സംവാദം:കൽദായ ആചാരക്രമം
തലക്കെട്ട് പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം എന്നാക്കണം
[തിരുത്തുക]Br Ibrahim john, ഈ ലേഖനത്തിന്റെ തലക്കെട്ട് East Syriac Rite എന്നർത്ഥമുള്ള 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്നാക്കണം എന്ന് അഭിപ്രായപ്പെടുന്നു. അങ്ങനെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള എഴുത്തുകളിലൊക്കെ കണ്ട് വരുന്നത്. മാത്രമല്ല 'എദേസ്സൻ സഭാപാരമ്പര്യം' എന്ന പദത്തിന് ലേഖനത്തിൽ മതിയായ അവലംബങ്ങളും ചേർക്കണം. - --ജോൺ സി. (സംവാദം) 01:41, 30 ജൂൺ 2021 (UTC)
യോജിക്കുന്നില്ല. എദേസ്സൻ സഭാപാരമ്പര്യം എന്ന് തന്നെയാണ് കൂടുതൽ ശരിയായത്. ഉൽഭവവുമായും അത് ബന്ധപ്പെട്ടതാണ്. Br Ibrahim john (സംവാദം) 01:52, 30 ജൂൺ 2021 (UTC)
ഉത്ഭവവുമായി ബന്ധപ്പെട്ടതാണെങ്കിലും എദേസ്സൻ സഭാപാരമ്പര്യം എന്നതിനേക്കാൾ മലയാളത്തിൽ കൂടുതൽ പ്രചാരം ഉള്ളത് കൽദായ സഭാപാരാമ്പര്യം എന്നതാണെന്ന് തോന്നുന്നു. കേരളത്തിലെ അസ്സീറിയൻ സഭയിലും സീറോമലബാർ സഭയിലും ഈ ശൈലിയാണ് കൂടുതൽ കാണുന്നത്. അതിനാൽ കൽദായ സഭാപാരമ്പര്യം എന്ന് പുനർനാമകരണം ചെയ്യാം. പക്ഷേ, അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്നതിൽ മാറ്റം സാധ്യമല്ല. കാരണം അന്ത്യോക്യൻ എന്ന പ്രയോഗം തന്നെയാണ് പ്രചാരത്തിലുള്ളത്. Br Ibrahim john (സംവാദം) 02:18, 30 ജൂൺ 2021 (UTC)
- വിയോജിക്കുന്നു. 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്നത് തന്നെയാണ് ശരിയായ തലക്കെട്ട്. അതു തന്നെയാണ് ആധുനിക രീതിയിലുള്ള ശൈലി. കൽദായ സഭാപാരമ്പര്യം എന്നത് തിരിച്ചു വിടൽ താളോ ആമുഖത്തിലെ പരാമർശമാക്കുകയോ ആണ് വേണ്ടത്. മാത്രമല്ല എദേസ്സൻ സഭാപാരമ്പര്യം എന്ന വാക്കിന്റെ ഉപയോഗത്തിൽ തന്നെ എനിക്ക് സംശയമുണ്ട്. അതിനാൽ മലയാളത്തിൽ ഏതൊക്കെ പുസ്തകങ്ങളിൽ അങ്ങനെ പരാമർശിക്കപ്പെടുന്നു എന്നറിയാൻ താല്പര്യമുണ്ട്. അതിനാൽ ആ പ്രയോഗത്തെ സാധൂകരിക്കുന്ന അവലംബങ്ങൾ കൂടി ലേഖനത്തിൽ ചേർക്കുക. പിന്നെ 'അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം' എന്നതിനെക്കുറിച്ച് ആ ലേഖനത്തിൽ ഒരു സംവാദം ആരംഭിച്ചെങ്കിലും ഇവിടെ പരാമർശിച്ചിരിക്കുന്നതിനാൽ ഇവിടെ കൂടി മറുപടി പറയാം. അവിടെ 'അന്ത്യോഖ്യൻ സഭാപാരമ്പര്യം' എന്ന് വാക്ക് ഉപയോഗിക്കുന്നുണ്ട് (എദേസ്സൻ സഭാപാരമ്പര്യം എന്ന വാക്ക് പോലെ ഇക്കാര്യത്തിൽ ആർക്കും സംശയമില്ല). പക്ഷേ പുതിയ പുസ്തകങ്ങൾ പരിശോധിച്ചാൽ 'പാശ്ചാത്യ സുറിയാനി സഭാ പാരമ്പര്യം' എന്ന വാക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചുരുക്കി പറഞ്ഞാൽ 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' , 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്ന നിലയിലുള്ള തലക്കെട്ടുകളും വർഗ്ഗീകരണമാണ് എല്ലാ വിഭാഗം വായനക്കാർക്കും സൗകര്യമായുള്ളത്. അല്ലാതെ 'കൽദായ', 'അന്ത്യോഖ്യൻ' എന്നീ രീതിയിലുള്ള പഴയകാല ശൈലിയല്ല. ---ജോൺ സി. (സംവാദം) 02:57, 30 ജൂൺ 2021 (UTC)
