സംവാദം:പൗരസ്ത്യ ഓർത്തഡോക്സ് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

interwiki requred..--Vssun 19:06, 8 ഒക്ടോബർ 2007 (UTC)

ഇങ്ഗ്ലീഷ് വിക്കിയിലെ താൾ en:Eastern Orthodox Church

--എബി ജോൻ വൻനിലം 11:10, 9 ഒക്ടോബർ 2007 (UTC)

ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി. ബൈസാന്ത്യ എന്നൊന്നും ആരും കേട്ടിരിക്കില്ല. അതു മാത്രമല്ല ബൈസാന്റൈൻ എന്നും ബിസാന്റീൻ എന്നുമൊക്കെ ഉച്ചാരണ വ്യത്യാസങ്ങൾ ഉണ്ട്. --ചള്ളിയാൻ ♫ ♫ 11:37, 9 ഒക്ടോബർ 2007 (UTC)


പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ[തിരുത്തുക]

ബൈസാന്ത്യ ഓർത്തഡോക്സ് സഭ എന്ന പേരു് ഞാനായിട്ടു് ഇട്ടതല്ല.പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ അതായതു് ബൈസാന്ത്യത്തിന്റെ ഔദ്യോഗികമതമെന്ന നിലയിലാണു് ബൈസാന്ത്യ ഓർത്തഡോക്സ് സഭ ,പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നീ പേരുകൾ അതിനുണ്ണ്ടായതു്.

ക്രൈസ്തവ കിഴക്കു്കൾ (പൗരസ്ത്യം) സങ്കീർണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായതിനാൽ വ്യക്തതകിട്ടുന്ന പേരെന്ന നിലയ്ക്കാണു് ബൈസാന്ത്യ ഓർത്തഡോക്സ് സഭ എന്ന പേരു് ഉപയോഗിച്ചതു്. ബൈസാന്ത്യ ഓർത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ ആണു് പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പേരുപയോഗിയ്ക്കുന്നതു്.ഗ്രീക്കു് –റോമൻ ലോകവീക്ഷണപ്രകാരം ആകമാനം എന്നർത്ഥമുള്ള ഒയ്ക്കുമെനെ എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവുംപൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുള്പ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്. സമീപ പൗരസ്ത്യം, മദ്ധ്യ പൗരസ്ത്യം,വിദൂര പൗരസ്ത്യം തുടങ്ങിയ പ്രയോഗങ്ങളുടെ അടിസ്ഥാനം അതാണു്.

പൗരസ്ത്യ ഓർത്തഡോക്സ് സഭ[തിരുത്തുക]

താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു് തര് ജമചെയ്യാറുണ്ടു്.

  • ഈസ്റ്റേണ് ഓർത്തഡോക്സ് സഭ (ബൈസാന്ത്യ ഓർത്തഡോക്സ് സഭ)

പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ

  • ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ (പ്രാചീന ഓർത്തഡോക്സ് സഭ)

ഓറീയന്റൽ എന്ന പദത്തിനു് പൗരസ്ത്യം എന്നഅർത്ഥമുണ്ടു്

  • ഓർത്തഡോക്സ് ചര് ച്ച് ഓഫ് ദി ഈസ്റ്റ് (ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ)

റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭ

പൗരസ്ത്യ സഭ[തിരുത്തുക]

താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ സഭ എന്നു് തർജമചെയ്യാറുണ്ടു്.

പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ

കേരളത്തിൽ[തിരുത്തുക]

ഓറീയന്റൽ ഓർത്തഡോക്സ് സഭ(പ്രാചീന ഓർത്തഡോക്സ് സഭ)യിലെഒരു അംഗസഭയായ ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് (ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ)യുടെ പരമാചാര്യൻ പൗരസ്ത്യ കാതോലിക്കോസ് എന്നു് അറിയപ്പെടുന്നു.പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.

കിഴക്കു് ഒക്കെയുടെ[തിരുത്തുക]

അന്ത്യോക്യൻ ഓർത്തഡോക്സ് സഭയുടെയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെയും അന്ത്യോക്യാ പാത്രിയർക്കീസു്മാരുടെ സ്ഥാനികനാമത്തിലെ അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും(ആന്റിയോക് ആന്റ് ഓൾ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ കിഴക്കു് റോമാസാമ്രാജ്യത്തിലെ കിഴക്കൻ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.

ബൈസാന്ത്യം[തിരുത്തുക]

ബൈസാന്ത്യം,ബൂസാന്ത്യം എന്നിവ മലയാളത്തിലെ പഴയ പ്രയോഗങ്ങളാണു്.ബൈസാന്റൈൻ ആംഗലവും.

