സംവാദം:ആശൂറ
ഇത്രയും കാര്യങ്ങൾ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. സത്യത്തിൽ ഇങ്ങനെയൊക്കെയുണ്ടൊ? അറിവില്ലാത്തവന്റെ ജിജ്ഞാസ യാണെ!! -- ജിഗേഷ് ►സന്ദേശങ്ങൾ 19:33, 4 ജൂൺ 2007 (UTC)
അവിയൽ പരുവത്തിലുള്ള ലേഖനം
[തിരുത്തുക]ശിയ മുസ്ലിംങ്ങളുടെ മുഹറം ആഘോഷവും, ഹിജ് റ വർഷത്തിലെ മുഹറവും. എല്ലാം കൂടി ഒരു അവിയൽ പരുവത്തിലായിട്ടുണ്ട്. --സാദിക്ക് ഖാലിദ് 08:08, 5 ജൂൺ 2007 (UTC)
- ഇത് മുഹറം (ആഘോഷം) എന്നോ മറ്റോ മാറ്റേണ്ടി വരും . മാസങ്ങളുടേ ഫലകവും കളയണം.--അഭി 17:35, 12 ജനുവരി 2008 (UTC)
കുറച്ചു മാറ്റം വരുത്തി, ഫലകം ഒഴിവാക്കി, ശരിയായ പേരും (ആശൂറ) അന്തർവിക്കികണ്ണികളും നൽകിയിട്ടുണ്ട്. --സാദിക്ക് ഖാലിദ് 17:21, 17 മാർച്ച് 2008 (UTC)
കേരളത്തിൽ മുഹറത്തിന് പുലികളി നടത്താറുണ്ട്. ദേഹം മുഴുവൻ ചായം പൂശി പുലി വേഷം ധരിച്ച് , താളത്തിനൊപ്പിച്ച് ചുവടു വയ്ക്കുന്നതാണ് പുലികളി. ഹുസൈന്റെ ധീരോദാത്തത പ്രകീർത്തിക്കാനാണിത്. ഇതു പുലിക്കളി തന്നെയാണോ? ഓണത്തിനു തൃശ്ശൂർ ഭാഗങ്ങളിൽ കണ്ടുവരുന്ന കളി ആയാണ് പുലിക്കളി അറിയപ്പെടുന്നത്. കാസർഗോഡ് അലാമിപ്പള്ളിയിൽ നടന്നുവന്നിരുന്ന അലാമിക്കളിയെയാണോ ഉദ്ദേശിച്ചത് എന്നൊന്നു നോക്കാവുന്നതാണ്. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 06:45, 25 ജൂൺ 2010 (UTC)
- മുഹറത്തിന് പുലിക്കളി സംഘടിപ്പിക്കുന്നതായി കണ്ടിട്ടില്ല. വടക്കൻ കേരളത്തിൽ അലാമിക്കളി ഇക്കാലത്തുണ്ടെങ്കിൽ ധൈര്യമായി ലേഖനത്തിൽ തിരുത്തിയെഴുതൂ രാജേഷ്. --Vssun (സുനിൽ) 08:04, 25 ഓഗസ്റ്റ് 2011 (UTC)
ആചാരപൂർവം അലാമിക്കളി കുറച്ചുവർഷങ്ങൾക്കു മുമ്പ് നടന്നിരുന്നു. പത്രത്തിലൊക്കെ വന്നതായും ഓർക്കുന്നു. അന്നതിനെ കുറിച്ചൊന്നും അത്ര വിവരമില്ലാത്തതിനാൽ ശ്രദ്ധിച്ചിട്ടില്ല. ഇവിടെ പറഞ്ഞിരിക്കുന്ന പുലിക്കളി അലാമിക്കളി തന്നെയാണോ എന്നതിന് പ്രത്യേകിച്ച് തെളിവു തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ല. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 08:19, 25 ഓഗസ്റ്റ് 2011 (UTC)
- ആ വാചകം ലേഖനത്തിൽ നിന്നും ഒഴിവാക്കി. --Vssun (സുനിൽ) 08:37, 25 ഓഗസ്റ്റ് 2011 (UTC)
അവസാന ഖണ്ഡിക
[തിരുത്തുക]പ്രവാചകന്റെ ചെറുമകൻ ഇമാം ഹുസൈനും അനുയായികളുമാണ് അന്ന് മരണം വരിച്ചത്. ഇതിന് തൊട്ടുമുൻപുള്ള വാചകത്തോട് ബന്ധമുള്ളതാണോ ഇത്? വ്യക്തമായി എഴുതിയാൽ നന്നായിരുന്നു. --Vssun (സുനിൽ) 17:51, 22 ഓഗസ്റ്റ് 2011 (UTC)
- മുസ്ലിം രാജാവ് യാസിദ് ജമാലിനെയും അനുചരരേയും പട്ടിണിക്കിട്ടത് എന്താണെന്നറിയില്ല.
വാസ്തവത്തിൽ ഉമയ്യദ് ഭരണാധികാരിയായിരുന്ന് യസീദുമായി ഏറ്റുമുട്ടി ഹുസൈൻ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു [ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നൽകാൻ മുഹമ്മദ് നബിയുടെ പേരമകനായ ഹുസൈൻ ബിൻ അലി തയ്യാറായില്ല.ഇസ്ലാമിക അധ്യാപനങ്ങൾക്ക് അദ്ദേഹം എതിരായാണ് നിലകൊണ്ടത് എന്നതായിരുന്നു അനുസരണ പ്രതിജ്ഞ (ബൈഅത്ത്) നിരസിക്കാൻ ഹുസൈനും അനുയായികളും കാരണമായി പറഞ്ഞത്].കേവലം 72 പേരടങ്ങുന്ന ഹുസൈന്റെ സംഘം ഉമർ ഇബ്നു സഅദ് എന്ന സൈന്യാധിപന്റെ ഒരു ലക്ഷം വരുന്ന എതിരാളികളുമായി കർബലയിൽ ഏറ്റുമുട്ടി. ഹുസൈനും അനുയായികളും ഈ യുദ്ധത്തിൽ രക്തസാക്ഷികളായി. ഹുസൈന്റേതുൾപ്പടെയുള്ള മൃതശരീരങ്ങൾ എതിരാളികൾ വികൃതമാക്കുകയുണ്ടായി എന്നും ചില അവലംബങ്ങളിലുണ്ട്.--വിചാരം 18:39, 22 ഓഗസ്റ്റ് 2011 (UTC)
- അവലംബമുള്ള വിവരങ്ങളനുസരിച്ച് ഒന്നു മാറ്റിയെഴുതാമോ? --Vssun (സുനിൽ) 00:50, 23 ഓഗസ്റ്റ് 2011 (UTC)
വൃത്തിയാക്കൽ
[തിരുത്തുക]വൃത്തിയാക്കൽ ഫലകം ഒഴിവാക്കാം എന്നുകരുതുന്നു. --Vssun (സുനിൽ) 17:14, 26 ഓഗസ്റ്റ് 2011 (UTC)