അല്ല. പാശ്ചാത്യ-പൗരസ്ത്യ ശൈലി കത്തോലിക്കാ സഭയിൽ പ്രചാരത്തിലുള്ള ഇന്ന് പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശൈലിയാണ്. അന്ത്യോഖ്യാ സുറിയാനി/ കൽദായ പ്രയോഗശൈലിയാണ് മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചത്. മാത്രമല്ല ആഗോളതലത്തിൽ ഇപ്പോൾ കൂടുതൽ കാണുന്നത് അന്ത്യോക്യൻ സുറിയാനി എന്നതാണ്. പൗരസ്ത്യ സുറിയാനി എന്നതിനെ എദേസ്സൻ എന്ന് പറയുന്നത് അത്ര പ്രചാരം നിലവിൽ ഉള്ളതല്ല. പക്ഷേ, മലയാളത്തിൽ കൽദായ എന്നതാണ് ശരി. മനസ്സിലാക്കാനും അതാണ് എളുപ്പം. കേരളത്തിലെ അസ്സീറിയൻ പൗരസ്ത്യ സഭ വരെ കൽദായ സുറിയാനി സഭ എന്നറിയപ്പെടുന്നതും 'കൽദായവത്കരണം' തുടങ്ങിയ വാക്കുകളും ശ്രദ്ധയിൽപെടുത്തുന്നു. https://sundayshalom.com/archives/12074 എന്നതും പരിശോധിക്കാം. ഇനിയും നിരവധി അവലംബങ്ങളുണ്ട്. പക്ഷേ, ഇത് കൂടുതൽ വ്യക്തതയുള്ളതായതുകൊണ്ട് ഇതുമാത്രം നൽകുന്നു. Br Ibrahim john (സംവാദം) 04:34, 30 ജൂൺ 2021 (UTC)
താങ്കൾക്ക് യോജിപ്പാണെങ്കിൽ ഇപ്പോൾത്തന്നെ കൽദായ സഭാപാരമ്പര്യം എന്ന് മാറ്റാൻ കഴിയും. Br Ibrahim john (സംവാദം) 04:36, 30 ജൂൺ 2021 (UTC)
- എദേസ്സൻ എന്ന വാക്കിൽ എനിക്ക് സംശയമുണ്ടായിരുന്നു. അത് ഞാൻ നേരിട്ട് തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കൽദായ, അന്ത്യോഖ്യൻ എന്നീ പദങ്ങളിൽ എനിക്ക് സംശയമില്ല. ഒരു അവലംബവും കൂടാതെ തന്നെ എനിക്ക് അത് അറിയാം. പക്ഷേ East Syriac Rite / പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം , West Syriac Rite / പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം എന്നത് തന്നെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിക്കുന്ന ഇപ്പോഴത്തെ ശൈലി. എല്ലാം കൊണ്ടും പരസ്പര പൂരിതവും ലളിതവും ഋജുവുമായ ശൈലിയുമാണത്. ഈ പദങ്ങൾ തലക്കെട്ടായി വരുന്നതിനോട് മാത്രമേ എനിക്ക് യോജിപ്പുള്ളൂ. ---ജോൺ സി. (സംവാദം) 05:02, 30 ജൂൺ 2021 (UTC)
ആ വാദത്തോട് എനിക്ക് യോജിപ്പില്ല. അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം, കൽദായ സഭാപാരമ്പര്യം എന്നിവ തന്നെയാണ് കൂടുതൽ പ്രചാരം സിദ്ധിച്ചത്, പ്രത്യേകിച്ച് മലയാളത്തിൽ. അതുകൊണ്ട് കൽദായ സുറിയാനി സഭാപാരമ്പര്യം എന്ന് പുനർനാമകരണം ചെയ്യാവുന്നതാണ്. എന്നാൽ പാശ്ചാത്യ-പൗരസ്ത്യ സുറിയാനി പ്രയോഗശൈലി പ്രധാന ലേഖനത്തിന്റെ ശീർഷകമായി അംഗീകാരിക്കാനാകില്ല. Br Ibrahim john (സംവാദം) 05:20, 30 ജൂൺ 2021 (UTC)
താങ്കൾ ഈ വിഷയത്തിലും അഭിപ്രായസമന്വയത്തിന് തയ്യാറാകാത്തതുകൊണ്ട് നിലവിൽ ഇങ്ങനെ തുടരുന്നുതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. കൽദായ സഭാ പാരമ്പര്യം എന്നതിനോട് താങ്കൾ യോജിക്കുമെങ്കിൽ അങ്ങനെയാക്കാം. Br Ibrahim john (സംവാദം) 05:23, 30 ജൂൺ 2021 (UTC)