--എബി ജോൻ വൻനിലം 12:11, 10 ഒക്ടോബർ 2007 (UTC)

ഈ താളിന്റെ പേരു്മാറ്റം[തിരുത്തുക]

ചള്ളിയാനേ, ♫ ♫

യൂറോപ്യരുടെ ലോകവീക്ഷണം അടിച്ചേല്പിയ്ക്കുന്നതുമായിബന്ധപ്പെട്ട പദപ്രയോഗമായതിനാൽ ബൈസാന്ത്യത്തെ മാത്രം പൗരസ്ത്യമായി വിവക്ഷിയ്ക്കുന്ന വിധത്തിൽ ബൈസാന്ത്യ ഓർത്തഡോക്സ് സഭയെ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു് പരാമർശിയ്ക്കുന്നതൊഴിവാക്കണമെന്നാണെന്റെ അഭിപ്രായം. ബൈസാന്ത്യ ഓർത്തഡോക്സ് സഭയെന്നോ ബൈസാന്റൈൻ ഓർത്തഡോക്സ് സഭയെന്നോ ബൂസാന്ത്യ ഓർത്തഡോക്സ് സഭയെന്നോ ആയിക്കോട്ടെ.

--എബി ജോൻ വൻനിലം 14:21, 11 ഒക്ടോബർ 2007 (UTC)

ഈ സംവാദത്താളിലെ വിവരങ്ങൾ ഒരു വിവക്ഷാത്താളിലേക്ക് ഉൾക്കൊള്ളിക്കാമോ? അതിനു ശേഷം നമുക്ക് ഈ താളിന് ഏറ്റവും യോജിച്ച പേര് തിരഞ്ഞെടൂക്കാം. --Vssun (സംവാദം) 04:14, 10 ഡിസംബർ 2011 (UTC)


എബി സൂചിപ്പിച്ചിരിക്കുന്ന പേരിന്റെ ചരിത്രമൊക്കെ ശരിയാണെങ്കിലും അതു പ്രകാരം പേരുമാറ്റം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.. ബൈസാന്ത്യ ഓർത്തഡോക്സ് സഭ(Byzantine orthodox church) ,പൗരസ്ത്യ ഓർത്തഡോക്സ് സഭ(Eastern Orthodox Church) എന്നീ പേരുകൾ ഈ സഭക്ക് (സഭകളുടെ കൂട്ടായ്മക്ക്) ഉണ്ട്. ഇതിൽ ഇംഗ്ലീഷ് വിക്കിയടക്കമുള്ളവ സ്വീകരിച്ചിരിക്കുന്നത് Eastern Orthodox Church എന്നതാണ്. മാത്രമല്ല അതാണ് കൂടുതൽ ഔദ്യോഗികവും ഇക്കാലത്ത് കൂടുതൽ ഉപയോഗിക്കുന്നതും. ഇതിന്റെ മലയാളം തീർച്ചയായും പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നാണ്. എന്നാൽ എന്തു കൊണ്ടാണ് ഈ പേരു വന്നതെന്നും ഈ സഭ ബൈസാന്ത്യ ഓർത്തഡോക്സ് സഭ എന്നു കൂടി അറിയപ്പെടുന്നുവെന്നും (ബൈസാന്ത്യ ഓർത്തഡോക്സ് സഭ എന്ന തിരിച്ചുവിടൽ താൾ നിലവിലുമുണ്ട്) ആമുഖത്തിൽ ചേർക്കാവുന്നതാണ്. ഇതിനും പുറമേ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും മറ്റൊരർത്ഥത്തിൽ പൗരസ്ത്യം തന്നെയാണെന്നുള്ള വിശദീകരണവും ചേർക്കാം.

ഇനി വിവക്ഷാത്താളിന്റെ കാര്യം....
"താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു് തര് ജമചെയ്യാറുണ്ടു്.
ഈസ്റ്റേണ് ഓർത്തഡോക്സ് സഭ (ബൈസാന്ത്യ ഓർത്തഡോക്സ് സഭ) - പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ
ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ (പ്രാചീന ഓർത്തഡോക്സ് സഭ) - ഓറീയന്റൽ എന്ന പദത്തിനു് പൗരസ്ത്യം എന്നഅർത്ഥമുണ്ടു്
ഓർത്തഡോക്സ് ചര് ച്ച് ഓഫ് ദി ഈസ്റ്റ് (ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ)-റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭ"

ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വിവക്ഷാത്താൾ ആവശ്യമുണ്ടോ എന്നു നോക്കാം

  • ഈസ്റ്റേണ് ഓർത്തഡോക്സ് സഭയെ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നേ പരിഭാഷപ്പെടുത്താനാവൂ (അതാണീ ലേഖനത്തിന്റെ തലക്കെട്ട്) .
  • ഓറിയന്റൽ ഓർത്തഡോക്സ് സഭക്ക് അതേ പേരു തന്നെ മലയാളത്തിലും ഉപയോഗിക്കാം. ഇപ്പോൾ ഓറിയന്റൽ എന്ന പദം തന്നെയാണ് മലയാളത്തിലുള്ള ലേഖനങ്ങളിലും മറ്റും ഉപയോഗിക്കുന്നത്. തത്ക്കാലം മലയാളീകരിക്കാൻ വഴിയില്ല.(ഓറീയന്റൽ എന്ന പദത്തിനു് പൗരസ്ത്യം എന്നഅർത്ഥമുണ്ടു് എന്നതു മറക്കുന്നില്ല. അതുപോലെ പ്രാചീന ഓർത്തഡോക്സ് സഭ എന്നതും നല്ല ഒരു പരിഭാഷ ആണെന്നു തോന്നുന്നില്ല.)
  • ഓർത്തഡോക്സ് ചര് ച്ച് ഓഫ് ദി ഈസ്റ്റ് എന്ന പേരിൽ ഒരു സഭ ഇപ്പോൾ നിലനിൽക്കുന്നുണ്ട് എന്നു തോന്നുന്നില്ല. ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന ലേഖനം ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന താളിൽ ലയിപ്പിക്കേണ്ടതാണ്. ഇതിനെപ്പറ്റി കൂടുതൽ പിന്നീട് അവിടെ ചർച്ച ചെയ്യാം.

