സംവാദം:മുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ അന്തർവിക്കി ഏതാണ്? തമിഴിലെ വേഷ്ടി പോകുന്നത് ധോത്തിയിലേക്ക് ആണ്.--സിദ്ധാർത്ഥൻ (സംവാദം) 02:37, 13 മേയ് 2013 (UTC)

en:Mundu-- 117.206.6.42 13:40, 14 മേയ് 2013 (UTC)

മുണ്ടുടുത്ത ഒരു മലയാളിയുടെ പടം കിട്ടാനില്ലെന്നോ? ഞാൻ സ്വന്തം പടം എടുത്ത് ഇട്ടാലോ എന്നാലോചിക്കുന്നു. അങ്ങനെ ഇത്തിരി പബ്ലിസിറ്റി ഒപ്പിച്ചെടുക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാകില്ലെന്നു കരുതുന്നു:)ജോർജുകുട്ടി (സംവാദം) 13:33, 13 മേയ് 2013 (UTC)

ജോർജുകുട്ടി, പടം ക്രോപ്പ് ചെയ്ത് അരക്ക് താഴെ മുണ്ടിന്റെ ഭാഗം മാത്രം അപ്പ്‌ലോഡ്‌ ചെയ്‌താൽ മതി.. അപ്പോൾ ആരും പബ്ലിസിറ്റി എന്ന് പറഞ്ഞു എതിർക്കില്ല.. LaughingOutLoad.gif - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:38, 14 മേയ് 2013 (UTC)

അങ്ങനെ ആരും ചുളുവിൽ പബ്ലിസിറ്റി നേടേണ്ട :-) ഒരു ചിത്രം ചേർത്തിട്ടുണ്ട്. --പ്രവീൺ:സം‌വാദം 13:26, 14 മേയ് 2013 (UTC)

ങേ? മുണ്ടുടുത്ത ബാലനേയും ലുങ്കി ധരിച്ച ഒറീസക്കാരനെയും തട്ടിക്കാളഞ്ഞോ? ഏതാ "മുണ്ട് ധരിച്ച ഒരു വ്യക്തി"? പടം ക്രോപ് ചെയ്യണോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:26, 14 മേയ് 2013 (UTC)

Mundu എന്ന് കോമൺസിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയതാണ്. പടം ക്രോപ്പ് ചെയ്യേണ്ടെന്നെന്റെ അഭിപ്രായം. ഇമ്മാതിരി ഒരു ചിത്രമായിരുന്നു നോക്കിയത്. പക്ഷേ അതിൽ ആ ജീൻസിട്ടയാൾക്ക് അനാവാശ്യമായി പ്രാധാന്യമായിട്ടുണ്ട്.--പ്രവീൺ:സം‌വാദം 02:41, 15 മേയ് 2013 (UTC)
ശരിക്ക് വേണ്ടത് അരയ്ക്ക് താഴെ മുണ്ട് മാത്രമുടുത്തുനില്ക്കുന്ന ഒരാളെയാണ്. അങ്ങിനെയാകുമ്പോൾ മുണ്ട് അരയിലുറപ്പിച്ചിരിക്കുന്ന രീതിയും മനസ്സിലാക്കാം പറ്റും. :)--സിദ്ധാർത്ഥൻ (സംവാദം) 04:43, 15 മേയ് 2013 (UTC)
മുണ്ടുടുത്ത കൊച്ചിക്കാരനെ മാറ്റി കുറച്ചുകൂടി കേരളീയമായ ഒരു ചിത്രം ചേർത്തിട്ടുണ്ട്. എങ്ങനെ ഉണ്ട് എന്ന് ഒന്ന് നോക്കൂ. ഈ ചിത്രത്തിൽ മുണ്ട് അരയിലുറപ്പിച്ചിരിക്കുന്ന രീതി വ്യക്തമാണോ എന്നറിയില്ല.. അതിനു വേണേൽ "How to tie a Tie" പോലെ ഒരെണ്ണം ഷൂട്ട്‌ ചെയ്തു നിർമ്മികേണ്ടി വരും.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:27, 15 മേയ് 2013 (UTC)
പടം ഗംഭീരം. പക്ഷേ ഒരു കാര്യം മനസ്സിലാകുന്നില്ല. തല ക്രോപ്പ് ചെയ്യുന്നതെന്തിനാണ്? തലയുംകൂടിയുള്ളപ്പോഴല്ലേ ചിത്രത്തിന് പൂർണത?--സിദ്ധാർത്ഥൻ (സംവാദം) 06:38, 15 മേയ് 2013 (UTC)

float - മോഡലിന് എതിർപ്പില്ലെങ്കിൽ തല വെട്ടേണ്ടതില്ല. --Vssun (സംവാദം) 06:44, 15 മേയ് 2013 (UTC)