Br Ibrahim john, ഇംഗ്ലീഷിലെ East Syriac Rite എന്നതു പോലെ 'പൗരസ്ത്യ സുറിയാനി പാരമ്പര്യം' എന്ന് മലയാളത്തിലും നില നിൽക്കുമ്പോൾ, സഭകൾ തന്നെ ആ പദങ്ങൾ ഉപയോഗിക്കുമ്പോൾ, ഉപയോഗത്തിലില്ലാത്ത 'എദേസ്സൻ' എന്ന തലക്കെട്ട് മാറ്റാം പക്ഷേ പകരമായി 'കൽദായ' എന്ന വാക്ക് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്നതെന്തിനാണ്. താഴെയുള്ള ലിങ്കുകൾ ശ്രദ്ധിക്കുക:
http://www.syromalabarcatechesis.com/files/media/quest/1426314259Mal%20%20Qn.%20Class%208.pdf (page:1, Qn-3, പൗരസ്ത്യ സുറിയാനി പാരമ്പര്യം)
http://www.smsmartcatechism.org/home/chapter_details/2/10/24 (page:4 - പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം)
https://www.manoramanews.com/news/kerala/2020/06/18/peter-kochupurakkal-episcopal-ordination.html (പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ പാരമ്പര്യമനുസരിച്ച് ...)
https://www.manoramaonline.com/news/kerala/2017/11/12/01-ktm-curia-bishop-ordination.html (പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ പാരമ്പര്യമനുസരിച്ച് ...)
http://www.catechismthalassery.org/files/media/quest/1513144509Class-IX.pdf (page:3, Qn-29, പൗരസ്ത്യ സുറിയാനി പാരമ്പര്യം)
https://www.syromalabarperth.org.au/assets/circulars/1597440832-Assumption-of-B.pdf (page:2, പൗരസ്ത്യ സുറിയാനി സഭകളുടെ..)
https://sheptytskyinstitute.ca/wp-content/uploads/2020/10/Divine-Light-Life-and-Love-Liturgical-Heritage-of-the-St.-Thomas-Christians-of-India.pdf (പൗരസ്ത്യ സുറിയാനി ആരാധനാ പൈതൃകം). ഇതു പോലെയുള്ള ലിങ്കുകൾ വേണമെങ്കിൽ ഇനിയും ഷെയർ ചെയ്യാം. ---ജോൺ സി. (സംവാദം) 02:10, 1 ജൂലൈ 2021 (UTC)
ഹഹഹ.. താങ്കളോടല്ലേ പറഞ്ഞത്.. വേണമെങ്കിൽ കൽദായ സഭാ പാരമ്പര്യം എന്ന് ആക്കാമെന്ന്! ഇതിനേക്കാൾ കൂടുതൽ അവലംബങ്ങൾ അതിൽ ലഭിക്കും. https://catholicmalayalam.org/church-history/eastern-churches , https://sundayshalom.com/archives/12074 ഇവ ഉദാഹരണങ്ങൾ മാത്രം. പൗരസ്ത്യ-പാശ്ചാത്യ സുറിയാനി നാമകരണ ശൈലി അതിൽതന്നെ തെറ്റിദ്ധാരണാജനകമാണ്. കൂടാതെ സർക്കാർ സർവ്വവിജ്ഞാനകോശത്തിലടക്കം അന്ത്യോഖ്യൻ റീത്ത് എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നു. http://web-edition.sarvavijnanakosam.gov.in/index.php?title=അന്ത്യോഖ്യന്%E2%80%8D_റീത്ത് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം തന്നെയാണ് പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം, ജറുസലേം-അന്ത്യോഖ്യൻ സഭാപാരമ്പര്യം, യാക്കോബായ സഭാ പാരമ്പര്യം, മോറോനായ സഭാ പാരമ്പര്യം എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നത്. അതുപോലെ കൽദായ സുറിയാനി സഭാപാരമ്പര്യം തന്നെയാണ് പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യം, പേർഷ്യൻ റീത്ത്, എദേസ്സൻ സഭാപാരമ്പര്യം, ബാബിലോണിയൻ സഭാ പാരമ്പര്യം, അസ്സീറിയൻ സഭാ പാരമ്പര്യം എന്നിങ്ങനെ അറിയപ്പെടുന്നത്. ഇതിൽ മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചത് യഥാക്രമം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം, കൽദായ സഭാപാരമ്പര്യം എന്നിവയ്ക്കാണ്. പാശ്ചാത്യ-പൗരസ്ത്യ എന്ന പദപ്രയോഗം തെറ്റിദ്ധാരണാജനകമാണ്. ഒരേ പാരമ്പര്യത്തിന്റെ രണ്ട് ഉപവിഭാഗങ്ങൾ എന്ന തെൽഅറിദ്ധാരണ പരത്തുന്നതാണ് അത്. കൂടാതെ ഇന്ന് സുറിയാനി ഭാഷ ഉപയോഗിക്കപ്പെടാത്ത സാഹചര്യവും പരിഗണിക്കുമ്പോൾ ഈ നാമകരണശൈലി കാലഹരണപ്പെട്ടതെന്ന് ബോധ്യമാകും.Br Ibrahim john (സംവാദം) 05:36, 1 ജൂലൈ 2021 (UTC)
- Br Ibrahim john, ചിരിക്കാനുള്ളത് ഒന്നും ഞാൻ പറഞ്ഞിട്ടില്ല. വളരെ ഗൗരവമായി തന്നെയാണ് താങ്കളുടെയും മറ്റുള്ളവരുടെയും ശ്രദ്ധക്കായി ഈ ലിങ്കുകൾ മുമ്പോട്ട് വെച്ചിരിക്കുന്നത്. //ഹഹഹ.. താങ്കളോടല്ലേ പറഞ്ഞത്.. വേണമെങ്കിൽ കൽദായ സഭാ പാരമ്പര്യം എന്ന് ആക്കാമെന്ന്! // എന്ന താങ്കളുടെ അപഹാസ്യ പ്രതികരണത്തിനുള്ള എന്റെ മറുപടി : ഓ ..വേണ്ട.. താങ്കൾ സ്വന്തമായി സൃഷ്ടിച്ചിട്ട "എദേസ്സൻ സഭാപാരമ്പര്യം" എന്ന ഇപ്പോഴത്തെ തലക്കെട്ടിൽ തന്നെ തുടർന്നോളൂ. അതിൽ അഭിരമിച്ചോളൂ. എനിക്കായി ഉപകാരമെന്ന നിലയിൽ ഒരു മാറ്റവും വരുത്തേണ്ട..മറ്റുള്ളവർക്ക് കൂടി ഞാൻ പറയുന്നത് ശരിയെന്ന് തോന്നുകയാണെങ്കിൽ ആ കാലത്ത് അവർ വേണ്ട രീതിയിൽ മാറ്റട്ടെ....ഇതിൽ കൂടുതൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. നന്ദി. നമസ്കാരം - --ജോൺ സി. (സംവാദം) 06:00, 1 ജൂലൈ 2021 (UTC)
അപ്പോൾ താങ്കൾക്ക് കൽദായ സഭാപാരമ്പര്യം എന്നതും വേണ്ട.. അല്ലേ! സിറോ മലബാർ എന്ന സഭയുടെ ആഭ്യന്തര തർക്കങ്ങൾ കാരണം അവർ ആഭ്യന്തര ആവശ്യങ്ങളിൽ 'കൽദായ' എന്ന പേര് പരാമാവധി ഒഴിവാക്കുന്നുണ്ട്. ദശാബ്ദങ്ങളായി അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസുമായി നടത്തിവരുന്ന അധികാരതർക്കം കാരണം മലങ്കര ഓർത്തഡോക്സ് സുറിയാനി എന്ന സഭ തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്ന പദപ്രയോഗം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. കൂനൻ കുരിശു സത്യത്തിന് ശേഷം ആരാധനാക്രമഭാഷയിൽ മാത്രമാണ് വ്യതിചലനം സംഭവിച്ചത് എന്ന തെറ്റിദ്ധാരണ പരത്താൻ ഉള്ള ശ്രമവും ഉണ്ട്. ഈ കാരണങ്ങൾ കൊണ്ടാകാം ഈ സഭകളുടെ സ്വകാര്യ വെബ്സൈറ്റുകളിൽ പാശ്ചാത്യ-പൗരസ്ത്യ സുറിയാനി എന്ന പദപ്രയോഗം കാണുന്നത്. അതിനെ എടുത്തണിയണ്ട