സംവാദം:ദ തവൊ ഓഫ് ഫിസിക്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ഫിസിക്സ് എന്ന ഇംഗ്ലീഷ് വാക്കിനു "ഊർജ്ജതന്ത്രം" എന്ന് എഴുതിയതു "ഭൗതികം" എന്നു തിരുത്തിക്കണുന്നു. ദി താവൊ ഒഫ് ഫിസിക്സ് എന്ന പുസ്തകം സൈദ്ധന്തിക ഭൗതികത്തേക്കാളേറെ അണുഭൗതികത്തിലെയും, ക്വാണ്ടം സിദ്ധാന്തത്തിലേയും, ആപേക്ഷികസിദ്ധാന്തത്തിലേയും ഊർജ്ജതന്ത്രപ്രധാനമായ സിദ്ധാന്തങ്ങളെയാണു ഉപജീവിക്കുന്നത്. ഈ സിദ്ധാന്തങ്ങളും പൗരസ്ത്യ മതശാസ്ത്ര തത്ത്വങ്ങളിലെ മിസ്റ്റിസിസവും തമ്മിലുള്ള സമാന്തരങ്ങളാണു അദ്ദേഹം അന്വേഷിക്കുന്നത്. അതിനാൽ, "ഊർജ്ജതന്ത്രം" തന്നെയാണു ശരിയായ പദം എന്നു കരുതുന്നു. തിരുത്തൽ നിരാകരിക്കണമെന്നു അപേക്ഷിക്കുന്നു. --ഉണ്ണിക്കൃഷ്ണൻ-- ഉണ്ണിക്കൃഷ്ണൻ ഈ.എസ്.

ഫിസിക്സ് എന്നതിന്റെ മലയാളപദമായി ഭൗതികശാസ്ത്രം ഉപയോഗിക്കണമെന്ന് തീരുമാനമായതാണ്. "ഊർജ്ജതന്ത്രപ്രധാനമായ" എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? -- റസിമാൻ ടി വി 07:09, 1 ജനുവരി 2013 (UTC)[മറുപടി]

പുസ്തകത്തിന്റെ ഒന്നാം എഡിഷന്റെ അവതാരിക(Preface)യിൽ കാപ്ര എഴുതിയിരിക്കുന്നതു വായിക്കാൻ താങ്കളെ ക്ഷണിക്കുന്നു: "ഭൂമീയുടെ അന്തരീക്ഷത്തിലേക്കു കോസ്മിൿ രശ്മികൾ തുടർച്ചയായി വർഷിച്ചുകൊണ്ടിരിക്കുന്നതു ഞാനറിയുന്നു. ഭൗമാന്തരീക്ഷത്തിൽ കടക്കുന്ന ഉന്നത ഊർജ്ജമുള്ള (ഈ) കണികകൾ മറ്റു അന്തരീക്ഷകണികകളുമായി പലവട്ടം കൂട്ടിയിടിക്കുന്നു. ഇതെല്ലാം ഉന്നതോർജ്ജഭൗതികത്തിലുള്ള എന്റെ ഗവേഷണത്തിന്റെ ഭാഗമായി, എനിക്കു ചിരപരിചിതമാണു. ഈ നിമിഷം വരെ ഗ്രാഫുകളും, ചിത്രങ്ങളും ഗണിത തത്ത്വങ്ങളും മാത്രമായിട്ടാണു ഞാനിതെല്ലാം അനുഭവിച്ചത്. എന്നാൽ, ഇപ്പോൾ കടൽത്തീരത്ത് ഇരിക്കുമ്പോൾ, എന്റെ പഴയ അനുഭവങ്ങൾ വീണ്ടും ജീവസ്സാകുന്നതു പോലെ തോന്നി. സ്പേസിൽനിന്നു ഊർജ്ജത്തിന്റെ തിരമാലകൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതായി ഞാൻ കണ്ടു. ...... (അന്തരീക്ഷത്തിലെ) ആറ്റങ്ങളും എന്റെ ശരീരത്തിലെ ആറ്റങ്ങളും ചേർന്ന് ഒരു ഊർജ്ജതണ്ഡവം ആടുന്നതും ഞാൻ കണ്ടു. ...... ഇത് ഹിന്ദുക്കൾ ആരാധിക്കുന്ന നടരാജനായ ശിവന്റെ നൃത്തം തന്നെയെന്നു ഞാനപ്പോൾ തിരിച്ചറിഞ്ഞു."

