സംവാദം:തമോദ്വാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
M57 The Ring Nebula.JPG
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തമോദ്വാരം എന്ന ഈ ലേഖനം.
Good article  GA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം നല്ലത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു

ദ്വാരമോ ഗർത്തമോ?[തിരുത്തുക]

Black Hole എന്നതിന്റെ മലയാളം ഞാൻ കേട്ടിരിക്കുന്നത് തമോഗർത്തം എന്നാണ്. അതാണ് അതിന്റെ അർഥത്തോട് കൂടുതൽ നീതി പുലർത്തുന്നത് എന്നും തോന്നുന്നു. Hole എന്ന English വാക്കിനു ദ്വാരം എന്നല്ലാതെ, ഗർത്തം, കുഴി എന്നുമൊക്കെ അർഥമുണ്ട്. ഇവിടെ ദ്വാരമെന്ന അർഥമല്ല അതിനുള്ളത്, ഗർത്തം, കുഴി എന്നൊക്കെയുള്ള അർഥമാണ്. എന്റെ Physics കമ്മിയാണെങ്കിലും, Black Hole വെറും ഒരു ദ്വാരം (Opening)അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ലേഖനത്തിന്റെ തലക്കെട്ടിലും മറ്റെല്ലായിടത്തും, തമോഗർത്തം എന്നു മാറ്റണം എന്നാണ് എന്റെ അഭിപ്രായം.Georgekutty 15:22, 1 ഫെബ്രുവരി 2008 (UTC)

രണ്ടും വലിയ അന്തരമില്ല. രണ്ടും ഓട്ട തന്നെ. ചിലര് തമോരന്ധ്രം എന്നു പറയുന്നുണ്ട്. Calipso
തമോഗർത്തം എന്നാണ് കേട്ടിട്ടുള്ളത് --സാദിക്ക്‌ ഖാലിദ്‌ 15:41, 17 മേയ് 2008 (UTC)

രണ്ടും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഗർത്തമാണ് കൂടുതൽ കേട്ടിട്ടുള്ളത്--അഭി 15:54, 17 മേയ് 2008 (UTC)

ബ്ലാക് ഹോൾ മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള വഴി ആണെന്നും അല്ലങ്കില് മറ്റൊരു പദാര്ത്ഥാവസ്ഥയിലോട്ടുള്ള മാളമാണെന്നുമൊക്കെ ഉള്ളതിനാല് തമോദ്വാരം തന്നെ ഉപയോഗിക്കണെമെന്ന് പണ്ടേതോ ശാസ്ത്രകേരളത്തില് കണ്ടിട്ടുണ്ട്. മോചനമില്ലാത്ത ഗര്ത്തമാണ്‌ തമോദ്വാരം എന്ന് തെളിയിച്ചിട്ടില്ലന്നാണ്‌ അതിലെഴുതിയയാള് പറഞ്ഞിരുന്നത്. 1 2 --പ്രവീൺ:സംവാദം 09:35, 19 മേയ് 2008 (UTC)
ശാസ്ത്രത്തിന്റെ ഭാവനയും ശാസ്ത്രത്തെ സംബന്ധിച്ച ഭാവനയും ഉണ്ട്. ശാസ്ത്രകല്പിതകഥനങ്ങളിൽ(science fiction) രണ്ടാമതു പറഞ്ഞ കാര്യമാണ്‌. രണ്ടായാലും കടന്നുചിന്തിക്കുന്ന രീതിയുണ്ട്. ഭാവനയില്ലാതെ രണ്ടിനും നിലനില്പില്ല. തമോഗർത്തം പുഴുപ്പഴുതുപോലെയാണെന്നുള്ള ഭാവനയ്ക്ക് ആകാശദ്വാരങ്ങളെക്കുറിച്ചുള്ള മിത്തുകളോളം പഴക്കമുണ്ട്. വഴി, മോചനം, എന്നൊക്കെ പറയുന്നത് ഇത്തരത്തിലാണ്‌. തമോഗർത്തത്തിന്റെ ആന്തരത്തെക്കുറിച്ചുള്ള അറിവ് മനുഷ്യന്‌ ചില പുതിയ ധാരണകളുണ്ടാക്കാനിടയുണ്ടെന്നു കരുതുകയല്ലാതെ ഒരു ഫാന്റസിഗർത്തത്തിൽ വീണുപോകേണ്ട ആവശ്യമില്ല. ബാക്കി.ഏതു പദം സ്വീകരിക്കുന്നതിലും വിരോധമൊന്നുമില്ല--തച്ചന്റെ മകൻ 15:52, 1 ഒക്ടോബർ 2009 (UTC)
ദ്വാരം എന്നത് മറ്റൊരു സ്പേസിലേക്ക് കടക്കുന്ന കവാടം എന്നതിനെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. ബ്ലാക്ക് ഹോളിലെ 'ഇവന്റ് ഹൊറിസൺ' ഒരു കവാടം പോലെയല്ല എന്നും അത് എല്ലാത്തിനെയും വിഴുങ്ങുന്നില്ല എന്നും അറിയാവുന്ന സമകാലിക പശ്ചാത്തലത്തിൽ 'ദ്വാരം' പ്രസക്തമല്ല. ബ്ലാക്ക് ഹോളിന്റെ Multi Dimensional Space എന്ന രൂപത്തിനോടും ഒരു ദ്വിമാന പ്രതലത്തിലെ 'ദ്വാരം' യോജിക്കുന്നില്ല. riyazahamed 18:51, 1 ഒക്ടോബർ 2009 (UTC)

