സംവാദം:കാൾ മാർക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cscr-candidate.png
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

കാൾ മാർക്സ് എന്നു പോരേ?--Vssun 11:36, 5 മാർച്ച് 2007 (UTC)

മലയാള ഗ്രന്ഥങ്ങൾ എങ്ങനെയാണ് എഴുതുന്നത് എന്ന് വല്ല ഐഡിയയും ഉണ്ടോ? അതുപോലെ ആക്കാം... സജിത്ത് വി കെ 11:45, 5 മാർച്ച് 2007 (UTC)
മലയാളം പുസ്തകങ്ങളിലെല്ലാം കാറൽ മാർക്സ് എന്നു തന്നെയാണ് കണ്ടിരിക്കുന്നത് എങ്കിലും കാൾ എന്നാണു ശരിയായ ഉച്ചാരണം എന്നു തോന്നുന്നു.--Vssun 16:42, 5 മാർച്ച് 2007 (UTC)
പലയിടങ്ങളിലും കാറൽ മാർക്സ് എന്നാൺ കണ്ടിട്ടുള്ളത് --സാദിക്ക്‌ ഖാലിദ്‌ 13:36, 10 മാർച്ച് 2007 (UTC)

ഇംഗ്ലീഷു പേരല്ലല്ലോ. ർ ഒഴിവാക്കേണ്ട കാര്യമില്ല. മാർക്സ് എന്ന്. കാറൽ വേണമെന്നു തോന്നുന്നില്ല. Calicuter 18:07, 9 ജൂൺ 2007 (UTC)അദ്ദേഹത്തിൻറെ പേർ ഓർത്താണാവോ പലരും കാറലിലാണ് മാർക്സ് വാങ്ങുന്നത്. പ്രവർത്തി കാണണില്ല. --ചള്ളിയാൻ 17:19, 1 ഓഗസ്റ്റ്‌ 2007 (UTC)

page move[തിരുത്തുക]

ഇതിനെ കാൾ മാർക്സ് എന്നിടത്തേക്കു മാറ്റണം. simple move അല്ല. ഡിലീഷൻ വേണം. അതു ചെയ്യാൻ താത്പര്യം. Not4u 17:14, 22 ഏപ്രിൽ 2009 (UTC)

മാർക്സ് എന്തുകൊണ്ടാണ്‌ മാക്സ് ആയത്. മാർക്സിയൻ ഫിലൊസൊഫി, മാർക്സിയൻ അപ്പ്രോച്ച് എന്നൊക്കെയല്ലേ ഇംഗ്ലീഷിലും പറയുന്നത്--Chandrapaadam 10:47, 3 ഏപ്രിൽ 2010 (UTC)

Yes check.svg സംവാദത്താളിലെ അഭിപ്രായങ്ങളനുസരിച്ച് മാക്സ്->മാർക്സ് എന്ന് മാറ്റി -- റസിമാൻ ടി വി 12:05, 10 ഡിസംബർ 2012 (UTC)

സാമ്പത്തികമായ ഉന്നത നിലയിലുള്ള ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് കാൾ മാർക്സ് ജനിച്ചത്-- ഉന്നതനിലയിലുള്ള മദ്ധ്യവർഗകുടുംബമോ? ബിനു (സംവാദം) 07:15, 30 നവംബർ 2012 (UTC)

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി, തിരുത്തിയിട്ടുണ്ട്. സമാധാനം (സംവാദം) 07:52, 3 ഡിസംബർ 2012 (UTC)

ക്ലിഷ്ടത[തിരുത്തുക]

@ബിപിൻ റഷ്യയിൽ മുതലാളിത്ത രീതിയെ ഒഴിവാക്കിക്കൊണ്ട് ഒരു പൊതു ഉടമസ്ഥതയുടെ അടിസ്ഥാനപ്പെടുത്തിയുള്ള കമ്മ്യൂണിസത്തിന്റെ സാധ്യതകളെ മാർക്സ് ആലോചിക്കാൻ തുടങ്ങി. ഇതേക്കുറിച്ച് മാർച്ചിൽ വേറ സാസുലിച്ചിന് എഴുതിയ കത്തിൽ അദ്ദേഹം ഗൗരവമായി പരാമർശിക്കുന്നുണ്ട് :: - എനിക്കൊന്നും മനസ്സിലായില്ല,മൊഴിമാറ്റത്തിൽ വന്ന പ്രശ്നമാണോ? ബിനു (സംവാദം) 10:32, 4 ഡിസംബർ 2012 (UTC)

മതം[തിരുത്തുക]

കാൾ മാക്സിന്റെ വ്യക്തിഗത വിവരണങ്ങൾ കൊടുത്തിരിക്കുന്നതിൽ അദ്ദേഹത്തിന്റെ മതം പ്രൊട്ടസ്റ്റന്റ് എന്ന് കൊടുത്തിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് കാർ ഒരിക്കലും ഒരു മത വിഭാഗമായി അറിയപ്പെടുന്നില്ല. അത് തെറ്റായ വീക്ഷണമാണ് .ക്രിസ്തുമതത്തിനെ എതിർക്കുന്ന ഒരു ചിന്താ ഗ്രൂപ്പാണ് എന്റെ വീക്ഷണം. മാത്രമല്ല മതത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്ത മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മഹാനായ മാർക്സിനെ ഒരു മതത്തിൽ തളച്ചിടാനുള്ള നീക്കം പ്രത്യേ താല്പര്യർത്ഥം ആണ് .അത് അപലപനീയം ആണ് !

അദ്ദേഹത്തിന്റെ തത്വസംഹിതകളിൽ ആകൃഷ്ടരായ പലരും തങ്ങളുടെ മതം ചോദിക്കുന്നിടത്ത് മതമില്ല / മനുഷ്യമതം എന്നാണു് എഴുതുന്നത്. ഒരാളിന്റെ അവസാന കാല ജീവിത ചരിത്രമാണ് ഇക്കാര്യത്തിൽ തെളിഞ്ഞു നിൽക്കേണ്ടത്.

ഇനി അഥവാ ലേഖകന് നിർബ്ബന്ധമാണെങ്കിൽ മതമെന്ന ഭാഗമൊഴിവാക്കി ബാല്യകാലത്ത്പ്രൊട്ടസ്റ്റ്ന്റ്‌ ഗ്രൂപ്പ് അംഗമായിരുന്നു എന്നു ചേർക്കാം എസ്.ഉദയൻ Udayansivadasant (സംവാദം) 03:28, 23 സെപ്റ്റംബർ 2018 (UTC)

☑Y ചെയ്തു. Akhiljaxxn (സംവാദം) 04:37, 23 സെപ്റ്റംബർ 2018 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കാൾ_മാർക്സ്&oldid=3131874" എന്ന താളിൽനിന്ന് ശേഖരിച്ചത്