സംവാദം:പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റ് ഭാഷകളിലെ തത്തുല്യലേഖനങ്ങൾ[തിരുത്തുക]

ഇതിന്റെ ഇന്റർ വിക്കി താളുകൾ ഏതൊക്കെയാണ് ---ജോൺ സി. (സംവാദം) 10:50, 21 ഏപ്രിൽ 2021 (UTC)Reply[മറുപടി]

മലങ്കര മെത്രാപ്പോലീത്തയുമായി ലയിപ്പിച്ച് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ എന്നാക്കുക[തിരുത്തുക]

മലങ്കര മെത്രാപ്പോലീത്ത എന്ന ലേഖനം ഈ ലേഖനത്തോട് ലയിപ്പിച്ച് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ എന്നോ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ എന്നോ മാറ്റേണ്ടതാണ്. കാരണം രണ്ട് ലേഖനങ്ങളും ഒരേ വിഷയത്തിൽ ഉള്ളതാണ്. അതുപോലെ പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്ന ലേഖനം കിഴക്കിന്റെ സഭയുടെ തലവൻ എന്നോ കിഴക്കിന്റെ സഭയുടെ കാതോലിക്കാ-പാത്രിയർക്കീസ് എന്നോ മാറ്റാവുന്നതാണ്. Logosx127 (സംവാദം) 03:55, 7 ഒക്ടോബർ 2022 (UTC)Reply[മറുപടി]

@Johnchacks: @Kiran Gopi: Logosx127 (സംവാദം) 04:23, 7 ഒക്ടോബർ 2022 (UTC)Reply[മറുപടി]

ആദ്യമേ പറയട്ടെ, മലങ്കര മെത്രാപ്പോലീത്ത , പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്നീ ലേഖനങ്ങൾ ലയിപ്പിച്ച് ഒരു താളാക്കുന്ന സംവാദവും പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്ന താളിന്റെ പേരു മാറ്റവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്ന താളിന്റെ പേരുമാറ്റം ഇപ്പോൾ ആരും ഇവിടെ ഉന്നയിച്ചിട്ടില്ല. ആ താളിന് ഒരു പേരുമാറ്റം താങ്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദയവായി അത് ആ ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കുക. ഇപ്പോൾ ഇവിടെ ഈ താളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രം ആഗ്രഹിക്കുന്നു. ഈ താളും മലങ്കര മെത്രാപ്പോലീത്ത എന്ന താളും ഒരേ വിഷയത്തിലുള്ളതാണെന്ന താങ്കളുടെ വാദം തന്നെ തെറ്റാണ്. ഈ രണ്ടു താളുകളും ഒരേ വിഷയത്തിലുള്ളതല്ല. പൗരസ്ത്യ കാതോലിക്കോസ് , മലങ്കര മെത്രാപ്പോലീത്ത എന്നിവ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ ഉപയോഗിക്കുന്ന രണ്ടു വ്യത്യസ്ഥ പദവികൾ ആണ്. രണ്ടിനും വ്യത്യസ്ഥങ്ങളായ ആവിർഭാവങ്ങളും പിന്തുടർച്ചയുമാണ് ഉള്ളത്. ഇപ്പോൾ അവ രണ്ടും ഒരേ വ്യക്തി ഉപയോഗിക്കുന്നു എന്നേ ഉള്ളൂ. മുൻകാലങ്ങളിൽ ഈ പദവികൾ വ്യത്യസ്ഥ വ്യക്തികൾ വഹിച്ചിരുന്നു. ചിലപ്പോൾ ഭാവിയിൽ ഇതു താത്ക്കാലികമായെങ്കിലും രണ്ടു വ്യക്തികൾ വഹിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം. മാത്രമല്ല, മലങ്കര മെത്രാപ്പോലീത്ത-യുടെ പാരമ്പര്യം മാർത്തോമാ സഭക്കും യാക്കോബായ സഭക്കും ഒക്കെ അവകാശപ്പെട്ടതാണ്. (ഇപ്പോൾ കോടതി വിധി മുഖേനെ അത് ഇന്ത്യൻ ഓർത്തഡോക്സ് സഭക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.) അപ്പോൾ അവരെയെല്ലാം പിടിച്ച് "ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ" എന്നോ "ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ" എന്നോ വിളിക്കാൻ പറ്റുമോ? അങ്ങനെ പലവിധ പ്രശ്നങ്ങൾ കൂടി ഉണ്ട്. അതിനാൽ ഈ ലയന നിർദ്ദേശത്തെ അതിശക്തമായി എതിർക്കുന്നു. ---ജോൺ സി. (സംവാദം) 05:18, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

