സംവാദം:പള്ളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • ദേവാലയം എന്ന പ്ദപ്രയോഗം മാറ്റി ആരാധനാലയം എന്നാക്കിയിരിക്കുന്നു. ദേവാലയം എന്നാൽ ദേവനുള്ള ആലയം എന്നണല്ലൊ. വിഗ്രഹാരാധന ഇല്ലാത്ത ഇരു മതങ്ങൾക്കും അതിനാൽ ദേവാലയം ചേരില്ലെന്ന് മനസീലാക്കിയതിനാലാൺ് ആ തിരുത്ത്.
  • മുസ്ലിം സഹോദരങ്ങൾ ക്രൈസ്തവ സഹോദരങ്ങൾ എന്ന പ്രയോഗം വിജ്ഞാന കൊശഥ്റ്റിൻ് ചേർന്നതല്ലത്തതിനാൽ അത് വെറും മുസ്ലിംകൾ ക്രൈഷ്റ്റവർ എന്നാക്കിയിരിക്കുന്നു.Pramuq 06:48, 6 മാർച്ച് 2007 (UTC)[മറുപടി]
ക്രിസ്തുമതവും ബുദ്ദമതവും തമ്മിൽ പ്രചീനകേരളത്തിൽ അന്തരം ഉണ്ടായിരുന്നില്ല. ബുദ്ധമതക്കാരുടെ “മാർഗ്ഗ” എന്ന ശബ്ദം കൊണ്ട് ക്രിസ്തുമതത്തെ സൂചിപ്പിക്കുന്ന പതിവ് കേരളത്തിൽ ഉണ്ട്. (മാർഗ്ഗം കൂടിയവർ) ഉദയം‍പെരൂർ സുന്നഹദോസിൻറെ കാനോനകളിൽ നിരവധി പ്രാവശ്യം മർഗ്ഗ ശബ്ദം ഉപയോഗിച്ചിരിക്കുന്നു. മാർഗ്ഗപ്പിള്ള എന്നതാണ് മാപ്പിള എന്നായത് എന്നതിനും തെളിവ് ഉണ്ട്. ഇത്തരത്തിൽ തന്നെയാണ് ആരാധനാലയം എന്നർത്ഥത്തിൽ പള്ളി എന്ന പദം മറ്റുള്ളവർ ഉപയോഗിക്കാൻ തുടങ്ങിയത്. ഒത്തുചേരുന്ന എന്നാണ് അതിൻറെ വിശാലമായ അർത്ഥം. പള്ളിക്കൂടം എന്നിവ അങ്ങനെ വരുന്നതാണ്. --ചള്ളിയാൻ 07:28, 6 മാർച്ച് 2007 (UTC)[മറുപടി]

പുതിയ അറീവുകൾക്ക് നന്ദി.. ചള്ളിയാനേ..--Vssun 10:08, 6 മാർച്ച് 2007 (UTC)[മറുപടി]

ബുദ്ധമത ധ്വംസനത്തിന്റെ ഭാഗമായി അരങ്ങേറിയ കൊലപാതകങ്ങളുടെയും തെറിവിളിയുടെയും പ്രതീകാത്‌മക ആചാരങ്ങൾ ഇന്നും കൊടുങ്ങല്ലൂരിൽ നടക്കുന്നുണ്ട്‌.
അപ്പോൾ ഇതാണോ കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടും മറ്റും. ഇത് ഒരു പുതിയ അറിവാണ്.--Shiju Alex 10:22, 6 മാർച്ച് 2007 (UTC)[മറുപടി]

അതെ. താങ്കൾ പറഞ്ഞത് ശരിയാണ്. ഇക്കാര്യം കൊടുങ്ങല്ലൂർ എന്ന ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. തെറിപ്പാട്ട് എന്ന ലേഖനം ഇല്ലാതെ പോയി. --ചള്ളിയാൻ 11:04, 6 മാർച്ച് 2007 (UTC)[മറുപടി]

