സംവാദം:പി. ഗോവിന്ദപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാർക്സിസ്റ്റ്‌ സൈദ്ധാന്തികനും ചിന്തകനുമായ കമ്യൂണിസ്റ്റ്‌ നേതാവ്‌. എന്ന വിശേഷണത്തിൽ അവസാനത്തേത് മാത്രമാണ് ശരി. സൈദ്ധാന്തികൻ എന്നു വിശേഷിപ്പിക്കാൻ എന്തു സംഭാവനയാണ് ഇദ്ദേഹം നടത്തിയത്. പലതരം ചിന്തകൾ‍ എല്ലാ മനുഷ്യർക്കും ഉണ്ടാകുമെങ്കിലും അവരെയൊന്നും സാധാരണ ചിന്തകർ എന്നു വിളിക്കാറില്ലല്ലോ. മൌലികമായ ദർശനം ഇല്ലാത്തവരെ ഇങ്ങനെ വിശേഷിപ്പിക്കാമോ, വ്യക്തിപരമായ പ്രിയത്തിന്റെ പേരിലാണെങ്കിൽ പോലും.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ശബ്ദതാരവലിയിൽ സൈദ്ധാന്തികന്റെ നിർ‌വചനം എന്താണ്‌?--Sahridayan 08:31, 2 ഏപ്രിൽ 2008 (UTC)

ശബ്ദതാരാവലിയിലെ അർത്ഥം നോക്കുകയൊന്നും വേണ്ട, നാട്ടുനടപ്പുള്ള അർത്ഥം എന്താണെന്ന് ആദ്യം നോക്കുക. സിദ്ധാന്തം പഠിച്ചയാളാണോ സൈദ്ധാന്തികൻ?


 മംഗലാട്ട്  ►സന്ദേശങ്ങൾ 

അതു തന്നെയാണ്‌ എൻറെയും സംശയം മാഷെ? താഴത്തേതിൽ ആരാണു സൈദ്ധാന്തികൻ?

  • സിദ്ധാന്തം പ്രയോഗത്തിൽ വരുത്തിയ ആൾ
  • സിദ്ധാന്തം പഠിച്ച ആൾ
  • സിദ്ധാന്തം അവതരിപ്പിച്ച ആൾ

--Sahridayan 11:51, 2 ഏപ്രിൽ 2008 (UTC)

മാര്ക്സിസ്റ്റ് സിദ്ധാന്തങ്ങള് ഉപയോഗിച്ച് പാര്ട്ടിയെ ന്യായീകരിക്കുയും പാര്ട്ടിക്ക് വേണ്ടി ചിന്തിക്കുകയും ചെയ്യുന്ന പിജിയെ അങ്ങിനെ വിളിക്കുന്നതില് തെറ്റൊന്നുമില്ലന്നെന്റെ അഭിപ്രായം. വി.പ. ഒരു പക്ഷേ കമ്മ്യൂണിസ്റ്റ് നേതാവ് എന്നതു മാത്രം തെറ്റാകാം. ;-) നേതാവാകണമെങ്കില് പിന്നില് അണികള് വേണ്ടേ?? --പ്രവീൺ:സംവാദം 12:06, 2 ഏപ്രിൽ 2008 (UTC)

പാർട്ടിയും പ്രത്യയശാസ്ത്രവും[തിരുത്തുക]

