സംവാദം:ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശദീകരണത്തിന്റെ പൊട്ടൻഷ്യൽ വ്യത്യാസത്തെയാണോ വോൾട്ടേജ് വ്യത്യാസം എന്നെഴുതിയിരിക്കുന്നത്? പൊട്ടെൻഷ്യൽ വ്യത്യാസത്തെ വോൾട്ടേജ് എന്നുതന്നെയല്ലേ എഴുതേണ്ടത്? --Vssun (സംവാദം) 02:21, 16 ഒക്ടോബർ 2012 (UTC)[മറുപടി]

തിരുത്തി -- റസിമാൻ ടി വി 06:50, 16 ഒക്ടോബർ 2012 (UTC)[മറുപടി]

പരീക്ഷണഫലത്തിലും വോൾട്ടേജ് വ്യതാസം എഴുതിയിട്ടുണ്ടല്ലോ. --Vssun (സംവാദം) 07:57, 16 ഒക്ടോബർ 2012 (UTC)[മറുപടി]

വിശദീകരണത്തിന്റെ ഭാഗം മാത്രമേ നോക്കിയിരുന്നുള്ളൂ. ലേഖനത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയാക്കിയിട്ടുണ്ട്. -- റസിമാൻ ടി വി 14:24, 16 ഒക്ടോബർ 2012 (UTC)[മറുപടി]

float --Vssun (സംവാദം) 08:34, 17 ഒക്ടോബർ 2012 (UTC)[മറുപടി]

സംശോധന[തിരുത്തുക]

ലേഖനം സംശോധനയ്ക്ക് വച്ചിട്ടുണ്ട് -- റസിമാൻ ടി വി 14:42, 23 ജനുവരി 2013 (UTC)[മറുപടി]

ചരിത്രം[തിരുത്തുക]

"ഇലാസ്തികഘട്ടനങ്ങളും അനിലാസ്തികഘട്ടനങ്ങളും തമ്മിലുള്ള അതിർത്തി കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. " ഇതിനുമുമ്പുവരെ ലേഖനത്തിന് നല്ല ഒഴുക്കുണ്ട്. ഘട്ടനങ്ങളുടെ കാര്യം പറയുമ്പോൾ എന്തിന്റെ ഘട്ടനം എന്ന ചോദ്യം ഉയരുന്നു. ഇവിടെ അൽപം വിശദീകരണം വേണമെന്ന് തോന്നുന്നു. --Vssun (സംവാദം) 17:55, 25 ജനുവരി 2013 (UTC)[മറുപടി]

ഇപ്പോഴെങ്ങനെ? -- റസിമാൻ ടി വി 19:06, 25 ജനുവരി 2013 (UTC)[മറുപടി]

float ഇപ്പോൾ വളരെ നന്നായിരിക്കുന്നു. --Vssun (സംവാദം) 09:17, 26 ജനുവരി 2013 (UTC)[മറുപടി]

പരീക്ഷണഫലം[തിരുത്തുക]

"അതായത്, പൊടെൻഷ്യൽ വ്യത്യാസം വർദ്ധിച്ചതോടെ ട്യൂബിലെ വൈദ്യുതമണ്ഡലം വർദ്ധിക്കുകയും പ്രതീക്ഷിച്ചതുപോലെ ഇലക്ട്രോണുകൾ കൂടുതൽ വേഗതയോടെ ഗ്രിഡിലേക്കു വരുകയും ചെയ്തു"

നമ്മളിവിടെ അളക്കുന്നത് കാതോഡിൽനിന്ന് ആനോഡിലേക്കെത്തുന്ന ഇലക്രോട്രോണുകളെയല്ലേ? ഗ്രിഡിലേക്ക് വരുകയും ചെയ്തു എന്നതിനു പകരം ആനോഡിലേക്കെത്തി എന്നതല്ലേ കൂടുതൽ നല്ലത്? --Vssun (സംവാദം) 09:25, 26 ജനുവരി 2013 (UTC)[മറുപടി]