ഇത് വിജ്ഞാനകോശത്തിനു ചേരുമോ?[തിരുത്തുക]

ലേഖത്തിൽ ഇങ്ങനെ കാണുന്നു:-"ഉദാഹരണത്തിന്, ഹൈന്ദവവൽക്കരണത്തിന്റെ ഭാഗമായ ക്ഷേത്രമാകാതെ ബുദ്ധപാരമ്പര്യത്തിൽനിന്നും നേരിട്ട്‌ ഇസ്ലാമികകേന്ദ്രമായതാണ്‌ ചേരമാൻപള്ളി. ബുദ്ധമത ധ്വംസനത്തിന്റെ ഭാഗമായി അരങ്ങേറിയ കൊലപാതകങ്ങളുടെയും തെറിവിളിയുടെയും പ്രതീകാത്‌മക ആചാരങ്ങൾ ഇന്നും കൊടുങ്ങല്ലൂരിൽ നടക്കുന്നുണ്ട്‌. ഈ പീഡനത്തിന്‌ വിധേയരായ അവിടത്തെ ഒരു വിഭാഗം ജനങ്ങൾ നഷ്‌ടപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ സ്ഥാനത്ത്‌ ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഷ്ഠിച്ചു എന്നതാണ്‌ ചരിത്രസത്യം."

വളരെ controvercial ആയതും, ഒട്ടും അഭിപ്രായ സമന്വയും ഇല്ലാത്തതുമായ ഒരു വിഷയത്തിൽ, ഒരു point of view, അവസാനവാക്ക് എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുകയാണിവിടെ. ഒടുവിലത്തെ വാക്യത്തിന്റെ conclusion, (എന്നതാണ് ചരിത്രസത്യം!)ഒരു ഭാഗം വാദിച്ചു ജയിക്കുന്ന ശൈലിയിലുമാണ്. അവലംബമായി കൊടുത്തിരിക്കുന്നതോ, Islamic Publishing House ഇറക്കിയ ഒരു പുസ്തകവും. ഇതു മാറ്റേണ്ടതല്ലേ? മുസ്ലിംങ്ങളും,ക്രിസ്ത്യാനികളും, ബുദ്ധമതക്കാരും മാത്രമല്ലല്ലോ വിക്കിപീഡിയയുടെ വായനക്കാർ.Georgekutty 21:00, 18 ജനുവരി 2008 (UTC)[മറുപടി]

ശരിയാൺ എന്ന് എനിക്കും അഭിപ്രായമുണ്ട്, റഫറൻസ് എക്സ്പാൻഡ് ചെയ്ത്ഉ എന്നേ ഉള്ളൂ. ആ ആശയം ആരു ചേർത്തു എന്നറിയില്ല. ഒരിത്തിരി കടുപ്പമുള്ള വാക്കുകൾ, സംഘട്ടനമില്ലാത്ത രീതിയിൽ മാറ്റാമായിരുന്നു. --ചള്ളിയാൻ ♫ ♫ 10:30, 19 ജനുവരി 2008 (UTC)[മറുപടി]

അർത്ഥം[തിരുത്തുക]

"തിരു" എന്ന ഒരു അർഥം കൂടി ഇതിനില്ലേ? ഉദാഹരണത്തിന് പള്ളിയുറക്കം, പള്ളി നായാട്ട് എന്നിവ. ചിലപ്പോൾ ബുദ്ധ മതം അപ്രത്യക്ഷമായതിനു ശേഷം ഹിന്ദുക്കൾ തങ്ങളുടെ രാജാക്കന്മാരുടെയും ദൈവങ്ങളുടെയും ദൈനം ദിന പ്രവൃത്തികൾക്ക് ബഹുമാന പൂർവ്വം കൽപ്പിച്ചു കൊടുത്ത prefix ആയിരിക്കാം ഇത്. പക്ഷെ പള്ളിയോടം എന്ന വാക്ക് എങ്ങനെ ഉണ്ടായി? ചിലപ്പോൾ ഒരു ദേവ വാഹനമായി പള്ളിയോടവും സങ്കൽപ്പിക്കപ്പെട്ടിട്ടുണ്ടാവാം. പണ്ട് രാജാക്കന്മാർ പള്ളിയോടങ്ങളിൽ സഞ്ചരിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. അതിനാലുമാവം ഈ പേർ. ശിവപ്രസാദ് 06:51, 20 ഡിസംബർ 2010 (UTC) ശിവപ്രസാദ്[മറുപടി]