ആവശ്യം വിക്കിയിൽ ഇല്ലല്ലോ.. സർക്കാരിന്റെ സർവ്വവിജ്ഞാനകോശത്തിലെയും മറ്റും അവലംബങ്ങൾക്ക് അനുസരിച്ച് നാമകരണം മതി എന്നതാണ് എന്റെ നിലപാട്. പിന്നെ എദേസ്സൻ സഭാപാരമ്പര്യം എന്ന് തുടരണം എന്ന് യാതൊരു നിർബന്ധവും എനിക്കില്ല. കൽദായ സഭാപാരമ്പര്യം എന്നത് ഒരു consensus ആയി അംഗീകരിക്കാൻ കഴിയുന്നതുകൊണ്ടാണ് അത് വീണ്ടും ആവർത്തിച്ചത്. Br Ibrahim john (സംവാദം) 06:47, 1 ജൂലൈ 2021 (UTC)
- ഈ വിഷയത്തിലുള്ള പ്രതികരണം ഞാൻ തൽക്കാലം അവസാനിപ്പിച്ചതാണ്. പിന്നെയും പുതിയ ഒരോ ന്യായങ്ങൾ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ്. പിന്നേ, സിറോ-മലബാർ സഭയുടെ ആഭ്യന്തരതർക്കങ്ങളും ഓർത്തഡോക്സ്-യാക്കോബായ തർക്കങ്ങളും അല്ലേ ആഗോള തലത്തിൽ ഈ പാരമ്പര്യങ്ങളെ East Syriac Rite എന്നും West Syriac Rite എന്നും അറിയപ്പെടുന്നത്? ഇതേ നാമങ്ങൾ തന്നെ 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്നും 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നും മലയാളത്തിലും ഉണ്ട്. വിശദമായി എഴുതാം. സർക്കാരിന്റെ സർവ്വവിജ്ഞാനകോശലേഖനത്തിന്റെ കാര്യവും പറയാം ---ജോൺ സി. (സംവാദം) 10:30, 3 ജൂലൈ 2021 (UTC)
ആഗോളം എന്ന് താങ്കൾ ഉദ്ദേശിച്ചത് ഇംഗ്ലീഷ് ആയിരിക്കും. ഇവിടെ മലയാളത്തിൽ കൂടുതൽ പ്രചാരം ഉള്ള പര്യായമാണ് വേണ്ടത്. അല്ലാതെ പദാനുപദ തർജ്ജമ ആവശ്യമില്ല. സർക്കാരിന്റെ സർവ്വവിജ്ഞാനകോശത്തിൽ പറയുന്നത് അംഗീകരിക്കാം. അല്ലാതെ സഭാവിഭാഗങ്ങളുടെ POV ആവശ്യമില്ല Br Ibrahim john (സംവാദം) 09:20, 4 ജൂലൈ 2021 (UTC)
- ഈ താളിന്റെ തലക്കെട്ട് പൗരസ്ത്യ സുറിയാനി പാരമ്പര്യം എന്നാക്കണം എന്ന അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. പക്ഷേ ഞാനായിട്ട് ഒരു മാറ്റത്തിന് മുതിരുന്നില്ല. കാരണം ഇതൊരു നിർദ്ദേശം മാത്രമാണ്. മറ്റുളളവർക്ക് കൂടി ശരി എന്നു തോന്നിയാൽ മാത്രം മാറ്റിയാൽ മതിയാകും. 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' / 'പൗരസ്ത്യ സുറിയാനി ആരാധനക്രമപാരമ്പര്യം' / 'പൗരസ്ത്യ സുറിയാനി പാരമ്പര്യം' എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചുവിടൽ താളായി നിലനിൽക്കുന്നിടത്തോളം എന്നെ സംബന്ധിച്ച് അതു മതിയാകും context അനുസരിച്ച് കൽദായ സഭാപാരമ്പര്യം/പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം/... എന്നൊക്കെ ഉപയോഗിച്ചോളാം ('പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്ന് ഒരു തിരിച്ചുവിടൽ താൾ നിലവിലുണ്ടെന്ന് മനസ്സിലാക്കുന്നു...നന്ദി). എല്ലായിടത്തും "കൽദായ" എന്ന് തന്നെ ഉപയോഗിക്കണം എന്ന് വാശിപിടിക്കാതിരുന്നാൽ മാത്രം മതി. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുവാൻ മുകളിൽ ചില വാദമുഖങ്ങൾ നിരത്തിയിരിക്കുന്നതിന് മറുപടി പറയാതിരിക്കുവാൻ നിർവ്വാഹമില്ല.