സ്റ്റീഫൻ ഹോക്കിങിന്റെ ‘George's secret key to the universe‘ എന്ന ഗ്രന്ഥത്തിൽ തമോദ്വാരത്തിൽ നിന്നു മൊചനം ഉദെന്നു പറയുനുന്നു.-അറിവ് (സംവാദം) 03:58, 23 ജനുവരി 2016 (UTC)

പേരു സംബന്ധിച്ച കൂടുതൽ ചർച്ച ഇവിടെയുണ്ട്--പ്രവീൺ:സം‌വാദം 15:04, 16 ഒക്ടോബർ 2009 (UTC)

ഭാവനാ സ്യഷ്ടി[തിരുത്തുക]

ഇതൊക്കെ ഭാവനാ സ്യഷ്ടികളാണെന്ന് എവിടെയൊ കേട്ടിട്ടുണ്ട് — ഈ തിരുത്തൽ നടത്തിയത് 88.213.18.188 (സംവാദംസംഭാവനകൾ)

വിക്കി വെർഷൻ 1[തിരുത്തുക]

ഈ താളും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.--സുഗീഷ് 07:51, 10 മാർച്ച് 2010 (UTC)

ഗോളാഭം[തിരുത്തുക]

spheroid ന് ദീർഘഗോളം എന്നാണ് ഡിക്ഷ്ണറിയിൽ കാണുന്നത്

അവലംബം[തിരുത്തുക]

അവലംബത്തിൽ മുഴുവനും ഇംഗ്ലീഷിലാണല്ലോ? --59.90.103.237 06:28, 12 സെപ്റ്റംബർ 2011 (UTC)

മലയാളത്തിലുള്ള അവലംബങ്ങൾ ലഭ്യമല്ലല്ലോ? അനുയോജ്യവും വിശ്വസനീയവുമായ അവലംബങ്ങൾ ലഭ്യമെങ്കിൽ താങ്കൾക്കു ചേർക്കാവുന്നതാണ്. --റോജി പാലാ 06:32, 12 സെപ്റ്റംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തമോദ്വാരം&oldid=2302904" എന്ന താളിൽനിന്ന് ശേഖരിച്ചത്