താങ്കൾ ഭൗതികമെന്നു വിളിക്കുന്ന ശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ ഇക്വേഷൻ: E=Mc2 ആണല്ലോ. ഇത് മാസ്സും ഊർജ്ജവും തമ്മിലുള്ള തുല്യതയെ കാണിക്കുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിൽ നിന്നാണു ഈ സമവാക്യം നിർദ്ധരിച്ചിട്ടുള്ളത് (pp.223). അതായത് എല്ല വസ്തുക്കളും /കണികകളും ഊർജ്ജത്തിന്റെ പാക്കറ്റുകളാണു.

ഇതുപോലെ പുസ്തകം മുഴുവനും പ്രപഞ്ചത്തിൽ സർവത്ര സദാ സന്നിഹിതമായിരിക്കുന്ന ഊർജ്ജത്തെക്കുറിച്ചാണു പരാമർശിച്ചിരിക്കുന്നത്. അതിനാൽ ഇതിനെ ഊർജ്ജത്തിന്റെ പുസ്തകം എന്നു വിളിക്കാനാണു എനിക്കിഷ്ടം. ഊർജ്ജശാസ്ത്രം (Science of Energy)തന്നെയാണു പ്രതിപാദ്യവിഷയം.

ഇനിയും എത്ര വേണമെങ്കിലും, പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ച് ഇക്കര്യം കൂടുതൽ വ്യക്തമാക്കാൻ കഴിയും.

അതുകൊണ്ട് "ഊർജ്ജതന്ത്രം" തന്നെയാണു ഇവിടെ ശരിയായ പദം എന്നു എനിക്കു തോന്നുന്നു. --Unnikrishnan.57 (സംവാദം) 10:48, 1 ജനുവരി 2013 (UTC) ഉണ്ണിക്കൃഷ്ണൻ ഈ. എസ്.[മറുപടി]


--Unnikrishnan.57 (സംവാദം) 10:48, 1 ജനുവരി 2013 (UTC)--Unnikrishnan.57 (സംവാദം) 10:48, 1 ജനുവരി 2013 (UTC)[മറുപടി]

സത്യത്തിൽ ഫിസിക്സിനു energy science എന്ന അർത്ഥം വരുന്ന ഊർജ്ജതന്ത്രം എന്ന വാക്കു മലയാളത്തിൽ നടപ്പിലാക്കിയത് ആരാണ് എന്നതെന്നെ അത്ഭുതപ്പെടുത്തുന്നു. ഫിസിക്സ് എന്നാൽ ഊർജ്ജസംബന്ധിയായത് മാത്രമാണ് എന്ന് തെറ്റിദ്ധരിച്ച ആരെങ്കിലും ആവുമോ അത്? --ഷിജു അലക്സ് (സംവാദം) 07:14, 1 ജനുവരി 2013 (UTC)[മറുപടി]

ഫിസിക്സിനു സാധാരണയായി ഇപ്പോൾ ഉപയോഗിക്കുന്ന മലയാള പദം ഭൗതികം തന്നെയാണു. എന്നാൽ 1975ലോ മറ്റോ പരിഷ്കരിച്ച കേരള ഹൈ സ്കൂൾ ശാസ്ത്ര പാഠ്യപുസ്തകങ്ങളിൽ ഫിസിക്സ് പുസ്തകത്തിന്റെ പേർ "ഊർജ്ജതന്ത്രം" എന്നയിരുന്നു. ഞാൻ ഈ വാക്ക് ഉപയോഗിച്ചത് അതിന്റെ പരിമിതികൾ തിരിച്ചറിഞ്ഞു തന്നെയാണു. --Unnikrishnan.57 (സംവാദം) 07:37, 1 ജനുവരി 2013 (UTC)[മറുപടി]