വിക്കി നിഘണ്ടുവിലേക്കുള്ള കണ്ണി ലേഖനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അവിടെ പള്ളി എന്ന താൾ തുടങ്ങി അർത്ഥം ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 07:14, 20 ഡിസംബർ 2010 (UTC)[മറുപടി]

ഇതു ശരിയോ[തിരുത്തുക]

മറ്റു ഭാഷകളിൽ ക്രിസ്ത്യൻ ചർച്ചിലേക്ക് ലിങ്ക് നൽകിയത് ശരിയോ. ലിങ്കുകൾ ഒഴിവാക്കുകയല്ലേ നല്ലത് .ക്രിസ്ത്യൻ പള്ളി മറ്റൊരു ലേഖനമായി തുടങ്ങാമല്ലോ.--Nijusby 09:22, 17 നവംബർ 2011 (UTC)[മറുപടി]

float + കണ്ണികൾ ഒഴിവാക്കി --Vssun (സുനിൽ) 18:07, 17 നവംബർ 2011 (UTC)[മറുപടി]

നീക്കം ചെയ്യൽ[തിരുത്തുക]

@ഉ:അച്ചായൻ ദയവായി ചലഞ്ച് ചെയ്ത് സമവായം ഉണ്ടാക്കാൻ അപേക്ഷിക്കുന്നു. ഉള്ളടക്കം വലിയതോതിൽ ഇങ്ങനെ നീക്കരുത്. അത് വാൻഡലിസമാണെന്ന് മറ്റുള്ളവർ ധരിക്കാനിടയുണ്ട്. താങ്കൾക്ക് അനുചിതമെന്ന് തോന്നുന്നവ സംവാദം താളിൽ ചേർത്ത് സമവായമുണ്ടാക്കി വേണം നീക്കാൻ. അതാണ് നയം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:34, 25 നവംബർ 2014 (UTC)[മറുപടി]

