Jump to content

സംവാദം:കലാസംവിധായകൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ മലയാള""മില്ലല്ലോ !!!??ആരും കാണുന്നില്ലേ??Mpmanoj (സംവാദം) 03:17, 7 ജൂൺ 2013 (UTC)[മറുപടി]

ഇതിന് കലാസംവിധായകൻ എന്ന് പറഞ്ഞ് പഴകിയ ഒരു പേരില്ലയോ..? ധൈര്യത്തോടെ മാറ്റാമോ ? സംവാദത്തിന് നേരമില്ല ! --Adv.tksujith (സംവാദം) 01:46, 7 ജൂൺ 2013 (UTC)[മറുപടി]

അതു ശരി അപ്പോൾ ലേഖനത്തിലും ഭാഷാ സംവാദം തുടങ്ങി ! ശ്രദ്ധേയതക്കാർ ഇതൊന്നും കാണുന്നില്ലെന്നുണ്ടോ :) --Adv.tksujith (സംവാദം) 01:48, 7 ജൂൺ 2013 (UTC)[മറുപടി]

"പണ്ടുകാലത്ത് മലയാളത്തിൽ ആർട്ട് ഡയറക്റ്റർ എന്നതിന് കലാസംവിധായകൻ എന്ന് ഉപയോഗിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു"

വിശ്വാസങ്ങൾക്കെന്തു പറ്റി? --എസ്.ടി മുഹമ്മദ് അൽഫാസ് 01:50, 7 ജൂൺ 2013 (UTC)[മറുപടി]
ഇതിന്റെ ബാക്കിയായി നവീനശങ്കരൻ വാശി തീർത്തതാണ്.--റോജി പാലാ (സംവാദം) 05:51, 7 ജൂൺ 2013 (UTC)[മറുപടി]
റോജീ.. നശിപ്പിച്ചല്ലോ..പോയിന്റ്സ് കുറെ വന്നിട്ടുമതിയായിരുന്നു അതുമായി ബന്ധിപ്പിക്കുന്നത്. ആങ്..പോട്ടെ!. @Mpmanoj ഇതിലെവിടെയാണ് മലയാളമില്ലെന്ന് തോന്നിയത്? ഇതല്ലേ യഥാർഥ മലയാളം? @അൽഫാസ്.. മലയാളം എന്നതുതന്നെ ഒരു വിശ്വാസമല്ലേ..?--Naveen Sankar (സംവാദം) 14:24, 7 ജൂൺ 2013 (UTC)[മറുപടി]


ഇതും വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത് - കരട് എന്ന ചർച്ചയും കാണുക. ഇത് അത്തരത്തിൽ പെടുത്താവുന്ന ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നവീൻ ശങ്കറിന്റെ നിലപാടുകൾ ഈ ലേഖനത്തിൽ അദ്ദേഹമുപയോഗിച്ച ഭാഷയുമായി യോജിക്കുന്നില്ലല്ലോ? ചർച്ച പഞ്ചായത്തിൽ നടത്താൻ താല്പര്യപ്പെടുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 7 ജൂൺ 2013 (UTC)[മറുപടി]

അലങ്കോലപ്പെടുത്തലൊന്നുമല്ല. ഭാഷയിൽ ഉപയോഗിക്കുന്നു എന്ന് തെളിവുതന്നാൽ ഏത് ആംഗലപദവും ഉപയോഗിക്കാമല്ലോ.. അല്ലേ.. തെളിവില്ലാത്തെ മലയാളപദങ്ങളൊക്കെ നീക്കം ചെയ്യണം. പുറം കണ്ണികൾ എന്നത് മലയാള വിക്കിപീഡിയക്കാർ നടത്തിയ ഒരു പദസൃഷ്ടിയാണ്. അതു മാറ്റി എക്സ്റ്റേണൽ ലിങ്ക്സ് എന്നാക്കണം. എക്സ്റ്റേണലും ലിങ്കുമൊക്കെ ഇപ്പോൾ മലയാളമായിട്ടുണ്ട്. പുറം, കണ്ണികൾ എന്നിവയേക്കാൾ അധികം മലയാളം. --Naveen Sankar (സംവാദം) 13:25, 7 ജൂൺ 2013 (UTC)[മറുപടി]

ഒഴിവാക്കൽ നിർദ്ദേശം

[തിരുത്തുക]

നവീൻ ദയവായി കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറുക. വിക്കിപീഡിയ, പ്രത്യേകിച്ച് അതിൽ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ ഇവിടുത്തെ സജീവ ഉപയോക്താക്കളുടെ വിനോദോപാധിയോ, പരീക്ഷണശാലയോ അല്ല. അനവധിയായ പൊതുജനം ഇവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ലേഖനം മായിക്കാനായി നിർദ്ദേശിക്കുകയാണ്. നിലനിർത്തുവാൻ താല്പര്യമുണ്ടെങ്കിൽ ലേഖനം തിരുത്തിയെഴുതുക. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കൂടി ഓർമ്മപ്പെടുത്തുന്നു. താങ്കൾക്ക് പരാതിയുള്ള കാര്യങ്ങൾ അതത് ലേഖനങ്ങളുടെ സംവാദം താളിലോ, പഞ്ചായത്തിലോ ചർച്ച ചെയ്യുക. --Adv.tksujith (സംവാദം) 18:18, 7 ജൂൺ 2013 (UTC)[മറുപടി]

രണ്ടിടത്ത് രണ്ട് രീതിയിൽ ഉത്തരവാദിത്തം നിറവേറ്റാനറിയില്ല. ഈ ലേഖനം വിക്കിപീഡിയയുടെ ഒരു നയങ്ങൾക്കും എതിരല്ല എന്ന് ഉറപ്പുള്ളതിനാൻ ഒഴിവാക്കതിരിക്കാൻ ആവശ്യപ്പെടുന്നു. ഈ ലേഖനം എങ്ങനെയാണ് നേരംകൊല്ലിയാകുന്നത്? ഇതിൽ എന്തു പുതിയ ചിന്താശൈലിയാണുള്ളത്? എന്തു മാർഗരേഖകളാണ് പാലിക്കാത്തത് എന്ന് വ്യക്തമാക്കി തന്നതിനു ശേഷം നീക്കിക്കൊള്ളൂ..ഇങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോര. ഒരു സാമാന്യതാളിലേക്ക് കണ്ണിചേർത്തുതന്നതുകൊണ്ടായില്ല. വസ്തുനിഷ്ഠമായി പറയുക. ഉത്തരാവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ആദ്യം ചോദ്യം വ്യക്തമായി വദ. തദനന്തരം ഞാൻ ഉത്തരം വദിഷ്യാമി.--Naveen Sankar (സംവാദം) 03:32, 8 ജൂൺ 2013 (UTC)[മറുപടി]

ലേഖനം ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതിനാൽ മുകളിൽ കാണുന്ന ഒഴിവാക്കൽ താളിൽ സംവാദം തുടരുന്നതാവും നല്ലത്. സാമാന്യതാളിലെ സവിശേഷ വിവരങ്ങൾ വായിച്ച് ബോദ്ധ്യപ്പെടുവാനൊക്കെയുള്ള വിശേഷ ബുദ്ധി അങ്ങെയ്കുണ്ടെന്ന് താങ്കളുടെ ലേഖനമികവ് തെളിയിക്കുന്നു. അതിനെ അഭിനന്ദിച്ചുകൊണ്ട് വിട. --Adv.tksujith (സംവാദം) 03:43, 8 ജൂൺ 2013 (UTC)[മറുപടി]

വിശേഷബുദ്ധി കുറവാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി കാര്യങ്ങൾ വ്യക്തമാക്കിത്തന്നശേഷം ഒഴിവാക്കിക്കൊള്ളൂ. ഒരു എതിർപ്പുമില്ല. അതിനുകഴിയുന്നില്ലെങ്കിൽ ഒഴിവാക്കാതിരിക്കുന്നതാണ് ന്യായം. --Naveen Sankar (സംവാദം) 03:49, 8 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കലാസംവിധായകൻ&oldid=1780372" എന്ന താളിൽനിന്ന് ശേഖരിച്ചത്