- //East Syriac Rite എന്നതിന്റെ പദാനുപദ തർജ്ജമയാണ് പൗരസ്ത്യ സുറിയാനി പാരമ്പര്യം// - തെറ്റ്. ഇത് മലയാളത്തിൽ ആധുനിക കാലത്ത്/ വർത്തമാനകാലത്ത് ഉപയോഗിക്കുന്ന ശൈലി തന്നെയാണ്. സഭയുടെ ഔദ്യോഗിക ആരാധനക്രമ പുസ്തകങ്ങളിൽ പോലും. മുകളിൽ അതിന് ഉദാഹരണങ്ങൾ ഞാൻ നൽകിയിട്ടുണ്ട്.
- //'ഇതു പോലെ കൽദായ സഭാപാരമ്പര്യം എന്നതിനും നിരവധി ലിങ്കുകൾ ലഭ്യമാണ്// - ഇവിടെ "കൽദായ സഭാപാരമ്പര്യം" എന്നതിന് തെളിവായി നൽകിയ ലിങ്കായ സൺഡേ ശാലോം-മിൽ പോലും പറയുന്നത് ഇങ്ങനെയാണ് : "മറുവശത്ത് കൽദായ എന്നു വിളിക്കപ്പെടുന്ന റീത്തുകളുണ്ട് (പൗരസ്ത്യ സുറിയാനിയെന്നോ അസീറിയൻ എന്നോ അവ അറിയപ്പെടുന്നു). അതായത് ഇന്ന് 'കൽദായ' എന്നത് വിളിപ്പേരാണ്. അറിയപ്പെടുന്നത് പൗരസ്ത്യ സുറിയാനി എന്നാണ്."
- //പൗരസ്ത്യ-പാശ്ചാത്യ സുറിയാനി നാമകരണ ശൈലി അതിൽതന്നെ തെറ്റിദ്ധാരണാജനകമാണ്....ഒരേ പാരമ്പര്യത്തിന്റെ രണ്ട് ഉപവിഭാഗങ്ങൾ എന്ന തെൽഅറിദ്ധാരണ പരത്തുന്നതാണ് അത്.... // - വളരെ കൗതുകകരമായ ഒരു വാദമാണ് അത്. അങ്ങനെയെങ്കിൽ East Syriac Rite - West Syriac Rite എന്ന് ഇംഗ്ലീഷിൽ പറയുമ്പോഴും എഴുതുമ്പോഴും ഈ തെറ്റിദ്ധാരണയുണ്ടാകുകയില്ലേ? അതിനെന്താണ് മാർഗ്ഗം? ആധുനിക കാലത്ത് പ്രചാരത്തിലിരിക്കുന്ന വാക്കുകൾ ഉപയോഗിക്കുക എന്നതിനപ്പുറം എന്തിനാണ് ഇത്തരം ചിന്തകൾ? ഇരു പാരമ്പര്യങ്ങളിലും ഉള്ള സഭാപിതാക്കന്മാർക്ക് പോലും ഇല്ലാത്ത ആശങ്കയാണെല്ലോ ഇത്??!! അങ്ങനെ ഒരു തെറ്റിദ്ധാരണയും ഉണ്ടാകുകയില്ല. അതാത് ലേഖനങ്ങളിൽ വ്യക്തത വരുത്താവുന്നതാണ്. വേണമെങ്കിൽ Syriac Christianity എന്ന ലേഖനം മലയാളത്തിലാക്കി ഇരു പാരമ്പര്യങ്ങളെയും പറ്റി വിശദമായി എഴുതാവുന്നതാണ്.