മാർക്സിസ്റ്റു പാർട്ടി സമം മാർക്സിസം എന്ന ലളിതവത്കൃതസൂത്രവാക്യത്തിന്റെ വഴിയിലൂടെ ചിന്തിക്കുന്നതിനാലാണ് ഇങ്ങനെ ഒരു ഭ്രമകല്പന ഉണ്ടാകുന്നത്. പാർട്ടി നേതാവ്, പാർട്ടിപ്രവർത്തകൻ എന്ന് പറഞ്ഞാൽ തെറ്റില്ല. അതിനപ്പുറം പാർട്ടിക്കാർ പറഞ്ഞു നടക്കുന്നതിനെ ആധാരമാക്കി എഴുതുന്നത് ശരിയല്ല. അത് വൈജ്ഞാനികലേഖനങ്ങളുടെ എഴുത്തു രീതിയല്ല. എല്ലാറ്റിനും ഉപരിയായി പാർട്ടിക്കു വേണ്ടി ചിന്തിക്കുക പോലെയുള്ള പദപ്രയോഗങ്ങൾ തന്നെ അപകടമാണ്. നേതാക്കൾ പാർട്ടിക്കു വേണ്ടിയോ അതോ തനിക്കു വേണ്ടിയോ ചിന്തിക്കുന്നത് ?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

"മാര്ക്സിസ്റ്റ് സിദ്ധാന്തങ്ങള് ഉപയോഗിച്ച് പാര്ട്ടിയെ ന്യായീകരിക്കുയും പാര്ട്ടിക്ക് വേണ്ടി ചിന്തിക്കുകയും" എന്നാണ്‌ പറഞ്ഞത്; മാര്ക്സിസ്റ്റ് പാര്ട്ടി(അഥവാ cpim) ഒരു മാര്ക്സിസ്റ്റ് പാര്ട്ടിയാണെന്ന് ഞാന് കരുതുന്നില്ല(കുറഞ്ഞത് കുറച്ചുനാളായിട്ടെങ്കിലും) പക്ഷേ cpim - നേയും പിജിയേയും അംഗീകരിക്കാത്തവര്ക്കു വേണ്ടി ലേഖനമെഴുതുക എന്നതും വിജ്ഞാന കോശത്തിന് ചേരില്ല--പ്രവീൺ:സംവാദം 02:50, 3 ഏപ്രിൽ 2008 (UTC)
ഒരു സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിനായി ശക്തിയുക്തം (ശാഠ്യം) പ്രവർത്തിക്കുകയും ചെയ്യുന്നവരെ സിദ്ധാന്തികർ എന്ന് വിളിക്കും. സൈദ്ധാന്തികരെന്നാൽ വേറേയാണോ എന്നറിയില്ല. ഒരു പക്ഷെ സിദ്ധാന്തം രൂപീകരിച്ച മാർക്സിനേ പോലുള്ള ശാസ്ത്രജ്ഞരെയാകുമോ അതുകൊണ്ടുദ്ദേശിക്കുന്നത്. അപ്പോൾ ഇം.എം.എസും പി.ജി.യും സൈദ്ധാന്തികരാവില്ല സിദ്ധാന്തികളേ ആവൂ എന്നാണ്‌ എന്റെ എളിയ അഭിപ്രായം.. --ചള്ളിയാൻ ♫ ♫ 02:21, 4 ഏപ്രിൽ 2008 (UTC)


പൂർവ്വാപരവിരുദ്ധം[തിരുത്തുക]

ലേഖനത്തിൽ പറയുന്നു: കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ പി.ജി. തൽപരനായിരുന്നു. എങ്കിലും അദ്വൈതാശ്രമത്തിൽ സ്വാമി ആഗമാനന്ദൻറെ കീഴിൽ ബ്രഹ്മസൂത്രം അഭ്യസിച്ചിരുന്നു. കഥാപുരുഷന് ആത്മീയതയിലായിരുന്നു താല്പര്യം എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

ലേഖനത്തിൽ പറയുന്നു: 1962-ൽ ഇന്ത്യ-ചൈന യുദ്ധകാലത്ത്‌ ചൈനാ ചാരൻമാർ എന്ന പേരിൽ രാജ്യവ്യാപകമായി അറസ്റ്റ്‌ ചെയ്യപ്പെട്ട സി.പി.ഐ(എം) നേതാക്കളുടെ കൂട്ടത്തിൽ പി.ജി.യും ഉണ്ടായിരുന്നു. 1964 ലാണ് പാർട്ടി പിളർന്നത് എന്ന് തൊട്ട് മുമ്പ് പറയുന്നുണ്ട്. കഥാപുരുഷൻ രൂപം കൊണ്ടിട്ടില്ലാത്ത പാർട്ടിയിലായിരുന്നുവോ?

