സംവാദം:നക്ഷത്രം (ജ്യോതിഷം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് പട്ടികാരൂപത്തിലാക്കണോ?--അനൂപൻ 16:40, 1 മേയ് 2008 (UTC)

ചിത്തിര[തിരുത്തുക]

@ഈ തിരുത്ത്

ചിത്തിര എന്നല്ലേ മലയാളത്തിൽ പൊതുവേ പറയാറുള്ളത്. കലണ്ടറിൽ അങ്ങനെനാണ് കാണുന്നത്. --Vssun 14:00, 25 ഡിസംബർ 2009 (UTC)

തിരിച്ചാക്കിയിട്ടുണ്ട്. ചിത്ര ക്ക് മാറ്റം വന്നാണ്‌ ചിത്തിര ആയതെന്ന് കരുതാം. എങ്കിലും ഇന്ന് മലയാളത്തിലുള്ള സോഴ്സുകളിൽ ചിത്തിര എന്നേ കാണാറുള്ളൂ -- റസിമാൻ ടി വി 06:04, 26 ഡിസംബർ 2009 (UTC)

നാളുകളും നക്ഷത്രങ്ങളും[തിരുത്തുക]

ഇവിടെക്കാണുന്ന 28 നക്ഷത്രങ്ങളുടെയും ജ്യോതിശാസ്ത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതിന് X (നക്ഷത്രം) എന്ന താളും ജ്യോതിഷപരമായ പ്രത്യേകതകൾക്കായി X (നാൾ) എന്ന താളുമാണ് ഉപയോഗിക്കുന്നത്. മിക്ക ലേഖനങ്ങളും ശുഷ്കമാണ് നിലവിൽ രണ്ടുലേഖനങ്ങളുള്ളവയിൽ രണ്ടിലെയും വിവരങ്ങൾ ഏറെക്കുറേ ഒന്നുതന്നെയാണ്. താഴെപ്പറയുന്ന രീതിയിൽ ഈ ലേഖനങ്ങളെയെല്ലാം കൈകാര്യം ചെയ്യാമെന്ന് കരുതുന്നു.

  1. നക്ഷത്രം എന്ന് ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഉപയോഗിക്കുന്നതിനാൽ, എല്ലാ താളുകൾക്കും X (നക്ഷത്രം) എന്ന പേരുകൊടുക്കുക.
  2. നിലവിൽ രണ്ടു താളുകളിൽ വേറിട്ടുനിൽക്കുന്ന ശുഷ്കമായുള്ള വിവരങ്ങളെല്ലാം ആ ഒറ്റ താളിൽ ഉൾക്കൊള്ളിക്കുക.
  3. X (നാൾ) എന്നതിൽനിന്നും എല്ലാത്തിലേക്കും റിഡയറക്റ്റ് നൽകുക.
  4. നിലവിൽ ഏതെങ്കിലും ലേഖനത്തിന് ജ്യോതിശാസ്ത്രപരമായോ, ജ്യോതിഷപരമായോ ഒറ്റക്കുനിൽക്കാനുള്ള വിവരങ്ങളുണ്ടെങ്കിൽ അവയെ വെവ്വേറെ നിർത്തുക.

അഭിപ്രായം പറയുക. --Vssun (സംവാദം) 07:50, 27 ഏപ്രിൽ 2013 (UTC)

പട്ടിക[തിരുത്തുക]

നിലവിലുള്ള പട്ടികയിൽ രാശി കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 10:01, 7 മേയ് 2013 (UTC)

തെളിവുകൾ[തിരുത്തുക]

ഈ ലേഖനത്തിൽ പറഞ്ഞിരിയ്ക്കുന്ന പല കാര്യങ്ങളും ശരിയ്ക്കും ഉള്ളതാകാം. പക്ഷേ സങ്കീർണമായ പല പ്രസ്താവനകളും യാതൊരു തെളിവുമില്ലാതെ എഴുതിയിരിയ്ക്കുകയാണ്. അങ്ങനെ ഉള്ളിടത്തെല്ലാം തെളിവ് ഫലകം കൊടുത്തിട്ടുണ്ട്. ആർക്കെങ്കിലും ഇതിന്റെ തെളിവുകൾ കിട്ടിയാൽ ദയവായി ലേഖനം മെച്ചപ്പെടുത്തുക. അതുവരെ ആ ഫലകങ്ങൾ എടുത്തുകളയാതെ ഇരിയ്ക്കുക Ukri82 (സംവാദം) 14:53, 20 ജൂൺ 2018 (UTC)