എതിർപ്പ് വളരെ വിചിത്രമായി തോന്നുന്നു. മലങ്കര മെത്രാപ്പോലീത്ത, പൗരസ്ത്യ കാതോലിക്കോസ് എന്നീ പദവികൾ ഒരേ വ്യക്തി, അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ വഹിക്കുന്ന രണ്ട് സ്ഥാനങ്ങളാണ്. രണ്ട് പദവികൾക്കുമായി രണ്ട് ലേഖനങ്ങൾ ഉണ്ടാകേണ്ട യാതൊരു ആവശ്യവുമില്ല. പല സഭകളുടെയും തലവന്മാർ ഇങ്ങനെ പല പദവികൾ ഒരുമിച്ചു വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് മാർപാപ്പ. അദ്ദേഹം ആഗോള കത്തോലിക്കാ സഭയുടെ തലവനാണ്, റോമിന്റെ ബിഷപ്പ് ആണ്, വത്തിക്കാൻ രാഷ്ട്രത്തിൻറെ രാഷ്ട്രത്തലവൻ ആണ്, അങ്ങനെയങ്ങനെ പല പദവികൾ ഉണ്ട്. ഇവിടെ കേരളത്തിൽ വന്നാൽ സീറോ മലബാർ സഭയുടെ തലവൻ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത എന്ന മറ്റൊരു സ്ഥാനവും വഹിക്കുന്നുണ്ട്. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവന്മാർ സമാനമായി തിരുവനന്തപുരം അതിരുപതാ മെത്രാപ്പോലീത്ത എന്ന സ്ഥാനം വഹിക്കുന്നു. നിലവിലെ യാക്കോബായ സഭ അധ്യക്ഷൻ ഇന്ത്യയുടെ കാതോലിക്ക, അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത എന്നീ പദവികൾ ഒരുമിച്ചു വഹിക്കുന്നുണ്ട്. ഒരു പദവി മറ്റൊരു പദവിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നെങ്കിൽ, അഥവാ, രണ്ട് പദവികൾ എല്ലായ്പ്പോഴും ഒരേ വ്യക്തി തന്നെയാണ് വഹിക്കുന്നതെങ്കിൽ പ്രത്യേകം പ്രത്യേകം ലേഖനങ്ങളുടെ ആവശ്യമെന്താണ്? ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ എന്ന പേരിൽ ഒരു ലേഖനം ഉണ്ടാവുകയും അതിന്റെ ഉപവിഭാഗങ്ങളായി രണ്ട് ശീർഷകങ്ങളെയും ചേർക്കുകയുമാണ് വേണ്ടത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ, റോം മെത്രാൻ, വത്തിക്കാൻ ഭരണാധികാരി എന്നിങ്ങനെ വ്യത്യസ്ത ലേഖനങ്ങൾ വിക്കിപീഡിയയിൽ കൊണ്ടുവരുന്നില്ലല്ലോ. അതുപോലെ മലങ്കര മെത്രാപ്പോലീത്ത പൗരസ്ത്യ കാതോലിക്കോസ് എന്നിങ്ങനെ വ്യത്യസ്ത ലേഖനങ്ങളുടെ ആവശ്യമില്ല. Logosx127 (സംവാദം) 11:48, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

താങ്കൾക്ക് കാര്യം പിടികിട്ടാത്തതാണോ, അതോ അങ്ങനെ അഭിനയിക്കയാണോ? ആഗോള കത്തോലിക്കാ സഭയുടെ തലവൻ, റോമിന്റെ ബിഷപ്പ്, വത്തിക്കാൻ രാഷ്ട്രത്തിൻറെ രാഷ്ട്രത്തലവൻ എന്നിങ്ങനെയുള്ള ആലങ്കാരിക പദവികളല്ല ഇത്. പദവി എന്നതിനേക്കാൾ ഇത് രണ്ട് വ്യത്യസ്ഥ സ്ഥാനങ്ങളാണ്. ഈ രണ്ടു സ്ഥാനങ്ങൾക്ക് വേണ്ടി രണ്ടു പ്രത്യേകം ലേഖനങ്ങൾ ആവശ്യമാണ്. കാരണം മലങ്കര മെത്രാപ്പോലീത്ത എന്ന ഒരു പദവി/സ്ഥാനം മുന്നമേ നിലനിന്നിരുന്നു. ഒരു കൂട്ടം ആളുകൾ ആ സ്ഥാനം മാത്രം വഹിച്ചിരുന്നു. അതിനു ശേഷം പൗരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനം സഭയിൽ ആവിർഭവിച്ചു. അക്കാലത്ത് പൗരസ്ത്യ കാതോലിക്കോസ്, മലങ്കര മെത്രാപ്പോലീത്ത എന്നീ രണ്ടു സ്ഥാനങ്ങൾ രണ്ടു വ്യത്യസ്ത വ്യക്തികൾ വഹിച്ചിരുന്നു. 1934-നു ശേഷം ഈ സ്ഥാനം ഒരാൾ തന്നെ വഹിക്കുന്ന പതിവ് പിന്തുടർന്നു വരുന്നു എന്നേ ഉള്ളൂ. എന്റെ ചോദ്യം ഇതാണ് - ഈ രണ്ടു ലേഖനങ്ങളും ഒന്നാക്കിയാൽ 1934-ന് മുൻപ് "മലങ്കര മെത്രാപ്പോലീത്ത" സ്ഥാനം വഹിച്ചവരെ അല്ലെങ്കിൽ അതിനേക്കാളും മുൻപേ 1912-ന് മുൻപ് "മലങ്കര ഓർത്തഡോക്"സ്-"മലങ്കര യാക്കോബായ" എന്നിങ്ങനെ സഭകൾ പിരിയുന്നതിന് മുൻപ് "മലങ്കര മെത്രാപ്പോലീത്ത" സ്ഥാനം വഹിച്ചവരെ താങ്കൾ എവിടെ ഉൾപ്പെടുത്തും? ഇനി ഈ ഇരു സഭകളും മാർത്തോമാ സഭയും ഒന്നായിരുന്ന കാലത്ത് "മലങ്കര മെത്രാപ്പോലീത്ത" സ്ഥാനം വഹിച്ചവരെ താങ്കൾ എവിടെ ഉൾപ്പെടുത്തും? 1912-നു മുൻപുണ്ടായിരുന്ന മലങ്കര മെത്രാപ്പോലീത്തമാരെ 'ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ' എന്ന ശീർഷകത്തിനു കീഴെ കൊണ്ടു വരുന്നത് എങ്ങനെ?? - --ജോൺ സി. (സംവാദം) 13:10, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]


പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്ന ലേഖനം കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ് എന്ന് ആക്കണം എന്ന ഒരു ശുപാർശ ജോൺചാക്ക്സ് പല സ്ഥലങ്ങളിലും ആവർത്തിക്കുന്നത് കണ്ടിരുന്നു. അങ്ങനെയെങ്കിൽ സ്വാഭാവികമായും എല്ലാ സഭകളുടെയും കാര്യത്തിൽ നിഷ്പക്ഷത വേണ്ടിവരും. മലങ്കര മെത്രാപ്പോലീത്ത, പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്നിങ്ങനെയുള്ള അനാവശ്യ ലേഖനങ്ങൾ ലയിപ്പിച്ച് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ അല്ലെങ്കിൽ കാതോലിക്കാ എന്നാക്കുന്നത് ഏറ്റവും ഉപകാരപ്രദവും അനുയോജ്യവുമാണ്. Logosx127 (സംവാദം) 11:51, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന ലേഖനം "കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ്" എന്നാക്കേണ്ട. അങ്ങനെ തന്നെ വെച്ചോളൂ. ഇപ്പോൾ അങ്ങനെ ഒരു തലക്കെട്ട് മാറ്റം ആരും ഔദ്യോഗികമായി മുന്നോട്ട് വെച്ചിട്ടില്ലല്ലോ. അങ്ങനെ ആരെങ്കിലും ആവശ്യം ഉന്നയിച്ചാൽ അന്നേരം താങ്കൾ ഈ വാദങ്ങൾ ഒക്കെ അവിടെ നിരത്തുക. അപ്പോൾ അതിനുള്ള മറുപടികൾ അവിടെ നൽകാം. ഇരുട്ടു മുറിയിലെ ഇല്ലാത്ത പൂച്ചയെ തെരഞ്ഞ് ഇപ്പോൾ സമയം കളയാനില്ല. ഈ ലേഖനങ്ങൾ താങ്കൾക്ക് അനാവശ്യങ്ങളായി തോന്നുന്നുവെങ്കിൽ താങ്കളോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ. ഈ ലേഖനങ്ങളുടെ ആവശ്യതകളെക്കുറിച്ച് താങ്കളുടെ ഇന്നത്തെ ആദ്യത്തെ കമന്റിന്റെ മറുപടിയിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.---ജോൺ സി. (സംവാദം) 13:10, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

തീർച്ചയായും അനാവശ്യം തന്നെയാണ്. ഒരേ സ്ഥാനി വഹിക്കുന്ന രണ്ട് പദവികൾക്ക് വ്യത്യസ്ത ലേഖനങ്ങളുടെ ആവശ്യമില്ല. അല്ലാത്തപക്ഷം ഇതേ മാതൃക എല്ലായിടത്തും തുടങ്ങേണ്ടിവരും. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ, വത്തിക്കാൻ രാഷ്ട്രത്തലവൻ, റോമാ മെത്രാപ്പോലീത്ത എന്നൊക്കെ വ്യത്യസ്ത ലേഖനങ്ങൾ ഉണ്ടാക്കി മാർപ്പാപ്പ എന്ന ലേഖനത്തെ വിഘടിപ്പിച്ചാൽ എന്തൊരു അനൗചിത്യമാണ്. അതുപോലെ തന്നെ ആണ് ഈ സംഗതിയും. ഒരു സഭയ്ക്ക് മാത്രം പ്രത്യേക പരിഗണന ആവശ്യമില്ല. ഇതേ പ്രശ്നം മറ്റ് വിഷയങ്ങളിലും ഉണ്ടായിരുന്നു. മുമ്പ് ഓർത്തഡോക്സ് പൗരസ്ത്യ സഭ എന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നും വ്യത്യസ്തമായി രണ്ട് ലേഖനങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. അതുപോലെ മലങ്കര മെത്രാപ്പോലീത്ത, പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്നീ ലേഖനങ്ങളും ലയിപ്പിക്കേണ്ടതുണ്ട്. വായനക്കാർ അന്വേഷിക്കുന്നത് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ എന്ന വിഷയമാണ്. അല്ലാതെ ആ സ്ഥാനി വഹിക്കുന്ന വ്യത്യസ്ത പദവികൾ വ്യത്യസ്ത ലേഖനങ്ങൾ ആക്കി ആശയക്കുഴപ്പം സൃഷ്ടിക്കലല്ല ഉചിതം.Logosx127 (സംവാദം) 14:02, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

1912നുമുൻപ് മലങ്കര മെത്രാപ്പോലീത്ത പദവി വഹിച്ചവർക്കുവേണ്ടി വ്യത്യസ്ത ലേഖനമാണ് വേണ്ടത്. കാരണം അവർ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവന്മാർ ആയിരുന്നു. അത് പുത്തങ്കൂർ വിഭാഗങ്ങളായ യാക്കോബായ ഓർത്തഡോക്സ് സഭകളുടെ പൊതു ചരിത്രത്തിന്റെ ഭാഗമാണ്. അതിനുശേഷമുള്ളവർക്ക് വ്യത്യസ്ത ലേഖനങ്ങൾ വേണം. വിക്കിപീഡിയയിൽ പക്ഷപാതം പാടില്ല. Logosx127 (സംവാദം) 14:07, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

