പറക്കും അണ്ണാൻ (സഞ്ചിമൃഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പറക്കും അണ്ണാൻ
Squirrel Glider[1]
Petaurus norfolcensis - Gould.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
Infraclass:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. norfolcensis
ശാസ്ത്രീയ നാമം
Petaurus norfolcensis
(Kerr, 1792)
Squirrel Glider area.png
Squirrel Glider range

പെറ്റാറസ് എന്ന സസ്തനി ജനുസ്സിലെ ഒരിനം സഞ്ചിമൃഗമാണ് പറക്കും അണ്ണാൻ അഥവാ പറക്കും പോസ്സം - Squirrel Glider. (ശാസ്ത്രനാമം: Petaurus norfolcensis) തെന്നിത്തെന്നിയാണ് ഇവയുടെ പറന്നുള്ള സഞ്ചാരം. ഒറ്റപ്പറക്കലിൽ ഇവ ഏകദേശം 100 മീറ്റർ വരെ സഞ്ചരിക്കും. 12 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. പറക്കും അണ്ണാന്റെ രോമം നിറഞ്ഞ വാലിന് 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ശരീരമാസകലം ചാര നിറമുള്ള ഇവയുടെ മൂക്കു മുതൽ മുതുകിന്റെ അഗ്രം വരെ കറുത്ത വരകൾ കാണപ്പെടുന്നു. സാധാരണയായി രാത്രിയിലാണ് ഇവ ഇര തേടി പറക്കുന്നത്. പ്രാണികളെയും ചെറു ജീവികളെയും ആഹാരമാക്കുന്ന ഇവ പൂമ്പൊടി, തേൻ, മരത്തിന്റെ കറ എന്നിവയും ആഹാരമാക്കുന്നു.

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 55. ISBN 0-801-88221-4.CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link) CS1 maint: extra text (link)
  2. Winter, J., Lunney, D., Denny, M., Burnett, S. & Menkhorst, P. (2008). "Petaurus norfolcensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 28 December 2008.CS1 maint: uses authors parameter (link) Database entry includes justification for why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]