- // കൂനൻ കുരിശു സത്യത്തിന് ശേഷം ആരാധനാക്രമഭാഷയിൽ മാത്രമാണ് വ്യതിചലനം സംഭവിച്ചത് എന്ന തെറ്റിദ്ധാരണ പരത്താൻ ഉള്ള ശ്രമവും ഉണ്ട്. // - തെറ്റ്. കൂനൻ കുരിശിനു മുൻപ് തന്നേ, ഉദയംപേരൂർ സുന്നഹദോസോടു കൂടി മാർത്തോമാക്രിസ്ത്യാനികളുടെ മിക്കവാറും എല്ലാ പാരമ്പര്യങ്ങൾക്കും മാറ്റം വന്നിരുന്നു. പേരിന് മാത്രം ആരാധനാഭാഷ സുറിയാനിയായി (പൗരസ്ത്യ സുറിയാനി) തുടർന്നുവെന്നു മാത്രം. അവലംബങ്ങൾ ആവശ്യമാണെങ്കിൽ നൽകാം. കൂനൻകുരിശിനു ശേഷം ഒരു കൂട്ടർക്ക് ആരാധനാക്രമവും പാരമ്പര്യങ്ങളും പൗരസ്ത്യ സുറിയാനിയിൽ നിന്നും കാലക്രമത്തിൽ പാശ്ചാത്യസുറിയാനിയിലേക്ക് മാറ്റേണ്ടി വന്നപ്പോൾ പൗരസ്ത്യസുറിയാനിയിൽ തന്നെ തുടർന്ന മറ്റൊരു കൂട്ടർക്ക് പൗരസ്ത്യ സുറിയാനി ആരാധനക്രമമോ പാരമ്പര്യങ്ങളോ അതിന്റെ തനതായ രീതിയിൽ ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നു, സുറിയാനി പാരമ്പര്യത്തിലുള്ള പല ശുശ്രൂഷാക്രമങ്ങളും ചടങ്ങുകളും ഏറെക്കാലം അവിടെ പൂർണ്ണമായും നിലച്ചു പോയി. പിന്നെ "ആരാധനാക്രമഭാഷയിൽ മാത്രമാണന്ന് വ്യതിചലനം" എന്ന് പറഞ്ഞ് ചരിത്രം അറിയാവുന്ന കുട്ടികളെ പോലും പറ്റിക്കാൻ സാധ്യമല്ല. വൈദികരുടെ നിർബന്ധിത ബ്രഹ്മചര്യം, കുർബ്ബാനക്കുപയോഗിക്കുന്ന പുളിപ്പുള്ള അപ്പം/പുളിപ്പില്ലാത്ത അപ്പം തുടങ്ങി പ്രത്യക്ഷഘടകങ്ങളിൽ പോലും മാറ്റം വന്നു. പിൽക്കാലത്ത് ക്രിസ്തുശാസ്ത്രമടക്കം സൈദ്ധാന്തപരമായ മാറ്റങ്ങളും വന്നു. അതുപോലെ ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്നത് കൊണ്ട് ആർക്ക് നേട്ടം? പൗരസ്ത്യ സുറിയാനിയാകട്ടെ, പാശ്ചാത്യ സുറിയാനിയാകട്ടെ, ലത്തീനാകട്ടെ, ആംഗ്ലിക്കനാകട്ടെ - എന്താണ് കേരള ക്രൈസ്തവർക്ക് അതിൽ അത്യധികം അഭിമാനിക്കുവാൻ? അവർ അത് ഉപയോഗിച്ചു/ഉപയോഗിക്കുന്നു അല്ലെങ്കിൽ അവിടെയും ഇവിടെയും അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി എന്നതിനപ്പുറം അവ എല്ല്ലാം വിദേശഭാഷകളും വിദേശ സഭകൾ വികസിപ്പിച്ചെടുത്ത ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളുമല്ലേ?
- അവസാനമായി എന്റെ സഹവിക്കിപീഡിയന് കിട്ടിയ ഒരു പിടിവള്ളിയാണ് സർക്കാർ വിജ്ഞാനകോശത്തിലെ "അന്ത്യോഖ്യൻ റീത്ത്" എന്ന ലേഖനം. അവിടെ അകാരാദി ക്രമത്തിൽ വാക്കുകൾ കണ്ടുപിടിച്ച് നൽകിയതിൽ "അന്ത്യോഖ്യൻ റീത്ത്" എന്ന് ഉപയോഗിച്ചിരിക്കുന്നു. അല്ലാതെ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികവിജ്ഞാപനം ഒന്നും ഇറക്കിയിട്ടില്ല. എന്നാൽ ഒരു റഫറൻസ് എന്ന നിലയിൽ അതിനെ മാനിക്കുന്നു.