അങ്ങനെ താങ്കൾക്ക് തോന്നുമ്പോൾ തോന്നുമ്പോൾ മുറിക്കാനും ലയിപ്പിക്കാനുമാവില്ല. മലങ്കര മെത്രാപ്പോലീത്തമാർ ആദ്യം മുതലുള്ളവർ ഒരു ലേഖനത്തിനു കീഴിലുണ്ട്. താങ്കൾക്ക് തോന്നുമ്പോൾ 1912-നു മുൻപുള്ള മലങ്കര മെത്രാപ്പോലീത്തമാർക്ക് ഒരു ലേഖനം, 1889-ന് മുൻപുള്ള മലങ്കര മെത്രാപ്പോലീത്തമാർക്ക് വേറൊരു ലേഖനം 1772-ന് മുൻപുള്ള മലങ്കര മെത്രാപ്പോലീത്തമാർക്ക് വേറൊരു ലേഖനം എന്നിങ്ങനെയൊന്നും മുറിക്കാനും, പിന്നെ മറ്റു രണ്ടു എണ്ണം കൂട്ടിയോജിപ്പിക്കാനും ഒന്നുമാവില്ല.. - --ജോൺ സി. (സംവാദം) 14:30, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

ഇതിനെയാണ് പച്ചയായ പക്ഷപാതത്വം എന്ന് പറയുന്നത്. പൊതു പൈതൃകത്തിൽ പെട്ട നേതാക്കന്മാരെ ഒരു പക്ഷത്തിന്റേത് ആയി ചിത്രീകരിക്കാൻ ആകില്ല. അതുകൊണ്ട് മാറ്റങ്ങൾ ഉണ്ടാകും. മുളന്തുരുത്തി സുന്നഹദോസിനു ശേഷമുള്ള മലങ്കര മെത്രാപ്പോലീത്തമാർക്കും അതിനു മുമ്പുള്ള മാർത്തോമ്മാ മെത്രാന്മാർക്കും വ്യത്യസ്ത ലേഖനങ്ങൾ ഉണ്ടാകും. ഒരു സഭയുടെ മാത്രം അധ്യക്ഷന്മാർക്ക് അതിൻ പ്രകാരമുള്ള ലേഖനങ്ങളും വേണം. യാക്കോബായ സഭയ്ക്കും മലങ്കര മെത്രാപ്പോലീത്തമാർ ഉണ്ടായിരുന്നു. ഓർത്തഡോക്സ് സഭയുടെ തലവന് സ്ഥാനത്തിന് ഒരൊറ്റ ലേഖനം പര്യാപ്തമാണ്. പക്ഷപാതം വിക്കിപീഡിയയിൽ അനുവദിക്കാനാക്കില്ല. മറ്റു സഭാധ്യക്ഷന്മാർക്ക് ഒന്നും ഒടുക്കാത്ത വിധം രണ്ട് ലേഖനങ്ങൾ എന്തിനാണ് ഒരേ സ്ഥാനി വഹിക്കുന്ന രണ്ട് വ്യത്യസ്ത പദവികൾക്ക് കൊടുക്കുന്നത് ? കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ വത്തിക്കാൻ രാഷ്ട്രത്തലവൻ റോമാ മെത്രാപ്പോലീത്ത എന്നൊക്കെ വ്യത്യസ്ത ലേഖനങ്ങൾ വിക്കിപീഡിയയിൽ നിലവിൽ ഇല്ലല്ലോ? പിന്നെയാണോ രണ്ട് സഭാപദവികൾ ആയ ശീർഷകങ്ങൾ !! Logosx127 (സംവാദം) 14:59, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

ഇതൊക്കെ കോടതിയിൽ ഇരു പക്ഷത്തെയും നിയമം പഠിച്ച പ്രഗത്ഭരായ അഭിഭാഷകർ വർഷങ്ങളോളം വാദിക്കുകയും കോടതികൾ അതെല്ലാം കേട്ട് വിധി കൽപ്പിക്കുകയും ചെയ്ത വിഷയങ്ങളാണ് - ആരാണ് യഥാർത്ഥ മലങ്കര മെത്രാപ്പോലീത്തയെന്നും ആർക്കാണ് ആ സ്ഥാനം ഉപയോഗിക്കാൻ പറ്റുന്നത് എന്നുമെല്ലാം. പിന്നെ താങ്കൾ അതിനെ കുറിച്ച് ഇനിയും ഇവിടെ കിടന്ന് വാദിച്ചിട്ട് എന്തു കാര്യം. താങ്കൾ ഏതെങ്കിലും ലേഖനങ്ങൾ തുടങ്ങുകയോ വികസിപ്പിക്കുകയോ ചെയ്യുക. അതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പിന്നീട് പറയാം. മലങ്കര മെത്രാപ്പോലീത്ത, പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്നീ തലക്കെട്ടുകൾ സംവാദങ്ങളിൽ സമന്വയത്തിൽ എത്താതെ മാറ്റരുത്.. - --ജോൺ സി. (സംവാദം) 16:16, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]