@ഉ:Manuspanicker തെളിവ് ഇല്ലാത്തവ (content with citation tag for years) വിക്കി പോളിസി പ്രകാരം ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇത്രയും കാലം തെളിവ് നല്കാനുള്ള സമയം ഉണ്ടായിട്ടും അവ നല്കാത്ത സ്ഥിതിക്ക് അവ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം. അതിൽ ഒരു സംവാദത്തിന്റെ ആവശ്യം ഇല്ലല്ലോ. [അവലംബം ആവശ്യമാണ്] ടാഗ് ഉള്ളവയാണ് ഞാൻ ഡിലീറ്റ് ചെയ്തത്. അല്ലാതെ എനിക്ക് ഇഷ്ടമില്ലാത്തവ അല്ല. ഇനിയും ഈ ഉള്ളടക്കം വിക്കിയിൽ തുടരണമെങ്കിൽ തെളിവ് നിര്ബന്ധമാണ്. ദയവായി മാറ്റം തിരസ്കരിക്കരുതെന്ന് അപേക്ഷിക്കുന്നു. അച്ചായൻ (സംവാദം) 07:44, 25 നവംബർ 2014 (UTC)[മറുപടി]
[അവലംബം ആവശ്യമാണ്] ടാഗ് ഉപയോഗിച്ചതിന് ശേഷം ഡിലീറ്റ് ചെയ്യുന്നത് നിയമാനുസൃതമാണ്. അച്ചായൻ (സംവാദം) 07:47, 25 നവംബർ 2014 (UTC)[മറുപടി]
അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം എന്നതാണ് പോളിസി. അച്ചായൻ (സംവാദം) 07:50, 25 നവംബർ 2014 (UTC)[മറുപടി]
ഉ:അച്ചായൻ എന്തായാലും താങ്കൾ നീക്കുന്ന വാക്യങ്ങൾ ഇവിടെ ചേർത്ത് ചർച്ച തുടങ്ങുക. എന്നീട്ടു നീക്കാം. ആരും ശ്രദ്ധിക്കാതെ കിടന്നതാണെങ്കിലോ. ആർക്കെങ്കിലും തെളിവ് ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ കിടക്കട്ടെ. താങ്കൾ അത് നീക്കരുത്. വെറുതേ നമ്മൾ റിവർട്ടു ചെയ്ത് കളിച്ച് മുൻപ്രാപന നിയമം ലംഘിച്ച് രണ്ടുപേർക്കും വിലക്കു വരാം. ദയവായി സംവദിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:50, 25 നവംബർ 2014 (UTC)[മറുപടി]
അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും ... ആദ്യം ചോദ്യം ചെയ്യപ്പെടട്ടെ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:55, 25 നവംബർ 2014 (UTC)[മറുപടി]
തീർച്ചയായും. [അവലംബം ആവശ്യമാണ്] ടാഗ് ആണ്ണ് ചോദ്യം ചെയ്യപ്പെടൽ. വർഷങ്ങളോളം ചോദ്യം ചെയ്യപ്പെട്ടു. ഇനി നീക്കം ചെയ്യാവുന്നതാണെങ്കിലും താങ്കളുടെ അഭിപ്രായത്തെ ബഹുമാനിച്ചു ഒരു അവസരം കൂടി നല്കുന്നു. അച്ചായൻ (സംവാദം) 07:57, 25 നവംബർ 2014 (UTC)[മറുപടി]

പേരിനു പിന്നിൽ[തിരുത്തുക]

പേരിനു പിന്നിൽ എന്ന ഷീർഷകത്തിന്റെ കീഴിൽ വർഷങ്ങളോളം ചോദ്യം ചെയ്യപ്പെട്ട് കിടക്കുന്ന ഭാഗങ്ങൾ ഇനിയും തെളിവ് നൽകിയില്ലെങ്കിൽ ഡിലീറ്റ് ചെയ്യാമെന്ന് കരുതുന്നു. അതിനാൽ തെളിവ് സംഘടിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കുറച്ചു ദിവസങ്ങള് കൂടി കാത്തതിന് ശേഷം അവ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതം. അച്ചായൻ (സംവാദം) 08:03, 25 നവംബർ 2014 (UTC)[മറുപടി]

