC)[മറുപടി]

പൊടിക്ക് ആദിവാസി രാമായണം[തിരുത്തുക]

ആദിവാസി രാമായണത്തെ പറ്റി ചേർക്കണം. ഇനിയും ധാരാളം മേഖലകൾ ചേർക്കാനുണ്ട്. പ്രൂഫ് റീഡിങ്ങ് അത്യാവശ്യമാണ്‌. --Challiovsky Talkies ♫♫ 12:47, 9 മേയ് 2009 (UTC)[മറുപടി]

വിവരങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനാൽ ഐപിയുടെ തിരുത്തൽ റോൾബാക്ക് ചെയ്യുന്നു --ജുനൈദ് | Junaid (സം‌വാദം) 07:24, 2 ജനുവരി 2010 (UTC)[മറുപടി]

രചയിതാവ്[തിരുത്തുക]

വാല്മീകി ആണ് പൂർണ്ണമായ രാമായണത്തിന്റെ രചയിതാവെന്ന് പറയാനാകുമോ വാല്മീകിക്കും മുമ്പേ രാമായണങ്ങൾ ഇല്ലേ രാമകഥകൾ ഉണ്ടല്ലോ. ഹരിതകൈരളി (സംവാദം) 17:09, 26 ജൂലൈ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രാമായണം&oldid=4026136" എന്ന താളിൽനിന്ന് ശേഖരിച്ചത്