വിമർശനം[തിരുത്തുക]

വിമർശനം എന്ന ഭാഗത്ത് ഉണ്ണിക്കൃഷ്ണൻ എഴുതിച്ചേർത്തിരുന്നത് ഇങ്ങോട്ടു മാറ്റി. ഇവിടെയാണ് ആ മറുപടി ചേരുക. ലേഖനത്തിൽ മറുപടിപറയണമെങ്കിൽ, അവലംബം ചേർക്കണം. "മറുപടി ഞാൻ വായിച്ചിട്ടുണ്ട്" എന്നു ലേഖനത്തിൽ എഴുതിയാൽ ശരിയാവില്ല. കാപ്രയുടെ പുസ്തകം ക്രൈം നോവലല്ല എന്ന് അറിയാം. പുസ്തകത്തിലെ സമീപനത്തിൽ പിശകു ചൂണ്ടിക്കാട്ടുന്നത്, നല്ലത്-ചീത്ത എന്ന മട്ടിൽ, പുസ്തകത്തെക്കുറിച്ചുള്ള, value judgement അല്ല. "പുസ്തകം ലക്ഷക്കണക്കിന് പ്രതികൾ വിട്ടുപോകുന്നത് എന്താണു കാണിക്കുന്നത്" എന്ന ചോദ്യത്തിന് എന്തു മറുപടിയാണു പ്രതീക്ഷിക്കുന്നത്? ഏറെ വിറ്റുപോകുന്ന പുസ്തകങ്ങളെല്ലാം നല്ലതാണെന്നോ അവയെ വിമർശിച്ചുകൂടെന്നോ വാദിക്കാനൊക്കുമോ?ജോർജുകുട്ടി (സംവാദം) 22:52, 18 ജൂലൈ 2013 (UTC)[മറുപടി]

നവഭൗതികശാസ്ത്രമോ അണുഭൗതികമോ വേദാന്തസങ്കല്പനങ്ങൾക്കും ഇന്ദ്രിയാനുഭൂതികൾക്കും പകരമാണെന്നു കപ്ര ഒരിടത്തും പറഞ്ഞതായി കാണുന്നില്ല. ഈ പുസ്തകത്തെക്കുറിച്ച് സുകുമാർ അഴീക്കോടിന്റെയും, ബിഷപ് പൗലോസ് മാർ പൗലോസിന്റേയും മറ്റും ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് അന്ന് ഞാൻ വായിച്ചിട്ടുണ്ട്. അന്നു തന്നെ അഴീക്കോടിന്റെ അപക്വമായ വാദമുഖങ്ങളെ മറ്റുള്ളവർ തുറന്നു കാട്ടിയതും ആണു. ഈ പുസ്തകം (ഇതൊരു ക്രൈം നോവലല്ല) ഇപ്പൊഴും ലക്ഷക്കണക്കിൻ പ്രതികൾ വിട്ടുപോകുന്നത് എന്താണു കാണിക്കുന്നത്? 18:00, 18 ജൂലൈ 2013‎ Unnikrishnan.57 (സംവാദം | സംഭാവനകൾ)‎

*ഈ പുസ്തകം (ഇതൊരു ക്രൈം നോവലല്ല) ഇപ്പൊഴും ലക്ഷക്കണക്കിൻ പ്രതികൾ വിട്ടുപോകുന്നത് എന്താണു കാണിക്കുന്നത്?

അത് പുസ്തകത്തിലെ നിരീക്ഷണങ്ങൾക്ക് എങ്ങനെയാണ് സാധൂകരണമാകുന്നത്?

  • എന്നാൽ നവഭൗതികശാസ്ത്രമോ അണുഭൗതികമോ വേദാന്തസങ്കല്പനങ്ങൾക്കും ഇന്ദ്രിയാനുഭൂതികൾക്കും പകരമാണെന്നു കപ്ര ഒരിടത്തും പറഞ്ഞതായി കാണുന്നില്ല.

തീർച്ചയായും പറഞ്ഞിട്ടില്ല.