അതിനാൽ വിവക്ഷാത്താളും തത്ക്കാലം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിവരങ്ങൾ ക്രമപ്പെടുത്തി/വിപുലീകരിച്ച് ലേഖനം മെച്ചപ്പെടുത്തിയാൽ മാത്രം മതിയാകുമെന്നാണെന്റെ അഭിപ്രായം ---Johnchacks (സംവാദം) 18:41, 12 ഡിസംബർ 2011 (UTC)

ആദ്യത്തെ രണ്ടു സഭകൾ മാത്രമായിരുന്നു എങ്കിൽ വിവക്ഷാത്താൾ ഇല്ലാതെ കാര്യം തീർക്കാമായിരുന്നു. അതായത്, ഈ ലേഖനത്തിന്റെ മുകളിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലേക്ക് ഒരു ലിങ്ക് നൽകിയാൽ മതിയായിരുന്നു. എന്നാൽ ഓർത്തഡോക്സ് ചർച്ച് ഓഫ് ദ് ഈസ്റ്റ് എന്ന ഒരു സഭ മുൻപ് നിലവിലുണ്ടായിരുന്നു എങ്കിൽ അതിനെക്കൂടി ഉൾപ്പെടുത്തി ഒരു വിവക്ഷാത്താളിന് സ്കോപ്പില്ലേ? --Vssun (സംവാദം) 02:17, 13 ഡിസംബർ 2011 (UTC)
ഓർത്തഡോക്സ് ചർച്ച് ഓഫ് ദ് ഈസ്റ്റ് എന്ന സഭയെപ്പറ്റിയാവാം ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന പേരിൽ ലേഖനമുള്ളത്. ഒറ്റ നോട്ടത്തിൽ അതിന്റെ "ചരിത്രം" എന്ന ഭാഗം മാത്രമേ അതിനോട് യോജിക്കുന്നുള്ളൂ (അതിലെ വിവരങ്ങൾ പൂണ്ണമായി വായിച്ചില്ല). ബാക്കിയെല്ലാം ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വിവരങ്ങളാണ്. അതിനാൽ ഇതു പൂർണ്ണമായി രണ്ടാമത്തെ ലേഖനത്തിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ ആവർത്തനങ്ങൾ ഒഴിവാക്കി നിലനിർത്തുകയോ ചെയ്യേണ്ടതാണ്. അത്തരം താളുകൾ ആദ്യം ശ്രദ്ധിക്കാം. വൈകാതെ അവിടെ ഒരു ലയനനിർദ്ദേശം മുന്നോട്ട് വെക്കാം. പൂർണ്ണമായി ലയിപ്പിക്കുകയാണെങ്കിൽ വിവക്ഷാത്താളിന്റെ പ്രശ്നം വരുന്നില്ലല്ലോ? ഇനി അവശ്യ വിവരങ്ങൾ മാത്രം വെച്ച് വൃത്തിയാക്കുകയാണെങ്കിൽ സുനിൽ സൂചിപ്പിച്ച ലേഖനത്തിന്റെ മുകളിലെ ലിങ്ക് ഓർത്തഡോക്സ്‌ പൗരസ്ത്യ സഭക്ക് നൽകാം. ഓറിയന്റൽ ഓർത്തഡോക്സ് സഭക്ക് 'ഇതും കാണുക' എന്ന വിഭാഗത്തിൽ ലിങ്ക് നൽകി കഴിഞ്ഞു. മാത്രമല്ല, ലേഖനം വികസിക്കുമ്പോൾ ഓറിയന്റലിനു ആമുഖത്തിൽ തന്നെ ലിങ്ക് വരാൻ സാധ്യതയുണ്ട്. എല്ലാ കാര്യത്തിനും ഇംഗ്ലീഷ് വിക്കിയെ അനുകരിക്കേണ്ടെങ്കിലും പേരുകളുടെ കാര്യത്തിൽ ഒരു one-to-one mapping ഉണ്ടായാൽ ഫലകങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴൊക്കെ സഹായകമാകും. മാത്രമല്ല ലേഖനം വായിക്കുന്നവർക്കും എഡിറ്റു ചെയ്യുന്നവർക്കും കൂടുതൽ സൗകര്യമാവുകയും ചെയ്യും. ----Johnchacks (സംവാദം) 03:18, 13 ഡിസംബർ 2011 (UTC)

float--Vssun (സംവാദം) 00:44, 14 ഡിസംബർ 2011 (UTC)