ചുരുക്കത്തിൽ, മുൻകാലങ്ങളിൽ കൽദായ റീത്ത്-അന്ത്യോഖ്യൻ റീത്ത് എന്നറിയപ്പെട്ടിരുന്നവ ആധുനിക കാലത്ത് പൗരസ്ത്യ സുറിയാനി പാരമ്പര്യം-പാശ്ചാത്യ സുറിയാനി പാരമ്പര്യം എന്ന് അറിയപ്പെടുന്നു എന്നാണ് എന്റെ അഭിപ്രായം ---ജോൺ സി. (സംവാദം) 05:58, 30 ഡിസംബർ 2021 (UTC)
പൗരസ്ത്യ സുറിയാനി റീത്ത് എന്ന പ്രയോഗമാണ് സ്വീകാര്യം
[തിരുത്തുക]സഭാപാരമ്പര്യം എന്നത് റീത്ത് എന്ന ആശയത്തെ ശരിയായി പ്രതിഫലിപ്പിയ്ക്കുന്നില്ല. ട്രഡീസ്സിയോ എന്ന ലത്തീൻ പദമില്ലാഞ്ഞിട്ടല്ല റീത്തൂസ് ഉപയോഗിയ്ക്കുന്നതു്. ആരാധനാ ഭാഷയെ സൂചിപ്പിയ്ക്കുന്നതിനാലും കൽദായ കത്തോലിക്കാ സഭ എന്ന പേരിൽ പൗരസ്ത്യ സുറിയാനി റീത്തിന് ശാഖാറീത്തുള്ളതിനാലും പൗരസ്ത്യ സുറിയാനി റീത്ത് എന്നതല്ലേ നല്ലതു? കൽദായ സുറിയാനി റീത്ത് എന്ന പ്രയോഗത്തിൽ സീറോ-മലബാറുകാരിൽ ചിലർക്കു അനിഷ്ടമുണ്ടാകുമോ? പൗരസ്ത്യ സുറിയാനി റീത്ത് എന്ന താളിൽ കൽദായ സഭാപാരമ്പര്യം എന്ന താൾ ലയിപ്പിയ്ക്കാം. അല്ലെങ്കിൽ കൽദായ സുറിയാനി റീത്ത് എന്ന ശീർഷകം ആകാം. -- എബി ജോൻ വൻനിലം സംവാദത്താൾ 13:01, 15 മാർച്ച് 2022 (UTC)
- Aby john vannilam, തലക്കെട്ട് മാറ്റത്തെക്കുറിച്ച് മുകളിലത്തെ സെക്ഷനിൽ വിശദമായി എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ അതേപ്പറ്റി കൂടുതലായി ഒന്നും ഇവിടെ പറയുന്നില്ല. എന്നാൽ തലക്കെട്ട് എങ്ങനെയായാലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് ലേഖനങ്ങൾ ലയിപ്പിക്കുമ്പോൾ ആദ്യം സൃഷ്ടിച്ച ലേഖനത്തിലേക്ക് രണ്ടാമത് സൃഷ്ടിച്ച ലേഖനം ലയിപ്പിക്കുന്ന കീഴ്‌വഴക്കമാണുള്ളത്. അതായത് താങ്കൾ സൃഷ്ടിച്ച ലേഖനം ഇവിടേക്കാണ് ലയിപ്പിക്കേണ്ടത്. പിന്നീട് കാര്യനിർവ്വാഹകരുടെ സഹായത്തോടെ ആ ലേഖനത്തിന്റെ നാൾവഴികളും ഇവിടേക്ക് ലയിപ്പിക്കേണ്ടതുണ്ട്. ---ജോൺ സി. (സംവാദം) 15:15, 15 മാർച്ച് 2022 (UTC)
റൈറ്റ് എന്നുപറഞ്ഞാൽ ആചാരക്രമം
[തിരുത്തുക]സഭാപാരമ്പര്യം എന്നത് ആചാരക്രമം എന്നാക്കിയാൽ കൂടുതൽ ശരിയാകും. Logosx127 (സംവാദം) 04:06, 6 ഒക്ടോബർ 2022 (UTC)