പി.കൃഷ്ണപിള്ളയെ കണ്ട് സംസാരിക്കാനിടയായതാണ് കമ്യൂണിസ്റ്റാവാൻ നിമിത്തം എന്ന് ലേഖനം. വ്യക്ത്യാരാധന എന്നല്ലാതെ അതിനെ രാഷ്ടീയമായ വളർച്ചയായി കണക്കാക്കാമോ?

ഒരു പക്ഷേ ചിന്തകന്മാരും സൈദ്ധാന്തികന്മാരും ഇങ്ങനെയൊക്കെ ആയിരിക്കാം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ക്ഷമിക്കുക, മാർക്സിന്റെ ആശയങ്ങളിൽ ആകൃഷ്ടരായവരാണലോ മാർക്സിസ്റ്റുകൾ അപ്പോൾ അവർ മാർക്സിനെ വ്യക്ത്യാരാധാന നടത്തുകയാണോ?? ഗുരുജിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ സംഘാംഗങ്ങൾ ഗുരുജിയെ വ്യക്ത്യാരാധന നടത്തുകയാണോ?? പി. കൃഷ്ണപിള്ള പി.ജിക്ക് കമ്മ്യൂണിസത്തിലേക്ക് ഒരു പാലമിട്ടു കൊടുത്തു എന്നു കരുതിയാൽ പോരെ--പ്രവീൺ:സംവാദം 04:38, 4 ഏപ്രിൽ 2008 (UTC)


ഒരു മാർക്സിസ്റ്റ് ചിന്തകന്റെ ജീവചരിത്രലേഖനം വസ്തുതാവിരുദ്ധത കൊണ്ട് അലങ്കരിക്കപ്പെടുന്നുവെന്നതിലെ കൌതുകമാണ് സംവദിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. പി.ഗോവിന്ദപിള്ള ചിന്തകനാകുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. അദ്ദേഹം സൈദ്ധാന്തികനാകുന്നതിൽ ഞാൻ അസൂയപ്പെടുന്നുമില്ല. ഈ ലേഖനം ഇങ്ങനെയല്ലാതെ എഴുതാമെന്നും അതിൽ അനാദരം ഉണ്ടാവാതെ കഴിക്കാം എന്നും ഞാൻ വിശ്വസിക്കുന്നു. തിരുത്തൽ കൊണ്ട് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നതിനാലാണ് സംവാദം.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

മതത്തെ കുറിച്ച് പി.ജി[തിരുത്തുക]


മതത്തെ കുറിച്ച് എൻ.ഇ സുധീറിന്റെ ഒരു ചോദ്യം: പി.ജിക്ക് ഇഷ്ടപ്പെട്ട മതമേതാണ്‌? ജീവിതത്തിൽ ഒരു മതം തിരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കിൽ ഏതായിരിക്കും തിരഞ്ഞെടുത്തിരിക്കുക ?
പി.ജി യുടെ മറുപടി:

പി.ജിയുമായുള്ള ദീർഘമായ ഒരു അഭിമുഖം ഇവിടെ മലയാളം വാരിക 2008 സെപ്റ്റംബർ 5--വിചാരം 18:44, 28 സെപ്റ്റംബർ 2009 (UTC)

മറ്റൊരു പി.ജി.[തിരുത്തുക]

ഇവിടെ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറ്റൊരു പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. --Vssun (സംവാദം) 09:26, 15 ഫെബ്രുവരി 2013 (UTC)

ഇങ്ങനെ ഒന്നും പിന്നെ ഇതും ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ടൈറ്റിൽ റീനെയിം ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. --കുമാർ വൈക്കം (സംവാദം) 13:08, 19 നവംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പി._ഗോവിന്ദപിള്ള&oldid=1870994" എന്ന താളിൽനിന്ന് ശേഖരിച്ചത്