ഇതിനിടെ ഉപയോക്താവ് ജോൺചാക്സിന്റെ വിചിത്രമായ ഒരു വാചകം എൻറെ ശ്രദ്ധയിൽപ്പെട്ടു. "കത്തോലിക്കാ സഭയുടെ തലവൻ, റോമിന്റെ ബിഷപ്പ്, വത്തിക്കാൻ രാഷ്ട്രത്തിൻറെ രാഷ്ട്രത്തലവൻ എന്നിങ്ങനെയുള്ള ആലങ്കാരിക പദവികളല്ല ഇത് " എന്തൊരു ബാലിശമായ പരാമർശം ആണിത്. ഒരു രാജ്യത്തിന്റെ രാഷ്ട്രപതി, ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയുടെ തലവൻ, മുതലായ പദവികൾ ആലങ്കാരികമാണെന്നോ? ഏതു ലോകത്താണ് ജീവിക്കുന്നത് എന്ന ചോദ്യമാണ് തിരിച്ചു ചോദിക്കാനുള്ളത്. യഥാർത്ഥത്തിൽ മലങ്കര മെത്രാപ്പോലീത്ത പൗരസ്ത്യ കാതോലിക്കോസ് എന്നിവയാണ് ആലങ്കാരിക പദവികൾ. യഥാർത്ഥ സ്ഥാനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ട്രസ്റ്റിന്റെ ചെയർമാൻ എന്നതാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ എന്ന് പറയാം. Logosx127 (സംവാദം) 15:12, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

മാത്രമല്ല വിക്കിഡേറ്റയിൽ ഈ വിഷയം പരാമർശിച്ചിരിക്കുന്നത് Catholicos of the East and Malankara Metropolitan എന്നാണ്. സ്വാഭാവികമായും രണ്ട് ലേഖനങ്ങളും ലയിപ്പിക്കുക തന്നെയാണ് വേണ്ടത്.Logosx127 (സംവാദം) 15:45, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

അതു കൊള്ളാമെല്ലോ!! വിക്കിഡേറ്റയുടെ കാര്യം തപ്പിയെടുക്കാൻ പോയ വഴിക്ക് ഇംഗ്ലീഷ് വിക്കിയിൽ കൂടി നോക്കാമായിരുന്നില്ലേ? അവിടെ ഈ രണ്ടു ലേഖനങ്ങളും വ്യത്യസ്ഥങ്ങളായാണ് നിലനിൽക്കുന്നത് എന്നതു കാണാമെല്ലോ? (Special Note: വിക്കിഡേറ്റയുടെ കാര്യം പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ ഇംഗ്ലീഷ് വിക്കിയെ പരാമർശിക്കുന്നത്) - --ജോൺ സി. (സംവാദം) 16:25, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വിക്കിയും മലയാളം വിക്കിയും തമ്മിൽ എന്ത് ബന്ധം. ബന്ധമുള്ളത് വിക്കിഡേറ്റയുമായാണ്. ഇംഗ്ലീഷിൽ മാത്രമല്ല മറ്റ് ഭാഷകളിലും ലേഖനങ്ങൾ ഉണ്ട്. ഭൂരിഭാഗവും വിക്കിഡേറ്റയുടെ അതേ രീതിയിൽ ആണ്. വിക്കിഡേറ്റയിൽ മലങ്കര മെത്രാപ്പോലീത്ത എന്ന താളുമുണ്ട്. ചരിത്രപരമായ പദവി എന്നാണ് വിശേഷണം. വിക്കിഡേറ്റ അനുസരിച്ചുള്ള മാറ്റം ഇവിടെയുണ്ടാകും. Logosx127 (സംവാദം) 16:29, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

ചുമ്മാതിരുന്ന് ഒരോ ന്യായങ്ങൾ പറയാതെ, വിക്കിഡേറ്റയെന്താ അപ്രമാധിത്യമുള്ള ആധികാരിക ഗ്രന്ഥം വല്ലതുമാണോ? വിക്കിഡേറ്റയൊക്കെ വിട്ട് പിടിക്ക്. ---ജോൺ സി. (സംവാദം) 16:35, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

പിന്നെ നിങ്ങളുടെ ഇരട്ടത്താപ്പും പക്ഷപാതവും ആണോ അപ്രമാദിത്യമുള്ള ആധികാരിക ഗ്രന്ഥം, ഹേ Logosx127 (സംവാദം) 16:38, 8 ഒക്ടോബർ 2022 (UTC)Reply[മറുപടി]

വിക്കിഡേറ്റയിലെ ബന്ധപ്പെട്ട താള് നേരത്തേ പരിശോധിച്ചതിൽ നിന്നും അവിടത്തെ ക്രമീകരണം വ്യക്തമായത് അനുസരിച്ച്, എന്റെ ശുപാർശയിൽ മാറ്റം വരുത്തുന്നു. അതിപ്രകാരമാണ്:

  • പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്ന താൾ ഇന്ത്യൻ ഓർത്തഡോക്സ് / മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ എന്ന പേരിലേക്ക് മാറ്റും. അതിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ മലങ്കര മെത്രാപ്പോലീത്തമാരെയും ഉൾചേർത്ത് ഉപശീർഷകങ്ങൾ ഉണ്ടാക്കും.
  • മലങ്കര മെത്രാപ്പോലീത്ത എന്ന ലേഖനം നിലനിർത്തും. പക്ഷേ അതിലുള്ളവയിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാത്രം അധ്യക്ഷന്മാരെ വേർപെടുത്തി ഈ ലേഖനത്തിൽ ചേർക്കും.
  • അതുകൊണ്ട് രണ്ട് ലേഖനങ്ങൾ ലയിപ്പിക്കേണ്ടി വരില്ല പകരം ഓർത്തഡോക്സ് വിഭാഗത്തിന്റെ അധ്യക്ഷന് ഒരു ലേഖനവും ചരിത്രപരമായ, എല്ലാ പുത്തങ്കൂർ വിഭാഗങ്ങളുടെയും പൊതു പൈതൃകമായ, പദവിക്ക് മറ്റൊരു ലേഖനവും (മലങ്കര മെത്രാപ്പോലീത്ത) എന്ന നിലയിൽ രണ്ട് ലേഖനങ്ങളും പുനഃക്രമീകരിക്കും. Logosx127 (സംവാദം) 07:21, 9 ഒക്ടോബർ 2022 (UTC)Reply[മറുപടി]


താങ്കളുടെ ശുപാർശകൾ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല പരിഗണിക്കാൻ പോലും യോഗ്യമല്ല. എന്തോന്ന് വിക്കിഡേറ്റ?? നാലും മൂന്നും ഏഴു പേരു തിരുത്തിയ ഒരു സംഭവവും എടുത്തോണ്ട് ഇവിടെ വന്ന് സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു?? ആദ്യം തന്നെ, "പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)" എന്ന ഇപ്പോഴുള്ള തലക്കെട്ട് "ഇന്ത്യൻ ഓർത്തഡോക്സ് / മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ" എന്ന് മാറ്റേണ്ട ആവശ്യകതയെന്ത്? "മാർപ്പാപ്പ" എന്ന ലേഖനത്തിന്റെ തലക്കെട്ട് അങ്ങനെ തന്നെയാണ് വരേണ്ടത് അല്ലാതെ "ആഗോള കത്തോലിക്കാ സഭയുടെ തലവൻ" എന്നല്ല വരേണ്ടത്. അതു പോലെ തന്നെയാണ് ഇതും. താങ്കൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ "പൗരസ്ത്യ കാതോലിക്കോസ്" എന്ന സ്ഥാനം ഉപയോഗിക്കുന്നതു ഇഷ്ടപ്പെടുന്നില്ല എങ്കിൽ രാജ്യത്തെ എതെങ്കിലും നീതിന്യായ കോടതികളിൽ പോയി കേസ് കൊടുത്ത് അവർ ആ സ്ഥാനം ഉപയോഗിക്കുന്നത് വിലക്കാൻ നോക്കുക. ഇന്ത്യൻ ഓർത്തഡോക്സ് സഭ ആ സ്ഥാനം ഉപയോഗിക്കുന്ന കാലത്തോളം വിക്കിപീഡിയയിൽ "പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)" എന്ന തലക്കെട്ട് മാറ്റേണ്ട ഒരു കാര്യവുമില്ല, അതിനി ഏതൊക്കെ ലേഖനങ്ങൾ തമ്മിൽ ലയിപ്പിച്ചാലും ഇല്ലെങ്കിലും. പിന്നെ, "മലങ്കര മെത്രാപ്പോലീത്ത" ലേഖനത്തിലെ പുന:ക്രമീകരണം{?) എന്ന നിർദ്ദേശത്തെപ്പറ്റി - മലങ്കര മെത്രാപ്പോലീത്തമാരായി ആദ്യം മുതൽ ഇപ്പോൾ വരെയുള്ളവരെ പറ്റിയുള്ള വിവരണം ഒരു ലേഖനത്തിൽ തന്നെയാണ് വരേണ്ടത്. അധികമായി എന്തെങ്കിലും വിശദീകരണങ്ങൾ നൽകണം എങ്കിൽ അതെല്ലാം ആ ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ മതി. അല്ലാതെ പ്ലാസ്റ്റിക്ക് സർജറി ചെയ്യുന്നത് പോലെ കുറച്ചു പേരെ അവിടെ നിർത്തുക വേറെ കുറച്ച് പേരെ അവിടെ നിന്നും മുറിച്ചെടുത്ത് വേറൊരു ഇടത്തു കൊണ്ടു വെക്കുക. എന്തൊക്കെയാണീ പറയുന്നത്? മറ്റുള്ളവരുടെ സമയം അനാവശ്യമായി പാഴാക്കാതെ. പ്ലീസ്..- --ജോൺ സി. (സംവാദം) 09:02, 9 ഒക്ടോബർ 2022 (UTC)Reply[മറുപടി]

എന്ത് പ്ലീസ്!! പിന്നെ താങ്കളുടെ ഇഷ്ടമുള്ള പോലെയാണോ പേജുകളുടെ ലേഖനങ്ങൾ ക്രമീകരിക്കേണ്ടത്. വിക്കിഡാറ്റ അനുസരിച്ചുള്ള മാറ്റങ്ങൾ ഇവിടെ ഉണ്ടാവും, അല്ലാ ഉണ്ടായിക്കഴിഞ്ഞു. ഔദ്യോഗിക ശീർഷകം തന്നെയാണ് കൊടുത്തത്. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും എന്നതാണ് ഔദ്യോഗിക ശീർഷകം. കോപ്പിയടി പ്രസ്ഥാനം ആയതുകൊണ്ടോ കഞ്ഞിക്കുഴി സഭ ആയതുകൊണ്ടോ ഒന്നും ഞാൻ അതിനെതിരെ പക്ഷപാതം ഒന്നും കാണിക്കില്ല. കാരണം എനിക്ക് അതിൻറെ ആവശ്യമില്ല. വിക്കി ഡേറ്റയിലും മറ്റു ഭാഷകളിലും നിലവിലുള്ള രീതിയിൽ അനുസരിച്ചുമാത്രമേ മുന്നോട്ട് പോകാൻ പറ്റൂ. തന്റെ അഭിപ്രായപ്രകടനങ്ങളിൽ മുഴുവനും നിഴലിക്കുന്നത് ഇരട്ടത്താപ്പും പക്ഷപാതവും വക്രീകരണവും ആണ്. മലങ്കര മെത്രാപ്പോലീത്ത എന്ന ശീർഷകം മുൻപ് നിലനിന്ന മലങ്കര സഭയിലെ അഥവാ പുത്തൻകൂർ വിഭാഗത്തിലെ എല്ലാ സഭകൾക്കും ഉള്ളതാണ്.Logosx127 (സംവാദം) 10:22, 9 ഒക്ടോബർ 2022 (UTC)Reply[മറുപടി]