പടം ഞാൻ എടുത്തതാണെങ്കിലും മുഖം കൂട്ടുകാരന്റെയാണ്.. ഇനി അവനെ വിളിച്ചു വിക്കിപീടിയ എന്താണ് എന്നു ഒന്ന് മുതൽ പറഞ്ഞു കൊടുത്തു അതിനു ശേഷം അപ്‌ലോഡ്‌ ചെയ്യാൻ സമ്മതം ഒക്കെ വാങ്ങിക്കുന്നതിലും ഭേദം തല വെട്ടുന്നതാണ് എന്ന് തോന്നി. ഇതാവുമ്പോൾ പശുവിന്റെ ചൊറിച്ചിലും മാറും, കാക്കെടെ വിശപ്പും മാറും.. LaughingOutLoad.gif - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:46, 15 മേയ് 2013 (UTC)

തലവെട്ടിയ പടവുമായി എന്താ ലേഖനത്തിന്റെ കോലം ഇപ്പോൾ!! ഇതിലും ഭേദം, വേറൊരു മുണ്ടു കൂടി ഉപയോഗിച്ച് ആളുടെ തല മറച്ച് ഫോട്ടോ എടുക്കുന്നതായിരുന്നു. എന്റെ പടം വരാതിരിക്കാൻ, എല്ലാവരും കൂടി കുശുമ്പു കുത്തി പെട്ടന്ന് എവിടന്നൊക്കെയോ പടം സംഘടിപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെയായി:) ജോർജുകുട്ടി (സംവാദം) 11:06, 15 മേയ് 2013 (UTC)


എന്നാ ഇനി ജോർജുകുട്ടിയുടെ പടം വരട്ടേ.. ഒന്ന് കണ്ടുകളയാം. എന്തായാലും ഞാൻ അപ്‌ലോഡ്‌ ചെയ്ത പടത്തിനു തല വെക്കാൻ നിർവാഹമില്ല. വസ്ത്ര ധാരണ രീതി മനസ്സിലാക്കാൻ അത് മതി. അത് ഇനി അത്രയ്ക്ക് അരോചകം ആണെങ്കിൽ മാറ്റിക്കൊള്ളൂ.. പടം ഏത് തന്നെ ചേർത്താലും ലേഖനം നന്നായാൽ മതി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:16, 15 മേയ് 2013 (UTC)

നല്ല സ്റ്റൈൽ ആയി മുണ്ട് ഉടുത്ത തല ഉള്ള ഒരു പടം എന്റെ അപ്‌ലോഡ്‌ ചെയ്യാം നാളെ.  :) - Irvin Calicut....ഇർവിനോട് പറയു 12:36, 15 മേയ് 2013 (UTC)

പടം ആരുടേതായാലും തല ക്രോപ്പ് ചെയ്യുന്നത് തോന്ന്യാസമാണ്. മുണ്ട് തലയിലിടാതെ പടമിടാൻ ധൈര്യമുള്ളവരുടെ പടമിട്ടാൽ മതിയെന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 15:42, 15 മേയ് 2013 (UTC)

പഴയ പടം തന്നെ മാറ്റിക്കേറ്റി, തലയില്ലാത്ത പടം പെട്ടീലാക്കി.--പ്രവീൺ:സം‌വാദം 03:22, 6 ജൂൺ 2013 (UTC)

ശതമാനം[തിരുത്തുക]

//മുണ്ട് വേഷമായി സ്വീകരിച്ചവർ പുരുഷന്മാരിൽ 75%-ലേറെയാണ്.// കേരളത്തിലല്ലേ? --Vssun (സംവാദം) 10:52, 14 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മുണ്ട്&oldid=1773414" എന്ന താളിൽനിന്ന് ശേഖരിച്ചത്