  • ഈ പുസ്തകത്തെക്കുറിച്ച് സുകുമാർ അഴീക്കോടിന്റെയും, ബിഷപ് പൗലോസ് മാർ പൗലോസിന്റേയും മറ്റും ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് അന്ന് ഞാൻ വായിച്ചിട്ടുണ്ട്. അന്നു തന്നെ അഴീക്കോടിന്റെ അപക്വമായ വാദമുഖങ്ങളെ മറ്റുള്ളവർ തുറന്നു കാട്ടിയതും ആണു.

പുസ്തകത്തെപ്പറ്റിയുള്ള ഇവരുടെ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ല.സർവപ്പള്ളിയുടെ അഭിപ്രായവും അസംഗതമാണ്. .സായിപ്പിന്റെ പുസ്തകം,സായിപ്പിന്റെ വിമർശനവും അതിന് സായിപ്പിന്റെ തന്നെ മറുകുറിയും ആവശ്യപ്പെടുന്നുനമ്മുടെ സ്വന്തം അഭിപ്രായം എന്നപോലെ തോന്നുന്നത് എഴുതി ചേർക്കെണ്ടതുണ്ടോ? — ഈ തിരുത്തൽ നടത്തിയത് 117.206.21.15 (സംവാദംസംഭാവനകൾ)

@ജോർജ്ജ് മാഷ്, പി.ഒ.വി ചേർക്കുമ്പോൾ അതിലൂടെ ഉദ്ദേശിച്ചത് എന്താണെന്ന് കൂടി ഇവിടെ എഴുതിയാൽ നന്നായിരുന്നു.

@ഐ.പ്പീ, സർവ്വേപ്പള്ളി ഈ പുസ്തകത്തെക്കുറിച്ചാണോ ഇങ്ങനെ പറഞ്ഞിരിക്കുന്നത് ? അദ്ദേഹം എവിടെ എപ്പോൾ ഇത് പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിൽ //സർവപ്പള്ളിയുടെ അഭിപ്രായവും അസംഗതമാണ്// എന്ന താങ്കളുടെ നിപലാട് ശരിയായിരിക്കാം. അത് വ്യക്തമാക്കാമെങ്കിൽ ആ ഭാഗം ഒഴിവാക്കാമെന്ന് തോന്നുന്നു. പക്ഷേ, //സായിപ്പിന് മാത്രമേ ഇതിന് മറുകുറി എഴുതാനാവൂ// എന്നവാദം ശരിയാണോ ? അഴീക്കോട് എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അവലംബസഹിതം അത് വിമർശനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നാം നേരിട്ട് ഒരു വാല്യൂ ജഡ്ജ്മെന്റ് നടത്തേണ്ടതില്ലെന്ന് മാത്രമല്ലേയുള്ളു. --Adv.tksujith (സംവാദം) 02:48, 19 ജൂലൈ 2013 (UTC)[മറുപടി]