അല്ലാ ഉണ്ടായിക്കഴിഞ്ഞു.ഽ - എന്നൊക്കെ പറയുന്നത് കേട്ടാൽ താങ്കൾ എതാണ്ട് മഹത്തായ കാര്യം ചെയ്ത പോലെയുണ്ടല്ലോ? എന്റെ കൺമുന്നിൽ വെച്ച് നടത്തിയ മാറ്റം എനിക്ക് "മാറ്റം തിരസ്കരിക്കുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉണ്ടായത് എല്ലാം അങ്ങു പോയേനേം. പിന്നെ തിരുത്തൽ യുദ്ധമാകും. കാര്യനിർവ്വാഹകർ ഇടപെട്ട് രണ്ടു പേരെയും തടയും. കാര്യനിർവാഹകർക്കല്ലാതെ മറ്റാർക്കും തിരുത്താനാകാത്ത വിധം ഈ ലേഖനം സംരക്ഷിക്കും. അന്നേരം ഏതു തലക്കെട്ടിലും രൂപത്തിലും കിടക്കുന്നോ, ആ സ്ഥിതിയിൽ തന്നെ കുറച്ചു നാൾ കിടക്കും. തടയൽ ഘട്ടം ഒക്കെ കഴിഞ്ഞു പിന്നെയും ഇവിടെ വന്ന് അടിയുണ്ടാക്കണം. അല്ലാ, താങ്കൾ മുകളിൽ വെച്ച ശുപാർശകളിൽ ഒന്നും കാണാത്ത ഒരു പുതിയ തലക്കെട്ടിലേക്കാണെല്ലോ മാറ്റിയത്? - "പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും" !! - ഇതെന്താ തുറുപ്പു ചീട്ടാക്കി വെച്ചിരിക്കുവായിരുന്നോ? സത്യത്തിൽ കുഴപ്പമില്ലാത്ത തലക്കെട്ട് തന്നെയാണ് ഇത്. മുൻപുണ്ടായിരുന്ന വലയം അങ്ങു പോയിക്കിട്ടി , താങ്കൾക്ക് പിടിക്കാത്ത പൗരസ്ത്യ കാതോലിക്കോസ് അവിടെയുണ്ടു താനും. ഈ തലക്കെട്ട് താങ്കളുടെ ഔദാര്യം ഒന്നുമല്ല. താങ്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം "പൗരസ്ത്യ കാതോലിക്കോസ്" തന്നെയാണ്. കാക്കനാട്ടുള്ള മേജർ ആർച്ചുബിഷപ്പ് തൊട്ട് റോമിലുള്ള പോപ്പ് വരെ അദ്ദേഹത്തെ ആ സ്ഥാനിക നാമത്തോടൊപ്പം 'ഹിസ് ഹോളിനെസ്സ്' ചേർത്താണ് അഡ്രസ് ചെയ്യുന്നത്. കിഴക്കിന്റെ സഭയുടെ ആധുനിക ശാഖാതലവന്മാർക്കും അദ്ദേഹം പൗരസ്ത്യ കാതോലിക്കോസ് ആണ്. പിന്നെ ഇയാളുടെ വിലകുറഞ്ഞ പരാമർശങ്ങൾ ആരു വകവെക്കുന്നു?? പിന്നെ താങ്കൾ പുതിയതായി ചേർത്ത തലക്കെട്ടിനു ഒരു ചെറിയ കുഴപ്പമുണ്ടായിരുന്നു - അതു വായിച്ചാൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും രണ്ടു വ്യക്തികൾ ആണെന്ന് തോന്നും. അതിനാൽ "പൗരസ്ത്യ കാതോലിക്കോസ് & മലങ്കര മെത്രാപ്പോലീത്ത" എന്നാക്കേണ്ടി വന്നു. "&" ചേർക്കാതെ വേറേ മാർഗ്ഗമില്ല. പിന്നെ താങ്കൾ "മലങ്കര മെത്രാപ്പോലീത്തയുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുക" എന്നൊരു ഫലകം ഒക്കെ ചേർത്തിരുന്നു, അത് എടുത്തു മാറ്റി. ഇദ്ദേഹം മലങ്കര മെത്രാപ്പോലീത്ത തന്നെയാണ്.---ജോൺ സി. (സംവാദം) 21:46, 9 ഒക്ടോബർ 2022 (UTC)Reply[മറുപടി]