അങ്ങനെ തീയതി നിശ്ചയിച്ച് നീക്കം ചെയ്യാനുമ്മാത്രം പരമ അപഹാസ്യമായിട്ടുള്ള പരാമർശങ്ങളൊന്നും ലേഖനത്തിലില്ലെന്നെന്റെയഭിപ്രായം. പള്ളിയും ബുദ്ധമതവും തമ്മിലുള്ള ബന്ധം എത്രയോ സ്ഥലങ്ങളിൽ ഉറപ്പാക്കപ്പെട്ടവയാണ് (ഉദാ:). ലേഖകൻ / ലേഖിക ചേർത്തിട്ടുള്ള വിവരങ്ങൾ എവിടെ നിന്നോ മനസ്സിലാക്കിത്തന്നെ ചേർത്തിട്ടുള്ളവയാവാൻ നല്ല സാദ്ധ്യതയുണ്ട്. മറ്റെന്തെങ്കിലും അഭിപ്രായങ്ങൾക്ക് സ്വതേ ലഭിക്കുന്നതിലധികം പ്രാധാന്യം നേടിയെടുക്കുക എന്ന ഉദ്ദേശമില്ലെങ്കിൽ നീക്കം ചെയ്യേണ്ട സാദ്ധ്യത തന്നെ നിലവിലില്ലെന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 10:40, 25 നവംബർ 2014 (UTC)--പ്രവീൺ:സംവാദം 10:40, 25 നവംബർ 2014 (UTC)[മറുപടി]
1. ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌ . ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌ എന്നും ഈക്കൂട്ടർ വാദിക്കുന്നു. 2. ബൌദ്ധ, ജൈന വിശ്വാസത്തിൽ തുടർന്നവർ തങ്ങളുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നു വിളിക്കുകയും പ്രസ്തുത പാരമ്പര്യം ഉപേക്ഷിച്ചവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പഴയ പേരുതന്നെ ഉപയോഗിക്കുകയും ചെയ്തു എന്ന് കരുതുന്നത് വിഡ്ഡിത്തം ആണെന്നാണ് ബൌദ്ധ വാദത്തെ എതിർക്കുന്നവരുടെ അഭിപ്രായം. 3. ബുദ്ധമതക്കാരുടെ വിഹാരത്തെ പാലി ഭാഷയിൽ "ഹള്ളി" എന്നു പറയുന്നു.ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത്‌ പാലിയിൽ നിന്നാണ്‌
എന്ത് അടിസ്തനത്തിലാൺ ഇവ നിലനിര്തിയിരിക്കുന്നത്?അച്ചായൻ (സംവാദം) 07:58, 1 ഡിസംബർ 2014 (UTC)[മറുപടി]

////പാലി ഭാഷയിലെ പദമാണ് പള്ളി. മലയാളത്തിലും അത് പള്ളിതന്നെ. പള്ളി എന്നാൽ ബുദ്ധവിഹാരം എന്നാണ് അർത്ഥം. വാടാനപ്പള്ളി, കരുനാഗപ്പള്ളി, പാരിപ്പള്ളി, വാഴപ്പള്ളി, കാർത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കൽ, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസൽ എന്നിങ്ങനെ പള്ളി ശബ്ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.//// //// ബുദ്ധമതക്കാരുടെ വിഹാരത്തെ പാലി ഭാഷയിൽ "ഹള്ളി" എന്നു പറയുന്നു.ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത് പാലിയിൽ നിന്നാണ്. പഴയ മലയാളത്തിൽ "ഹ" എന്ന് ആക്ഷരം ഇല്ലായിരുന്നതിനാൽ "പ" ഉപയോഗിച്ചു പള്ളി എന്നാക്കി.////

എന്റെ പരിമിതമായ അറിവിൽ പാലിയിൽ "പള്ളി" എന്നൊ "ഹള്ളി" എന്നൊ ഒരു വാക്കില്ല. പാലി നിഘണ്ടു: http://lirs.ru/lib/dict/Pali-English_Dictionary,1921-25,v1.pdf http://dsal.uchicago.edu/dictionaries/pali/ http://www.alphadictionary.com/directory/Languages/Indo,045Iranian/Pali/ http://dictionary.tamilcube.com/pali-dictionary.aspx

ഇനി പാലിയിൽ എഴുതപ്പെട്ട കൃതികൾ ഉള്ളതിനാൽ ബുദ്ധവിഹാരം പള്ളി ആയി എങ്കിൽ പ്രകൃതത്തിൽ എഴുതപ്പെട്ട കൃതികൾ ഉള്ള ജൈനരുടെ ആരാധനാലയങ്ങളെ എന്ത് വിളിക്കും?

"പള്ളി" എന്ന വാക്ക് പല ഭാഷകളിൽ, പല അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.