ആനോഡിന്റെ പൊട്ടെൻഷ്യൽ ഗ്രിഡിന്റേതിനെക്കാൾ കുറവായതിനാൽ ഗ്രിഡ് വരെ മാത്രമാണ് ഇലക്ട്രോണുകളുടെ വേഗം വർദ്ധിക്കുന്നത്. ആനോഡിലെത്തി എന്ന് മാത്രം നൽകിയാൽ അവിടെ വരെ ത്വരണം നടക്കുന്നു എന്ന ധ്വനിയുണ്ടാവില്ലേ? "ഗ്രിഡ് കടക്കുകയും ആനോഡിൽ ശേഖരിക്കപ്പെടുകയും ചെയ്തു" എന്നാക്കിയിട്ടുണ്ട്, ഇത് പ്രശ്നം കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തത്? :‌) -- റസിമാൻ ടി വി 09:33, 26 ജനുവരി 2013 (UTC)[മറുപടി]
ഓ.കെ. വേഗതയുടെ കാര്യം പറയുമ്പോൾ ഗ്രിഡ് വരെ മാത്രമാണ്.
ആനോഡിൽ ശേഖരിക്കപ്പെടുകയും ചെയ്തു എന്നതിനു പകരം ആനോഡിലെത്തുകയും ചെയ്തു എന്നു പോരേ? --Vssun (സംവാദം) 09:38, 26 ജനുവരി 2013 (UTC)[മറുപടി]
"ഗ്രിഡ് കടക്കുകയും ആനോഡൊലെത്തുകയും ചെയ്തു" എന്നാക്കി. ഇപ്പോഴെങ്ങനെ? -- റസിമാൻ ടി വി 09:48, 26 ജനുവരി 2013 (UTC)[മറുപടി]

float നന്നായിട്ടുണ്ട്. --Vssun (സംവാദം) 10:37, 26 ജനുവരി 2013 (UTC)[മറുപടി]

ഫോട്ടോൺ ഉൽസർജ്ജനം[തിരുത്തുക]

"മെർക്കുറി വാതകമുപയോഗിച്ചുള്ള ഫ്രാങ്ക് ഹേർട്സ് പരീക്ഷണത്തിന്റെ ഭാഗമായി 2537 ആങ്സ്ട്രോം[11] തരംഗദൈർഘ്യമുള്ള ഫോട്ടോൺ ഉത്സർജ്ജിക്കപ്പെടുന്നുണ്ട്. ഉയർന്ന ഊർജ്ജാവസ്ഥയിൽ നിന്ന് താഴ്ന്നതിലേക്ക് വികിരണത്തിലൂടെ ഊർജ്ജം നഷ്ടപ്പെട്ട് മെർക്കുറി ആറ്റം മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്."

നേരത്തേ ഇലക്ട്രോണുകളുമായി കൂട്ടിയിടിച്ച് ഉയർന്ന ഉർജ്ജാവസ്ഥയിലെത്തിയ മെർക്കുറി അണുക്കളിലെ ഇലക്ട്രോണുകൾ പിന്നീട് സാമാന്യാവസ്ഥയിലേക്ക് മടങ്ങുമ്പോൾ, എന്ന് വിശദീകരിക്കേണ്ടതുണ്ടോ? --Vssun (സംവാദം) 10:41, 26 ജനുവരി 2013 (UTC)[മറുപടി]

വിശദീകരിച്ചെഴുതുന്നത് തന്നെയാണ് ശരി, പ്രത്യേകിച്ച് ഈ ഫോട്ടോൺ ഊർജ്ജം 4.9 ഇലക്ട്രോൺ വോൾട്ടാണെന്നുള്ളത് പരീക്ഷണം വിശദീകരിക്കുന്ന സിദ്ധാന്തത്തിന്റെ self-consistency തെളിയിക്കുന്ന ഒരു പ്രധാന കാര്യമാവുമ്പോൾ. ഇതും കൂടി ഖണ്ഡികയിൽ ഉൾക്കൊള്ളിച്ചു -- റസിമാൻ ടി വി 11:29, 26 ജനുവരി 2013 (UTC)[മറുപടി]

float --Vssun (സംവാദം) 12:55, 26 ജനുവരി 2013 (UTC)[മറുപടി]