തന്നോട് മുന്നേ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ് ഇരട്ടത്താപ്പും പക്ഷപാതവും വക്രീകരണവും ഇതുവരെ നടന്നു കാണും, ഇപ്പോഴും പല സ്ഥലങ്ങളിൽ നടക്കുന്നുമുണ്ടാവും. പക്ഷേ എൻറെ അടുത്ത് നടക്കില്ല എന്ന്. അതുകൊണ്ട് കാര്യങ്ങൾ വെട്ടി തുറന്നു പറയും. അനാവശ്യമാണെങ്കിലും ചില കാര്യങ്ങൾക്ക് മറുപടി പറയണം എന്നു തോന്നി, ഇതാ:

  • എന്റെ കൺമുന്നിൽ വെച്ച് നടത്തിയ മാറ്റം എനിക്ക് "മാറ്റം തിരസ്കരിക്കുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉണ്ടായത് എല്ലാം അങ്ങു പോയേനേം

അങ്ങനെ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ചെയ്, ആരാ തടഞ്ഞത്! ഞാനുണ്ടാക്കിയ ആർട്ടിക്കിളിന് ഞാൻ എനിക്കിഷ്ടമുള്ള ഒരു ശീർഷകം പണ്ട് കൊടുത്തു. അത് ശരിയല്ല, മാറ്റണമെന്ന് തോന്നി, ഞാൻ മാറ്റി. മാറ്റിയത് വെറുതെയല്ല, വിക്കിഡേറ്റയിലും മറ്റു ഭാഷാ വിക്കികളിലും ഉള്ളതുപോലെയുള്ള മാറ്റമാണ് വരുത്തിയത്. ഇവിടെ സമവായത്തിന്റെ പ്രശ്നമില്ല. പിന്നെ തൻറെ അടുത്ത് സമവായം ഉണ്ടാക്കാനും കഴിയില്ല.

  • ഇതെന്താ തുറുപ്പു ചീട്ടാക്കി വെച്ചിരിക്കുവായിരുന്നോ?

എടോ തന്നോട് എത്ര പറഞ്ഞാലും കാര്യമില്ല. വിക്കിഡേറ്റ അനുസരിച്ചുള്ള മാറ്റമാണ് ഉണ്ടാവുക എന്ന് ഞാൻ പല ആവർത്തി ഇവിടെ എഴുതിയിട്ടുള്ളതാണ്. മാത്രമല്ല വിക്കിഡേറ്റയിൽ ഈ വിഷയം പരാമർശിച്ചിരിക്കുന്നത് Catholicos of the East and Malankara Metropolitan ഇത് എന്റെ മറുപടി അല്ലേ! അതെന്തു മാറ്റമാണെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. തന്നിൽ നിന്ന് പിന്നെ ഈ ചോദ്യത്തിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വലിയ കൗതുകം ഒന്നുമില്ല.

  • ഈ തലക്കെട്ട് താങ്കളുടെ ഔദാര്യം ഒന്നുമല്ല

എടോ തന്റെ കഞ്ഞിക്കുഴി സഭ ലോകത്തിന്റെ ചക്രവർത്തി ഇന്ത്യയെ കാൽക്കീഴിൽ ആക്കിയവൻ എന്നൊക്കെ പറഞ്ഞ് ശീർഷകങ്ങൾ ഇട്ടാൽ അതും ഇവിടെ ഇടേണ്ടിവരും. അത് ഔദാര്യം ഒന്നുമല്ല. പിന്നെ ആ ശീർഷകങ്ങൾ തെറ്റിദ്ധാരണാജനകം ആണെങ്കിൽ ഒരു സമവായം സൃഷ്ടിച്ച് ആ സഭയുടെ തലവൻ എന്നിടേണ്ടി വരും. അപ്പോഴും തന്നെപ്പോലുള്ളവർ പ്രതിരോധവുമായി രംഗത്ത് വരും. ഈ പദവികൾ എല്ലാം കോപ്പിയടി ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല. 424 ൽ മധ്യപൂർവ ദേശത്ത് വ്യവസ്ഥാപിതമായ ഒരു സംവിധാനം 1912 ലെ പിളപ്പിനു ശേഷം കേരളത്തിൽ കൊണ്ടോയി കോപ്പിയടിച്ച് സ്ഥാപിച്ചു. ഇതൊക്കെ വായിക്കുന്നവർക്ക് മനസ്സിലായിക്കൊള്ളും അത് ഞാൻ പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല. ഇന്ത്യൻ രാഷ്ട്രപതി എന്ന പേരിൽ ശീർഷകം ഉപയോഗിക്കാൻ തുടങ്ങിയാൽ താൽക്കാലികമായി എങ്കിലും ലേഖനത്തിന് ആ പേര് ഇടേണ്ടിവരും. അതിൽ എന്തിരിക്കുന്നു? ഹഹ.

  • മലങ്കര മെത്രാപ്പോലീത്തയുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുക

എടോ അതിൻറെ അർത്ഥം തികച്ചും സാങ്കേതികം മാത്രമാണ് രണ്ടും രണ്ട് ലേഖനങ്ങൾ ആണെന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്.

  • ഇദ്ദേഹം മലങ്കര മെത്രാപ്പോലീത്ത തന്നെയാണ്

അതിന് ഞാനെന്തു വേണം അല്ലെന്ന് ഞാൻ പറഞ്ഞോ!Logosx127 (സംവാദം) 02:16, 10 ഒക്ടോബർ 2022 (UTC)Reply[മറുപടി]