സംവാദം:നക്ഷത്രം (ജ്യോതിഷം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പട്ടികാരൂപത്തിലാക്കണോ?--അനൂപൻ 16:40, 1 മേയ് 2008 (UTC)[മറുപടി]

ചിത്തിര[തിരുത്തുക]

@ഈ തിരുത്ത്

ചിത്തിര എന്നല്ലേ മലയാളത്തിൽ പൊതുവേ പറയാറുള്ളത്. കലണ്ടറിൽ അങ്ങനെനാണ് കാണുന്നത്. --Vssun 14:00, 25 ഡിസംബർ 2009 (UTC)[മറുപടി]

തിരിച്ചാക്കിയിട്ടുണ്ട്. ചിത്ര ക്ക് മാറ്റം വന്നാണ്‌ ചിത്തിര ആയതെന്ന് കരുതാം. എങ്കിലും ഇന്ന് മലയാളത്തിലുള്ള സോഴ്സുകളിൽ ചിത്തിര എന്നേ കാണാറുള്ളൂ -- റസിമാൻ ടി വി 06:04, 26 ഡിസംബർ 2009 (UTC)[മറുപടി]

നാളുകളും നക്ഷത്രങ്ങളും[തിരുത്തുക]

ഇവിടെക്കാണുന്ന 28 നക്ഷത്രങ്ങളുടെയും ജ്യോതിശാസ്ത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതിന് X (നക്ഷത്രം) എന്ന താളും ജ്യോതിഷപരമായ പ്രത്യേകതകൾക്കായി X (നാൾ) എന്ന താളുമാണ് ഉപയോഗിക്കുന്നത്. മിക്ക ലേഖനങ്ങളും ശുഷ്കമാണ് നിലവിൽ രണ്ടുലേഖനങ്ങളുള്ളവയിൽ രണ്ടിലെയും വിവരങ്ങൾ ഏറെക്കുറേ ഒന്നുതന്നെയാണ്. താഴെപ്പറയുന്ന രീതിയിൽ ഈ ലേഖനങ്ങളെയെല്ലാം കൈകാര്യം ചെയ്യാമെന്ന് കരുതുന്നു.

  1. നക്ഷത്രം എന്ന് ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഉപയോഗിക്കുന്നതിനാൽ, എല്ലാ താളുകൾക്കും X (നക്ഷത്രം) എന്ന പേരുകൊടുക്കുക.
  2. നിലവിൽ രണ്ടു താളുകളിൽ വേറിട്ടുനിൽക്കുന്ന ശുഷ്കമായുള്ള വിവരങ്ങളെല്ലാം ആ ഒറ്റ താളിൽ ഉൾക്കൊള്ളിക്കുക.
  3. X (നാൾ) എന്നതിൽനിന്നും എല്ലാത്തിലേക്കും റിഡയറക്റ്റ് നൽകുക.
  4. നിലവിൽ ഏതെങ്കിലും ലേഖനത്തിന് ജ്യോതിശാസ്ത്രപരമായോ, ജ്യോതിഷപരമായോ ഒറ്റക്കുനിൽക്കാനുള്ള വിവരങ്ങളുണ്ടെങ്കിൽ അവയെ വെവ്വേറെ നിർത്തുക.

അഭിപ്രായം പറയുക. --Vssun (സംവാദം) 07:50, 27 ഏപ്രിൽ 2013 (UTC)[മറുപടി]

പട്ടിക[തിരുത്തുക]

നിലവിലുള്ള പട്ടികയിൽ രാശി കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 10:01, 7 മേയ് 2013 (UTC)[മറുപടി]

തെളിവുകൾ[തിരുത്തുക]

ഈ ലേഖനത്തിൽ പറഞ്ഞിരിയ്ക്കുന്ന പല കാര്യങ്ങളും ശരിയ്ക്കും ഉള്ളതാകാം. പക്ഷേ സങ്കീർണമായ പല പ്രസ്താവനകളും യാതൊരു തെളിവുമില്ലാതെ എഴുതിയിരിയ്ക്കുകയാണ്. അങ്ങനെ ഉള്ളിടത്തെല്ലാം തെളിവ് ഫലകം കൊടുത്തിട്ടുണ്ട്. ആർക്കെങ്കിലും ഇതിന്റെ തെളിവുകൾ കിട്ടിയാൽ ദയവായി ലേഖനം മെച്ചപ്പെടുത്തുക. അതുവരെ ആ ഫലകങ്ങൾ എടുത്തുകളയാതെ ഇരിയ്ക്കുക Ukri82 (സംവാദം) 14:53, 20 ജൂൺ 2018 (UTC)[മറുപടി]

Deities and Nakshatras (?)[തിരുത്തുക]

I thought that the Kerala people in their temples do not follow the scheme of correspondences of the deities to the nakshatras that is indicated in the article, but they follow this scheme https://stotrarathna.blogspot.com/2020/02/prayers-based-on-birth-nakshatra.html?m=1 2A00:1FA0:86C2:5B89:88BF:77D0:D6A6:5519 17:07, 27 ഓഗസ്റ്റ് 2023 (UTC)[മറുപടി]