  • POV ഫലകവും വിമർശനങ്ങളും ചേർത്തതു ഞാനാണ്. POV ആയി തോന്നിയത് അതു ചേർത്തിരിക്കുന്ന്തിനു തൊട്ടു മുൻപുള്ള വാക്യമാണ്. അതു വലിയൊരു അവകാശവാദമാണ്.
  • സായിപ്പിന്റെ വിമരശനത്തിനു മാത്രമേ പ്രസക്തിയുള്ളു എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ല.
  • "അഴീക്കോട് എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അവലംബസഹിതം അത് വിമർശനത്തിൽ ഉൾപ്പെടുത്താവുന്നതാണ്" എന്ന സുജിത്തിന്റെ വാക്യം വായിച്ചിട്ടു അത്ഭുതം തോന്നുന്നു. അഴീക്കോട് എഴുതിയിട്ടുണ്ടെന്നു ലേഖനത്തിൽ ചേർത്ത വിമർശനഭാഗത്തു കൃത്യമായി പറയുന്നുണ്ട്. അഴീക്കോടിന്റെ പുസ്തകത്തിന്റെ പേരും അതിൽ ഈ വിമർശനം ഉൾക്കൊള്ളുന്ന ലേഖനത്തിന്റെ പേരും ചേരുത്തിട്ടുണ്ട്. അതു മതിയാവും. അഴീക്കോടിന്റെ വിമർശനം ദീർഘമാണ്. കാപ്രയുടെ പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ പുറംചട്ടയിൽ പോലും അഴീക്കോട് 'കഥയില്ലായ്മ' ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
  • രാധാകൃഷ്ണന്റെ കാര്യം വേറെ. അദ്ദേഹം മരിച്ചു കഴിഞ്ഞ് ഇറങ്ങിയ പുസ്തകമാണിത്. അതിനാൽ അദ്ദേഹത്തിന്റേതായി ചേർത്തിരിക്കുന്ന അഭിപ്രായം പുസ്തകത്തിന്റെ context-ൽ അല്ല. പക്ഷേ, പുതിയ ഫിസിക്സ് പഴയ മെറ്റഫിസിക്സിനെ ബലപ്പെടുത്തുകയും ശരിവയ്ക്കുകയും ചെയ്യുന്നു എന്ന കാപ്രയുടേയും മറ്റു പലരുടേയും വാദത്തിന്റെ നേർനിഷേധമാണ് രാധാകൃഷ്ണന്റെ നിലപാട്. രാധാകൃഷ്ണന്റെ വാദവും വ്യക്തമായ തെളിവുസഹിതമാണു ചേർത്തിരിക്കുന്നത്.
  • പുസ്തകത്തെ പുകഴ്ത്തുന്നതിനിടയിൽ, ഇതു ക്രൈം നോവലല്ല, ഇതിന്റെ വില്പനനിലവാരം എന്താണു കാണിക്കുന്നത് എന്നൊക്കെ എഴുതുന്നത് ഒഴിവാക്കേണ്ടതാണ്.ജോർജുകുട്ടി (സംവാദം) 05:32, 19 ജൂലൈ 2013 (UTC)[മറുപടി]

@ വക്കീൽ,ജോർജ് ചേട്ടൻ,മുകളിൽ ലോഗിൻ ചെയ്യാതെ എഴുതിയത് ഞാനാണ് അതുകൊണ്ട് അതിനുള്ള മറുപടിയും ഞാൻ എഴുതാം. സായിപ്പിന്റെ പുസ്തകം,സായിപ്പിന്റെ വിമർശനവും അതിന് സായിപ്പിന്റെ തന്നെ മറുകുറിയും ആവശ്യപ്പെടുന്നു- //സായിപ്പിന് മാത്രമേ ഇതിന് മറുകുറി എഴുതാനാവൂ// എന്നവാദം ശരിയാണോ ? തീർച്ചയായും അത്രയൊന്നും കടന്ന ഒരു അഭിപ്രായം എനിക്കില്ല. പക്ഷേ,പുസ്തകം നന്നായി മനസ്സിലാക്കാതെയാണ് പലരും അതിനെപ്പറ്റി എഴുതിയിരിക്കുന്നത് എന്ന തോന്നലാണ് എനിക്കുള്ളത്-വിമർശനങ്ങൾ ചേർക്കുമ്പോൾ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കിയവരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നതാണ് നല്ലതെന്നു സൂചിപ്പിച്ചെന്നേയുള്ളൂ?

