സംവാദം:പറക്കും അണ്ണാൻ (സഞ്ചിമൃഗം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവ്:Arjunkmohan, താളിന്റെ നിലവിലുള്ള പേര് പറക്കും അണ്ണാൻ എന്നത് വിക്കിക്കു പുറത്ത് ഉപയോഗത്തിലുള്ളതാണ്. താങ്കൾ നിർദ്ദേശിച്ച തെന്നിനീങ്ങും അണ്ണാൻ എന്ന പേര് വിക്കിക്കു പുറത്ത് ഉപയോഗത്തിലുണ്ടോ എന്നത് നിശ്ചയവുമില്ല.--റോജി പാലാ (സംവാദം) 12:00, 23 ഒക്ടോബർ 2016 (UTC)[മറുപടി]

റോജി പാലാ, അവലംബം ലേഖനത്തിൽ ചേർത്തിട്ടുണ്ടോ, ഇല്ലെങ്കിൽ ചേർക്കാമോ--Arjunkmohan (സംവാദം) 12:25, 23 ഒക്ടോബർ 2016 (UTC)[മറുപടി]
പേരിനിനി അന്നത്തെ അവലംബം തപ്പുക സാധ്യമല്ല. മനോരമയിൽ നോക്കിയാണ് എഴുതിയിരിക്കുന്നത്. ഇതിപ്പൊ മംഗളത്തിൽ കണ്ടത്. കൂടാതെ ഗൂഗിൾ സെർച്ചിൽ നിരവധി കാണാം.--റോജി പാലാ (സംവാദം) 12:36, 23 ഒക്ടോബർ 2016 (UTC)[മറുപടി]

ഇവൻ ഓസ്ട്രേലിയകാരൻ സഞ്ചിമൃഗമാണല്ലോ? ഞാൻ പേരു നിർദ്ദേശിച്ചത് ബാലഭൂമിയിലെ കവർ പേജിലുള്ള കൗതുകജീവികളുടെ പംക്തി നോക്കിയാണ്. എന്റെ പേരും നെറ്റിൽ കാണാൻ ഇടയില്ല. ഗൂഗിൾ സെർച്ചിൽ കാണിക്കുന്ന അണ്ണാനല്ല ഇത്.--Arjunkmohan (സംവാദം) 13:14, 23 ഒക്ടോബർ 2016 (UTC)[മറുപടി]

അന്നത്തെ പഠിപ്പുര കിട്ടിയാൽ അവലംബമാക്കാം. :) എന്നിരുന്നാലും തെന്നിനീങ്ങും എന്ന് മാറ്റാൻ സാധിക്കില്ലല്ലോ? അങ്ങനെയൊരു പ്രയോഗം വിക്കിക്കു പുറത്തുണ്ടോ?--റോജി പാലാ (സംവാദം) 13:22, 23 ഒക്ടോബർ 2016 (UTC)[മറുപടി]
പാറാൻ എന്ന പ്രയോഗം പുറത്തുണ്ട്. തെങ്ങുകളിൽ രാത്രികാലങ്ങളിൽ വന്നിരുന്ന് ഇളം തേങ്ങ/വെള്ളയ്ക തുരന്ന് തിന്നുന്ന ജീവി. അത് അണ്ണാനാണോ ? --Adv.tksujith (സംവാദം) 18:35, 23 ഒക്ടോബർ 2016 (UTC)[മറുപടി]

ലേഖനതലക്കെട്ട് പറക്കും അണ്ണാൻ എന്ന് നിലനിർത്തുന്നതിനോട് യോജിപ്പില്ല.--Arjunkmohan (സംവാദം) 14:06, 24 ഒക്ടോബർ 2016 (UTC)[മറുപടി]

ഇത് പറക്കുന്ന അണ്ണൻ അല്ലാ അത് വേറെ ഉണ്ട് (പാറാൻ) , രണ്ടാമത് ഇതിന്റെ പേരിൽ മാത്രമേ അണ്ണാൻ (squirrel ) ഉള്ളു കക്ഷി ഒപ്പോസം എന്ന കുടുംബത്തിൽ പെട്ട ജീവിയാണ് . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:12, 25 ഒക്ടോബർ 2016 (UTC)[മറുപടി]

ഇംഗ്ലീഷ് പേരിലേയ്ക്കുള്ള തലക്കെട്ട്മാറ്റം[തിരുത്തുക]

ഈ താളിന്റെ തലക്കെട്ടിനു മതിയായ അവലംബമില്ലാത്തതിനാൽ ഇംഗ്ലീഷ് നാമമായ സ്ക്വിരൽ ഗ്ലൈഡർ എന്നതിലേയ്ക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. ഇതിന്റെ മലയാളം പേരിനു മതിയായ അവലംബം ലഭിക്കുന്ന മുറയ്ക്ക് തലക്കെട്ട് അതിലേയ്ക്കും മാറ്റാം. പറക്കും അണ്ണാൻ (സഞ്ചിമൃഗം) എന്നതും പരിഗണിക്കാവുന്നതാണ്--Arjunkmohan (സംവാദം) 14:06, 24 ഒക്ടോബർ 2016 (UTC)[മറുപടി]

