സംവാദം:കത്തോലിക്കാസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കത്തോലിക്കാ സഭ 'അഥവാ' റോമൻ കത്തോലിക്കാസഭ എന്നു ലേഖനത്തിന്റെ ആമുഖത്തിൽ കാണുന്നത് പൊതുവേ നിലവിലുള്ള ഒരു ധാരണയെ പ്രതിഫലിപ്പിക്കുന്നെങ്കിലും കൃത്യത കുറഞ്ഞ എഴുത്താണ്. റോമൻ കത്തോലിക്കാസഭയുമായി കൂട്ടായ്മയുള്ള സീറോമലബാർ സഭ, മലങ്കര കത്തോലിക്കാ സഭ മുതലായ പൗരസ്ത്യസഭകൾ, റോമൻ കത്തോലിക്കാ സഭയുടെ ഭാഗമല്ല, റോമൻകത്തോലിക്കാ സഭയുമായി കമ്മ്യൂണിയനിൽ കഴിയുന്ന സ്വതന്ത്രസഭകളാണവ. സാർവത്രികസഭയുടെ തലവൻ എന്ന നിലയിൽ അവ മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുന്നുണ്ടെന്നത് അവയെ റോമൻ കത്തോലിക്കാ സഭയുടെ ഭാഗമാക്കുന്നില്ല. മാർപ്പാപ്പാ റോമൻ കത്തോലിക്കാ സഭയുടേയും ആ സഭയുമായി ഒത്തൊരുമയിൽ കഴിയുന്ന മറ്റു സ്വതന്ത്രസഭകളുടേയും തലവനാണ്.ജോർജുകുട്ടി (സംവാദം) 03:51, 3 ജൂൺ 2012 (UTC)

ഈ ലേഖനത്തിലെ ഉള്ളടക്കം ഈ സഭകളെ മൊത്തം ഉദ്ദേശിച്ചുകൊണ്ടാണോ? --Vssun (സംവാദം) 13:40, 3 ജൂൺ 2012 (UTC)

അപ്പോസ്തോലിക കാലം[തിരുത്തുക]

  1. കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് അപ്പോസ്തോലിക കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
  2. ഈ സഭ സ്ഥാപിച്ചത് ക്രിസ്തുവാണ്.

തൊട്ടടുത്തുള്ള രണ്ടു വാക്യങ്ങൾക്കും പൊരുത്തമില്ലെന്നു വിചാരിക്കുന്നു. --Vssun (സംവാദം) 13:40, 3 ജൂൺ 2012 (UTC)

"ഈ സഭ സ്ഥാപിച്ചത് ക്രിസ്തു ശിഷ്യനായ പത്രോസാണ് "എന്നതായിരുന്നു നിലവിലിരുന്ന രൂപം. അതു തന്നെയാണ് ചരിത്രം എന്ന ഭാഗത്ത് ശരിയായതും. ഒരു സുഹൃത്തതു ക്രിസ്തുവാക്കിക്കളഞ്ഞതാണ്. ഇവിടെ തുടങ്ങിയ മാറ്റം പലരും പലപ്രാവശ്യം തിരസ്കരിച്ചതുമാണ്. ---Johnchacks (സംവാദം) 15:52, 3 ജൂൺ 2012 (UTC)

ആ വാചകത്തിലെ അവസാന മാറ്റം തിരസ്കരിച്ചു. മാറ്റം വരുത്തുന്നതിനു മുൻപ് ഇവിടെ ചർച്ചചെയ്തു സമവായത്തിലെത്താൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 09:07, 4 ജൂൺ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കത്തോലിക്കാസഭ&oldid=1653371" എന്ന താളിൽനിന്ന് ശേഖരിച്ചത്