  • ലേഖനം വേദാന്തത്തെപ്പറ്റിയോ ഈശ്വരാസ്തിത്വത്തെപ്പറ്റിയൊ ള്ളതല്ലല്ലോ?ആ നിലയ്ക്ക് സർവപ്പള്ളിയുടെ അഭിപ്രായം വേറൊരു പ്രകരണത്തിൽ നിന്ന് അടർത്തിയെടുത്ത് ഇവിടെ ചേർക്കുന്നതു നല്ലതല്ല(മൗലിക ഗവേഷണം!).
  • അഴീക്കൊടുമാഷിന്റെ "കഥയില്ലായ്മ" വലിയ കാര്യമായി എടുക്കേണ്ടതില്ല,വേദാന്തത്തെപ്പറ്റി താൻ തത്വമസിയിൽ പറഞ്ഞതിനപ്പുറം ഒന്നുമില്ലെന്നു വിശ്വസിച്ചിരുന്നു അദ്ദേഹം എന്നു തോന്നും അദ്ദേഹത്തിന്റെ വാദങ്ങൾ കേട്ടാൽ(പ്രകൃതത്തിൽ മാത്രമല്ല മറ്റു പലേടത്തും അദ്ദേഹത്തിന്റെ സമീപനം ഇതായിരുന്നു എന്നു തോന്നുന്നു)
  • --ബിനു (സംവാദം) 06:35, 19 ജൂലൈ 2013 (UTC)[മറുപടി]
അതുശരി, ബിനുമാഷ് നല്ലൊരു എഡിറ്റ് നടത്തിയിട്ട്, അതിന്റെ ക്രെഡിറ്റ് ഐ.പിക്ക് കൊടുത്തു ! ജോർജ്ജുമാഷ് പറഞ്ഞതിന് എതിരായിട്ടൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. കാര്യങ്ങൾ കുറച്ചുകൂടി വ്യക്തതയോടെ പറയണം എന്നേ അഭ്യർത്ഥിച്ചിട്ടുള്ളു. എന്റെ സംശയം ശരിയായിരുന്നു എന്ന് മനസ്സിലാകുന്നു. താങ്കൾ POV ഉദ്ദേശിച്ചത് മുകളിലുള്ള ഭാഗത്തിനാണ്. ഒരു ഫലകമിട്ടാൽ അതിന് താഴെയുള്ള ഭാഗമാണ് പി.ഒ.വി എന്ന് വായിക്കേണ്ടത്. പക്ഷേ ഇപ്പോഴത്തെ നിലവെച്ച് അതിൽ എത്ര വായിച്ചിട്ടും അത്ര പി.ഒ.വി കാണുന്നുമില്ല. ഇനി ഫലകം സ്ഥാനം മാറ്റിയിടാം.
സർവ്വേപ്പള്ളിയുടെ കാര്യം ബിനുമാഷ് സൂചിപ്പിച്ചതുപോലെ ഇതിൽ നിന്നും ഒഴിവാക്കാവുന്നതാണ്. ഇവിടെ ലേഖനം കാപ്രയുടെ പുസ്തകത്തെകുറിച്ചാണല്ലോ. പുസ്തകത്തെക്കുറിച്ചുള്ള നിരൂപണങ്ങളെ ആധാരമാക്കി നാം ലേഖനമെഴുതണം. അതാണ് കീഴ്‌വഴക്കം. അഴീക്കോട് പുസ്തകം നിരൂപണം ചെയ്ത് എഴുതിയിട്ടുണ്ടെങ്കിൽ അത് എത്ര നിലവാരമില്ലാത്തതാണെങ്കിലും ഇവിടെ ചേർക്കാം. ആ നിരൂപണത്തെ നിരൂപണം ചെയ്ത് ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതും ഇവിടെ ചേർക്കാം. അതാണല്ലോ അതിന്റെ ശരി. --Adv.tksujith (സംവാദം) 07:29, 19 ജൂലൈ 2013 (UTC)[മറുപടി]