തെലുങ്കിൽ "പള്ളി"/ കന്നടയിൽ "ഹള്ളി" "village" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. സ്ഥലനാമങ്ങളിലെ പള്ളി (വാഴപ്പള്ളി / തിരുച്ചിറപ്പള്ളി / ബൊമ്മനഹള്ളി) ഈ അർഥത്തെ സൂചിപ്പിക്കുന്നതാകാനാണ് സാധ്യത. (ഈ വാക്ക് തനി ദ്രാവിഡമാണെന്ന് ഉറപ്പില്ല. സംസ്കൃതത്തിൽ "पल्लि", ഗ്രീക്കിൽ "polis” എന്നിവ സമാന അർത്ഥമുള്ളവയാണ് , ഉദാഹരണങ്ങൾ "Goth-Palli in Sindh, "Acropolis" in Greece)

തമിഴിൽ "പള്ളി" വന്നിയാർ സമുദായത്തെ സൂചിപ്പിക്കുന്നു (പല്ലവ രാജവംശവുമായുള്ള ബന്ധത്തിനാണ്).

മലയാളത്തിൽ "പള്ളി" എന്ന നാമം ജൂത / ക്രിസ്ത്യൻ / മുസ്ലിം ആരാധനാലയങ്ങളെ സൂചിപ്പിക്കുന്നു. "പള്ളി" എന്ന വിശേഷണം "രാജ / ദേവ സംബന്ധമായ" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു (പള്ളിത്തേര് / പള്ളിവേട്ട ).

ബുദ്ധ / ജൈന ആരാധനാലയങ്ങളെ ക്ഷേത്രം എന്ന് തന്നെയാണ് പറയാറ്. ജൈനമതം ഇപ്പോഴും കേരളത്തിൽ സജീവമാണ്. അവർ ക്ഷേത്രം / ബസദി എന്ന വാക്കുപയോഗിക്കുന്നു (വയനാട് പുളിയാർമല അനന്തസ്വമി ക്ഷേത്രം, പാലക്കാട് ജൈനിമേട് ജൈനക്ഷേത്രം, മട്ടാഞ്ചേരി ശ്രി ധർമനാഥ പ്രഭു ക്ഷേത്രം, മഞ്ചേശ്വരം ചതുർമുഖ ബസദി എന്നിവ ഉദാഹരണങ്ങൾ).

ഗീബൽസിയൻ തന്ത്രം[തിരുത്തുക]

ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ അത് നേരായി ആളുകൾ വിശ്വസിക്കും എന്നുള്ള ഗീബൽസിയൻ തന്ത്രത്തിന് തെളിവാണ് പള്ളിയുടെ ബുദ്ധ/പാലി ബന്ധം. ലോകത്ത് ഒരിടത്തും ബുദ്ധമത വിഹാരങ്ങൾ പള്ളികൾ എന്നു വിളിക്കപ്പെടുന്നില്ല. പാലി ഭാഷയിലുള്ള ഒരു നിഘണ്ടുവിലും പള്ളി എന്നൊരു വാക്കും ഇല്ല. എന്നിട്ടും മുൻപ് ഏതോ നിക്ഷിപ്ത താല്പര്യക്കാർ പറഞ്ഞത് പിന്നീട് വന്നവർ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പള്ളി എന്നത് പാലി ഭാഷയിലെ പദമാണെന്നും അതിന്റെ അർത്ഥം ബുദ്ധ വിഹാരം എന്നാണെന്നും. പള്ളി എന്നവസാനിക്കുന്ന സ്ഥലങ്ങൾ എല്ലാം ബുദ്ധമത കേന്ദ്രങ്ങൾ ആയിരുന്നു എന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്? ലോകം മുഴുവൻ ബുദ്ധമത അനുയായികൾ പാലി ഭാഷ പഠിക്കുന്നു. പിന്നെ എന്തുകൊണ്ട് അവിടങ്ങളിൽ ഒന്നും ബുദ്ധവിഹാരങ്ങൾ പള്ളി എന്ന് അറിയപ്പെടുന്നില്ല? ഈ നുണപ്രചരണം ഇനിയെങ്കിലും ഒന്ന് അവസാനിപ്പിച്ചു കൂടേ?

"https://ml.wikipedia.org/w/index.php?title=സംവാദം:പള്ളി&oldid=4026357" എന്ന താളിൽനിന്ന് ശേഖരിച്ചത്