മതിയായ അവലംബമില്ലാ എന്നതിനെ വിക്കീപരമായി എടുക്കാൻ സാധിക്കുമെങ്കിലും ലേഖനം സൃഷ്ടിച്ച ഉപയോക്താവ് പേരുണ്ടാക്കിയത് സ്വന്തമായല്ലാ എന്നത് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിന് അവലംബം ചൂണ്ടിക്കാണിക്കാൻ തൽക്കാലം സാധിക്കുകയും ഇല്ലാ. മനോരമയിൽ ബന്ധപ്പെട്ട് അത് ലഭ്യമാക്കാൻ ഒരു പക്ഷേ സാധിക്കുമായിരിക്കും. എന്നിരുന്നാലും എല്ലാ ഉപയോക്താക്കളും സൃഷ്ടിച്ചിട്ടുള്ള ലേഖനങ്ങളുടെ തലക്കെട്ടുകളിലും ഇത്തരം അവലംബമില്ലായ്മ നിലനിൽക്കുന്നുണ്ട്. അതിനൊക്കെ തെളിവ് ഹാജരാക്കുക എന്നതു പ്രായോഗികമെന്ന് ഞാൻ കരുതുന്നില്ല. തലക്കെട്ടിന് അവലംബം വേണം എന്ന് അന്ന് ഏതെങ്കിലും ഉപയോക്താവ് ആവശ്യപ്പെട്ടിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമായിരുന്നു.--റോജി പാലാ (സംവാദം) 14:57, 24 ഒക്ടോബർ 2016 (UTC)[മറുപടി]

തലക്കെട്ട് നിലനിർത്താം, പറക്കും അണ്ണാൻ എന്ന പേരിൽ മറ്റൊരു ജീവിവർഗ്ഗംതന്നെ നിലവിലുള്ളതിനാൽ, ആശയക്കുഴപ്പം ഒഴിവാക്കാൻ പറക്കും അണ്ണാൻ (സഞ്ചിമൃഗം) എന്നാക്കുന്നു--Arjunkmohan (സംവാദം) 15:04, 24 ഒക്ടോബർ 2016 (UTC)[മറുപടി]

പേരിന് അവലംബമില്ല എന്ന പോയിന്റിനോടു മാത്രമേ എതിർപ്പുള്ളു. സാധാരണ ഇത്തരം കേസുകളിൽ ഉപയോക്താക്കൾ സ്വന്തമായി സൃഷ്ടിച്ച തലക്കെട്ടുകളാണെങ്കിൽ ആവശ്യപ്പെട്ടാൽ അവർ അതു വ്യക്തമാക്കാറുണ്ട്. ഉദാഹരണം: സംവാദം, അതിന്റെ മായ്ക്കൽ--റോജി പാലാ (സംവാദം) 04:45, 25 ഒക്ടോബർ 2016 (UTC)[മറുപടി]

പറക്കും അണ്ണാൻ എന്ന പേരിനോടല്ല, 'പറക്കും അണ്ണാൻ' എന്ന തലക്കെട്ടിനോടു മാത്രമാണ് എതിർപ്പ്. അതിനൊരു മാറ്റം വേണമെന്ന് കരുതിയാണ് അവലംബമില്ലെന്ന കാരണം പറഞ്ഞ് തലക്കെട്ട് മാറ്റത്തിനു നിർദ്ദേശിച്ചത്. റോജി പാലാ, അവലംബമില്ലായ്മ ചൂണ്ടിക്കാട്ടി തലക്കെട്ട്മാറ്റത്തിനു നിർദ്ദേശിച്ചതിൽ ക്ഷമ ചോദിക്കുന്നു. --Arjunkmohan (സംവാദം) 18:26, 25 ഒക്ടോബർ 2016 (UTC)[മറുപടി]


ബ്രാക്കറ്റിൽ സഞ്ചി മൃഗം എന്നല്ല വേണ്ടത് ഒപ്പോസം എന്നാണ്, അതാണ് കുടുംബം , സഞ്ചി മൃഗം എന്നത് ഒരു വലിയ ജീവശാഖാ ആണ് . ഇതിലൂടെ കാര്യങ്ങൾ വ്യക്തമാക്കാം ഒന്ന് ഇത് അണ്ണാൻ അല്ലാ മറിച്ചു അണ്ണാൻ പേരിൽ മാത്രം ഉള്ള ഒപ്പോസം എന്ന ജീവി വിഭാഗത്തിൽ ഉള്ളവയാണ് എന്ന് . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:19, 25 ഒക്ടോബർ 2016 (UTC)[മറുപടി]

irvin calicut, ലേഖനത്തിൽ നിന്ന് ലഭ്യമായ വിവരം വച്ചാണ് ബ്രാക്കറ്റിൽ 'സഞ്ചിമൃഗം' എന്ന് ചേർത്തത്. ഒപ്പോസം എന്നതിനു പ്രാധാന്യം വരുന്ന രീതിയിൽ ലേഖനത്തിന്റെ ആമുഖം മാറ്റിയെഴുതാമോ?--Arjunkmohan (സംവാദം) 18:26, 25 ഒക്ടോബർ 2016 (UTC)[മറുപടി]

irvin calicut, ഈ ജീവി Phalangeriformes എന്ന ഉപനിരയിൽപ്പെട്ടതാണെന്നാണ് മനസിലാക്കാനായത്. പോസ്സം, ഒപ്പോസം എന്ന് രണ്ടു ഗ്രൂപ്പുകളെ ആശയക്കുഴപ്പം ഉണ്ടാക്കുന്നരീതിയിൽ ഇംഗ്ലീഷ് വിക്കിയിൽ എഴുതി വച്ചിട്ടുണ്ട്. ഒപ്പോസം അമേരിക്കനും പോസ്സം ഓസ്ട്രേലിയനും ആയിരാക്കാനാണ് സാധ്യത. ഈ ജീവി ഓസ്ട്രേലിയയിൽ കാണുന്നതുകൊണ്ട് പോസ്സം ആയിരിക്കാം--Arjunkmohan (സംവാദം) 18:51, 26 ഒക്ടോബർ 2016 (UTC)[മറുപടി]