@ബിനു: ലേഖനം, പുത്തൻ ഫിസിക്സ് വേദാന്തം ഉൾപ്പെടെയുള്ള പൗരസ്ത്യചിന്താപാരമ്പര്യങ്ങളുടെ നിലപാടുകളെ ബലപ്പെടുത്തുന്നു എന്നു വാദിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ്. ആ വാദത്തെ അപ്പാടെ തിരസ്കരിക്കുന്നതാണ് രാധാകൃഷ്ണന്റെ നിരീക്ഷണം. ആ നിലക്ക് അതിനു പ്രസക്തിയുണ്ട്. ഇനി കാപ്രയുടെ പുസ്തകത്തിന്റെ സന്ദർഭത്തിൽ പറഞ്ഞതല്ല എന്ന ന്യായം പറഞ്ഞ് രാധാകൃഷ്ണന്റെ quotation ഉപേക്ഷിച്ചാലും, അഴീക്കോടിന്റെ അഭിപ്രായം ചേർക്കുന്നതിൽ തെറ്റില്ല. അഴീക്കോടിനെക്കുറിച്ച് ആർക്കൊക്കെ എന്തൊക്കെ അഭിപ്രായം ഉണ്ടായാലും, മലയാളത്തിൽ നാലുപേരറിയുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹമെന്നത് ആരും നിഷേധിക്കയില്ലല്ലോ. തത്ത്വമസി എഴുതിപ്പോയെന്നത്, ഇതുപോലൊരു പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹത്തെ അയോഗ്യനാക്കുന്നില്ല. ആ പശ്ചാത്തലം അദ്ദേഹത്തിന്റെ അഭിപ്രായത്തെ അപ്രസക്തമാക്കുന്നുമില്ല. അഴീക്കോടിന്റെ വിമർശനം ലേഖനത്തിൽ ചേർക്കുന്നതു കൊണ്ട്, ലേഖനം ആ നിലപാടിനെ പിന്തുണക്കുന്നു എന്നും വരുന്നില്ല. നാലു പേർ അറിയുന്ന ഒരു മാന്യന്റെ പേരിൽ അച്ചടിമഷി പുരണ്ടു വന്ന കാര്യം, അങ്ങേരുടെ അഭിപ്രായമായി അവലംബസഹിതം ചേർക്കുന്നു, അത്ര തന്നെ.ജോർജുകുട്ടി (സംവാദം) 07:31, 19 ജൂലൈ 2013 (UTC) @[മറുപടി]

  • പുത്തൻ ഫിസിക്സ് വേദാന്തം ഉൾപ്പെടെയുള്ള പൗരസ്ത്യചിന്താപാരമ്പര്യങ്ങളുടെ നിലപാടുകളെ ബലപ്പെടുത്തുന്നു എന്നു വാദിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ്.------------ആ നിലക്ക് അതിനു പ്രസക്തിയുണ്ട്.ഗ്രന്ഥം നിരൂപണം ചെയ്യുമ്പോൾ ഉണ്ട്,വിജ്ഞാനകോശത്തിലില്ല.അത് ലേഖനത്തിന് മൗലികഗവേഷണത്തിന്റെ സ്വഭാവം നൽകും.മാത്രമല്ല സൂക്ഷ്മമായിപ്പറഞ്ഞാൽ വേദാന്തത്തെ ക്വാണ്ടംഭൗതികത്തോട് ചേർത്തുനിർത്തുന്ന പ്രസ്തുത ഗ്രന്ഥത്തിലെ ഏതെങ്കിലും വാദമുഖങ്ങൾ ചൂണ്ടിയല്ല രാധാകൃഷ്ണന്റെ വിമർശനം,പൊതുവെ ഇത്തരം താരതമ്യങ്ങളോടുള്ള തന്റെ വിപ്രതിപത്തി പ്രകടിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
  • അഴീക്കോടിന്റെ അഭിപ്രായം ചേർക്കുന്നതിൽ തെറ്റില്ല-തെറ്റുണ്ടെന്നു പറഞ്ഞില്ല.ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ വേണ്ട സജ്ജീകരണങ്ങളുള്ള ആളല്ല അഴീക്കോടെന്നാണെന്റെ അഭിപ്രായം.ഭൗതികശാസ്ത്രവുമായിക്കൂടി ബന്ധപ്പെട്ട ഗ്രന്ഥത്തിനെപ്പറ്റി ആ വിഷയത്തിൽ സാമാന്യവിവരം മാത്രമുള്ള ഒരാളുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ,ആൾ എത്രകേമനായാലും.--ബിനു (സംവാദം) 07:49, 19 ജൂലൈ 2013 (UTC)--ബിനു (സംവാദം) 07:49, 19 ജൂലൈ 2013 (UTC)[മറുപടി]

രാധാകൃഷ്ണന്റെ അഭിപ്രായം ഈ പുസ്തകത്തെ സംബന്ധിച്ചല്ല എന്ന ന്യായം അംഗീകരിച്ച് നീക്കി. അഴീക്കോടു പറഞ്ഞത് പ്രസക്തം തന്നെയാണ്. അതു നിലനിർത്തുന്നു. അഴീക്കോടിന് ഫിസിക്സിൽ മുന്തിയ അറിവില്ല എന്ന വാദം വലിയ ബലമുള്ളതല്ല. അങ്ങനെയെങ്കിൽ, നമ്മുടെ നാട്ടിൽ ഈ പുസ്തകം നേടിയ പുകഴ്ചയും മിക്കവാറും വിലയില്ലാത്തതാണെന്നു പറയേണ്ടിവരും. കവി വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും ഇതിനെ ഒരുപാടു സൂപ്പർലേറ്റീവുകൾ ഉപയോഗിച്ച് വാഴ്ത്തിയിരുന്നത് ഓർക്കുന്നു. ക്വാണ്ടംബലതന്ത്രമല്ലല്ലോ അദ്ദേഹത്തിന്റെയോ, ബിഷപ്പ് പൗലോസ് മാർ പൗലോസിന്റേയോ ഒന്നും ബലം. മറ്റു നിരൂപണങ്ങളും, സായിപ്പന്മാരുടേതുൾപ്പെടെ കണ്ടെത്തി ചേർക്കാം.ജോർജുകുട്ടി (സംവാദം) 11:37, 19 ജൂലൈ 2013 (UTC)[മറുപടി]

യന്ത്രപ്രാപ്തതുരീയാവസ്ഥ[തിരുത്തുക]

ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രജ്ഞന്മാർക്ക് തുരീയാവസ്ഥയിലെത്താനാകും എന്ന വാദത്തെ പരിഹസിക്കുന്നു-ഇങ്ങനെയൊരു വാദമുള്ളത് ഗ്രന്ഥത്തിലെവിടെയാണെന്നു ഒന്നു പറയുമോ മാഷേ.--ബിനു (സംവാദം) 16:11, 19 ജൂലൈ 2013 (UTC)[മറുപടി]

അഴീക്കോട് യന്ത്രമാർഗ്ഗമായ തുരീയപ്രാപ്തിയെക്കുറിച്ചെഴുതിയത് ഉദ്ധരണികൾക്കകത്താക്കി ചേർത്തിട്ടുണ്ട്. കാപ്ര അങ്ങനെ പറഞ്ഞതായും, ആ മട്ടിൽ അഴീക്കോട് എഴുതിയതായും വന്ന സൂചന എന്റെ തെറ്റ്.ജോർജുകുട്ടി (സംവാദം) 23:08, 19 ജൂലൈ 2013 (UTC)[മറുപടി]

ഈ പുസ്തകം ഇറങ്ങിയ കാലത്ത് തന്നെ വൾരെ ചർച്ചാവിഷയമായതാണു. ഇപ്പൊഴും ആരോഗ്യപരമായ ഇത്തരം ചർച്ചകൾക്ക് വഴിവൈക്കുന്നത് തന്നെ അതിന്റെ മഹത്ത്വം. പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോഴും വളരെ വായിക്കപ്പെടുന്ന, ചർച്ച ചെയ്യപ്പെടുന്ന ഈ പുസ്തകത്തെ അവതരിപ്പിക്കാനായതിലും ചർച്ചകൾക്ക് നിമിത്തമാവാനായ്തിലും എനിക്ക് ചാരിതാർത്ഥ്യമുണ്ട്.- ഉണ്ണിക്കൃഷ്ണൻ ഈ. എസ്.

ശ്രദ്ധേയമായ ഒരു പുസ്തകത്തെ പരിചയപ്പെടുത്തിയതിന് ഉണ്ണിക്കൃഷ്ണനെ അനുമോദിക്കുന്നു.ജോർജുകുട്ടി (സംവാദം) 11:33, 20 ജൂലൈ 2013 (UTC)[മറുപടി]

ടാവോ എന്നല്ലേ?[തിരുത്തുക]

തവോ ആണെന്നു തോന്നുന്നില്ല --Challiovsky Talkies ♫♫ 09:12, 18 മേയ് 2018 (UTC)[മറുപടി]